Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202328Thursday

റവന്യു വകുപ്പുമായി ബന്ധപ്പെട്ട പ്രവാസികളുടെ പരാതികൾ പരിഹരിക്കാൻ പ്രവാസി മിത്രം പോർട്ടലും മടങ്ങിയെത്തുന്ന പ്രവാസികൾക്കായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും സജ്ജം; പ്രവാസികളുടെ വിവരശേഖരണത്തിനായി നോർക്കയുടെ ഡിജിറ്റൽ ഡേറ്റ പോർട്ടൽ രൂപീകരണം അവസാനഘട്ടത്തിൽ; ലോക കേരളസഭ ന്യൂയോർക്ക് മേഖലാ സമ്മേളനത്തിൽ നേട്ടങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി

റവന്യു വകുപ്പുമായി ബന്ധപ്പെട്ട പ്രവാസികളുടെ പരാതികൾ പരിഹരിക്കാൻ പ്രവാസി മിത്രം പോർട്ടലും മടങ്ങിയെത്തുന്ന പ്രവാസികൾക്കായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും സജ്ജം;  പ്രവാസികളുടെ വിവരശേഖരണത്തിനായി നോർക്കയുടെ ഡിജിറ്റൽ ഡേറ്റ പോർട്ടൽ രൂപീകരണം അവസാനഘട്ടത്തിൽ; ലോക കേരളസഭ ന്യൂയോർക്ക് മേഖലാ സമ്മേളനത്തിൽ നേട്ടങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂയോർക്ക്: റവന്യു വകുപ്പുമായി ബന്ധപ്പെട്ട് പ്രവാസികളുടെ പരാതികൾ പരിഹരിക്കാൻ പ്രവാസി മിത്രം പോർട്ടലും. മടങ്ങിയെത്തുന്ന പ്രവാസികൾക്കായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും സർക്കാർ സജ്ജമാക്കിയെന്ന് മുഖ്യമന്ത്രി. പ്രവാസികളുടെ വിവരശേഖരണത്തിനു ഡിജിറ്റൽ ഡേറ്റ പോർട്ടൽ രൂപീകരണം അവസാനഘട്ടത്തിലാണ്. ലോകകേരളസഭയുടെ ന്യൂയോർക്ക് മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ വാക്കുകൾ

'രണ്ടാം ലോക കേരളസഭ മുതൽ തുടർച്ചയായി ഉന്നയിക്കപ്പെട്ട വിഷയമായിരുന്നു റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് പ്രവാസികൾക്കുള്ള പരാതികൾ പരിഹരിക്കാനുള്ള ഓൺലൈൻ സംവിധാനം. പ്രധാനമായും അമേരിക്കയിലെ പ്രതിനിധികളായിരുന്നു ഇത് ഉന്നയിച്ചത്. ഇക്കഴിഞ്ഞ മെയ്‌ 17 ന് റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ പ്രവാസികളുടെ റവന്യൂ പരാതികൾ സ്വീകരിക്കാൻ 'പ്രവാസി മിത്രം' എന്ന പോർട്ടൽ ആരംഭിച്ചിട്ടുണ്ട് എന്നറിയിക്കട്ടെ. രണ്ടാം ലോക കേരളസഭയിൽ ഉയർന്നുവന്ന മറ്റൊരു നിർദ്ദേശമാണ് നാട്ടിൽ തിരികെയെത്തുന്ന പ്രവാസികൾക്കായുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്. അതും സജ്ജമാണ് എന്നറിയിക്കട്ടെ. തിരികെയെത്തിയവർക്കും നിലവിൽ വിദേശത്ത് ഉള്ളവർക്കും പോർട്ടലിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.

മൂന്നാം ലോക കേരളസഭയിൽ ഉയർന്ന ഏറ്റവും പ്രധാന നിർദ്ദേശങ്ങളിൽ ഒന്ന് പ്രവാസികളുടെ വിവരശേഖരണത്തിനായി ഒരു ഡിജിറ്റൽ ഡേറ്റ പ്ലാറ്റ്ഫോം രൂപീകരിക്കുക എന്നതായിരുന്നു. ഡിജിറ്റൽ യൂണിവേഴ്സിറ്റിയുമായി ചേർന്ന് നോർക്ക റൂട്സ് നിർമ്മിക്കുന്ന പോർട്ടലിന്റെ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ് എന്നറിയിക്കട്ടെ. മൂന്നാം ലോക കേരളസഭയിൽ ഉയർന്നുവന്ന പ്രവാസികൾക്കായുള്ള സമഗ്ര ഇൻഷുറൻസ് സംവിധാനമൊരുക്കലും അതിന്റെ അവസാനഘട്ടത്തിലാണ്. ഇത്തരത്തിൽ പ്രവാസികൾ സമർപ്പിച്ച മൂർത്തമായ എല്ലാ നിർദ്ദേശങ്ങളും നടപ്പിലാക്കുകയാണ് ഈ സർക്കാർ എന്നറിയിക്കട്ടെ.

കേരളത്തിനകത്തും പുറത്തുമുള്ള മുഴുവൻ കേരളീയരുടെയും കൂട്ടായ്മയും പുരോഗതിയും ഉറപ്പുവരുത്താനുള്ള നടപടികളുമായാണ് സംസ്ഥാന സർക്കാർ മുന്നോട്ടുപോകുന്നത്. പ്രവാസി മലയാളികളുടെ ക്ഷേമം മുൻനിർത്തി നോർക്ക വകുപ്പിന്റെ നേതൃത്വത്തിൽ നോർക്ക റൂട്ട്സും പ്രവാസി ക്ഷേമനിധി ബോർഡും നടത്തിവരുന്ന പ്രവർത്തനങ്ങൾ അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്.

കഴിഞ്ഞ ഏഴു വർഷങ്ങൾക്കൊണ്ട് പ്രവാസി വകുപ്പിനുള്ള ബജറ്റ് വിഹിതത്തിൽ അഞ്ചിരട്ടി വർദ്ധനയാണ് സംസ്ഥാന സർക്കാർ വരുത്തിയിട്ടുള്ളത്. തിരികെയെത്തിയ പ്രവാസികൾക്കുള്ള പ്രധാന പുനരധിവാസ പദ്ധതിയായ എൻഡിപ്രേം വഴി 6,600 ൽ അധികം സംരംഭങ്ങൾ ഇതിനോടകം വിജയകരമായി ആരംഭിച്ചിട്ടുണ്ട്. നിലവിലുള്ള പുനരധിവാസ പദ്ധതികൾക്കു പുറമെ കോവിഡ് സമയത്ത് തൊഴിൽ നഷ്ടപ്പെട്ടു തിരികെയെത്തിയ പ്രവാസികൾക്കായി 'പ്രവാസി ഭദ്രത' എന്ന പുനരധിവാസ പദ്ധതി ആരംഭിച്ചു. അതിന്റെ ഭാഗമായി കുടുംബശ്രീ വഴിയും ബാങ്കുകൾ വഴിയും സബ്സിഡി വായ്പകൾ നൽകി. കഴിഞ്ഞ രണ്ടു വർഷം കൊണ്ട് 14,166 സംരംഭങ്ങൾ ആരംഭിക്കാൻ കഴിഞ്ഞിട്ടുണ്ട്.

പുനരധിവാസ പദ്ധതികൾ പോലെ പ്രാധാന്യമർഹിക്കുന്നവയാണ് നോർക്കയുടെ സമാശ്വാസ പദ്ധതികൾ. ശാരീരികവും സാമ്പത്തികവുമായ അവശതകൾ നേരിടുന്ന, തിരികെയെത്തിയ 24,600 ൽപ്പരം പ്രവാസികൾക്കായി കഴിഞ്ഞ ഏഴു വർഷത്തിനിടയിൽ 151 കോടി രൂപയാണ് ചിലവഴിച്ചത്'.

വിവിധ രാജ്യങ്ങളിൽനിന്നുള്ള 250 പേരാണ് സമ്മേളന പ്രതിനിധികളാകുന്നത്. 11ന് യുഎസ് സമയം വൈകിട്ട് 6 മുതൽ 7.30 വരെ നടക്കുന്ന പ്രവാസി സംഗമത്തിൽ മുഖ്യമന്ത്രിക്കു പുറമേ, സ്പീക്കർ എ.എൻ.ഷംസീർ, ഡയമണ്ട് സ്പോൺസറും ഫൊക്കാന പ്രസിഡന്റുമായ ഡോ.ബാബു സ്റ്റീഫൻ, നോർക്ക റൂട്സ് ഡയറക്ടറും മേഖലാ സമ്മേളനത്തിന്റെ ചീഫ് കോർഡിനേറ്ററുമാ ഡോ.എം. അനിരുദ്ധൻ തുടങ്ങിയവർ പ്രസംഗിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP