Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202309Saturday

സദസ്സ് കഴിഞ്ഞ് മടങ്ങിയ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നേരെ കരിങ്കൊടി; ഹെൽമറ്റും ചെടിച്ചട്ടിയുമായി യൂത്ത് കോൺഗ്രസ്-ലീഗ് പ്രവർത്തകരെ ആക്രമിച്ച് സിപിഎം പ്രവർത്തകർ; ആക്രമണത്തിന് പൊലീസിന്റെ ഒത്താശ; സഖാക്കൾ അഴിഞ്ഞാട്ടം തുടർന്നാൽ കരിങ്കൊടി പ്രതിഷേധം തുടരുമെന്ന് വെല്ലുവിളിച്ച് കോൺഗ്രസും; നവകേരളത്തിൽ സംഘർഷവും

സദസ്സ് കഴിഞ്ഞ് മടങ്ങിയ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നേരെ കരിങ്കൊടി; ഹെൽമറ്റും ചെടിച്ചട്ടിയുമായി യൂത്ത് കോൺഗ്രസ്-ലീഗ് പ്രവർത്തകരെ ആക്രമിച്ച് സിപിഎം പ്രവർത്തകർ; ആക്രമണത്തിന് പൊലീസിന്റെ ഒത്താശ; സഖാക്കൾ അഴിഞ്ഞാട്ടം തുടർന്നാൽ കരിങ്കൊടി പ്രതിഷേധം തുടരുമെന്ന് വെല്ലുവിളിച്ച് കോൺഗ്രസും; നവകേരളത്തിൽ സംഘർഷവും

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: തളിപ്പറമ്പിൽ നവകേരള സദസ്സ് കഴിഞ്ഞ മടങ്ങിയ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് - ലീഗ് പ്രവർത്തകർക്ക് ക്രൂര മർദ്ദനം. സിപിഎം - ഡിവൈഎഫ്‌ഐ പ്രവർത്തകരാണ് കണ്ണൂർ പഴയങ്ങാടിയിൽ അക്രമം അഴിച്ചുവിട്ടത്. പൊലീസും ഇവർക്കൊപ്പം പ്രതിഷേധക്കാരെ മർദ്ദിച്ചു.

ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തി. സംഘർഷത്തിന് ശേഷം കരിങ്കൊടി കാട്ടിയവരുമായി പൊലീസ്, സ്റ്റേഷനിലേക്ക് പോയപ്പോൾ സിപിഎം പ്രവർത്തകരും ഇവിടേക്ക് സംഘടിച്ചെത്തി. പരിയാരം പൊലീസ് സ്റ്റേഷന് മുന്നിൽ പ്രവർത്തകർ സംഘടിച്ച് പ്രതിഷേധിച്ചു.

കരിങ്കൊടി വീശി പ്രതിഷേധിച്ച ഒരു കോൺഗ്രസ് പ്രവർത്തകനെ സിപിഎം പ്രവർത്തകർ വളഞ്ഞിട്ട് തല്ലുകയായിരുന്നു. ഹെൽമറ്റും ചെടിച്ചട്ടിയും അടക്കം ഉപയോഗിച്ചായിരുന്നു ക്രൂര മർദ്ദനം. ഇയാളെ നിലത്തിട്ട് ചവിട്ടി. പൊലീസുകാരും കരിങ്കൊടി പ്രതിഷേധം നടത്തിയവരെ മർദ്ദിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. പഴയങ്ങാടി പൊലീസ് സ്റ്റേഷന് മുന്നിലായിരുന്നു സംഭവം.

നവകേരള സദസ്സ് കഴിഞ്ഞ് മടങ്ങിയ സിപിഎം പ്രവർത്തകരുടെ വലിയ സംഘം പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് ആരോപിച്ച് സ്ഥലത്ത് പ്രതിഷേധിക്കുകയായിരുന്നു. പഴയങ്ങാടിയിൽ മാധ്യമപ്രവർത്തകർക്ക് നേരെയും കൈയേറ്റമുണ്ടായി. മർദ്ദനത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മഹിത മോഹൻ ഉൾപ്പെടെ എഴ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. ഇവരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പഴയങ്ങാടി പൊലീസ് സ്റ്റേഷൻ പൊലീസ് നോക്കിനിൽക്കെയാണ് സിപിഎം ഡിവൈഎഫ്‌ഐ പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടത്. കോൺഗ്രസ്-ലീഗ് പ്രവർത്തകരെ ഡിവൈഎഫ്ഐക്കാർ കൂട്ടംചേർന്ന് മർദ്ദിച്ചു എന്നാണ് പരാതി. സംഭവത്തിന്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. നവകേരള സദസ്സിൽ മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധം ഉയരാനുള്ള സാധ്യത മുന്നിൽക്കണ്ട് കരുതൽ തടങ്കലിലാക്കിയ യൂത്ത് ലീഗ് പ്രവർത്തകരെ സ്റ്റേഷനിൽ പാർപ്പിച്ചിരിക്കെയാണിത്.

മാടായിപ്പാറിയിലെ നവകേരള സദസ്സ് കഴിഞ്ഞ് പുറത്തിറങ്ങിയ ഡിവൈഎഫ്ഐക്കാർ പൊലീസ് സ്റ്റേഷന് മുന്നിലേക്കെത്തി പ്രശ്നമുണ്ടാക്കുകയായിരുന്നു. ചില പ്രവർത്തകർ സ്റ്റേഷനുള്ളിലേക്ക് അതിക്രമിച്ച് കയറിയെങ്കിലും അവരെ പൊലീസ് പിന്തിരിപ്പിച്ചു. തുടർന്ന് ഇതിന്റെ ദൃശ്യങ്ങൾ പുറത്തുനിന്ന് പകർത്തിയ കോൺഗ്രസ്-ലീഗ് പ്രവർത്തകരെ ഡിവൈഎഫ്ഐക്കാർ കൂട്ടമായി മർദിക്കുകയായിരുന്നു. പൊലീസ് നോക്കിനിൽക്കെയായിരുന്നു ക്രൂരമർദനം.

മർദനമേറ്റ രണ്ട് പ്രവർത്തകരെ പൊലീസുകാർ സ്റ്റേഷനുള്ളിലേക്ക് മാറ്റി. നവകേരള സദസ്സ് നടക്കുന്നതിനാൽ സ്റ്റേഷന് മുന്നിൽ സംഘർഷം നടക്കുമ്പോൾ സ്റ്റേഷനിൽ പൊലീസുകാരുടെ എണ്ണവും കുറവായിരുന്നു. സംഭവത്തിൽ ഇതുവരെ ആരേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടില്ല.

നവകേരള സദസിന്റെ പേരിൽ സിപിഎം ക്രിമിനലുകൾ അഴിഞ്ഞാട്ടമാണ് നടത്തുന്നതെന്ന് കോൺഗ്രസ് നേതൃത്വം കുറ്റപ്പെടുത്തി. കല്യാശ്ശേരിയിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയതിന്റെ പേരിൽ യൂത്ത് കോൺഗ്രസ് - കെ എസ് യു പ്രവർത്തകരെ സിപിഎം -ഡിവൈഎഫ്ഐ ക്രിമനലുകൾ തല്ലിച്ചതക്കുകയായിരുന്നു. വനിതാ പ്രവർത്തകരെ പോലും ഒരു സംഘം ഗുണ്ടകൾ കായികമായി നേരിടുന്നത് കേരളത്തിന് അപമാനമാണ്.

ജനാധിപത്യത്തിൽ പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട് . അതിന്റെ പേരിൽ നിയമം കയ്യിലെടുത്ത് അക്രമം അഴിച്ചുവിടാൻ സിപിഎം ഗുണ്ടകൾക്ക് ആരാണ് അനുമതി നൽകിയത്. സിപിഎം ബോധപൂർവം അക്രമം അഴിച്ചുവിടുമ്പോൾ ചലിക്കാതെ നിന്ന പൊലീസ് ക്രിമിനൽ കുറ്റമാണ് ചെയ്തത്. യു.ഡി.എഫ് പ്രവർത്തകരെ കായികമായി നേരിട്ട് നവകേരള സദസ് സംഘടിപ്പിക്കാനാണ് നീക്കമെങ്കിൽ തിരുവനന്തപുരം വരെ മുഖ്യമന്ത്രി കരിങ്കൊടി കാണും , ജനാധിപത്യ പ്രതിഷേധത്തിന്റെ ചൂടറിയുമെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP