Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202412Friday

കേന്ദ്ര ഏജൻസികൾക്ക് പരിശോധിക്കാൻ കഴിയും വിധം രജിസ്ട്രേഷൻ വകുപ്പിന്റെ സെൻട്രൽ സെർവറിൽ മാറ്റം വരുത്തണമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് ശുപാർശ; തീരുമാനം എടുത്താൽ ഇഡി കേസുകളിൽ അതിനിർണണായകമാകും; കരുതലോടെ ശുപാർശ തള്ളാൻ അണിയറയിൽ നീക്കം

കേന്ദ്ര ഏജൻസികൾക്ക് പരിശോധിക്കാൻ കഴിയും വിധം രജിസ്ട്രേഷൻ വകുപ്പിന്റെ സെൻട്രൽ സെർവറിൽ മാറ്റം വരുത്തണമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് ശുപാർശ; തീരുമാനം എടുത്താൽ ഇഡി കേസുകളിൽ അതിനിർണണായകമാകും; കരുതലോടെ ശുപാർശ തള്ളാൻ അണിയറയിൽ നീക്കം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബാങ്ക് അക്കൗണ്ടുകളെല്ലാം ആധാർ അധിഷ്ഠിതമാണ്. അതുകൊണ്ട് തന്നെ അക്കൗണ്ടിലൂടെ മാറുന്ന ഓരോ പണത്തിന്റെ വിവരവും കേന്ദ്ര സർക്കാർ ഏജൻസികൾക്ക് മനസ്സിലാക്കാം. കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലാണ് ഇതെല്ലാം. ഇപ്പോൾ സംസ്ഥാന സർക്കാരിന്റെ കൈയിലുള്ളത് ഭൂ സ്വത്ത് വിവരങ്ങളാണ്. അതുകൊണ്ട് തന്നെ ആർക്കെല്ലാം എവിടെ ഭൂമിയുണ്ടെന്ന് കേന്ദ്ര ഏജൻസികൾക്ക് കണ്ടെത്തുക പ്രയാസമാണ്. ഇപ്പോൾ ഭൂമി രജിസ്‌ട്രേഷനും ആധാർ ഉപയോഗിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഭൂമി ഇടപാടിന്റെ വിവരങ്ങൾ സംസ്ഥാന, ദേശീയ അന്വേഷണ ഏജൻസികൾക്ക് നേരിട്ടുപരിശോധിക്കാനുള്ള വഴി എത്തിയാൽ അത് ഇഡിക്കും മറ്റും ഗുണകരമാകും.

കള്ളപ്പണം വെളുപ്പിക്കൽ കേസുകളിലും അനധികൃത സ്വത്ത് നിർമ്മാണ ആരോപണങ്ങളിലും ഏറെ നിർണ്ണായകമാകും കേരളത്തിൽ ഉയരുന്ന പുതിയ ശുപാർശ. കേന്ദ്ര ഏജൻസികൾക്ക് പരിശോധിക്കാൻ കഴിയും വിധം രജിസ്ട്രേഷൻ വകുപ്പിന്റെ സെൻട്രൽ സെർവറിൽ മാറ്റം വരുത്തണമെന്ന് ശുപാർശ. ഇ.ഡി., ആദായനികുതി വകുപ്പ്, പൊലീസിന്റെ വിവിധ ഏജൻസികൾ എന്നിവയ്ക്ക് ഇതുവഴി വേഗത്തിൽ വിവരം ശേഖരിക്കാനാവും. നേരിട്ടുള്ള പരിശോധനയ്ക്ക് അന്വേഷണ ഏജൻസികളെ അനുവദിക്കുന്നത് പരിഗണിക്കാനും സെർവറിൽ മാറ്റത്തിനും ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പാണ് സർക്കാരിന് ശുപാർശ നൽകിയത് എന്ന് മാതൃഭൂമിയാണ് റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിൽ മാത്രമാണ് ആദ്യ ഘട്ടത്തിൽ ഈ ആവശ്യം ഉയരുന്നത്. ആദായ നികുതി വകുപ്പിന് ഈ നീക്കം കൂടുതൽ ഗുണകരമാകും.

കേസിൽപ്പെടുന്നവരുടെ ഭൂമി സംബന്ധമായ വിവരങ്ങൾ ശേഖരിക്കാൻ അന്വേഷണ ഏജൻസികൾ രജിസ്ട്രേഷൻ വകുപ്പിനെ സമീപിക്കുന്നതാണ് ഇപ്പോഴത്തെ രീതി. കേസുകളുടെ എണ്ണം കൂടിയതോടെ ഇഡി അടക്കമുള്ള ഏജൻസിക്ക് ഇത് ബുദ്ധിമുട്ടായി. അതുകൊണ്ടാണ് പുതിയ നീക്കം. വസ്തുകൈമാറ്റം തടയണമെന്ന ഏജൻസികളുടെ നിർദ്ദേശം നടപ്പാക്കാൻ രജിസ്ട്രേഷൻ സമയത്തുതന്നെ ഓൺലൈനിൽ നോട്ടിഫിക്കേഷൻ വരണം. ആധാരം രജിസ്റ്റർ ചെയ്യുമ്പോൾത്തന്നെ ആദായനികുതി വകുപ്പിൽ വിവരമെത്താൻ വകുപ്പിന്റെ പേൾ സോഫ്റ്റ്‌വേർ പരിഷ്‌കരിക്കുകയും വേണം.

30 ലക്ഷം മുതലുള്ള വിലയാധാരങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ അതിന്റെ വിവരങ്ങൾ തത്സമയം ആദായനികുതി വകുപ്പിന്റെ വെബ്സൈറ്റിൽ ലഭ്യമാക്കണം. പോക്കുവരവിന് ഓൺലൈന്മുഖേന റവന്യൂവകുപ്പിന് വിവരം കൈമാറുന്ന രീതി ഇവിടെ നടപ്പാക്കാമെന്നും ശുപാർശയിൽ പറയുന്നു. എന്നാൽ സർക്കാർ ഇക്കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല. നവകേരള സദസിന്റെ തിരക്കിന് ശേഷം മാത്രമേ ഫയൽ തുറക്കാൻ ഇടയുള്ളൂ. അതിനിടെ മുഖ്യമന്ത്രി പിണറായി ഈ നിർദ്ദേശം അംഗീകരിക്കില്ലെന്നും സൂചനയുണ്ട്. ഇതിന് പിന്നിൽ രാഷ്ട്രീയവുമുണ്ട്.

കേന്ദ്ര, സംസ്ഥാന ഏജൻസികൾക്ക് സെർവറിൽനിന്ന് യഥേഷ്ടം വിവരങ്ങൾ എടുക്കാനുള്ള അനുമതി നൽകണമെന്ന ശുപാർശയിൽ സർക്കാർ നയപരമായ തീരുമാനം എടുക്കേണ്ടി വരും. രാഷ്ട്രീയ ലാക്കോടെ ഇ.ഡി.അടക്കമുള്ള ഏജൻസികളെ കേന്ദ്ര സർക്കാർ ഉപയോഗിക്കുന്നു എന്ന കടുത്ത വിമർശമാണ് സംസ്ഥാന സർക്കാരിനുള്ളത്. ഈ സാഹചര്യത്തിലാണ് പിണറായി കരുതൽ എടുക്കുന്നത്. ഇല്ലാത്ത അധികാരം ഇഡിക്ക് കൊടുത്ത് പുലിവാല് പിടിക്കണമോ എന്ന ചോദ്യം സിപിഎമ്മിനുള്ളിലുമുണ്ട്.

രാഷ്ട്രീയലാക്കോടെ പലരെയും കേസിൽ ഉൾപ്പെടുത്താനും ഈ സ്വാതന്ത്ര്യം ദുരുപയോഗിക്കുമെന്ന ആശങ്കയും ഭരണപക്ഷത്തുണ്ട്. മറ്റു സംസ്ഥാനങ്ങളിലൊന്നും തന്നെ ഇത്തരമൊരു രീതി നിലവിലില്ല. അതുകൊണ്ട് തന്നെ കേരളവും ഇത് അംഗീകരിക്കില്ലെന്നാണ് സിപിഎം കേന്ദ്രങ്ങൾ നൽകുന്ന സൂചന.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP