Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202405Tuesday

ഐ വി എഫ് ട്രീറ്റ്മെന്റിലൂടെ ഇരട്ടകളെ പ്രസവിച്ച് ഏറ്റവും പ്രായം കൂടീയ ആഫ്രിക്കൻ വംശജയായി റെക്കോർഡിട്ട് 70 കാരി; ലോകത്തിലെ ഏറ്റവും പ്രായം ചെന്നയാൾ 2019-ൽ ഇരട്ടകൾക്ക് ജന്മം നൽകിയ ആന്ധ്രാ സ്വദേശിയായ 74 വയസ്സുള്ള ഇന്ത്യാക്കാരി

ഐ വി എഫ് ട്രീറ്റ്മെന്റിലൂടെ ഇരട്ടകളെ പ്രസവിച്ച് ഏറ്റവും പ്രായം കൂടീയ ആഫ്രിക്കൻ വംശജയായി റെക്കോർഡിട്ട് 70 കാരി; ലോകത്തിലെ ഏറ്റവും പ്രായം ചെന്നയാൾ 2019-ൽ ഇരട്ടകൾക്ക് ജന്മം നൽകിയ ആന്ധ്രാ സ്വദേശിയായ 74 വയസ്സുള്ള ഇന്ത്യാക്കാരി

മറുനാടൻ മലയാളി ബ്യൂറോ

ഴുപത് വയസ്സിന്റെ നിറവിലും ഇരട്ടക്കുട്ടികൾക്ക് ആ അമ്മ ജന്മം നൽകിയത് ആധുനിക വൈദ്യശാസ്ത്രത്തിന്റെ മികവിൽ. കൃത്രിമ ഗർഭധാരണം വഴി 70 കാരിയായ ഉഗാണ്ടൻ വനിത ജന്മം നൽകിയത് ഒരു പെൺകുട്ടിക്കും ഒരു ആൺകുട്ടിക്കും. ഉഗാണ്ടൻ തലസ്ഥാനമായ കമ്പാലയിലെ വിമൻസ് ഹോസ്പിറ്റൽ ഇന്റർനാഷണൽ ആന്ദ് ഫെർട്ടിലിറ്റി സെന്ററിൽ ഇക്കഴിഞ്ഞ ബുധനാഴ്‌ച്ചയായിരുന്നു പ്രസവം നടന്നത്. ഇതോടെ സഫിന നാമുക്വായ എന്ന ഈ വനിത കൃത്രിമ ഗർഭധാരണം വഴി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയ ഏറ്റവും പ്രായമുള്ള ആഫ്രിക്കൻ വംശജയായി മാറി.

സിസേറിയൻ ശസ്ത്രക്രിയയിലൂടെ പ്രസവച്ച അമ്മയും കുട്ടികളും സുഖമായിരിക്കുന്നു എന്ന് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് പ്രാദേശിക മാധ്യമങ്ങൾ റിപ്പൊർട്ട് ചെയ്യുന്നു. ഇത് കേവലം വൈദ്യശാസ്ത്രത്തിന്റെ വിജയത്തിന്റെ മാത്രം കഥയല്ല മറിച്ച് മനുഷ്യന്റെ ശക്തിയുടെയും, മനോധൈര്യത്തിന്റെയും കഥ കൂടിയാണ് എന്നായിരുന്നു ഇതിനെ പറ്റി ആശുപത്രി അധികൃതർ പറഞ്ഞത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ, ഇത് തന്റെ രണ്ടാമത്തെ പ്രസവമാണെന്നായിരുന്നു നാമുക്വായ എൻ ടി വിയോട് പറഞ്ഞത്. നേരത്തെ 2020 ൽ അവർ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നു.

ഗർഭകാലത്ത് ചില സങ്കീർണതകളും ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നതായി അവർ മാധ്യമങ്ങളോട് പറഞ്ഞു.. കുട്ടികളുടെ പിതാവ് അവരെ ഉപേക്ഷിച്ചു പോവുക പോലുമുണ്ടായി. ഒന്നിലധികം കുട്ടികൾ ഉണ്ടാകുന്നു എന്നത് പുരുഷന്മാർക്ക് ദഹിക്കാത്ത കാര്യമാണ് എന്നാണ് അവർ പറയുന്നത്. നേരത്തെ നിരവധി തവണ ഗർഭം അലസിപ്പോയതായി അവർ പറയുന്നു. 1990 കളിൽ ഭർത്താവിനെ നഷ്ടപ്പെടുകയും കുട്ടികൾ ഇല്ലാത്തതിന് സമൂഹത്തിൽ നിന്നും അവഗണനകൾ നേരിടേണ്ടി വരികയും ചെയ്തതായി അവർ പറയുന്നു.

ഒരിക്കൽ, ഒരു യുവാവ് തന്നോട്, കുട്ടികളില്ലാതെ മരിക്കാൻ സ്വന്തം അമ്മ തന്നെ ശപിച്ചിരിക്കും എന്നുവരെ പറഞ്ഞു വെന്നും അവർ പറഞ്ഞു. 40 വർഷങ്ങളോളം നീണ്ട വിവിധ ശ്രമങ്ങൾക്ക് ഒടുവിൽ കുട്ടികൾ ഉണ്ടാവുകയില്ല എന്ന് വിധിയെഴുതിയതിന് ശേഷമാണ് അവരുടെ ആദ്യ പ്രസവം നടന്നത്. ആളുകൾ തന്നെ അവഹേളിച്ചു. എല്ലാം ഈശ്വരന് വിട്ടുകൊടുത്ത് താൻ കാത്തിരിക്കുകയായിരുന്നു എന്നും അവർ പറഞ്ഞു.

ഇത്രയും പ്രായമായവർ പ്രസവിക്കുന്നത് വിരളമാണെങ്കിലും ആദ്യത്തേതല്ല. 2019-ൽ ഇന്ത്യയിൽ, ആന്ധ്രാ സ്വദേശിയായ എരമാട്ടി മങ്കയ്യമ്മ കൃത്രിമ മാർഗ്ഗങ്ങളിലൂടെ തന്റെ 74-ാം വയസ്സിൽ അമ്മയായിരുന്നു. ഇവരാണ് ലോകത്തിലെ ഏറ്റവും പ്രായമേറിയ അമ്മ. ഇരട്ടകളായ രണ്ട് പെൺകുട്ടികൾക്കായിരുന്നു അവർ ജന്മം നൽകിയത്. ഗുണ്ടൂർ നഗരത്തിലെ അഹല്യ ഐ വി എഫ് ക്ലിനിക് ആയിരുന്നു ഈ നേട്ടം കൈവരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP