Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202309Saturday

കുട്ടികളെ പരിപാലിക്കാനായി വീടുകളിലെത്തി; കാലിഫോർണിയക്കാരാനായ മാത്യു പീഡിപ്പിച്ചത് 14 വയസ്സിൽ താഴെയുള്ള 16 ആൺകുട്ടികളെ: 34കാരനെ 707 വർഷം തടവിന് ശിക്ഷിച്ച് കോടതി

കുട്ടികളെ പരിപാലിക്കാനായി വീടുകളിലെത്തി; കാലിഫോർണിയക്കാരാനായ മാത്യു പീഡിപ്പിച്ചത് 14 വയസ്സിൽ താഴെയുള്ള 16 ആൺകുട്ടികളെ: 34കാരനെ 707 വർഷം തടവിന് ശിക്ഷിച്ച് കോടതി

മറുനാടൻ മലയാളി ബ്യൂറോ

കാലിഫോർണിയ: ആരുമില്ലാത്ത സമയങ്ങളിൽ കുട്ടികളെ പരിപാലിക്കാനായി വീടുകളിലെത്തി 16 ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന് 707 വർഷം തടവ്. അമേരിക്കയിലെ കാലിഫോർണിയയിലാണ് സംഭവം. 14 വയസ്സിൽ താഴെയുള്ള ആൺകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ 34-കാരനായ മാത്യു സാക്ര്സെസ്‌കിയെയാണ് കഠിന തടവിന് ശിക്ഷിച്ചത്. ഓറഞ്ച് കൗണ്ടി സുപ്പീരിയർ കോടതി ജഡ്ജി കിംബെർലി മെന്നിഗറിന്റേതാണ് വിധി. ഗുരുതരമായ 34 കുറ്റകൃത്യങ്ങൾ ഇയാൾ ചെയ്തുവെന്ന് കോടതി കണ്ടെത്തി.

14 വയസിൽ താഴെയുള്ള 16 ആൺകുട്ടികളെ പീഡിപ്പിച്ച ഇയാൾ മറ്റൊരു കുട്ടിയെ അശ്ലീല വീഡിയോ കാണിക്കുകയും ചെയ്തതായും പറയുന്നു. 2014 മുതൽ 2019 വരെയുള്ള കാലത്താണ് മാത്യു കുറ്റകൃത്യങ്ങൾ നടത്തിയത്. രണ്ട് വയസുള്ള കുട്ടികൾ പോലും ഇയാളുടെ ഇരകളായതായി കോടതിയിൽ തെളിഞ്ഞു. ലൂഡ് ആൻഡ് ലെസിവിയസ് ആക്റ്റ് ഉൾപ്പെടെയുള്ള നിയമങ്ങൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്.

2019 മെയ് മാസത്തിലാണ് ഇയാൾ കുട്ടികളെ പീഡിപ്പിക്കുന്നതായി ആദ്യമായി കണ്ടെത്തുന്നത്. എട്ടുവയസുകാരനെ മോശമായി സ്പർശിച്ചുവെന്ന് കാണിച്ച് മാതാപിതാക്കൾ പൊലീസിനെ സമീപിച്ചപ്പോഴായിരുന്നു ഇത്. തുടർന്ന് പൊലീസ് ഇയാൾക്കെതിരെ അന്വേഷണം തുടങ്ങി. ഇതിൽ നിന്നും നിരവധി വീടുകളിൽ ഇയാൾ കുട്ടികളെ നോക്കാൻ പോയിരുന്നതായും ദക്ഷിണ കാലിഫോർണിയയിൽ മാത്രം 11 കുട്ടികളെ ഇയാൾ പീഡിപ്പിച്ചുവെന്നും കണ്ടെത്തുകയായിരുന്നു. പൊലീസ് പിടികൂടുമെന്നായതോടെ വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച മാത്യുവിനെ വിമാനത്തിൽ നിന്ന് ഇറക്കിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

അതേസമയം, തനിക്ക് യാതൊരു കുറ്റബോധവുമില്ലെന്ന് മാത്യു സാക്ര്സെസ്‌കി കോടതിയോട് പറഞ്ഞു. കുട്ടികളുടെ മുഖത്ത് ചിരി വിടർത്താൻ കഴിഞ്ഞതിൽ താൻ അഭിമാനിക്കുന്നുവെന്ന വിചിത്രമായ കാര്യമാണ് ഇയാൾ കോടതിയിൽ പറഞ്ഞത്. സ്വന്തം വെബ്സൈറ്റ് വഴിയാണ് ഇയാൾ കുട്ടികളെ പരിപാലിക്കുന്ന ജോലി കണ്ടെത്തിയിരുന്നത്. 'കുട്ടികളുടെ യഥാർത്ഥ പരിപാലകൻ' എന്നാണ് വെബ്സൈറ്റിൽ ഇയാൾ സ്വയം വിശേഷിപ്പിച്ചത്. കുട്ടികളെ പരിപാലിക്കുന്ന ജോലി ആറ് വർഷത്തിലേറെയായി ചെയ്തുവരുന്നുവെന്നും മാത്യു വെബ്സൈറ്റിൽ അവകാശപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP