Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യുദ്ധം ജയിക്കാൻ ഡാമും തകർത്തു; ദക്ഷിണ യുക്രെയിനിൽ കൂറ്റൻ അണക്കെട്ട് തകർത്തതോടെ വെള്ളപ്പൊക്ക ഭീഷണി; പതിനായിരങ്ങളെ മേഖലയിൽ നിന്ന് ഒഴിപ്പിച്ചു; സംഭവം റഷ്യൻ അധിനിവേശ നഗരത്തിൽ; വെള്ളം ഉയർന്നുപൊങ്ങിയതോടെ എമ്പാടും ഭീതി; അടുത്ത അഞ്ചുമണിക്കൂറുകൾ നിർണായകം; പരസ്പരം പഴിചാരി റഷ്യയും യുക്രെയിനും

യുദ്ധം ജയിക്കാൻ ഡാമും തകർത്തു; ദക്ഷിണ യുക്രെയിനിൽ കൂറ്റൻ അണക്കെട്ട് തകർത്തതോടെ വെള്ളപ്പൊക്ക ഭീഷണി; പതിനായിരങ്ങളെ മേഖലയിൽ നിന്ന് ഒഴിപ്പിച്ചു; സംഭവം റഷ്യൻ അധിനിവേശ നഗരത്തിൽ; വെള്ളം ഉയർന്നുപൊങ്ങിയതോടെ എമ്പാടും ഭീതി;  അടുത്ത അഞ്ചുമണിക്കൂറുകൾ നിർണായകം; പരസ്പരം പഴിചാരി റഷ്യയും യുക്രെയിനും

മറുനാടൻ മലയാളി ബ്യൂറോ

മോസ്‌കോ: ദക്ഷിണ യുക്രെയിനിൽ കൂറ്റൻ അണക്കെട്ട് തകർന്നതോടെ, ജനവാസ മേഖലകൾ വെള്ളപ്പൊക്ക ഭീഷണിയിലായി. റഷ്യൻ അധിനിവേശ നഗരമായ നോവ കഖോവ്കയിലാണ് ഡാം തകർത്തത്. 300 ഓളം വീടുകൾ ഒഴിപ്പിച്ചു. ഡാം തകർത്തത് റഷ്യൻ ആക്രമണത്തിലെന്ന് യുക്രെയിനും, റഷ്യ മറിച്ചും ആരോപണ-പ്രത്യാരോപണങ്ങൾ ഉന്നയിച്ചു. മേഖലയിൽ നിന്ന് പതിനായിരം പേരെ ഒഴിപ്പിച്ചിട്ടുണ്ട്. വെള്ളം ഇരച്ചുപായുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

നഗരത്തിൽ, വെള്ളം ഉയർന്നുതുടങ്ങിയതോടെ ജനങ്ങൾ ഭീതിയിലായി. സുരക്ഷിത സ്ഥലങ്ങളിലേക്ക് ആളുകളെ മാറ്റി പാർപ്പിക്കാൻ 53 ബസുകൾ അയച്ചതായി നഗര ഭരണാധികാരി വ്‌ളാഡമിർ ലിയോൺയേവ് അറിയിച്ചു. രക്ഷാപ്രവർത്തകരെ കൂടാതെ നഗര ഭരണകൂട ഉദ്യോഗസ്ഥരും, സൈനികരും ആളുകളെ മാറ്റി പാർപ്പിക്കാൻ സജീവമായി രംഗത്തുണ്ട്.

നിപ്രോ നദിയിൽ കെട്ടിയുയർത്തിയ അണക്കെട്ടാണ് തകർന്നത്. നഗരത്തിന്റെ സെൻട്രൽ സ്‌ക്വയറിലും മറ്റും വെള്ളം ഉയർന്നിരിക്കുകയാണ്. റഷ്യ നിയന്ത്രണം പിടിച്ചെടുത്ത ശേഷം സ്ഥാപിച്ച ലെനിന്റെ പ്രതിമ മുങ്ങുന്ന നിലയിലാണ്. കഖോവ്ക ജലവൈദ്യുത പദ്ധതിക്ക് വേണ്ടി സ്ഥാപിച്ച ഡാമാണ് തെക്കൻ യുക്രെയിനിലെ പൊരിഞ്ഞ യുദ്ധത്തിന്റെ പരിണത ഫലമായി തകർന്നുവീണത്. യുദ്ധമേഖലയിലാകെ വെള്ളപ്പൊക്കമാണ്.

സോവിയറ്റ് യൂണിയന്റെ കാലത്ത് നിർമ്മിച്ച കൂറ്റൻ ഡാം ആണിത്. തുടർച്ചയായ സ്ഫോടനങ്ങളിലൂടെ അണക്കെട്ടു തകരുന്നതിന്റെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 30 മീറ്റർ ഉയരവും 3.2 കിലോമീറ്റർ നീളവുമുള്ള അണക്കെട്ട് നിപ്രോ നദിക്കു കുറുകെ 1956ലാണ് നിർമ്മിച്ചത്. ക്രിമിയയിലെ വിവിധയിടങ്ങളിലേക്കുള്ള ജലവിതരണം നടക്കുന്നതും ഈ അണക്കെട്ടിൽ നിന്നാണ്. 2014 മുതൽ റഷ്യൻ നിയന്ത്രണത്തിലാണ് അണക്കെട്ട് പ്രവർത്തിക്കുന്നത്.

അടുത്ത അഞ്ചുമണിക്കൂറുകൾ നിർണായകമാണ്. വെള്ളം ഉയർന്നുകൊണ്ടിരിക്കുന്നതിനാൽ ഈ മണിക്കൂറുകൾക്കുള്ളിൽ ആളികളെ ഒഴിപ്പിക്കണം. റഷ്യ കൈവശം വച്ചിരിക്കുന്ന ക്രിമിയയിലേക്ക് ജലവിതരണം തടസ്സപ്പെടുത്താൻ യുക്രെയിന്റെ ആസൂത്രിത അട്ടിമറിയാണ് ഇതെന്ന് റഷ്യ ആരോപിച്ചു. ഖേഴ്സൺ നഗരത്തിന്റെ നിയണ്രെം നിലവിൽ റഷ്യയുടെ കൈവശമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP