Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202328Tuesday

ഗൂഗിൾ മാപ്പ് നോക്കി ഓടിച്ചു; തകർന്നു പോയ പാലത്തിൽനിന്നും കാർ നദിയിൽ വീണ് 47കാരൻ മരിച്ചു; 10 വർഷം മുമ്പ് തകർന്ന റോഡ് അപ്ഡേറ്റ് ചെയ്യാത്തതിന് ഗൂഗിൾ മാപ്പിനെതിരെ നിയമനടപടിയുമായി ഭാര്യ; അമേരിക്കയിലെ നോർത്ത് കരോലീനയിൽ സംഭവിച്ചത്

ഗൂഗിൾ മാപ്പ് നോക്കി ഓടിച്ചു; തകർന്നു പോയ പാലത്തിൽനിന്നും കാർ നദിയിൽ വീണ് 47കാരൻ മരിച്ചു; 10 വർഷം മുമ്പ് തകർന്ന റോഡ് അപ്ഡേറ്റ് ചെയ്യാത്തതിന് ഗൂഗിൾ മാപ്പിനെതിരെ നിയമനടപടിയുമായി ഭാര്യ; അമേരിക്കയിലെ നോർത്ത് കരോലീനയിൽ സംഭവിച്ചത്

മറുനാടൻ മലയാളി ബ്യൂറോ

നോർത്ത് കരോലീന: ഭർത്താവിന്റെ മരണത്തിൽ ഗൂഗിൾ മാപ്പിനെതിരെ പരാതിയുമായി ഭാര്യ. അമേരിക്കയിലെ നോർത്ത് കരോലീനയിൽ രണ്ടു മക്കളുടെ പിതാവായ 47കാരന് അപകട മരണം സംഭവിച്ചതിനു പിന്നാലെയാണ് ഭാര്യ പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഗൂഗിൾ മാപ്പിലെ തെറ്റായ നിർദേശങ്ങൾ പിന്തുടർന്ന് തകർന്ന പാലത്തിലേക്ക് വാഹനം ഓടിച്ചാണ് ഫിലിപ്പ് പാക്സൺ മരണത്തിന് കീഴടങ്ങിയത്. പാലം തകർന്നിരിക്കുന്ന വിവരം മാപ്പിലെ നാവിഗേഷനിൽ വ്യക്തമാക്കാത്തതാണ് അപകടത്തിന് കാരണമായതെന്നാണ് കുടുംബം ആരോപിക്കുന്നത്.

കഴിഞ്ഞ സെപ്റ്റംബറിലാണ് തകർന്ന പാലത്തിൽ നിന്ന് കാർ നദിയിലേക്ക് വീണ് ഫിലിപ്പ് മുങ്ങിമരിച്ചത്. മെഡിക്കൽ ഉപകരണങ്ങളുടെ വിതരണക്കാരനായി ജോലി ചെയ്യുന്നതിനിടയിലായിരുന്നു ദാരുണാന്ത്യം. ഫിലിപ്പ് ഓടിച്ചിരുന്ന ജീപ്പ് മഞ്ഞ് മൂടിയിരുന്ന പാലത്തിലേക്ക് മാപ്പിലെ നിർദേശങ്ങൾ പിന്തുടർന്നാണ് എത്തിയത്. പാലം തകർന്നതാണെന്ന് മഞ്ഞ് വീണത് മൂലം വ്യക്തമാവാത്ത സാഹചര്യമായിരുന്നു. ഇതിനാലാണ് തകർന്ന പാലത്തിലേക്ക് വാഹനം ഓടിച്ച് കയറ്റിയത്.

ചൊവ്വാഴ്ചയാണ് ടെക് ഭീമനെതിരെ ഫിലിപ്പിന്റെ കുടുംബം കോടതിയെ സമീപിച്ചത്. മകളുടെ ഒൻപതാം പിറന്നാൾ ആഘോഷത്തിനായി ജോലിക്ക് ശേഷം മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. മെഡിക്കൽ ഉപകരണങ്ങളുടെ വിതരണത്തിനായി പരിചയമില്ലാത്ത ഭാഗത്തേക്ക് പോയതിനാലാണ് ഫിലിപ്പ് ഗൂഗിൾ മാപ്പിന്റെ സഹായം തേടിയത്. ഒൻപത് വർഷം മുൻപ് തകർന്ന പാലത്തിലേക്കാണ് മാപ്പിലെ ദിശാ നിർദേശങ്ങൾ യുവാവിനെ എത്തിച്ചതെന്നാണ് വസ്തുത.

അപായ സൂചനാ മുന്നറിയിപ്പുകളൊന്നും ഇല്ലാതിരുന്ന പാലത്തിൽ നിന്ന് 20 അടിയോളം താഴ്ചയിലുള്ള നദിയിലേക്ക് വീണ ഫിലിപ്പിനെ രക്ഷാ സേനയാണ് മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രാദേശിക ഭരണകൂടമോ നിർമ്മാതാക്കളോ തകർന്ന പാലം പുതുക്കി പണിഞ്ഞിരുന്നില്ല. ഈ പ്രദേശത്തെ പാലങ്ങളുടെ ചുമതലയിലുള്ള അധികൃതർ പാലം തകർന്ന വിവരം പല തവണ ജിപിഎസിൽ അപ്ഡേറ്റ് ചെയ്തിരുന്നുവെന്നാണ് കോടതിയെ അറിയിച്ചത്.

എന്നാൽ ആ മാറ്റം ജിപിഎസിൽ പ്രതിഫലിക്കാതിരുന്നതാണ് രണ്ട് പെൺമക്കളുടെ പിതാവായ ഫിലിപ്പിന്റെ ദാരുണാന്ത്യത്തിന് കാരണമായതെന്നാണ് കുടുംബം ആരോപിക്കുന്നത്. മാറ്റങ്ങൾ വരുത്താൻ പ്രാദേശിക ഭരണകൂടം ടെക് ഭീമനോട് ആവശ്യപ്പെട്ട ഈ മെയിലിന്റെ കോപ്പി സഹിതമാണ് കുടുംബം കോടതിയെ സമീപിച്ചിരിക്കുന്നത്.

ആരോപണം പഠിക്കുകയാണെന്നും നിയമ നടപടിയെ നേരിടുമെന്നും ഫിലിപ്പിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നുമാണ് ഗൂഗിൾ സംഭവത്തേക്കുറിച്ച് പ്രതികരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP