Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202426Monday

രക്ഷാപ്രവർത്തനത്തിന് വൈകിയത് എട്ട് മണിക്കൂർ; പെരിങ്ങത്തൂരിൽ കിണറ്റിൽനിന്നും മയക്കുവെടിവച്ച് കൂട്ടിലാക്കിയ പുലി ചത്തു; വീഴ്ചയിൽ പുലിക്ക് പരിക്കുപറ്റിയിട്ടുണ്ടാവാമെന്ന് വനംവകുപ്പ്; പ്രദേശത്ത് പുലി എങ്ങനെയെത്തി എന്നത് അന്വേഷിക്കണമെന്ന് നാട്ടുകാർ

രക്ഷാപ്രവർത്തനത്തിന് വൈകിയത് എട്ട് മണിക്കൂർ; പെരിങ്ങത്തൂരിൽ കിണറ്റിൽനിന്നും മയക്കുവെടിവച്ച് കൂട്ടിലാക്കിയ പുലി ചത്തു; വീഴ്ചയിൽ പുലിക്ക് പരിക്കുപറ്റിയിട്ടുണ്ടാവാമെന്ന് വനംവകുപ്പ്; പ്രദേശത്ത് പുലി എങ്ങനെയെത്തി എന്നത് അന്വേഷിക്കണമെന്ന് നാട്ടുകാർ

അനീഷ് കുമാർ

കണ്ണൂർ: പാനൂർ മേഖലയെ ഭീതിയിലാഴ്‌ത്തിയ പുള്ളിപ്പുലിയെ മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിൽ മയക്കുവെടി വെച്ചു ബോധരഹിതനാക്കി വനം വകുപ്പ് ഉദ്യോഗസ്ഥർ കിണറ്റിൽ നിന്നും പുറത്തെടുത്തു കൂട്ടിലടച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബോധരഹിതനായ പുള്ളിപ്പുലി ചത്തുവെന്ന് വെറ്റിനറി ഡോക്ടർ സ്ഥിരീകരിക്കുകയായിരുന്നു.

ബുധനാഴ്ച രാവിലെ കിണറ്റിൽ കുടുങ്ങിയ പുലിയെ മയക്കുവെടി വച്ച് പുറത്തെത്തിച്ച് കൂട്ടിലാക്കി പരിശോധനയ്ക്കായി കണ്ണവത്തേക്ക് മാറ്റിയിരുന്നു. അവശനിലയിലായിരുന്നു പുലി. കൂട്ടിലാക്കി അൽപസമയത്തിനകമാണ് ചത്തതെന്നാണ് വിവരം.

വല ഉപയോഗിച്ച് പാതി ഉയർത്തിയ ശേഷം മയക്കു വെടി വച്ചാണ് പുലിയെ പുറത്തെത്തിച്ചത്. കനക മല താഴ് വരയിൽ നിർമ്മാണത്തിലിരിക്കുന്ന ഭാരത് ഗ്യാസ് ഏജൻസി ജീവനക്കാരൻ മലാൽ സുനിയുടെ ഉടമസ്ഥതയിലുള്ള വീട്ടു കിണറ്റിലാണ് പുള്ളിപുലി അകപ്പെട്ടത്. പുലി കിണറ്റിൽ അകപ്പെട്ടത് അറിഞ്ഞതോടെ വൻജനക്കൂട്ടം പുലിയെ കാണനെത്തിയത് രക്ഷാ പ്രവർത്തനത്തിന് തടസ്സമായി. ചൊക്ലി പൊലിസ് സബ് ഇൻസ്‌പെക്ടർ ആർ.എസ് രഞ്ചുവിന്റെ നേതൃത്വത്തിൽ വൻ പൊലിസ് സന്നാഹവും സ്ഥലത്തെത്തിയിരുന്നു.

സുനിയുടെ വീട്ടുമുറ്റത്തെ കിണറ്റിൽ ബുധനാഴ്ച രാവിലെ 9.30-നായിരുന്നു പുലിയെ കണ്ടെത്തിയത്. എന്നാൽ രക്ഷാപ്രവർത്തനം ആരംഭിക്കാനായത് വൈകിട്ട് 4.30-ഓടെ മാത്രമാണ്. ഒരുമണിക്കൂറിലധികം നീണ്ട രക്ഷാദൗത്യത്തിനൊടുവിൽ കൂട്ടിലാക്കി വയനാട്ടിലേക്ക് കൊണ്ടുപോകുംവഴിയാണ് പുലി ചത്തത്. 10 മീറ്റർ ആഴമുള്ള കിണറായതിനാൽ വീഴ്ചയിൽ പുലിക്ക് പരിക്കുപറ്റിയിട്ടുണ്ടാവാമെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്. വ്യാഴാഴ്ച വയനാട്ടിൽനടക്കുന്ന പോസ്റ്റ്മോർട്ടത്തിലേ മരണകാരണം വ്യക്തമാകൂ.നേരത്തെ, വലയിൽ കുടുക്കിയശേഷം മയക്കുമരുന്നു കുത്തിവച്ചാണ് പുലിയെ കിണറ്റിന് പുറത്തെത്തിച്ചത്. വനംവകുപ്പിന്റെ പ്രത്യകസംഘം വയനാട്ടിൽനിന്നും ഇവിടേക്കെത്തുകയായിരുന്നു. വയനാട്ടിൽനിന്നെത്തിയ വെറ്റിനറി സർജൻ അജേഷ് മോഹൻദാസും പൊലീസും സംഭവസ്ഥലത്തെത്തിയിരുന്നു.

രണ്ടരമീറ്ററിലധികം വെള്ളമുള്ള കിണർ വറ്റിച്ചശേഷമാണ് ദൗത്യം ആരംഭിച്ചത്. പുലിയെ കിണറിന്റെ പകുതിയോളം ഉയർത്തിയ ശേഷം ആദ്യം മയക്കുവെടിവെയ്ക്കുകയായിരുന്നു. എന്നാൽ ഇത് പരാജയപ്പെട്ടതോടെയാണ് മയക്കുമരുന്ന് കുത്തിവെച്ചത്. തുടർന്ന് പാതിമയങ്ങിയ പുലിയെ പുറത്തെടുത്ത് വാഹനത്തിലെ കൂട്ടിലേക്കുമാറ്റുകയായിരുന്നു. ഈസമയം പുലിയുടെ ആരോഗ്യനില വളരെമോശമായിരുന്നു.

കിണറിന്റെ സംരക്ഷണ ഭിത്തി തകർത്ത് അതിനു സമീപമാണ് പുലിയെ കയറ്റാനുള്ള കൂട് വച്ചിരുന്നത്. കിണറ്റിൽ രണ്ടര കോൽ വെള്ളമുണ്ടായിരുന്നു. ഇതു വറ്റിച്ച ശേഷം മയക്കുവെടി വയ്ക്കാനായിരുന്നു ഡിഎഫ്ഒ അനുമതി നൽകിയത്. വനം വകുപ്പിന്റെ വയനാട്ടിൽ നിന്നുള്ള സംഘം എത്തിയ ശേഷമായിരുന്നു രക്ഷാപ്രവർത്തനം. വനംവകുപ്പ് സംഘവും പൊലീസും ഫയഫോഴ്‌സ് സംഘവും ചേർന്ന് നടത്തിയ ശ്രമകരമായ ദൗത്യത്തിന് ഒടുവിൽ വൈകിട്ടോടെ പുലിയെ കിണറ്റിൽ നിന്നും പുറത്തെത്തിച്ചു. കൂട്ടിലാക്കി വയനാട്ടിലേക്ക് കൊണ്ടുപോകുംവഴിയാണ് പുലി ചത്തത്.ഇന്നലെ പുലർച്ചെ അയൽവാസികൾ ശബ്ദം കേട്ടതിനെ തുടർന്ന് രാവിലെ പത്തു മണിയോടെ നടത്തിയ പരിശോധയിലാണ് നിർമ്മാണത്തിലിരിക്കുന്ന കിണറിന്റെ വല കീറിയത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് കിണറിൽ നോക്കിയപ്പോയാണ് പുള്ളി പുലിയെ കാണാനായത്. വീട്ടുടമസ്ഥനായ സുനിയെ വിവരം അറിയിച്ചു. പിന്നീട് പുലിയെ കാണാനെത്തുന്നവരുടെ നീണ്ട ഒഴുക്കായിരുന്നു. തുടർന്ന് തലശ്ശേരി എസ്‌ഐയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം, പാനൂരിൽ നിന്നുള്ള അഗ്‌നിശമന സേനാംഗങ്ങൾ, വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തിയെങ്കിലും പുലിയെ പുറത്തെത്തിക്കാനായില്ല.

തുടർന്ന് മയക്കുവെടി വെക്കാനുള്ള നിർദ്ദേശം ലഭിച്ചതോടെ വൈകുന്നേരം നാലോടെ വയനാട്ടിൽ നിന്നും വെറ്റിനറി സർജൻ ഡോ. അജേഷ് മോഹൻ ദാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ദൗത്യ സംഘമത്തിയാണ് കിണറ്റിലെ വെള്ളം വറ്റിച്ചതിന് ശേഷം വല ഇറക്കി പാതി എത്തിയതോടെയാണ് മയക്കുവെടി വെച്ചത്. തുടർന്ന് മയക്കത്തിലായ പുലിയെ പുറത്തെത്തിച്ച് പ്രത്യേകം തയ്യാർ ചെയ്‌തെത്തിച്ച കൂട്ടിലേക്ക് മാറ്റി കണ്ണവത്തേക്ക് കൊണ്ടു പോവുകയായിരുന്നു

അതേസമയം, പ്രദേശത്ത് ആദ്യമായാണ് പുലി എത്തുന്നത് എന്നാണ് നാട്ടുകാർ പറയുന്നത്. പുലി എങ്ങനെ ഇവിടേയ്ക്ക് എത്തിയെന്നത് കണ്ടെത്തണമെന്നും ആശങ്ക അകറ്റണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. പെരിങ്ങത്തൂർ പുഴ താണ്ടിയാവാം പുലി എത്തിയത് എന്നാണ് കണ്ണൂർ ഡി.എഫ്.ഒ പി. കാർത്തിക് പറയുന്നത്. എന്നാൽ കർണാടകയിൽ നിന്നും വരുന്ന ചരക്കു ലോറികളിലൊന്നിന്റെ പിന്നാമ്പുറത്ത് കയറിയാണ് പുലി ജനവാസ കേന്ദ്രത്തിലെത്തിയതെന്നാണ് പ്രദേശവാസികൾ പറയുന്നത്. കനകമലയിൽ ഇതു വരെ തങ്ങൾ പുലിയെ കണ്ടിട്ടില്ലെന്നും ഇവർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP