Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202428Tuesday

മൂന്ന് കുട്ടികൾ പെട്ടന്ന് മരിച്ചതോടെ ഡോക്ടർക്ക് തോന്നിയ സംശയം; നവജാത ശിശുക്കളെ കൊലപ്പെടുത്തിയ ബ്രിട്ടീഷ് നഴ്സ് ലൂസി ലെറ്റ്ബിയെ കുരുക്കിയത് ഇന്ത്യക്കാരനായ ഡോക്ടറുടെ ഇടപെടൽ; അന്വേഷണം വൈകിപ്പിച്ചില്ലായിരുന്നുവെങ്കിൽ നാലോ അഞ്ചോ കുട്ടികളെങ്കിലും സ്‌കൂളിൽ പോയിരുന്നേനെയെന്ന് ഡോക്ടർ രവി ജയറാം

മൂന്ന് കുട്ടികൾ പെട്ടന്ന് മരിച്ചതോടെ ഡോക്ടർക്ക് തോന്നിയ സംശയം; നവജാത ശിശുക്കളെ കൊലപ്പെടുത്തിയ ബ്രിട്ടീഷ് നഴ്സ് ലൂസി ലെറ്റ്ബിയെ കുരുക്കിയത് ഇന്ത്യക്കാരനായ ഡോക്ടറുടെ ഇടപെടൽ; അന്വേഷണം വൈകിപ്പിച്ചില്ലായിരുന്നുവെങ്കിൽ നാലോ അഞ്ചോ കുട്ടികളെങ്കിലും സ്‌കൂളിൽ പോയിരുന്നേനെയെന്ന് ഡോക്ടർ രവി ജയറാം

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: യുകെയിലെ ആശുപത്രിയിൽ ഏഴ് നവജാത ശിശുക്കളെ ക്രൂരമായി കൊലപ്പെടുത്തകയും ആറ് കുഞ്ഞുങ്ങളെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത ബ്രിട്ടീഷ് നഴ്‌സ് ലൂസി ലെറ്റ്ബിയെ നിയമത്തിന് മുന്നിൽ എത്തിച്ചത് ഇന്ത്യൻ വംശജനായ ഡോക്ടർക്ക് തോന്നിയ ഒരു സംശയങ്ങൾ. ബ്രിട്ടനിലെ ശിശുരോഗ വിദഗ്ദ്ധനായ ഡോക്ടർ രവി ജയറാമാണ് നവജാത ശിശുക്കളുടെ സംശയകരമായ കൂട്ടമരണം സംബന്ധിച്ച് ആദ്യ മുന്നറിയിപ്പ് നൽകിയത്.

മുൻ നഴ്സ് സഹപ്രവർത്തകകൂടിയായ ലൂസി ലെറ്റ്ബിയെക്കുറിച്ച് ചില ആശങ്കകൾ ഉയരുകയും, തനിക്ക് തോന്നിയ ചില കാര്യങ്ങൾ പൊലീസിന് മുന്നറിയിപ്പ് നൽകുകയും ചെയ്തതിനാലാണ് പ്രതിയെ കണ്ടെത്തിയത്. ചെസ്റ്ററിലെ കൗണ്ടസ് ഓഫ് ചേസ്റ്റർ ആശുപത്രിയിലെ ഡോക്ടറാണ് നഴ്‌സിന്റെ ക്രൂരകൃത്യം തെളിയിക്കുന്നതിൽ നിർണായക ഇടപെടൽ നടത്തിയത്.

ഏഴ് നവജാത ശിശുക്കളെ ക്രൂരമായി കൊലപ്പെടുത്തിയ നഴ്‌സ് ലൂസി ലെറ്റ്ബി കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇതിന് പുറമെ, മറ്റ് ആറ് കുട്ടികളെ കൊലപ്പെടുത്തുന്നതിനുള്ള ശ്രമം ഉണ്ടായതായും കണ്ടെത്തിയിരുന്നു. തിങ്കളാഴ്ച ഇവർക്കുള്ള ശിക്ഷ കോടതി വിധിക്കും.

33-കാരിയായ ബ്രിട്ടീഷ് നഴ്സ് ലൂസി ലെറ്റ്ബിയാണ് ക്രൂരമായ കുറ്റകൃത്യം നടത്തിയത്. അസുഖമുള്ളതോ മാസം തികയാതെ ജനിച്ചതോ ആയ കുഞ്ഞുങ്ങളായിരുന്നു ഇരകൾ. ഞരമ്പുകളിലും വയറിലും വായു കുത്തിവെച്ചും, അമിതമായി പാൽ നൽകിയും ഇൻസുലിനിൽ വിഷം ചേർത്ത് നൽകിയുമൊക്കെയാണ് ലൂസി തന്റെ പരിചരണത്തിലുള്ള കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയത്. കഴിഞ്ഞ ഒക്ടോബർ മുതൽ നടത്തി വരുന്ന വിചാരണയ്ക്കൊടുവിൽ മാഞ്ചസ്റ്റർ ക്രൗൺ കോടതിയാണ് പ്രതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്.

2015 നും 2016 നും ഇടയിൽ കൗണ്ടസ് ഓഫ് ചെസ്റ്റർ ആശുപത്രിയിലെ നവജാത ശിശുക്കളുടെ വാർഡിലാണ് ക്രൂരതഅരങ്ങേറിത്. 13 കുഞ്ഞുങ്ങൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇതിൽ ഏഴ് പേർ കൊല്ലപ്പെട്ടു. സ്വാഭാവിക മരണമാണെന്ന് വരുത്തി തീർത്ത് സഹപ്രവർത്തകരെ കബളിപ്പിച്ചുകൊണ്ടായിരുന്നു ലൂസിയുടെ കൊലപാതക പരമ്പര അരങ്ങേറിയിരുന്നത്. ഇന്ത്യൻ വംശജനായ ശിശുരോഗ വിദഗ്ദ്ധൻ രവി ജയറാം അടക്കമുള്ള ഡോക്ടർമാർ ഉയർത്തിയ ആശങ്കകളാണ് ലൂസിയെ പിടികൂടുന്നതിനും കുറ്റക്കാരിയാണെന്ന് കണ്ടെത്തുന്നതിലേക്കും സഹായകരമായത്.

2015 ജൂണിൽ മൂന്ന് കുഞ്ഞുങ്ങൾ മരിച്ചതിന് പിന്നാലെയാണ് ഡോ.രവി ജയറാമും സഹപ്രവർത്തകരും ലൂസിയെ കുറിച്ച് ആശങ്കകൾ പങ്കുവെച്ചത്. ആശുപത്രി അധികൃതരോട് ഇവർ പലതവണ ചർച്ചകൾ നടത്തി. എന്നാൽ ഡോക്ടർമാർ ഉന്നയിച്ച ആശങ്കകൾ ആശുപത്രി മാനേജ്മെന്റ് ആദ്യം തള്ളി കളയുകയാണ് ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ. 2016 ഡ്യൂട്ടിയിൽ നിന്ന് മാറ്റിയതിനെതിരെ ലൂസി പരാതി നൽകുയും ചെയ്തു. തുടർന്ന് 2017 മാത്രമാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

അന്ന് തങ്ങൾ ഉന്നയിച്ച സംശയത്തിൽ അന്വേഷണം വൈകിപ്പിച്ചില്ലായിരുന്നുവെങ്കിൽ മരിച്ച കുട്ടികളിൽ നാലോ അഞ്ചോ കുട്ടികളെങ്കിലും സ്‌കൂളിൽ പോയിരുന്നേനെ എന്നായിരുന്നു സംഭവത്തേക്കുറിച്ച് ഡോക്ടർ രവി ജയറാം മാധ്യമങ്ങളോട് പ്രതികരിച്ചത്.

2015 ജൂൺ മൂന്ന് കുട്ടികൾ പെട്ടന്ന് മരിച്ചതോടെയാണ് ഇത്തരത്തിൽ സംശയം ആദ്യമായി അദ്ദേഹം ഉയർത്തിയത്. കൂടുതൽ കുട്ടികൾ കുഴഞ്ഞുവീണ് മരിച്ചതോടെ സീനിയർ ആരോഗ്യവിദഗ്ദ്ധർ മീറ്റിങ് നടത്തുകയും അതിൽ തന്റെ സംശയങ്ങൾ ഉയർത്തുകയും ചെയ്തിരുന്നു.

ഒടുവിൽ, 2017 ഏപ്രിലിലാണ് നാഷണൽ ഹെൽത്ത് സർവീസ് (എൻഎച്ച്എസ്) ട്രസ്റ്റ് ഒരു പൊലീസ് ഉദ്യോഗസ്ഥനെ കാണാൻ ഡോക്ടർമാരെ അനുവദിച്ചത്. '10 മിനിറ്റിൽ താഴെ സമയം ഞങ്ങൾ പറയുന്നത് ശ്രദ്ധിച്ച പൊലീസ്, ഇത് അവർക്ക് ഇടപെടേണ്ട കാര്യമാണെന്ന് മനസ്സിലായി. തന്റെ സംശയം പൊലീസ് പരിഗണിച്ചതോടെ വായുവിൽ ഇടിക്കുമായിരുന്നു,' ഡോ. ജയറാം പറഞ്ഞു.

പിന്നാലെ തന്നെ അന്വേഷണം നടത്തുകയും അത് നഴ്‌സിന്റെ അറസ്റ്റിലേക്ക് വരെ എത്തിക്കുകയും ചെയ്തു. 2015-16 കാലഘട്ടത്തിൽ ഇത്തരത്തിൽ 13 കുട്ടികളെ ഇവർ കൊല്ലാൻ ശ്രമിച്ചതായി യുകെയിലെ പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.

കഴിഞ്ഞ വർഷം ഒക്ടോബറിൽ തുടങ്ങിയ വിചാരണയ്ക്കിടെ, അപ്രതീക്ഷിതമായി മരണം സംഭവിക്കുന്നതോ അല്ലെങ്കിൽ കുഴഞ്ഞുപോകുന്നതോവായ കുഞ്ഞുങ്ങളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായതായി ഡോക്ടർമാർ ശ്രദ്ധിക്കാൻ തുടങ്ങിയതായി മാഞ്ചസ്റ്റർ ക്രൗൺ കോടതിയിൽ പറഞ്ഞു.

ഓരോ തരത്തിലുള്ള മാർഗങ്ങളിലൂടെയാണ് കുട്ടികളെ കൊലപ്പെടുത്താൻ ഇവർ ശ്രമിച്ചത് എന്നാണ് റിപ്പോർട്ട്. എയർ എംബോളിസം ഇൻസുലിൻ അടക്കമുള്ള മാർഗങ്ങൾ ഉപയോഗിച്ചിരുന്നു. അതിന് പുറമെ, പാലും മറ്റ് ആഹാരങ്ങളും അമിതമായി നൽകിയുമാണ് കൊലപാതക ശ്രമം നടത്തിയത്.

തെളിവുകൾ ഒന്നും അവശേഷിപ്പിക്കാത്ത തരത്തിലായിരുന്നു കൊലപാതക രീതികളാണ് ലൂസിയുടേതെന്ന് കോടതിയുടെ പ്രതികരണം. എന്നാൽ താൻ കുറ്റം ചെയ്തിട്ടില്ലെന്ന് യുവതി കോടതിയിലും ആവർത്തിച്ചു. 2022 ഒക്ടോബറിലാണ് കേസിൽ വിചാരണ ആരംഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP