Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൈനസ് 57 ഡിഗ്രിയിൽ ചിരിക്കാൻ കഴിയുമോ? അന്റാർട്ടിക്കയിലെ സ്‌കോർട്ബേസിൽ കഴിഞ്ഞ 5 വർഷമായി ജീവിക്കുന്ന അത്ഭുത മനുഷ്യരുടെ കഥ; കടലും മലയും അടക്കം എല്ലാം കട്ടയായിരിക്കുന്ന സ്ഥലത്തും ജീവിക്കാമെന്ന് തെളിയിച്ച ഒരു യുവാവ്

മൈനസ് 57 ഡിഗ്രിയിൽ ചിരിക്കാൻ കഴിയുമോ? അന്റാർട്ടിക്കയിലെ സ്‌കോർട്ബേസിൽ കഴിഞ്ഞ 5 വർഷമായി ജീവിക്കുന്ന അത്ഭുത മനുഷ്യരുടെ കഥ; കടലും മലയും അടക്കം എല്ലാം കട്ടയായിരിക്കുന്ന സ്ഥലത്തും ജീവിക്കാമെന്ന് തെളിയിച്ച ഒരു യുവാവ്

മറുനാടൻ മലയാളി ബ്യൂറോ

നൂറ്റാണ്ടുകളോളം ദുരൂഹത പൊതുഞ്ഞു നിന്ന ഒരു പ്രദേശമാണ് അന്റാർട്ടിക്ക. പിന്നീട് അതി ധീരരായ് പലരും അവിടെയെത്തി പര്യവേഷണം നടത്തിയതോടെയാണ് ഈ മഞ്ഞു ഭൂമികയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നത്. ഇപ്പോഴിതാ ഒരു യുവാവ് നിത്യേനയെന്നോണം വീഡിയോയിലൂടെ ദക്ഷിണ ധ്രുവങ്ങളിലെ വിശേഷങ്ങൾ തന്റെ ഫോളോവേഴ്സുമായി പങ്കുവയ്ക്കുകയാണ്.

മാർട്ടിൻ ജോർഡാൻ എന്ന യുവാവാണ് ഹിമവാതങ്ങളെ കുറിച്ചും, പെൻഗ്വിനുകളെ കണ്ടതിനെ കുറിച്ചുമൊക്കെയുള്ള രസകരമായ അനുഭവങ്ങൾ തന്റെ ടിക്ടോക്ക് വീഡിയോകളിലൂടെ പങ്കുവയ്ക്കുന്നത്. അഞ്ച് വർഷത്തിലേറെ കാലം അന്റാർട്ടികയിൽ ജോലി ചെയ്ത ഇയാൾ ഇപ്പോൾ സ്‌കോട്ട് ബേസിലാണ് താമസിക്കുന്നത്.

വർഷത്തിൽ പാതിയും പൂർണ്ണ അന്ധകാരത്തിലാകുന്ന ഈ ഭൂഖണ്ഡത്തിലെ ജീവിതം അത്ര സുഖകരമൊന്നുമല്ല എന്ന് അയാൾ പറയുന്നു. കടുത്ത ഹിമവാതങ്ങളും ചിലപ്പോഴൊക്കെ അഗ്‌നിപർവത സ്ഫോടനങ്ങളും ഉണ്ടാകാറുണ്ട്. എന്നിരുന്നാലും അന്റാർട്ടിക്കയിലെ സ്‌കോട്ട് റീഡെവലപ്മെന്റ് പ്രോജക്ടിന്റെ ഭാഗമായ മാറ്റിക്ക് അവിടം ഏറെ ഇഷ്ടമാണ്. ഒരിക്കൽ ഇവിടെ നടക്കുന്ന ഗവേഷണങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ സ്‌കോട്ട് ബേസിലെത്തിയ ന്യുസിലാൻഡ് പ്രധാനമന്ത്രി ജെസിന്ത ആർഡേണുമായി ഇയാൾ കൂടിക്കാഴ്‌ച്ച നടത്തുകയും ചെയ്തു.

30 ലേറെ രാജ്യങ്ങളുടെ നിയന്ത്രണങ്ങളിലുള്ള 80ൽ ഏറെ സ്റ്റേഷനുകൾ ഇന്ന് അന്റാർട്ടിക്കയിൽ ഉണ്ട്. അതിലൊന്നാണ് സ്‌കോട്ട് ബേസ്. ദക്ഷിണ ധ്രുവത്തിൽ നിന്നും 1,350 കിലോമീറ്റർ ദൂരം മാത്രമെ ഇവിടേക്കുള്ളു. ഇപ്പോഴും സജീവമായ എറെബസ് അഗ്‌നിപർവതത്തിന് സമീപമാണ് ഇത് സ്ഥിതിചെയ്യുന്നത്. ഏതൊരു സമയത്തും ഇവിടെ ചുരുങ്ങിയത് 86 ആളുകളെങ്കിലും ഉണ്ടാകും. ന്യുസിലാൻഡിലെ ക്രൈസ്റ്റ് ചർച്ചിൽ നിന്നും എട്ട് മണിക്കൂർ വിമാന യാത്ര ചെയ്താണ് മാറ്റി ഇവിടെയെത്തുന്നത്.

മൈനസ് 35 ഡിഗ്രി തണുപ്പുള്ള ഇവിടത്തെ ഐസ് റൺവേയിലാണ് വിമാനമിറങ്ങുന്നത്. കഴിഞ്ഞ ദിവസം ഈ വർഷത്തെ ആദ്യത്തെ ഹിമപാതത്തിന്റെ വീഡിയോ ഇയാൾ പോസ്റ്റ് ചെയ്തിരുന്നു. താപനില മൈനസ് 60 ഡിഗ്രി മുതൽ മൈനസ് 70 ഡിഗ്രി വരെയാകുമ്പോൾ ആരും മുറിക്കുള്ളിൽ നിന്നും പുറത്തിറങ്ങാതെ കഴിച്ചുകൂട്ടും എന്നും ഇയാൾ പറയുന്നു. മൈനസ് 35 ഡിഗ്രിയാണ് സാധാരണ കാലാവസ്ഥ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP