Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മഹാരാജാസ് മാർക്ക് ലിസ്റ്റ് വിവാദത്തിൽ ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടറും പ്രതി; പി എം ആർഷോയുടെ പരാതിയിൽ കേസെടുത്തത് അഖില നന്ദകുമാറിന് എതിരെ; കേസിൽ പ്രിൻസിപ്പൽ അടക്കം അഞ്ചുപേർ പ്രതികൾ; അഖിലയ്ക്ക് എതിരെ കേസെടുത്തത് വിചിത്ര നടപടി എന്ന് ചാനൽ

മഹാരാജാസ് മാർക്ക് ലിസ്റ്റ് വിവാദത്തിൽ ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടറും പ്രതി; പി എം ആർഷോയുടെ പരാതിയിൽ കേസെടുത്തത് അഖില നന്ദകുമാറിന് എതിരെ;  കേസിൽ പ്രിൻസിപ്പൽ അടക്കം അഞ്ചുപേർ പ്രതികൾ; അഖിലയ്ക്ക് എതിരെ കേസെടുത്തത് വിചിത്ര നടപടി എന്ന് ചാനൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മഹാരാജാസ് മാർക്ക് ലിസ്റ്റ് വിവാദത്തിൽ, പി എം ആർഷോയുടെ പരാതിയിൽ അഞ്ചുപേർക്കെതിരെ കേസെടുത്തതിൽ, ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടറും. വിചിത്ര നടപടി എന്നാണ് ചാനൽ ഈ നടപടിയെ വിശേഷിപ്പിച്ചത്. അഖില നന്ദകുമാറിനെ പ്രതിയാക്കിയാണ് കേസെടുത്തത്.

ഗൂഢാലോചന കുറ്റം ആരോപിച്ചാണ് കേസ്. വ്യാജരേഖാ കേസ് വിവരം റിപ്പോർട്ട് ചെയ്യാനാണ് അഖില നന്ദകുമാർ മഹാരാജാസ് കോളേജിൽ പോയത്. കേസിൽ അന്വേഷണം തുടങ്ങിയിട്ടും പൊലീസ് എഫ്‌ഐആർ പുറത്തുവിട്ടില്ല. പ്രിൻസിപ്പലടക്കം അഞ്ചുപേർക്കെതിരെയാണ് കേസെടുത്തത്. അഖില നന്ദകുമാർ കേസിൽ അഞ്ചാം പ്രതിയാണ്. കേസിൽ ഒന്നാം പ്രതിയായ പ്രിൻസിപ്പലിന്റെ മൊഴി ഇന്നെടുത്തിരുന്നു.'

മാർക്ക് ലിസ്റ്റിൽ സംഭവിച്ചത് സാങ്കേതിക പിഴവാണെന്നാണ് മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ പറയുന്നത്. ഗൂഢാലോചനയുണ്ടെന്ന ആർഷോയുടെ പരാതി മഹാരാജാസ് കോളേജ് ഗവേണിങ് കൗൺസിൽ തള്ളിയിരുന്നു. ഇതിനുപിന്നാലെ ക്രൈം ബ്രാഞ്ച് ആർഷോയുടെ പരാതിയിൽ കേസെടുത്തു. എഫ്‌ഐആർ 24 മണിക്കൂറിനുള്ളിൽ പുറത്ത് വിടണമെന്ന സുപ്രീം കോടതി വിധി നിലനിൽക്കെ, കുറ്റാരോപിതരിൽ നിന്ന് പോലും പൊലീസ് എഫ്‌ഐആർ മറച്ചുവെച്ചു. 1745 /2023 എന്നതാണ് ആർഷോയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിന്റെ നമ്പർ.

കെ വിദ്യയുടെ വ്യാജരേഖാ കേസ് മഹാരാജാസ് കോളേജിൽ നിന്ന് തത്സമയം റിപ്പോർട്ട് ചെയ്യുന്നതിനായി ജൂൺ ആറിനാണ് അഖില നന്ദകുമാർ കോളേജിലെത്തിയത്. ഇതിനിടെ കോളേജിൽ നിന്ന് മലയാളം വിഭാഗത്തിലെ അദ്ധ്യാപകന്റെയടക്കം പ്രതികരണം തേടിയിരുന്നു. ഇതിനിടെ കെഎസ്‌യു പ്രവർത്തകർ മഹാരാജാസ് കോളേജിൽ പ്രതിഷേധം നടത്തുന്നുണ്ടായിരുന്നു. കെഎസ്‌യു പ്രവർത്തകരിൽ ഒരാളാണ് പിഎം ആർഷോയ്ക്ക് എതിരെ രാഷ്ട്രീയ ആരോപണം ഉന്നയിച്ചത്. ഇദ്ദേഹമാണ് പിഎം ആർഷോയുടെ മാർക്ക് ലിസ്റ്റ് ഉയർത്തിക്കാട്ടി ആരോപണം ഉന്നയിച്ചത്.

ജില്ലാ ക്രൈം ബ്രാഞ്ച് എസിപി പയസ് ജോർജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് പ്രിൻസിപ്പൽ ഡോ വി എസ് ജോയിയുടെ മൊഴി എടുത്തത്. കേസിലെ അഞ്ച് പേരുടെയും മൊഴി എടുക്കുമെന്ന് എ സി പി വ്യക്തമാക്കി. ആർഷോ പഠിച്ചിരുന്ന ആർക്കയോളജി വകുപ്പ് കോഡിനേറ്റർ ഡോ. വിനോദിന്റെ മൊഴിയും എടുക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP