Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202405Tuesday

രാജ്യത്തിന്റെ പ്രാർത്ഥന സഫലമായി! സിൽക്യാര രക്ഷാദൗത്യം ഒടുവിൽ ലക്ഷ്യത്തിൽ; തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികൾക്ക് അരികിലേക്ക് സ്‌ട്രെച്ചറുകളുമായി രക്ഷാപ്രവർത്തകർ; ആംബുലൻസുകളിൽ ആശുപത്രിയിലെത്തിക്കും; പതിനേഴ് ദിവസങ്ങൾ നീണ്ട ആശങ്കകൾക്ക് വിരാമം

രാജ്യത്തിന്റെ പ്രാർത്ഥന സഫലമായി! സിൽക്യാര രക്ഷാദൗത്യം ഒടുവിൽ ലക്ഷ്യത്തിൽ; തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികൾക്ക് അരികിലേക്ക് സ്‌ട്രെച്ചറുകളുമായി രക്ഷാപ്രവർത്തകർ; ആംബുലൻസുകളിൽ ആശുപത്രിയിലെത്തിക്കും; പതിനേഴ് ദിവസങ്ങൾ നീണ്ട ആശങ്കകൾക്ക് വിരാമം

മറുനാടൻ മലയാളി ബ്യൂറോ

ഉത്തരകാശി: രാജ്യത്തിന്റെയൊന്നാകെ പ്രാർത്ഥന സഫലമാക്കി സിൽക്യാര രക്ഷാദൗത്യം വിജയത്തിൽ. പതിനേഴ് ദിവസത്തെ പരിശ്രമത്തിന് ഒടുവിലാണ് സിൽക്യാര ടണൽ തുരന്ന് രക്ഷാപ്രവർത്തകർ തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. എസ് ഡി ആർ എഫ് സംഘം സ്‌ട്രെച്ചറുകളുമായി തുരങ്കത്തിന് അകത്തേക്ക് കടന്ന് കുടുങ്ങിക്കിടന്ന തൊഴിലാളികളുമായി പുറത്തേക്ക് വന്നു. 41 പേരാണ് ടണലിന് അകത്ത് കുടുങ്ങിയത്. ഇവരെ പുറത്തെത്തിക്കാൻ 49 ആംബുലൻസുകൾ പുറത്ത് കാത്ത് നിന്നിരുന്നു. ഇന്നലെ യന്ത്രങ്ങളുടെ സഹായമില്ലാതെ നേരിട്ടുള്ള ഡ്രില്ലിങ് തുടങ്ങുകയും ദൗത്യം വിജയത്തിലെത്തുകയുമായിരുന്നു.

ദിവസങ്ങളോളം മരണത്തെ മുഖാമുഖം കണ്ടുള്ള ഒറ്റപ്പെടലിനും ആശങ്കകൾക്കും ഒടുവിലാണ് രാജ്യത്തിന്റെയാകെ പ്രാർത്ഥന സഫലമാക്കി സിൽക്യാര രക്ഷാദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. അവശിഷ്ടങ്ങളുടെ തുരക്കൽ അവസാനിച്ചു. ദൗത്യം വിജയകരമെന്ന് അധികൃതർ അറിയിച്ചു. തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള സ്‌ട്രെച്ചറുകളുമായി ദുരന്തനിവാരണ സേനാംഗങ്ങൾ തുരങ്കത്തിന് അകത്തേക്ക് കയറി. തൊഴിലാളികളെ പുറത്തെത്തിച്ചാൽ ഉടനെ ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസുകൾ പുറത്തെത്തി.

തുരങ്കത്തിൽ കുടുങ്ങിയവരുടെ ബന്ധുക്കളോട് തയാറായിരിക്കാൻ രക്ഷാപ്രവർത്തകർ നിർദ്ദേശം നൽകിയിരുന്നു. 'അവരുടെ വസ്ത്രങ്ങളും ബാഗുകളും തയാറാക്കി വയ്ക്കൂ' എന്നാണ് അധകൃതർ തുരങ്കത്തിനു പുറത്ത് കാത്തുനിൽക്കുന്ന ബന്ധുക്കളോട് പറഞ്ഞത്. പുറത്തെത്തിച്ച ഉടനെ തന്നെ തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റുമെന്നും അറിയിച്ചു. തൊഴിലാളികളെ കാണാനായി ക്ഷമയോടെ കാത്തിരിക്കുകയാണ് ബന്ധുക്കൾ.

തുരങ്കമിടിഞ്ഞുവീണ അവശിഷ്ടങ്ങൾക്ക് അകത്തുകൂടി 32 ഇഞ്ച് വ്യാസത്തിൽ 60 മീറ്ററിലേറെ കുഴൽപാത തീർക്കുന്ന പ്രവൃത്തി ഉച്ചക്ക് ഒന്നരയോടെ ലക്ഷ്യത്തിലെത്തിച്ചാണ് രക്ഷാദൗത്യം ലക്ഷ്യത്തിലെത്തിച്ചത്. പുറത്തെടുക്കുന്ന തൊഴിലാളികളെ ആശുപത്രികളിലെത്തിക്കാനുള്ള ആംബുലൻസുകൾ തുരങ്കമുഖത്തേക്ക് കൊണ്ടുവന്നു.

ഉച്ചക്ക് ഒന്നേകാലിന് കുഴൽപാതക്കുള്ള അവസാന ഇരുമ്പുകുഴലും കയറ്റിയതോടെ കേന്ദ്ര മന്ത്രി വി.കെ സിങ് പുറത്തേക്ക് വരുന്ന തൊഴിലാളികളെ സ്വീകരിക്കാനായി തുരങ്കത്തിനകത്തേക്ക് പോയി. വ്യോമമാർഗം എത്തിച്ച യന്ത്രങ്ങൾ തൊഴിലാളികളുടെ കരങ്ങളുപയോഗിച്ച് കുഴൽപാതക്കായി തുരന്നുതുടങ്ങിയയോടെയാണ് തിങ്കളാഴ്ച പുനരാരംഭിച്ച രക്ഷാദൗത്യത്തിൽ വലിയ പുരോഗതിയുണ്ടായത്. 32 ഇഞ്ച് വ്യാസമുള്ള കുഴൽപാതക്ക് അകത്ത് തൊഴിലാളികളെ കയറ്റി ചെറിയ പണിയായുധങ്ങൾ ഉപയോഗിച്ച് തുരപ്പിച്ചാണ് കുഴൽപാതയുടെ അവശേഷിക്കുന്ന ഭാഗം പൂർത്തിയാക്കിയത്.

പത്തു മിനിട്ടിനകം പുറത്തെത്തിക്കാൻ കഴിയുമെന്ന് രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായ മലയാളി രഞ്ജിത്ത് പറഞ്ഞു. യന്ത്രങ്ങൾ ഉപയോഗിക്കാതെ തുരങ്കത്തിലെ അവശിഷ്ടങ്ങൾ നീക്കിയാണ് തൊഴിലാളികളെ പുറത്തെത്തിക്കുന്നത്. തുരങ്ക നിർമ്മാണ കമ്പനിയിലെ തൊഴിലാളികളാണ് അവശിഷ്ടം നീക്കിയത്. ഇന്ന് ആറു മീറ്ററോളം അവശിഷ്ടം നീക്കി. ഇന്ത്യൻ സൈന്യം സ്ഥലത്തുണ്ടായിരുന്നെങ്കിലും സേവനം ഉപയോഗപ്പെടുത്തിയില്ല. സൈന്യത്തിന്റെ സേവനം ഉപയോഗപ്പെടുത്തിയിരുന്നെങ്കിൽ കൂടുതൽ വേഗത്തിൽ തൊഴിലാളികളെ പുറത്തെത്തിക്കാൻ കഴിയുമായിരുന്നെന്നും രഞ്ജിത്ത് പറഞ്ഞു.

കുഴലിൽ വെള്ളിയാഴ്ച കുടുങ്ങിയ ഡ്രില്ലിങ് യന്ത്രം ഇന്നലെ രാവിലെ പുറത്തെടുക്കാൻ സാധിച്ചതാണ് ദൗത്യത്തിനു പുതുജീവനേകിയത്. പിന്നാലെ കുഴലിലൂടെ നിരങ്ങിനീങ്ങിയ രക്ഷാപ്രവർത്തകർ തുരങ്കത്തിൽ അടിഞ്ഞ അവശിഷ്ടങ്ങൾക്കിടയിലെ ഇരുമ്പും സ്റ്റീൽ പാളികളും ഗ്യാസ് കട്ടർ ഉപയോഗിച്ചു നീക്കം ചെയ്യാൻ തുടങ്ങി. മണിക്കൂറുകൾ അധ്വാനിച്ച് ഏതാനും ഭാഗത്തെ അവശിഷ്ടങ്ങൾ നീക്കിയശേഷം ഇവർ പുറത്തിറങ്ങി. തുടർന്ന്, പുറത്തുള്ള യന്ത്രത്തിന്റെ സഹായത്തോടെ അതിശക്തമായി കുഴൽ അകത്തേക്കു തള്ളി. വീണ്ടും രക്ഷാപ്രവർത്തകർ നുഴഞ്ഞുകയറി അവശിഷ്ടങ്ങൾ നീക്കി. ഈ രീതിയിൽ ഇഞ്ചിഞ്ചായാണ് കുഴൽ മുന്നോട്ടു നീക്കിയത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP