Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202311Sunday

ലോകത്തെ ഏറ്റവും നല്ല ഹോട്ടൽ ലണ്ടനിലോ, ന്യുയോർക്കിലോ ദുബായിലോ അല്ല; നമ്മുടെ സ്വന്തം ജയ്‌പ്പൂരിലാണ്; ചാൾസ് രാജാവിന് വരെ വിരുന്നൊരുക്കിയ ഇന്ത്യയിലെ അത്യപൂർവ്വ ഹോട്ടൽ ലോക നമ്പർ വൺ ആകുമ്പോൾ അറിയാം അദ്ഭുത ലോകത്തെ വിശേഷങ്ങൾ

ലോകത്തെ ഏറ്റവും നല്ല ഹോട്ടൽ ലണ്ടനിലോ, ന്യുയോർക്കിലോ ദുബായിലോ അല്ല; നമ്മുടെ സ്വന്തം ജയ്‌പ്പൂരിലാണ്; ചാൾസ് രാജാവിന് വരെ വിരുന്നൊരുക്കിയ ഇന്ത്യയിലെ അത്യപൂർവ്വ ഹോട്ടൽ ലോക നമ്പർ വൺ ആകുമ്പോൾ അറിയാം അദ്ഭുത ലോകത്തെ വിശേഷങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ജയ്പൂർ: ട്രിപ് അഡ്വൈസർ പറയുന്നത് ലോകത്തെ ഏറ്റവും മികച്ച ഹോട്ടൽ രാജസ്ഥാനിലെ ജയ്പൂരിലുള്ള രാംബാഗ് പാലസ് ആണെന്ന്. ട്രിപ് അഡ്വൈസറിന്റെ ട്രാവലേഴ്സ് ചോയ്സ് ബെസ്റ്റ് ഒഫ് ദി ബെസ്റ്റ് ഹോട്ടൽസ് 2023 ബഹുമതിയാണ് ഈ ആഡംബര ഹോട്ടലിന് ലഭിച്ചിരിക്കുന്നത്. 1.5 മില്യൺ അഭിപ്രായങ്ങളിൽ നിന്നാണ് ഇതിനെ തിരഞ്ഞെടുത്തത്.

1835 ൽ നിർമ്മിച്ച ഒരു കൊട്ടാരത്തെ ഹോട്ടലായി മാറ്റിയെടുക്കുകയായിരുന്നു. ജയ്‌പ്പൂരിന്റെ ആഭരണം എന്നും ഇത് അറിയപ്പെടുന്നു. ആഡംബരത്തിന്റെ അവസാന വാക്കായി കണക്കാക്കപ്പെടുന്ന ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതകളായി സഞ്ചാരികൾ എടുത്തു പറയുന്നത് ഇവിടത്തെ പോളോ ബാർ, ചരിത്രമുറങ്ങുന്ന സ്യുട്ട് മുറികൾ, ഉച്ചകഴിഞ്ഞുള്ള ചായ എന്നിവയാണ്. ചാൾസ് രാജാവ്, ജാക്കി ഒനാസിസ്, മൗണ്ട് ബാറ്റൺ പ്രഭു തുടങ്ങി നിരവധി പ്രമുഖർക്ക് ആതിഥേയത്വം അരുളാനുള്ള ഭാഗ്യവും കഴിഞ്ഞ കാലങ്ങളിൽ ഈ ഹോട്ടലിന് സിദ്ധിച്ചിരുന്നു.

ജയ്‌പ്പൂരിലെ പിങ്ക് ചുമരുകളിൽ നിന്നും എട്ട് കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന ഹോട്ടൽ 1835-ൽ മഹാറാണി ചന്ദ്രവതിയുടെ കാലത്ത് റാണിയുടെ പ്രമുഖ സേവികക്കായി പണിതീർത്ത കൊട്ടാരമായിരുന്നു. പിന്നീട് അത് രാജകുടുംബാംഗങ്ങൾക്ക് ഇടക്കാലത്താമസത്തിനുള്ള ഒരു താവളമായി മാറി. പിന്നീട് നിരവധി രാജകീയ മുറികൾ അതിനോട് കൂട്ടിച്ചേർത്ത് 20-ാം നൂറ്റാണ്ടിന്റെ ആദ്യത്തിലാണ് മഹാരാജ സവായ മാൻ സിങ് അതിനെ ഒത്ത ഒരു കൊട്ടാരമാക്കി മാറ്റിയത്. 1930 ൽ ആയിരുന്നു ഇത്.

1950 മുതൽ ഹോട്ടലായി മാറിയ ഇവിടെ 78 മുറികളും സ്യുട്ടുകളുമാണ് ഉള്ളത്. രാജാക്കന്മാർ ഒരുകാലത്ത് താമസിച്ചിരുന്ന ഈ മുറികളിൽ ഉറങ്ങുന്നത് നൂറ്റാണ്ടുകളുടെചരിത്രം കൂടിയാണ്. ഇവിടെ താമസിക്കുന്നവർക്ക് രാജകീയമായ ഇന്ത്യൻ വിഭവങ്ങൾ ഒരുക്കി നൽകാൻ സുവർണ മഹൾ റെസ്റ്റോറന്റ് ഉണ്ട്. 18-ാം നൂറ്റാണ്ടിൽ പണിതീർത്ത ഇവിടം ആദ്യം കൊട്ടാരത്തിന്റെ ബോൾറൂം ആയിരുന്നു. ക്രിസ്റ്റൽ ഷാൻഡ്ലിയർ വിളക്കുകൾ പ്രഭ വിതറുന്ന ഇവിടം ഫ്രഞ്ച് വാസ്തു ശില്പ വിദ്യയിലാണ് പണിതിരിക്കുന്നത്.

വരാന്ത കഫേ കുടകൾക്ക് കീഴെ സായാഹ്നത്തിൽ ചായയും ആസ്വദിക്കാം. അതിനുപുറമെ അന്താരാഷ്ട്ര വിഭവങ്ങൾ ആസ്വദിക്കാൻ രജ്പുത് റൂം എന്ന റെസ്റ്റോറന്റും, വിറകിന്റെ തീയിൽ ഉണ്ടാക്കുന്ന പിസ ആസ്വദിക്കുവാൻ സ്റ്റീം ലോഞ്ച് ബാറും ഉണ്ട്. ഹോട്ടലിന്റെ മുഖ്യ ആകർഷകമായ് പോളോ ബാറിൽ നിറയെ ജെയ്പൂർ പോളോ ടീമിന്റെ ട്രോഫികൾ കൊണ്ട് അലങ്കരിച്ചിരിക്കുകയാണ്. സിഗ്‌നേച്ചർ കോക്ക്ടെയിലുകളും സിംഗിൾ മാൾട്ടുകളും ഉൾപ്പടെ ലോകോത്തര മദ്യങ്ങൾ ഇവിടെ ലഭ്യമാണ്.

ഇതിനെല്ലാം പുറമെ പരമ്പരാഗത ഇന്ത്യൻ ചികിത്സാ സമ്പ്രദായത്തിലുള്ള സുഖ ചികിത്സ നടത്തുന്ന ജെ വെൽനെസ്സ് സർക്കിൾ സ്പായും ഇവിടെയുണ്ട്. ആഡംബരത്തിന്റെയും സുഖ സമൃദ്ധിയുടെയും അവസാന വാക്ക് എന്നാണ് ട്രിപ് അഡ്വൈസർ റീവ്യുകളിൽ ഭൂരിഭാഗം പേരും ഇതിനെ കുറിച്ച് പരാമർശിച്ചിട്ടുള്ളത്. എല്ലാവരും ജീവിതത്തിൽ ഒരിക്കലെങ്കിലും ഇവിടെ പോകണം എന്ന് പറയുന്നവരും ഉണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP