Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202423Sunday

കുട്ടികളുമായി സ്‌കൂളിലേക്കു പോകുകയായിരുന്ന ഓട്ടോറിക്ഷ കാട്ടുപന്നി ഇടിച്ചു മറിഞ്ഞു; പുറത്തേക്ക് തെറിച്ചു വീണ വനിതാ ഡ്രൈവർക്ക് ദാരുണാന്ത്യം: മരിച്ചത് വാരിയെല്ലു പൊട്ടി ശ്വാസകോശത്തിൽ തുളഞ്ഞു കയറി

കുട്ടികളുമായി സ്‌കൂളിലേക്കു പോകുകയായിരുന്ന ഓട്ടോറിക്ഷ കാട്ടുപന്നി ഇടിച്ചു മറിഞ്ഞു; പുറത്തേക്ക് തെറിച്ചു വീണ വനിതാ ഡ്രൈവർക്ക് ദാരുണാന്ത്യം: മരിച്ചത് വാരിയെല്ലു പൊട്ടി ശ്വാസകോശത്തിൽ തുളഞ്ഞു കയറി

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: കാട്ടുപന്നി ഇടിച്ച് ഓട്ടോറിക്ഷാ മറിഞ്ഞു വനിതാ ഡ്രൈവർക്ക് ദാരുണാന്ത്യം. കുട്ടികളുമായി സ്‌കൂളിലേക്കു പോകുകയായിരുന്ന ഓട്ടോയാണ് മറിഞ്ഞത്. ഓട്ടോയിലുണ്ടായിരുന്ന മൂന്നു വിദ്യാർത്ഥികൾക്കു പരുക്കേറ്റു. കിഴക്കഞ്ചേരി വക്കാല ആലമ്പള്ളം മനോജിന്റെ ഭാര്യ വിജിഷ സോണിയ (37) ആണു മരിച്ചത്. വള്ളിയോട് സെന്റ് ഫ്രാൻസിസ് സ്‌കൂൾ വിദ്യാർത്ഥികളായ അമയ അഭിലാഷ് (12), അനയ് അഭിലാഷ് (9), ടോമിലിൽ വി.അനീഷ് (13) എന്നിവർക്കാണു പരുക്കേറ്റത്. ഓട്ടോയിലുണ്ടായിരുന്ന ജുവാൻ വി.അനീഷ് (4) പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

മംഗലംഡാം ഫോറസ്റ്റ് സ്റ്റേഷനു സമീപം കരിങ്കയം സെന്റ് മേരീസ് പള്ളിക്കു മുൻപിൽ ഇന്നലെ രാവിലെ 7.40നായിരുന്നു അപകടം. ഓടംതോട്ടിൽ നിന്നു കുട്ടികളെയും ഓട്ടോയിൽ കയറ്റി വിജിഷ പോകുമ്പോൾ കാട്ടുപന്നി ഓട്ടോയിൽ ശക്തിയായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ഓട്ടോ മറിയുകയായിരുന്നു. ശബ്ദം കേട്ടു സമീപത്തുള്ള വീട്ടുകാർ ഓടിയെത്തി വിജിഷയെയും വിദ്യാർത്ഥികളെയും മംഗലംഡാമിലെ ആശുപത്രിയിൽ എത്തിച്ചു. പരുക്കു ഗുരുതരമായ വിജിഷയെ നെന്മാറ അവൈറ്റിസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ വെച്ച് മരിച്ചു.

ഓട്ടോയിൽ വാതിൽ ഉള്ളതാണു കുട്ടികൾക്കു രക്ഷയായത്. വിജിഷ പുറത്തേക്കു തെറിച്ചു വീണിരുന്നു. പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വീട്ടുവളപ്പിൽ വിജിഷയുടെ മൃതദേഹം സംസ്‌കരിച്ചു. വാരിയെല്ലു പൊട്ടി ശ്വാസകോശത്തിൽ തുളഞ്ഞു കയറിയതാണു മരണകാരണമെന്നാണു പ്രാഥമിക നിഗമനം. വടക്കഞ്ചേരി നെല്ലിയാംപാടം പരേതനായ വിജയന്റെയും രുഗ്മിണിയുടെയും മകളാണു വിജിഷ. മക്കൾ: അശോക്, ആകാശ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP