Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202413Thursday

റദ്ദാക്കപ്പെട്ടത് അനേകം വിമാനങ്ങൾ; യാത്ര മുടങ്ങി ആയിരങ്ങൾ; മൂന്ന് മണിക്കൂറിലധികം വൈകിയെത്തിയാൽ പോലും നഷ്ട പരിഹാരത്തിന് യോഗ്യതയുണ്ടെന്നറിയാമോ? വിമാനം മിസ്സ് ആയാൽ നഷ്ടപരിഹാരം ചോദിക്കേണ്ടതിങ്ങനെ

റദ്ദാക്കപ്പെട്ടത് അനേകം വിമാനങ്ങൾ; യാത്ര മുടങ്ങി ആയിരങ്ങൾ; മൂന്ന് മണിക്കൂറിലധികം വൈകിയെത്തിയാൽ പോലും നഷ്ട പരിഹാരത്തിന് യോഗ്യതയുണ്ടെന്നറിയാമോ? വിമാനം മിസ്സ് ആയാൽ നഷ്ടപരിഹാരം ചോദിക്കേണ്ടതിങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

വിമാന സർവീസുകൾ റദ്ദാക്കപ്പെടുന്നത് ഒരു പതിവ് കാര്യമായി മാറിയിരിക്കുകയാണ്. അതുകൂടാതെയാണ് വിമാനത്താവളങ്ങളിൽ വിവിധ പ്രശ്നങ്ങളാൽ ഉണ്ടാകുന്ന കാലതാമസം മൂലം വിമാനം നഷ്ടപ്പെടുന്നതും. പലപ്പോഴും വിമാനത്താവളങ്ങളിലെ നീണ്ട് ക്യുവിൽ പരിശോധനകൾ പൂർത്തിയാക്കാൻ നിന്ന്, വിമാനം നഷ്ടപ്പെടുന്ന സന്ദർഭങ്ങൾ ഉണ്ടാകാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ പക്ഷെ നിങ്ങൾ ടിക്കറ്റ് ബുക്ക് ചെയ്ത വിമാനക്കമ്പനിയിൽ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെടാൻ കഴിയില്ല.

ഇത്തരം പരിശോധനകൾ നടത്തുന്നത് വിമാനത്താവളത്തിന്റെ ചുമതല ആയതിനാൽ, അതിന് വിമാനക്കമ്പനിയിൽ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെടാൻ കഴിയില്ല. നിയമമനുസരിച്ച്, കൃത്യ സമയത്ത് ഗെയ്റ്റിനടുത്ത് എത്താത്തത് നിങ്ങളുടെ മാത്രം തെറ്റാണ്. അതുകൊണ്ടു തന്നെ പകരം മറ്റൊരു വിമാനത്തിൽ ടിക്കറ്റ് നൽകേണ്ട ബാദ്ധ്യതയും വിമാനക്കമ്പനിക്ക് ഇല്ല. യാത്ര തുടരുവാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ വീണ്ടും പണം മുടക്കി ടിക്കറ്റ് എടുക്കേണ്ടതായി വരും.

എന്നിരുന്നാലും, നീണ്ട ക്യുവിലെ കാലതാമസം കാരണം നിങ്ങൾക്ക് വിമാനം നഷ്ടമായാൽ വിമാനക്കമ്പനിയുമായി ബന്ധപ്പെടാവുന്നതാണ്. ഒരു പക്ഷെ, അതേ വിമാനത്തിലെ മറ്റു പല യാത്രക്കാരും ക്യുവിൽ കുടുങ്ങിയിട്ടുണ്ടാകാം. അങ്ങനെ വന്നാൽ, വിമാനം യാത്ര തുടങ്ങുന്നത് ഒരുപക്ഷെ വൈകിച്ചേക്കും.ചില വിമാനക്കമ്പനികൾ ഇത്തരം സന്ദർഭങ്ങളിൽ അതേ ലക്ഷത്തിലേക്കുള്ള തൊട്ടടുത്ത വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്ത് നൽകാറുമുണ്ട്. ഇതിന് അവർ പ്രത്യേക ഫീസ് ഈടാക്കിയേക്കും.

വിമാനം പുറപ്പെടുന്നതിന് 40 മിനിറ്റ് മുൻപ്, അത് യാത്രയായി ഒരു മണിക്കൂറിനുള്ളിൽ ഡെസ്‌കിൽ എത്തുന്നവർക്ക് റെയ്ൻഎയർ 100 പൗണ്ട് ഫീസ് ഈടാക്കി തൊട്ടടുത്ത വിമാനത്തിൽ ടിക്കറ്റ് നൽകാറുണ്ട്. വിമാനം യാത്രയായി 2 മണിക്കൂറിനുള്ളിൽ എത്തുന്നവർക്ക് 110 പൗണ്ട് ഫീസ് സ്വീകരിച്ച് ഈസി ജെറ്റും ഈ സൗകര്യം നൽകുന്നു. അതേസമയം, വെർജിൻ അറ്റ്ലാന്റിക് ഉപഭോക്താക്കൾക്ക് വിമാനം മിസ്സ് ആയാൽ തൊട്ടടുത്ത വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ പ്രത്യേക ഫീസ് ഒന്നും നൽകേണ്ടതില്ല.

അതുപോലെ തന്നെ, പല സന്ദർഭങ്ങളിലും വിമാനം മിസ്സ് ആയാൽ നിങ്ങൾക്ക് ഇൻഷുറൻസ് ക്ലെയിം ചെയ്യാനും സാധിക്കും. ഗതാഗത കുരുക്കിൽ പെട്ടോ അല്ലെങ്കിൽ സഞ്ചരിച്ചിരുന്ന വാഹനം വഴിയിൽ കേടായോ നിങ്ങൾക്ക് വിമാനത്താവളത്തിൽ സമയത്ത് എത്താൻ കഴിയാതിരുന്നതിനാൽ വിമാനം നഷ്ടപ്പെട്ടെങ്കിൽ, മിക്ക പോളിസികളും ക്ലെയിം അനുവദിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് വ്യക്തമായ നിർദ്ദേശങ്ങൾ ഇൻഷുറൻസ് കമ്പനികൾ വയ്ക്കും എന്നതിനാൽ, പോളിസി എടുക്കുന്നതിനു മുൻപ് അക്കാര്യങ്ങൾ വിശദമായി മനസ്സിലാക്കുക. സാധാരണ ട്രാവൽ ഇൻഷുറൻസിൽ പക്ഷെ വിമാനം മിസ്സ് ആയത് കവർ ചെയ്യില്ല. അത് ഒരു ആഡ് ഓൺ ഫീച്ചർ ആണ്.

അതുപോലെ നിങ്ങൾ സഞ്ചരിക്കുന്ന വിമാനം, മൂന്ന് മണിക്കൂറിലധികം താമസിച്ചാണ് ലക്ഷ്യ സ്ഥാനത്ത് എത്തുന്നതെങ്കിൽ നിങ്ങൾക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ട്. എന്നാൽ, ഇതിന് മറ്റു ചില നിബന്ധനകൾ കൂടിയുണ്ട്. കൊടിയ കാലാവസ്ഥ, സമരങ്ങൾ തുടങ്ങിയ അസാധാരണ സാഹചര്യങ്ങൾ മൂലം വൈകുകയാണെങ്കിൽ നഷ്ടപരിഹാരം നൽകാൻ കമ്പനിക്ക് ബാദ്ധ്യതയില്ല. നിങ്ങൾ സഞ്ചരിക്കുന്ന ദൂരത്തിനനുസരിച്ചായിരിക്കും നിങ്ങൾക്ക് ലഭിക്കാനുള്ള നഷ്ടപരിഹാരം കണക്കാക്കുക.

അതുപോലെ, ആദ്യം യാത്ര ചെയ്ത വിമാനം വൈകിയതിനാൽ നിങ്ങൾക്ക് കണക്ഷൻ ഫ്ളൈറ്റ് മിസ്സ് ആയാലും നഷ്ടപരിഹാരം ലഭിക്കും. പക്ഷെ രണ്ട് വിമാന യാത്രകളും നിങ്ങൾ സിംഗിൾ ബുക്കിംഗിൽ ചെയ്തിട്ടുണ്ടെങ്കിൽ മാത്രമെ അത് ലഭിക്കുകയുള്ളു. ചില ട്രാവൽ ഇൻഷുറൻസ് പോളിസികളും ഇത്തരം സാഹചര്യങ്ങളിൽ ക്ലെയിം അനുവദിക്കാറുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP