Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202329Wednesday

ആർച്ച് ബിഷപ്പും കർദ്ദിനാളുമായുള്ള കത്തിടപാടുകൾ കൈമാറണമെന്ന് വത്തിക്കാനോട് ഇംഗ്ലണ്ടിലെ കോടതി; പൗരോഹിത്യ രഹസ്യങ്ങൾ കൈമാറുന്നതുകൊടും പാപമെന്ന് വത്തിക്കാനും; ലണ്ടനിലെ സ്വത്ത് കേസ് സഭയ്ക്ക് തലവേദനയാകുമ്പോൾ

ആർച്ച് ബിഷപ്പും കർദ്ദിനാളുമായുള്ള കത്തിടപാടുകൾ കൈമാറണമെന്ന് വത്തിക്കാനോട് ഇംഗ്ലണ്ടിലെ കോടതി; പൗരോഹിത്യ രഹസ്യങ്ങൾ കൈമാറുന്നതുകൊടും പാപമെന്ന് വത്തിക്കാനും; ലണ്ടനിലെ സ്വത്ത് കേസ് സഭയ്ക്ക് തലവേദനയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: സഭയിലെ മുതിർന്ന പുരോഹിതർക്കിടയിൽ നടന്ന ഈമെയിൽ - ടെക്സ്റ്റ് ആശയവിനിമയങ്ങൾ കൈമാറണമെന്ന് ഇംഗ്ലണ്ടിലെ കോടതി വത്തിക്കാനോട് ഉത്തരവിട്ടു. അത്തരത്തിൽ, പുരോഹിതർക്കിടയിൽ നടക്കുന്ന ആശയവിനിമയങ്ങൾ പുറത്തു വിടുന്നതുകൊടുംപാപമാണെന്ന് നിലപാട് വത്തിക്കാൻ കൈക്കൊണ്ടതിനിടയിലാണിത്. ഒരു ആർച്ച്ബിഷപ്പും ഒരു കർദ്ദിനാളും തമ്മിൽ കൈമാറിയ ഈമെയിൽ സന്ദേശങ്ങൾ, വാട്ട്സ്അപ് സന്ദേശങ്ങൾ, തുടങ്ങിയവ സഭാരഹസ്യങ്ങൾ ആനെന്നും അതി പുരാതനമായ ഒരു രഹസ്യ സംരക്ഷണ നിയമം, കത്തോലിക്ക സഭയുടെ രഹസ്യങ്ങൾ സംരക്ഷിക്കുന്നുണ്ടെന്നും സഭയുടെ അഭിഭാഷകൻ പറയുന്നു.

എന്നാൽ, ഹൈക്കോടതിയുടെ സുപ്രധാനമായ ഒരു വിധി പ്രസ്താവനയിൽ ജഡ്ജി ജസ്റ്റിസ് ഫോക്സ്ടൺ ഈ വാദങ്ങൾ തള്ളിക്കളയുകയായിരുന്നു. മാത്രമല്ല, അതീവ രഹസ്യമായ ഈ ആശയവിനിമയങ്ങൾ കോടതിയെ അറിയിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വത്തിക്കാന്റെ ഈ നൂറ്റാണ്ടിലെ വിചാരണ എന്ന് അറിയപ്പെടുന്ന വിവാദത്തിലെ കേന്ദ്രബിന്ദുവാണ് ഈ ആശയവിനിമയ രേഖകൾ. ഒരു വസ്തു ഇടപാടിൽ, കത്തോലിക്ക സഭയെ പറ്റിച്ചു എന്ന ആരോപണത്തിൽ നിന്നും തന്റെ പേര് നീക്കം ചെയ്യുന്നതിനായി ബ്രിട്ടീഷ് ഫിനാൻസിയർ റാഫേൽ മിൻസിയോൺ ആണ് കോടതിയെ സമീപിച്ചത്.

ആഡംബര അപ്പാർട്ട്മെന്റുകൾ നിർമ്മിക്കുവാനായി നീക്കി വെച്ചിരുന്ന, ചെൽസിയയിലെ ഒരു വസ്തുവുമായി ബന്ധപ്പെട്ടാണ് ഈ തർക്കം. മുൻപ് ഹാരോഡ്സിന്റെ വെയർഹൗസ് ആയിരുന്ന ഈ വസ്തുവിനായി വത്തിക്കാൻ 124 മില്യൻ പൗണ്ട് ചെലവഴിച്ചു എന്നാണ് പറയുന്നത്. മിൻസിയോൺ 2018-ൽ ഈ വസ്തു വിറ്റപ്പോൾ അതിന്റെ വില കൂട്ടിക്കാണിച്ച് തട്ടിപ്പ് നടത്തി എന്നാണ് വത്തിക്കാൻ ആരോപിക്കുന്നത്. തട്ടിപ്പ്, വിശ്വാസ വഞ്ചന, അധികാര ദുർവിനിയോഗം എന്നീ കുറ്റങ്ങൾ ചാർത്തി പ്രോസിക്യുട്ടർമാർ മിൻസിയോണിനും വേറെ 10 പേർക്കും എതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

കേസിൽ പ്രതിചേർക്കപ്പെട്ട, പോപ്പ് ഫ്രാൻസിസിന്റെ മുൻ വലംകൈ ആയ ആഞ്ചെലോ ബെസിയു ഉൾപ്പടെ 10 പേരും ഈ ആരോപണം നിഷേധിക്കുകയാണ്. അതേസമയം, ഫിനാൻസിയർ പറയുന്നത് സ്വതന്ത്ര വിദഗ്ദ്ധർ നടത്തിയ വസ്തുവിന്റെ മൂല്യനിർണ്ണയം ശരിയായതാണെന്നും താൻ തെറ്റൊന്നും ചെയ്തിട്ടില്ല എന്നുമാണ്. വത്തിക്കാന് ഈ ഇടപാടുകൾ വഴി പണം നഷ്ടപ്പെട്ടു എന്നോ, താൻ തെറ്റ് ചെയ്തു എന്നോ തെളിയിക്കാനുള്ള ഒരു തെളിവും വത്തിക്കാൻ ഇതുവരെ ഹാജരാക്കിയിട്ടില്ല എന്ന് മിൻസിയോൺ അവകാശപ്പെടുന്നു.

തുടർന്നായിരുന്നു യു കെ കോടതിയിൽ ഒരു സിവിൽ സ്യുട്ട് അയാൾ കൊണ്ടുവന്നത്. ആരോപണത്തിൽ മങ്ങലേറ്റ തന്റെ കീർത്തി സംരക്ഷിക്കുന്നതിനാണ് എന്നാണ് അയാൾ പറയുന്നത്. ഇതിന്റെ തുടർച്ചയായിട്ടായിരുന്നു വത്തിക്കാൻ ഇംഗ്ലീഷ് കോടതികളിൽ വിചാരണ നേരിടണമെന്ന് അപ്പീൽ കോടതി വിധിച്ചത്. സഭയുടെ 2000 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് ഇതുപോലൊരു സംഭവം.

വിചാരണക്കിടയിൽ മിൻസിയോണിന്റെ അഭിഭാഷകർ കർദ്ദിനാൽ പിയേട്രൊ പരോലിനും ആർജന്റീനിയൻ ആർച്ച് ബിഷപ്പ് എഡ്ഗാർ പെന പാരയും തമ്മിലുള്ള ആശയ വിനിമയങ്ങൾ കാണണം എന്നാവശ്യപ്പെട്ടത്. വത്തിക്കാന്റെ 124 മില്യൻ പൗണ്ട് ഇടപാടിന് മേൽനോട്ടം വഹിഛ്കത് ഇവർ ഇരുവരുമാണ്. മിൻസിയോൺ മാനേജ് ചെയ്യുന്ന ഫണ്ട് വഴിയായിരുന്നു വത്തിക്കാൻ ഇതിനായി നിക്ഷേപം നടത്തിയത്.

എന്നാൽ, പരോലിനും പെന പാരയും ഉന്നതതൽ രാഷ്ട്രീയ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നവരാണെന്നും അവർക്കിടയിലെ ആശയ വിനിമയങ്ങൾ രാഷ്ട്ര രഹസ്യമായി പരിഗണിക്കണം എന്നുമാണ് കത്തോലിക്ക സഭക്ക് വേണ്ടി ഹാജരായ അഭിഭാഷകർ വാദിക്കുന്നത്. പോണ്ടിഫിക്കൽ സീക്രട്ട്സ് എന്നറിയപ്പെടുന്ന സഭാ രഹസ്യങ്ങൾ പുറത്തു വിടുന്നത് സഭാ നിയമപ്രകാരം കൊടുംപാപമാണെന്നും അവർ വാദിക്കുന്നു. എന്നാൽ, ഈ വാദങ്ങൾ തള്ളിക്കൊണ്ടാണ് ഇപ്പോൾ കോടതി ഉത്തരവ് വന്നിരിക്കുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP