Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊല്ലത്തെ സ്ത്രീധന രക്തസാക്ഷി വിസ്മയയുടെ ചേട്ടന് ഇനി നാട്ടിലേക്ക് മടങ്ങാം; പാസ്‌പോർട്ട് അടക്കം തിരിച്ചു കിട്ടിയതോടെ ജീവനക്കാരുമായി കപ്പൽ കേപ്ടൗണിലേക്ക്; ഒൻപത് ദിവസത്തെ യാത്രയ്ക്ക് ശേഷം സുരക്ഷിത തീരത്ത് എത്തും; അവിടെ നിന്ന് കേരളത്തിലേക്കും; നൈജീരിയയിലെ 'കപ്പൽ' പ്രതിസന്ധി തീരുമ്പോൾ

കൊല്ലത്തെ സ്ത്രീധന രക്തസാക്ഷി വിസ്മയയുടെ ചേട്ടന് ഇനി നാട്ടിലേക്ക് മടങ്ങാം; പാസ്‌പോർട്ട് അടക്കം തിരിച്ചു കിട്ടിയതോടെ ജീവനക്കാരുമായി കപ്പൽ കേപ്ടൗണിലേക്ക്; ഒൻപത് ദിവസത്തെ യാത്രയ്ക്ക് ശേഷം സുരക്ഷിത തീരത്ത് എത്തും; അവിടെ നിന്ന് കേരളത്തിലേക്കും; നൈജീരിയയിലെ 'കപ്പൽ' പ്രതിസന്ധി തീരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നൈജീരിയൻ നാവികസേന തടവിലാക്കിയ മലയാളികളടക്കമുള്ള എണ്ണക്കപ്പൽ ജീവനക്കാർക്ക് മോചനം. കേപ്ടൗണിലാകും ഇവർ ആദ്യം എത്തുക. അവിടെ നിന്ന് നാട്ടിലേക്കും. കപ്പലും ജീവനക്കാരുടെ പാസ്പോർട്ടുകളും വിട്ട് നൽകി. ഇന്ന് തന്നെ നൈജീരിയ വിടും. കൊച്ചി സ്വദേശികളായ ചീഫ് ഓഫീസർ ക്യാപ്റ്റൻ സനു ജോസ്, മിൽട്ടൻ ഡിക്കോത്ത്, കൊല്ലം സ്വദേശി വി. വിജിത് എന്നിവരാണ് കപ്പലിലുണ്ടായിരുന്ന മലയാളികൾ. കപ്പൽ ജീവനക്കാർ കുറ്റക്കാരല്ലെന്നു നൈജീരിയൻ കോടതി വിധിച്ചതോടെയാണ് മോചനത്തിന് വഴിതെളിഞ്ഞത്.

ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും കാര്യമായി ഇടപെട്ടു. ഈ നയതന്ത്ര നീക്കമാണ് ഫലം കണ്ടത്. കുറ്റം കപ്പൽ കമ്പനി ഏറ്റെടുത്തു. ഇതോടെ ജീവനക്കാർ കുറ്റവിമുക്തരായി. അസംസ്‌കൃത എണ്ണമോഷണം, സമുദ്രാതിർത്തി ലംഘനം എന്നീ കുറ്റങ്ങൾ ചുമത്തി കഴിഞ്ഞ ആഗസ്റ്റിലാണ് നൈജീരിയൻ നാവിക സേന എം ടി ഹീറോയിക് ഇദുൻ എന്ന കപ്പൽ പിടിച്ചെടുക്കുകയും ജീവനക്കാരെ തടവിലാക്കുകയും ചെയ്തത്. രണ്ടാഴ്‌ച്ചക്കകം നാട്ടിലെത്തുമെന്ന് സനു ജോസ് കൊച്ചിയിലെ കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ട്.

2022 ഓഗസ്റ്റ് മുതൽ ഹീറോയിക് ഇടുൻ കപ്പലിലെ ചീഫ് ഓഫീസറായ സനു ജോസ് അടക്കമുള്ള ക്രൂ അംഗങ്ങളെ എക്വറ്റോറിയൽ ഗിനിയയിൽ തടവിലാക്കിയിരിക്കുകയാണ്. കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ വിസ്മയയുടെ സഹോദരൻ വിജിത്തും കൂട്ടത്തിലുണ്ടായിരുന്നു. സമുദ്രാതിർത്തി ലംഘിച്ചെന്ന് കാട്ടി 16 ഇന്ത്യക്കാരടക്കം 26 യാത്രക്കാർ അടങ്ങുന്ന സംഘത്തെ ഇക്വറ്റോറിയൽ ഗിനി പിടികൂടുകയായിരുന്നു. പിന്നീട് നൈജീരിയയ്ക്ക് കൈമാറി.

ഓഗസ്റ്റ് 12 മുതൽ ഇക്വറ്റോറിയൽ ഗിനിയിലെ നേവിയുടെ തടവിലായിരുന്നു കപ്പൽ ജീവനക്കാർ. വിജിത്തിന് പുറമേ, സനു ജോസ്, മിൽട്ടൺ എന്നിവരാണ് കപ്പിലിലുണ്ടായിരുന്ന മറ്റ് മലയാളികൾ. ക്രൂഡ് ഓയിലുമായി നൈജീരിയയിലേക്ക് എത്തിയതായിരുന്നു ഇവരുടെ കപ്പൽ. തുറമുഖത്തേക്ക് അടുപ്പിക്കാൻ അനുമതിക്കായി കാത്തു കിടക്കുന്നതിനിടെയാണ് ഇക്വറ്റോറിയൽ ഗിനിയിലെ നേവി ഉദ്യോഗസ്ഥരെത്തി കപ്പലിനെയും ജീവനക്കാരെയും കസ്റ്റഡിയിലെടുത്തത്. രാജ്യാതിർത്തി ലംഘിച്ചെന്ന് കാട്ടി 20 ലക്ഷം യുഎസ് ഡോളർ പിഴയും ചുമത്തി.

അനധികൃതമായാണ് കപ്പൽ തടഞ്ഞതെന്ന് കാട്ടി രാജ്യാന്തരതലത്തിൽ സംഭവം വിവാദമായി. ജീവനക്കാരെ മോചിപ്പിക്കണമെന്ന് വിവിധ കോണുകളിൽനിന്ന് ആവശ്യമുയർന്നു. കഴിഞ്ഞ ഓഗസ്റ്റ് എട്ടിന് നൈജീരിയൻ പ്രത്യേക സാമ്പത്തിക മേഖലയായ അക്പോ ഓഫ് ഷോർ ടെർമിനലിൽ ക്രൂഡ് ഓയിൽ നിറയ്ക്കാനെത്തിയതോടെയാണ് കപ്പലിന്റെ ശനിദശ തുടങ്ങിയത്. ക്രൂഡ് നിറയ്ക്കാനുള്ള അനുമതി ലഭിക്കാത്തതിനാൽ പ്രത്യേക സാമ്പത്തിക മേഖല വിട്ടുപോകാൻ കപ്പലിന് നിർദ്ദേശം ലഭിച്ചു. പിന്നാലെ ഒരാൾ കപ്പലിനെ സമീപിച്ച് നൈജീരിയൻ നാവികസേനയിൽനിന്നാണെന്നും കപ്പൽ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.

എന്നാൽ, ഇവരുടെ പക്കൽ തിരിച്ചറിയൽ രേഖയുണ്ടായിരുന്നില്ല. കടൽക്കൊള്ളക്കാരായിരിക്കും എത്തിയതെന്ന് സംശയിച്ച് പരിശോധനയ്ക്ക് നിൽക്കാതെ ജീവനക്കാർ കപ്പലുമായി നീങ്ങുകയായിരുന്നുവെന്നാണ് കപ്പൽ കമ്പനി പറയുന്നത്. എന്നാൽ രക്ഷപ്പെടുകായാണെന്ന് നൈജീരിയ ആരോപിച്ചു. തുടർന്ന് ഓഗസ്റ്റ് 14 ന് ഗിനി നാവികസേന കപ്പൽ തടഞ്ഞ് കസ്റ്റഡിയിൽ എടുത്തു. പിന്നീട് നൈജീരിയയ്ക്കു കൈമാറി. മോഷണക്കുറ്റമാണ് ജീവനക്കാർക്കുനേരേ ആരോപിച്ചത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP