Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202421Tuesday

ബ്രിട്ടീഷ് പൗരത്വം റദ്ദാക്കിയ ഷമീമ ബീഗത്തിന്റെ അടുത്ത നീക്കവും പരാജയപ്പെട്ടു; സുപ്രീം കോടതിയിൽ അപ്പീൽ പോകുവാനുള്ള അനുവാദം നിരാകരിച്ച് അപ്പീൽ കോടതി്; 15-ാം വയസ്സിൽ ഐസിസിൽ ചേരാൻ സിറിയയിലേക്ക് പോയത് തിരിച്ചടി; ദുർവിധിയുടെ ഇരയുടെ കഥ

ബ്രിട്ടീഷ് പൗരത്വം റദ്ദാക്കിയ ഷമീമ ബീഗത്തിന്റെ അടുത്ത നീക്കവും പരാജയപ്പെട്ടു; സുപ്രീം കോടതിയിൽ അപ്പീൽ പോകുവാനുള്ള അനുവാദം നിരാകരിച്ച് അപ്പീൽ കോടതി്; 15-ാം വയസ്സിൽ ഐസിസിൽ ചേരാൻ സിറിയയിലേക്ക് പോയത് തിരിച്ചടി; ദുർവിധിയുടെ ഇരയുടെ കഥ

മറുനാടൻ മലയാളി ബ്യൂറോ

സിസ് ഭീകരർക്കൊപ്പം ലോകം വെട്ടിപ്പിടിക്കാൻ പോയി, പാതിവഴിയിൽ പരാജയമടഞ്ഞ് ഇപ്പോൾ സിറിയയിലെ അഭയാർത്ഥി ക്യാമ്പിൽ കഴിയുന്ന ഷമീമ ബീഗത്തിന് മറ്റൊരു തിരിച്ചടി കൂടി. റദ്ദാക്കിയ പാസ്സ്പോർട്ട് പുനഃസ്ഥാപിക്കണമെന്നആവശ്യത്തിന് മറ്റൊരു തിരിച്ചടി കൂടി കിട്ടിയിരിക്കുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു. പൗരത്വം റദ്ദാക്കിയതിനെതിരെ അവർ നൽകിയ ആദ്യ പരാതി കോടതി തള്ളിക്കളഞ്ഞിരുന്നു. അതിനെതിരെ അപ്പീൽ പോകാനുള്ള അനുമതി ഇപ്പോൾ അപ്പീൽ കോടതി നിഷേധിച്ചിരിക്കുകയാണ്.

2015 ൽ കേവലം 15 വയസ്സ് മാത്രം ഉള്ളപ്പോഴായിരുന്നു മറ്റ് രണ്ട് സുഹൃത്തുക്കൾക്ക് ഒപ്പം ഷമീമ ഐസിസിൽ ചേരാൻ സിറിയയിലേക്ക് പോയത്. സിറിയൻ അഭയാർത്ഥി ക്യാമ്പിൽ ഇവർ ഉണ്ടെന്ന് സ്ഥിരീകരിച്ചതിന് തൊട്ടു പിന്നാലെയായിരുന്നു സ്പെഷ്യൽ ഇമിഗ്രേഷൻ അപ്പീൽസ് കമ്മീഷൻ (എസ് ഐ എ സി), സുരക്ഷാ കാരണങ്ങളാൽ ഇവരുടെ പൗരത്വം റദ്ദാക്കിയത്. എസ് ഐ എ സിയുടെ ഈ തീരുമാനം അട്ടിമറിക്കുന്നതിനുള്ള നീക്കമാണ് മൂന്ന് ജഡ്ജിമാർ ഉൾപ്പെട്ട ബഞ്ച് തടഞ്ഞത്. ഏകകണ്ഠേനയായിരുന്നു ബെഞ്ചിന്റെ തീരുമാനം.

കേസ് സുപ്രീം കോടതിയിലേക്ക് കൊണ്ടു പോകുന്നതിന് ഷമീമ ബീഗം അനുമതി തേടിയതായും അത് നിഷേധിച്ചതായും ജുഡീഷ്യൽ വക്താവും സ്ഥിരീകരിച്ചു. ഇനി ബീഗത്തിന് മുൻപിലുള്ള ഒരേയൊരു വഴി തനെ കേസ് പരിഗണക്കിണമെന്ന് സുപ്രീം കോടതിയോട് നേരിട്ട് ആവശ്യപ്പെടുക എന്നതു മാത്രമാണ്. രാജ്യത്തെ പരമോന്നത കോടതി തന്റെ കേസ് കേൾക്കണമെന്ന് അപേക്ഷിക്കാം.

ഷമീമ ബീഗത്തിന്റെ കാര്യത്തിൽ എടുത്ത തീരുമാനം അൽപം കഠിനമായി എന്ന് വാദിക്കാം, ഷമീമ ബീഗം സ്വന്തം ദുർവിധിയുടെ ഇരയായതാണെന്ന് വാദിക്കാം എന്നാൽ, ഈ വാദങ്ങൾ ഒന്നും തന്നെ പരിഗണനക്ക് എടുക്കേണ്ട കാര്യം പോലും കോടതിക്കില്ല എന്നായിരുന്നു ലേഡി ചീഫ് ജസ്റ്റിസ് ബരോണസ് കാർ കേസ് വിചാരണവേളയിൽ പറഞ്ഞത്.

തീരുമാനം നിയമ വിരുദ്ധമാണോ എന്ന് മാത്രമെ കോടതിക്ക് പരിശോധിക്കേണ്ടതായിട്ടുള്ളു എന്നായിരുന്നു കോടതി പറഞ്ഞത്. അത് നിയമ വിരുദ്ധമല്ല എന്ന് ബോദ്ധ്യപ്പെട്ടതിനാൽ അപ്പീൽ തള്ളുന്നു എന്നും കോടതി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP