Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202428Tuesday

ആ ഭാഗ്യവാനും കാണാമറയത്ത്! പൂജാ ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനക്കാരൻ കാസർകോടല്ലേ? ടിക്കറ്റ് വിറ്റുപോയത് മേരിക്കുട്ടി ജോജോയുടെ ഏജൻസിയിൽ നിന്നും; എവിടെയാണ് ടിക്കറ്റ് വിറ്റത് എന്നതിൽ കൺഫ്യൂഷനെന്ന് ഏജന്റ്; പന്ത്രണ്ട് കോടിയുടെ ഭാഗ്യവനെ തേടി കേരളം

ആ ഭാഗ്യവാനും കാണാമറയത്ത്! പൂജാ ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനക്കാരൻ കാസർകോടല്ലേ? ടിക്കറ്റ് വിറ്റുപോയത് മേരിക്കുട്ടി ജോജോയുടെ ഏജൻസിയിൽ നിന്നും; എവിടെയാണ് ടിക്കറ്റ് വിറ്റത് എന്നതിൽ കൺഫ്യൂഷനെന്ന് ഏജന്റ്; പന്ത്രണ്ട് കോടിയുടെ ഭാഗ്യവനെ തേടി കേരളം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഈ വർഷത്തെ പൂജാ ബംപർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം JC213199 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. മേരിക്കുട്ടി ജോജോ എന്ന ഏജന്റ് കാസർകോട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഉച്ചയ്ക്ക് 2ന് തിരുവനന്തപുരത്തെ ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടന്നത്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. കാസർ കോട് ജില്ലയിലെ ഹൊസങ്കടിയിലെ ഭാരത് ലോട്ടറി ഏജന്റ് വിറ്റ ടിക്കറ്റിനാണ് പൂജ ബംബറെന്ന വിവരം പുറത്തുവന്നെങ്കിലും ആ ഭാഗ്യവാനെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. മേരിക്കുട്ടി ജോജോയുടെ ഉടമസ്ഥതയിൽ ഉള്ളതാണ് ഏജൻസി. എസ് 1447 ആണ് ഏജൻസി നമ്പർ. 300 രൂപയാണ് ടിക്കറ്റ് വില. എന്നാൽ ആ ഭാഗ്യവാൻ ആരെന്ന കാത്തിരിപ്പിലാണ് ഇത്തവണയും കേരളം.

കാസർകോട്ടെ ഭാരത് എന്ന ലോട്ടറി ഏജൻസിയിൽ നിന്നുമാണ് ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് വിറ്റു പോയിരിക്കുന്നത്. മേരിക്കുട്ടി ജോജോയുടെ ഉടമസ്ഥതയിൽ ഉള്ളതാണ് ഈ ഏജൻസി. ടിക്കറ്റ് വിറ്റുപോയിരിക്കുന്നത് തങ്ങളുടെ ഏജൻസിയിൽ നിന്നാണെന്ന് ഏജന്റ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ആർക്കാണ് സമ്മാനം ലഭിച്ചത് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

കണ്ണൂർ, എറണാകുളം തുടങ്ങിയ ജില്ലകളിലെ കടകളിൽ ലോട്ടറി വിൽപ്പന നടത്തുന്നവരാണ് ഇവർ. കാറിൽ സഞ്ചരിച്ചും വിൽപ്പന നടത്തുന്നുമുണ്ട്. അതുകൊണ്ട് തന്നെ എവിടെയാണ് ടിക്കറ്റ് വിറ്റത് എന്നതിൽ കൺഫ്യൂഷനുണ്ട് എന്നും ഏജന്റ് പറയുന്നു. കർണാടകത്തിൽ നിന്നും നിരവധി പേർ ടിക്കറ്റ് എടുക്കാറുണ്ടെന്നും ഇവർ പറയുന്നു.

'കണ്ണൂർ, എറണാകുളം എന്നിവിടങ്ങളിലും ഞങ്ങൾ ടിക്കറ്റ് വിൽക്കുന്നുണ്ട്. ഭാഗ്യവാൻ ആരാണെന്ന് ഞങ്ങളും അന്വേഷിക്കുകയാണ്. എവിടെയാണ് ടിക്കറ്റ് വിറ്റത് എന്നതിനെ സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. 12 കോടിയിൽ പത്ത് ശതമാനം ആണ് ഏജന്റ് വിഹിതം. മുന്മ്പ് ചെറിയ സമ്മാനങ്ങളൊക്കെ ഭാരതിന് അടിച്ചിട്ടുണ്ട്. പക്ഷേ ബമ്പർ ആദ്യമാണ്. പൂജാ ബമ്പറിന്റെ രണ്ടാം സമ്മാനത്തിൽ ഒന്നും നമുക്കാണെന്ന സൂചനയുണ്ട്. പക്ഷേ വ്യക്തത വന്നിട്ടില്ല'. എന്നാണ് മേരിക്കുട്ടിയുടെ ഭർത്താവ് ജോജോ ജോസഫ് പറഞ്ഞത്.


രണ്ടാം സമ്മാനമായ ഒരു കോടി രൂപ JD 504106, JC 748835, JC 293247, JC 781889എന്നീ ടിക്കറ്റുകൾക്കാണ്. മൂന്നാം സമ്മാനം JA 269609, JB 117859, JC 284717, JD 239603, JE 765533,JA 538789, JB 271191, JC 542383,JD 899020,JE 588634 എന്നീ ടിക്കറ്റുകൾക്കാണ്.

നാലാം സമ്മാനം നേടിയ ടിക്കറ്റുകൾ
JA 447557
JB 566542
JC 520345
JD 525622
JE 413985
അഞ്ചാം സമ്മാനം ഈ നമ്പറുകൾക്ക്
JA 889087
JB 589007
JC 459412
JD 773330
JE 454962


രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം നാലു പേർക്ക് ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 10 പേർക്ക് ലഭിക്കും (ഓരോ പരമ്പരയിലും 2 വീതം). മൂന്നു ലക്ഷം രൂപയാണ് നാലാം സമ്മാനം (മൂന്നു ലക്ഷം വീതം 5 പരമ്പരകൾക്ക്). രണ്ടു ലക്ഷം രൂപയാണ് അഞ്ചാം സമ്മാനം (രണ്ടു ലക്ഷം വീതം 5 പരമ്പരകൾക്ക്). 300 രൂപയായിരുന്നു ടിക്കറ്റ് വില.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP