Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202323Saturday

വീക്കെൻഡിൽ ഇന്ത്യാക്കാർ വെറും 3.4 മിനിറ്റ് കൂടുതൽ ഉറങ്ങുമ്പോൾ ഫിൻലാൻഡുകാർ ഉറങ്ങുന്നത് 26.5 മിനിറ്റ് അധികം; അധിക വിശ്രമമില്ലാതെ അദ്ധ്വാനിക്കുന്ന ഇന്ത്യാക്കാർ ഉറക്കത്തിൽ ഏറ്റവും പിന്നിൽ; ലോകത്തിലെ ഉറക്കം കൂടുതലും കുറവുമുള്ള രാജ്യങ്ങളുടെ ലിസ്റ്റ് പുറത്ത്

വീക്കെൻഡിൽ ഇന്ത്യാക്കാർ വെറും 3.4 മിനിറ്റ് കൂടുതൽ ഉറങ്ങുമ്പോൾ ഫിൻലാൻഡുകാർ ഉറങ്ങുന്നത് 26.5 മിനിറ്റ് അധികം; അധിക വിശ്രമമില്ലാതെ അദ്ധ്വാനിക്കുന്ന ഇന്ത്യാക്കാർ ഉറക്കത്തിൽ ഏറ്റവും പിന്നിൽ; ലോകത്തിലെ ഉറക്കം കൂടുതലും കുറവുമുള്ള രാജ്യങ്ങളുടെ ലിസ്റ്റ് പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

ലാപ്ലാൻഡിനും ഉത്തരധ്രുവ ദീപ്തിക്കും ഏറെ കേൾവികേട്ട നാടാണ് ഫിൻലാൻഡ്. എന്നാൽ ഇപ്പോൾ മറ്റൊരു പ്രശസ്തികൂടി ഫിൻലാൻഡിനെ തേടിയെത്തുകയാണ്. വാരാന്ത്യങ്ങളിൽ ഏറ്റവുക് കൂടുതൽ ഉറങ്ങുന്നത് ഫിൻലാൻഡുകാരാണെന്ന് ഒരു പഠനം വ്യക്തമാക്കുന്നു. ഇവിടെ ജീവിക്കുന്നവർ വാരാന്ത്യങ്ങളിൽ ശരാശരി 26.5 മിനിറ്റ് കൂടുതലായി ഉറങ്ങുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. പ്രവർത്തി ദിവസങ്ങളിൽ ശരാശരി ഏഴു മണിക്കൂർ മാത്രം ഉറങ്ങുന്ന അവർ, വാരാന്ത്യങ്ങളിൽ ഏതാണ്ട് ഏഴര മണിക്കൂർ ഉറങ്ങുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ഇതിൽ രണ്ടാം സ്ഥാനത്തുള്ള സ്വിറ്റ്സർലണ്ടിലെ ജനങ്ങൾ വാരാന്ത്യത്തിൽ ശരാശരി 26.1 മിനിറ്റ് അധികം ഉറങ്ങുപോൾ മൂന്നാം സ്ഥാനത്തുള്ള നോർവേയിലെ ജനങ്ങൾ വാരാന്ത്യങ്ങളിൽ ഏതാണ്ട് 25.8 മിനിറ്റ് അധികമായി ഉറങ്ങുന്നു. 25 മിനിറ്റ് നേരത്തെ അധിക വാരാന്ത്യ ഉറക്കവുമായി ചെക്ക് റിപ്പബ്ലിക് നാലാം സ്ഥാനത്തും 24.8 മിനിറ്റ് നേരത്തെ അധിക ഉറക്കവുമായി എസ്റ്റോണിയ അഞ്ചാം സ്ഥാനത്തും എത്തിയിട്ടുണ്ട്.

15 .9 മിനിറ്റ് നേരത്തെ അധിക വാരാന്ത്യ ഉറക്കവുമായി ബ്രിട്ടീഷുകാർ 24-ാം സ്ഥാനത്ത് എത്തിയപ്പോൾ 17.4 മിനിറ്റിന്റെ അധിക ഉറക്കവുമായി അമേരിക്കക്കാർ 19-ാം സ്ഥാനത്ത് ഇടംപിടിച്ചു. 35 രാജ്യങ്ങളിൽ നിന്നായി 2,20,000 പേരുടെ, 2021 ജനുവരി മുതൽ 2022 ജനുവരി വരെയുള്ള വിവരങ്ങൾ ശേഖരിച്ച് സിംഗപ്പൂരിലെ നാഷണൽ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ ഫലം വെളിവായത്. ഒരു ഔറ റിങ് ഉപകരണം ഉപയോഗിച്ച് 50 മില്യൻ സ്ലീപ്പിങ് സെഷനുകളിൽ നിന്നായിരുന്നു ഉറക്കത്തിന്റെ സ്വഭാവം കണ്ടെത്തിയത്.

സെൻസറുകൾ ഉപയോഗിച്ച് ഉറക്കത്തിന്റെ സമയം കൃത്യമായി കണ്ടെത്തുന്ന ഒരു സ്മാർട്ട് മോതിരമാണ് ഔറ റിങ് ഉപകരണം. പ്രതിദിന സ്‌കോർ ഇത് നൽകും. ശരീര താപനില, രക്തത്തിലെ ഓക്സിജൻ ലെവൽ, ഹൃദയസ്പന്ദന നിരക്ക്, ശ്വാസോച്ഛാസ നിരക്ക് എന്നിങ്ങനെ നിരവഹി കാര്യങ്ങൾ അപഗ്രഥിച്ചാണ് ഒരു വ്യക്തി നിദ്രയിലാണോ ഉണർന്നിരിക്കുകയാണോ എന്ന് ഈ ഉപകരണം കണ്ടെത്തുന്നത്. ഗവേഷണത്തിൽ പങ്കെടുത്ത 2,20,000 പേരുടെയും ശരാശരി 242 രാത്രികളിലെ ഉറക്കമായിരുന്നു പഠന വിധേയമാക്കിയത്. ഈ 242 രാത്രികളെ പിന്നീട് പ്രവൃത്തി ദിവസങ്ങൾ എന്നും വാരാന്ത്യങ്ങൾ എന്നും വിഭജിച്ചു.

പൊതുവായി പറഞ്ഞാൽ വാരാന്ത്യത്തിലെ അധിക ഉറക്കം ഏഷ്യയെ അപേക്ഷിച്ച് യൂറോപ്പിലും അമേരിക്കയിലും കൂടുതലാണെന്നാണ് പഠന റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തിക്കൊണ്ട് യൂണിവേഴ്സിറ്റിയിലെ മനഃശ്ശാസ്ത്ര വിഭാഗം സീനീയർ ലെക്ചറർ ഡോ. അഡ്രിയാൻ വില്ലോബി പറഞ്ഞത്. സ്ലീപ് മെഡിസിൻ എന്ന ശാസ്ത്ര ജേർണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട് പ്രകാരം ഇതിൽ ഏറ്റവും അവസാനത്തെ സ്ഥാനമാണ് ഇന്ത്യയ്ക്ക്. വാരാന്ത്യത്തിൽ വെറും 3.4 മിനിറ്റ് മാത്രമാണ് ഇന്ത്യാക്കാർ അധികമായി ഉറങ്ങുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP