Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സർക്കാർ ഓഫീസിൽ 'നെഗറ്റീവ് എനർജി' പുറന്തള്ളാൻ കൂട്ടപ്രാർത്ഥന; നേതൃത്വം നൽകിയത് ശിശുസംരക്ഷണ ഓഫീസർ; ളോഹ ധരിച്ച് ബൈബിളുമായി ചൈൽഡ് ലൈൻ പ്രവർത്തക; പരാതിയുമായി ജീവനക്കാർ; വിവാദമായതോടെ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ

സർക്കാർ ഓഫീസിൽ 'നെഗറ്റീവ് എനർജി' പുറന്തള്ളാൻ കൂട്ടപ്രാർത്ഥന; നേതൃത്വം നൽകിയത് ശിശുസംരക്ഷണ ഓഫീസർ; ളോഹ ധരിച്ച് ബൈബിളുമായി ചൈൽഡ് ലൈൻ പ്രവർത്തക; പരാതിയുമായി ജീവനക്കാർ; വിവാദമായതോടെ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: തൃശൂരിലെ സർക്കാർ ഓഫീസിൽ 'നെഗറ്റീവ് എനർജി' പുറന്തള്ളാൻ പ്രാർത്ഥന സംഘടിപ്പിച്ചെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ. സംഭവം അന്വേഷിക്കാൻ സബ് കളക്ടറെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. തൃശൂരിലെ ജില്ലാ ശിശു സംരക്ഷണ ഓഫീസിലാണ് നെഗറ്റീവ് എനർജി പുറന്തള്ളാൻ പ്രാർത്ഥന നടന്നതായി പരാതി ഉയർന്നത്. കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന ഓഫീസിൽ നെഗറ്റീവ് എനർജി പുറന്തള്ളാൻ നടന്ന പ്രാർത്ഥനയിൽ നിർബന്ധിച്ച് പങ്കെടുപ്പിച്ചുവെന്നായിരുന്നു ജീവനക്കാരുടെ ആക്ഷേപം.

ജില്ലാ ശിശു സംരക്ഷണ ഓഫീസർ ഇതിന് നേതൃത്വം നൽകിയത്. ആഴ്ചകൾക്ക് മുമ്പ് ഓഫീസ് സമയം തീരുന്നതിന് മുമ്പ് വൈകുന്നേരം നാലരയോടെയാണ് പ്രാർത്ഥന നടന്നത്. പ്രാർത്ഥനയിൽ പങ്കെടുക്കണമെന്ന് ജില്ലാ ശിശുസംരക്ഷണ ഓഫീസർ ജീവനക്കാരോട് നിർദേശിച്ചിരുന്നു. ഓഫീസിലെ ചൈൽഡ് ലൈൻ പ്രവർത്തകർക്കും പ്രാർത്ഥനയി പങ്കെടുക്കേണ്ടി വന്നു. ഓഫീസർ ഒഴികെയുള്ള ജീവനക്കാർ കരാർ തൊഴിലാളികളായതിനാൽ നിർദ്ദേശം മറികടക്കാനായില്ല.

ഓഫീസർ ചുമതലയേറ്റതുമുതൽ ഓഫീസിൽ നെഗറ്റീവ് എനർജി ആണെന്ന് ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. ഓഫീസിൽ നിരന്തരം പ്രശ്‌നങ്ങളും പ്രതിസന്ധികളുമുണ്ടാകുന്നു. അത് ഓഫീസിലെ നെഗറ്റീവ് എനർജി മൂലമാണെന്നും ഓഫീസർ പറഞ്ഞു. ഒടുവിൽ പ്രാർത്ഥന നടത്താൻ ചൈൽഡ് ലൈൻ പ്രവർത്തകരിൽ ഒരാൾ ളോഹ ധരിച്ച് ബൈബിളുമെടുത്ത് പ്രാർത്ഥന നടത്തിയെന്നുമാണ് ശിഷു ക്ഷേമ ഓഫീസർക്കെതിരായ പരാതി.

ഓഫീസർമാരുമായി പല ജീവനക്കാർക്കും പ്രശ്‌നങ്ങളുണ്ടായിരുന്നു. ഓഫീസർ മാനസികമായി ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ആരോപിച്ച് മൂന്ന് ജീവനക്കാർ അടുത്തിടെ ജോലി രാജിവച്ച് ഓഫീസിൽ നിന്ന് വിട്ടുപോയിരുന്നു. ഇത്തരത്തിൽ ജീവനക്കാർക്ക് നിരന്തരം മാനസിക സമ്മർദ്ദമുണ്ടാക്കിയ ഓഫീസറാണ് ഇദ്ദേഹമെന്നും ഇപ്പോൾ ആരോപണം ഉയരുന്നുണ്ട്.

ഓഫീസർ ഒഴികെയുള്ള ജീവനക്കാരെല്ലാവരും കരാർവ്യവസ്ഥയിൽ ജോലിചെയ്യുന്നതിനാൽ പ്രാർത്ഥനയിൽ പങ്കെടുക്കാനുള്ള നിർദ്ദേശം ധിക്കരിക്കാനും ആർക്കും ധൈര്യം വന്നില്ല. ഇഷ്ടക്കേടോടെയാണ് പലരും പ്രാർത്ഥനയിൽ പങ്കെടുത്തത്. പെട്ടെന്നു വന്ന അറിയിപ്പായതിനാൽ ഓഫീസർ പറയുന്നത് അനുസരിക്കാനേ ജീവനക്കാർക്കു കഴിഞ്ഞുള്ളൂ.

ഓഫീസിൽ നെഗറ്റീവ് എനർജി നിറഞ്ഞുനിൽക്കുന്നുവെന്ന പരാതി ചുമതലയേറ്റതിനുശേഷം ഓഫീസർ പതിവായി പറയാറുണ്ട്. ഓഫീസിൽ പല പ്രശ്നങ്ങളുമുണ്ടാകുന്നത് നെഗറ്റീവ് എനർജി കൊണ്ടാണെന്നാണ് അവർ പറഞ്ഞുകൊണ്ടിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP