Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

12 മാസക്കാലം ഇന്ത്യയിൽ ജോലി ചെയ്ത് യു കെയിലേക്ക് മടങ്ങിയത് ദുബായ് വഴി; ദുബായിൽ ഏതാനും ദിവസം താമസിക്കാൻ തീരുമാനിച്ചപ്പോൽ ഭാര്യക്ക് അജ്ഞാത രോഗം; ട്രാവൽ ഇൻഷുറൻസ് കമ്പനി തുക നൽകാൻ വിസമ്മതിച്ചപ്പോൾ ഡോക്ടർമാർ പാസ്സ്പോർട്ട് പിടിച്ചു വെച്ചു; ഇൻഷുറൻസ് പിഴവിൽ കുരുങ്ങി ബ്രിട്ടീഷ് ദമ്പതികൾ

12 മാസക്കാലം ഇന്ത്യയിൽ ജോലി ചെയ്ത് യു കെയിലേക്ക് മടങ്ങിയത് ദുബായ് വഴി; ദുബായിൽ ഏതാനും ദിവസം താമസിക്കാൻ തീരുമാനിച്ചപ്പോൽ ഭാര്യക്ക് അജ്ഞാത രോഗം; ട്രാവൽ ഇൻഷുറൻസ് കമ്പനി തുക നൽകാൻ വിസമ്മതിച്ചപ്പോൾ ഡോക്ടർമാർ പാസ്സ്പോർട്ട് പിടിച്ചു വെച്ചു; ഇൻഷുറൻസ് പിഴവിൽ കുരുങ്ങി ബ്രിട്ടീഷ് ദമ്പതികൾ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ഏതൊരു ഇൻഷുറൻസ് പോളിസിയിലും ക്ലെയിംസിന് യോഗ്യത നേടാൻ നിരവധി മാനദണ്ഡങ്ങൾ ഉണ്ടായിരിക്കും. അതെല്ലാം ഏജന്റ് പൂർണ്ണമായും നമുക്ക് പറഞ്ഞു തരണമെന്നില്ല. വളരെ ചെറിയ അക്ഷരങ്ങളിലാണെങ്കിലും, പ്രിന്റ് ചെയ്ത വ്യവസ്ഥകൾ പൂർണ്ണമായും വായിച്ചു മനസ്സിലാക്കിയില്ലെങ്കിൽ ചിലപ്പോൾ നിങ്ങൾ കെണിയിലായേക്കാം. സൗത്ത് യോർക്ക്സിലെ ഡോൺകാസ്റ്റർ സ്വദേശികളായ മൈക്ക് - കാറ്റ് വൈറ്റ് ദമ്പതികളുടെ അനുഭവം അത് തെളിയിക്കുന്നു.

നീണ്ട 12 മാസക്കാലത്തോളം ഇന്ത്യയിൽ ജോലി ചെയ്ത ശേഷം യു കെയിലെക്ക് മടങ്ങുകയായിരുന്നു മൈക്ക് വൈറ്റും ഭാര്യ കെയ്റ്റും. യാത്രാ മദ്ധ്യേ ഏതാനും ദിവസങ്ങൾ ദുബായിൽ ചെലവഴിക്കാൻ അവർ തീരുമാനിച്ചു. എന്നാൽ, അവിടെ വെച്ച് കെയ്റ്റിന് ദുരൂഹമായ ഒരു രോഗം പിടിപെടുകയായിരുന്നു. മസ്തിഷ്‌ക്കത്തിലെ ഇലക്ട്രിക്കൽ ഫംഗ്ഷനുകളിൽ താത്ക്കാലികമായി ഉണ്ടാകുന്ന മാറ്റങ്ങൾ മൂലംഉണ്ടാകുന്ന സീഷർ കണ്ടീഷൻ എന്ന രോഗാവസ്ഥയായിരുന്നു അത്.

രോഗം പിടിപെടാനുള്ള കാരണം ഇനിയും വ്യക്തമായിട്ടില്ലെങ്കിലും ചികിത്സക്കായി മൊത്തം 11,000 പൗണ്ടിന്റെ ചെലവ് വന്നു. ഇവരുടെ ട്രാവൽ ഇൻഷുറൻസ് കമ്പനി ആ തുക നൽകാൻ വിസമ്മതിക്കുകയായിരുന്നു. തുടർന്ന് ദുബായ് ആശുപത്രി അധികൃതർ ഇവരുടെ പാസ്സ്പോർട്ട് പിടിച്ചുവെച്ചു. ക്ലെയിം നിഷേധിച്ചതിന് കാരണമായി ഇൻഷുറൻസ് കമ്പനി പറയുന്നത് ഇവരുടെ ദുബായ് യാത്ര ഇൻഷുറൻസ് കവർ ചെയ്തിട്ടില്ല എന്നാണ്.

പോളിസിയിൽ ചെറിയ അക്ഷരങ്ങളിൽ എഴുതിയ നിബന്ധനകളിൽ പറയുന്നത് യു കെയിൽ നിന്നും ഇന്ത്യയിലെക്കും പിന്നെ തിരിച്ച് യു കെയിലെക്കുമുള്ള യാത്ര ഇൻഷുർ ചെയ്തിരിക്കുന്നു എന്നാണ്. എന്നാൽ, 12 മാസം ഇന്ത്യയിൽ ജോലി ചെയ്തതിനു ശേഷം ഇവർ ദുബായ് പോയതിനാൽ ആ യാത്ര ഇൻഷുറൻസ് പരിഗണനയിൽ വരില്ല എന്നാണ് കമ്പനി പറയുന്നത്.

വലിയ ധനികരല്ലാതൈരുന്ന ദമ്പതികൾ ഇപ്പോൾ തീർത്തും പണമില്ലാത്തവരായി മാറിയിരിക്കുകയാണ്. ബ്രിട്ടീഷ് എംബസിയും അവരുടെ സഹായത്തിനെത്തിയില്ല. തങ്ങൾ ഒരു ചാരിറ്റി സംഘടനയല്ല എന്ന് എംബസി പറഞ്ഞതായാണ് ചില ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇപ്പോൾ ചികിത്സ ചെലവിനുള്ള പണം സമാഹരിക്കാനുള്ള ശ്രമത്തിലാണ് മൈക്ക്. ദുബായിൽ ആയിരുന്നതിനാൽ, നേരിട്ട് ചെയ്യാൻ മൈക്കിന് കഴിയാത്തതിനാൽ അദ്ദേഹത്തിന്റെ ഒരു സുഹൃത്ത് ഗൊ ഫണ്ട് മി യുടെ സഹായത്തോടെ അതിനായുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP