Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഒരു വില്ലേജ് ഓഫീസറെ കൊലയ്ക്ക് കൊടുത്തിട്ടും സഖാക്കൾക്ക് മതിയായില്ല: പാർട്ടിക്കാർക്ക് വഴി വിട്ട സേവനം നൽകാത്തതിന് കുളനട വില്ലേജ് ഓഫീസറെ ഓഫീസിൽ കയറി വിരട്ടാൻ ശ്രമം: എടാ പോടാന്ന് വീട്ടിൽ ചെന്ന് വിളിക്കണം, അമ്മാതിരി വിരട്ടലൊന്നും ഇങ്ങോട്ട് വേണ്ടെന്നും വില്ലേജ് ഓഫീസറുടെ പ്രതികരണം

ഒരു വില്ലേജ് ഓഫീസറെ കൊലയ്ക്ക് കൊടുത്തിട്ടും സഖാക്കൾക്ക് മതിയായില്ല: പാർട്ടിക്കാർക്ക് വഴി വിട്ട സേവനം നൽകാത്തതിന് കുളനട വില്ലേജ് ഓഫീസറെ ഓഫീസിൽ കയറി വിരട്ടാൻ ശ്രമം: എടാ പോടാന്ന് വീട്ടിൽ ചെന്ന് വിളിക്കണം, അമ്മാതിരി വിരട്ടലൊന്നും ഇങ്ങോട്ട് വേണ്ടെന്നും വില്ലേജ് ഓഫീസറുടെ പ്രതികരണം

മറുനാടൻ മലയാളി ബ്യൂറോ

കുളനട: അടൂർ കടമ്പനാട് വില്ലേജ് ഓഫീസർ പള്ളിക്കൽ സ്വദേശി കെ. മനോജ് (45) സിപിഎം നേതാക്കളുടെ ഭീഷണി കാരണം വീടിനുള്ളിൽ തൂങ്ങി മരിച്ചിട്ട് ഒരു മാസം തികഞ്ഞിട്ടില്ല. ആ കേസിന്റെ അന്വേഷണം പൊലീസ് അട്ടിമറിച്ചതായി ആരോപണവും ഉയരുന്നു. ഇതിനിടെ കുളനട വില്ലേജ് ഓഫീസർക്ക് നേരെ സിപിഎം പ്രാദേശിക നേതാക്കളുടെ സംഘത്തിന്റെ ഭീഷണി. കുലുങ്ങാതെ വില്ലേജ് ഓഫീസർ തിരിച്ച് പ്രതികരിക്കുന്ന വീഡിയോ വൈറൽ ആയി.

സിപിഎം പ്രാദേശിക നേതാവിന്റെ ബന്ധുവിന്റെ ഭൂമി വേഗം പോക്കുവരവ് ചെയ്തു കൊടുക്കണം എന്നാവശ്യപ്പെട്ടായിരുന്നു വില്ലേജ് ഓഫീസിൽ കഴിഞ്ഞ 30 ന് സിപിഎം സംഘത്തിന്റെ ഭീഷണി. 150 പേരുടെ അപേക്ഷ കെട്ടിക്കിടക്കുന്നുണ്ടെന്നും അത് മുൻഗണനാ ക്രമത്തിൽ മാത്രമേ ചെയ്തു കൊടുക്കാൻ കഴിയൂവെന്നും വില്ലേജ് ഓഫീസർ നേരത്തേ സമീപിച്ച നേതാവിനോട് പറഞ്ഞിരുന്നു. സിപിഎം സംഘത്തോടും ഇതേ കാര്യം ആവർത്തിച്ചു. എന്നാൽ, തന്റെ ബന്ധുവിന് ഗൾഫിൽ പോകാനുള്ളതാണെന്നും അതു കൊണ്ട് പോക്കുവരവ് വേഗം ചെയ്തു കൊടുക്കണമെന്നുമായിരുന്നു വന്നവരുടെ ആവശ്യം.

ഇതിനിടെ വന്നവരിൽ ചിലർ എടായെന്നും നീയെന്നും വില്ലേജ് ഓഫീസറെ സംബോധന ചെയ്തു. കുപിതനായ വില്ലേജ് ഓഫീസർ ശ്രീലാൽ അതൊക്കെ നിന്റെ വീട്ടിൽ ചെന്ന് അവിടെ ഇരിക്കുന്നവരെ വിളിച്ചാൽ മതിയെന്ന് പറഞ്ഞു. സർക്കാരിന്റെ ശമ്പളം മേടിച്ച് നക്കുന്നവനല്ലേടാ നീയെന്ന്നേതാക്കൾ പറഞ്ഞു. ആ സൈസ് വിരട്ടൊന്നും വേണ്ട എന്നായിരുന്നു ശ്രീലാലിന്റെ പ്രതികരണം. ഞാനിവിടെ മാന്യമായിട്ടാണ് ജോലി ചെയ്യുന്നത്. നിങ്ങളുടെ സ്വഭാവ സർട്ടിഫിക്കറ്റൊന്നും വേണ്ടെന്നും വില്ലേജ് ഓഫീസർ മറുപടി നൽകി. തന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിന് പരാതി നൽകുമെന്നും അദ്ദേഹം ഇവരോട് പറയുന്നുണ്ട്.

ബന്ധുവിന്റെ ഭുമി പോക്കുവരവ് ചെയ്യാൻ വൈകുന്നതിൽ പ്രതിഷേധിച്ച് സിപിഎം പ്രാദേശിക നേതാവിന്റെ നേതൃത്വത്തിൽ പ്രവർത്തകർ ഓഫീസിൽ കയറി ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് വില്ലേജ് ഓഫീസർ ശ്രീലാൽ പന്തളം പൊലീസിൽ പരാതി നൽകി. ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ അഞ്ചോളം പ്രവർത്തകരാണ് ഭീഷണി മുഴക്കിയത് എന്നാണ് പരാതിയിൽ പറയുന്നത്. ഇതേ പരാതി കോഴഞ്ചേരി തഹസിൽദാർക്കും നൽകിയിട്ടുണ്ട്. അതേ സമയം, വില്ലേജ് ഓഫീസർ നാട്ടുകാരോട് മോശമായി പെരുമാറുന്നതിൽ പ്രതിഷേധിച്ച് സംസാരിക്കുക മാത്രമാണ് ചെയ്തതെന്ന് സിപിഎം നേതൃത്വം പറയുന്നത്. ബന്ധുവിന്റെ ഭുമി പോക്കുവരവ് ചെയ്തു കൊടുക്കുന്നത് വൈകിയതിന്റെ കാരണം അന്വേഷിക്കാൻ ചെന്നപ്പോൾ നീ കൂടുതൽ മസിൽ പിടിക്കരുതെന്ന് വില്ലേജ് ഓഫീസർ പറഞ്ഞുവെന്നാണ് ആരോപണം.

സിപിഎം നേതാവ് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് കഴിഞ്ഞ മാസം 20 ന് കടമ്പനാട് വില്ലേജ് ഓഫീസർ കെ. മനോജ് ജീവനൊടുക്കിയിരുന്നു. ഈ കേസിൽ അന്വേഷണം മരവിച്ചിരിക്കുകയാണ്. അടൂർ ആർഡിഓ കലക്ടർക്ക് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ രാഷ്ട്രീയ സമ്മർദമാണ് മനോജിന്റെ ആത്മഹത്യയിലേക്ക് വഴി തെളിച്ചതെന്ന് പറഞ്ഞിരുന്നു. ഭീഷണിപ്പെടുത്തിയ നേതാവിന്റെ പേര് മനോജിന്റെ വീട്ടുകാർ പറഞ്ഞിട്ടും ആർഡിഓയുടെ റിപ്പോർട്ടിൽ ചേർത്തില്ല എന്നൊരു ആക്ഷേപവും നിലനിൽക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP