Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202301Friday

മാർപാപ്പയെ അനുസരിക്കാതിരിക്കുന്നത് കത്തോലിക്കാ സഭയിൽ നിന്നുള്ള പുറത്തുപോകൽ എന്ന മുന്നറിയിപ്പും ഫലം കണ്ടില്ല; എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ ഏകീകൃത കുർബാന നീക്കം ഉപേക്ഷിച്ചു; വിശ്വാസികളുടെ ചെറുത്ത് നിൽപ്പ് ഉണ്ടാക്കിയത് സംഘർഷ സാഹചര്യം; ഇനി ഒരു അറിയിപ്പുണ്ടാകും വരെ കുർബാന വേണ്ടെന്ന് വച്ച് അങ്കമാലി രൂപത

മാർപാപ്പയെ അനുസരിക്കാതിരിക്കുന്നത് കത്തോലിക്കാ സഭയിൽ നിന്നുള്ള പുറത്തുപോകൽ എന്ന മുന്നറിയിപ്പും ഫലം കണ്ടില്ല; എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ ഏകീകൃത കുർബാന നീക്കം ഉപേക്ഷിച്ചു; വിശ്വാസികളുടെ ചെറുത്ത് നിൽപ്പ് ഉണ്ടാക്കിയത് സംഘർഷ സാഹചര്യം; ഇനി ഒരു അറിയിപ്പുണ്ടാകും വരെ കുർബാന വേണ്ടെന്ന് വച്ച് അങ്കമാലി രൂപത

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ ഏകീകൃത കുർബാന നീക്കം ഉപേക്ഷിച്ചു. വത്തിക്കാൻ പ്രതിനിധിയുടെ നിർദ്ദേശപ്രകാരമായിരുന്നു ഏകീകൃത കുർബാന നടത്താൻ തീരുമാനിച്ചത്. ഇത് അനുവദിക്കില്ലെന്ന് വിശ്വാസികളിൽ ഒരു വിഭാഗം നേരത്തെ നിലപാടെടുത്തിരുന്നു. സെന്റ് മേരീസ് ബസിലിക്കയിൽ രാവിലെ 9.30 ന് ഏകീകൃത കുർബാന നടത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ വിമത വിഭാഗം ബസിലിക്കയുടെ കവാടം ഉപരോധിച്ച് പ്രതിഷേധം തുടങ്ങിയതോടെയാണ് കുർബാന ഉപേക്ഷിച്ചത്. സംഘർഷ സാഹചര്യം കണക്കിലെടുത്താണ് ഏകീകൃത കുർബാന നടത്താനുള്ള തീരുമാനം ബസിലിക്ക വികാരി ഫാ.ആന്റണി പൂതവേലിൽ വേണ്ടെന്ന് വച്ചത്.

കപ്യാരെ ആദ്യം തടഞ്ഞുവെന്നും പള്ളിയുടെ കവാടത്തിൽ വിമതർ ഉപരോധിച്ചുവെന്നും വികാരി കുറ്റപ്പെടുത്തി. സംഘർഷത്തിൽ കുർബാന അർപ്പിക്കാനാവില്ലെന്നും വികാരി പറഞ്ഞു. സംഘർഷത്തിന് കാരണക്കാരനാവാൻ ആഗ്രഹിക്കുന്നില്ല. സംഘർഷമുണ്ടാക്കാനാണ് എതിർ ചേരി ശ്രമിക്കുന്നത്. അതിന് നിന്നു കൊടുക്കില്ല. എറണാകുളം അങ്കമാലി രൂപതയിലെ പള്ളികളിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കുർബാന ഉണ്ടാകില്ല. ജനാഭിമുഖ കുർബാന നിയമവിരുദ്ധമാണെന്നും വികാരി വ്യക്തമാക്കി. ഇതോടെ കുർബാന തർക്കം പരിഹാരമില്ലാതെ തുടരുകയാണ്.

ഇന്ന് രാവിലെ ആറരയോടെ എറണാകുളം അങ്കമാലി അതിരൂപതയിലെ ബഹുഭൂരിപക്ഷം പള്ളികളിലും ജനാഭിമുഖ കുർബാനയാണ് നടത്തിയത്. ഏകീകൃത കുർബാന നീക്കം രണ്ടിടത്ത് തടഞ്ഞപ്പോൾ ചുരുക്കം ചില പള്ളികളിൽ നടത്തുകയും ചെയ്തു. ഇന്ന് മുതൽ ഏകീകൃത കുർബാന നടത്താൻ വത്തിക്കാൻ പ്രതിനിധി നൽകിയ നിർദ്ദേശം പൂർണ്ണമായും നടപ്പായില്ലെന്നതാണ് വസ്തുത. ഭൂരിഭാഗം പള്ളികളിലും ജനാഭിമുഖ കുർബാനയാണ് നടന്നത്. വത്തിക്കാൻ പ്രതിനിധിയുടെ നിർദ്ദേശം പാലിക്കില്ലെന്ന് വിമത വിഭാഗം ആദ്യമേ നിലപാട് എടുത്തിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് സെന്റ് മേരീസ് ബസിലിക്കയിൽ കനത്ത പൊലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നു. അതേസമയം എറണാകുളം അങ്കമാലി അതിരൂപതയിൽ ഭൂരിഭാഗം പള്ളികളിലും രാവിലെ ജനാഭിമുഖ കുർബാനയാണ് അർപ്പിച്ചത്.

ഏകീകൃത കുർബാന അനുവദിച്ചില്ലെങ്കിൽ കുർബാന നിർത്തിവെക്കുമെന്ന് വൈദികർ പറയുന്നുണ്ട്. അത് അവർക്ക് തീരുമാനിക്കാമെന്നും ചൊല്ലുന്നുണ്ടെങ്കിൽ ജനാഭിമുഖ കുർബാന മാത്രമേ അനുവദിക്കൂ എന്നുമാണ് വിശ്വാസികളിൽ വിമത വിഭാഗത്തിന്റെ തീരുമാനം. എറണാകുളം പറവൂരിൽ ഏകീകൃത കുർബാന അർപ്പിക്കാനെത്തിയ വൈദികനെ വിമത വിഭാഗം തടഞ്ഞു. കോട്ടക്കാവ് സെന്റ് തോമസ് ചർച്ചിലാണ് വൈദികനെ തടഞ്ഞത്. അങ്കമാലി മഞ്ഞപ്രയിലെ പള്ളിയിലും വൈദികനെ തടഞ്ഞു. രണ്ട് സ്ഥലത്തും പൊലീസുണ്ടായിരുന്നു. ഇവിടങ്ങളിൽ പ്രാർത്ഥന നിർത്തിവച്ചു. പറവൂർ കോട്ടക്കാവ് സെന്റ് തോമസ് പള്ളിയിലും വൈദികനെ തടഞ്ഞു.

മാർപാപ്പ കഴിഞ്ഞ ഈസ്റ്ററിന് അയച്ച കത്ത് ചില പള്ളികളിൽ വായിച്ചു. കാക്കനാട്, ഫോർട്ട് കൊച്ചി, കീഴ്മാട് പള്ളികളിൽ ഏകീകൃത കുർബാന അർപ്പിച്ചു. എറണാകുളംഅങ്കമാലി അതിരൂപതയിലെ പള്ളികളിലും മറ്റു സന്യസ്ത സ്ഥാപനങ്ങളിലും ഇന്നു മുതൽ സിറോ മലബാർ സിനഡ് അംഗീകരിച്ച ഏകീകൃത കുർബാന അർപ്പിക്കണമെന്നു നിർദ്ദേശിക്കുന്ന ആർച്ച് ബിഷപ് സിറിൽ വാസിലിന്റെ രജിസ്റ്റ്രേഡ് കത്ത് അതിരൂപതയിലെ വൈദികർക്കു നൽകിയിരുന്നു. മാർപാപ്പയുടെ പ്രത്യേക പ്രതിനിധിയാണു ആർച്ച് ബിഷപ് സിറിൽ വാസിൽ.

എറണാകുളം സെന്റ് മേരീസ് ബസിലിക്കയിലെ വികാരിയായി ഫാ.ആന്റണി പൂതവേലി ഇന്നലെ ചുമതലയേറ്റിരുന്നു. ഫാ.ആന്റണി പൂതവേലി സിനഡ് കുർബാന അർപ്പിക്കാൻ ശ്രമിച്ചാൽ ഇടവക സമൂഹം ഉപരോധിക്കുമെന്ന് അൽമായ മുന്നേറ്റം അതിരൂപത സമിതിയും ബസിലിക്ക കൂട്ടായ്മയും മുന്നറിയിപ്പു നൽകിയിരുന്നു. അതേസമയം മാർപാപ്പയെ അനുസരിക്കാതിരിക്കുന്നത് കത്തോലിക്കാ സഭയിൽ നിന്നുള്ള പുറത്തുപോകൽ ആയിട്ട് കണക്കാക്കുമെന്നാണ് സഭ നേതൃത്വം നൽകുന്ന മുന്നറിയിപ്പ്.

എന്നാൽ വൈദികർക്കെതിരെ ഏതെങ്കിലും തരത്തിലുള്ള നടപടികളിലേക്ക് കടന്നാലും വിശ്വാസികളുടെ പ്രതിഷേധം എങ്ങനെ തരണം ചെയ്യുമെന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP