Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202421Tuesday

കപ്പൽ ജീവനക്കാരുടെ മോചനത്തിനു നേരിടേണ്ടി വന്നത് ശക്തമായ രാജ്യാന്തര സമ്മർദ്ദം; കോടതി ഉത്തരവിലൂടെ രണ്ടാഴ്ചയ്ക്കുള്ളിൽ നാട്ടിൽ തിരിച്ചെത്താൻ കഴിയുമെന്ന പ്രതീക്ഷയിൽ കപ്പലിലുള്ളവർ; എല്ലാ കുറ്റവും കപ്പൽ കമ്പനി ഏറ്റെടുത്തത് നിർണ്ണായകമായി; ഇത് മോദി സർക്കാരിന്റെ മറ്റൊരു നയതന്ത്ര വിജയം; ഹീറോയിക് ഇഡുനെ രക്ഷിച്ചത് ഇങ്ങനെ

കപ്പൽ ജീവനക്കാരുടെ മോചനത്തിനു നേരിടേണ്ടി വന്നത് ശക്തമായ രാജ്യാന്തര സമ്മർദ്ദം; കോടതി ഉത്തരവിലൂടെ രണ്ടാഴ്ചയ്ക്കുള്ളിൽ നാട്ടിൽ തിരിച്ചെത്താൻ കഴിയുമെന്ന പ്രതീക്ഷയിൽ കപ്പലിലുള്ളവർ; എല്ലാ കുറ്റവും കപ്പൽ കമ്പനി ഏറ്റെടുത്തത് നിർണ്ണായകമായി; ഇത് മോദി സർക്കാരിന്റെ മറ്റൊരു നയതന്ത്ര വിജയം; ഹീറോയിക് ഇഡുനെ രക്ഷിച്ചത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ക്രൂഡ് ഓയിൽ കള്ളക്കടത്ത് ആരോപിച്ചു 3 മലയാളികൾ ഉൾപ്പെടെ 26 ജീവനക്കാരുമായി നൈജീരിയ തടഞ്ഞുവച്ച ഓയിൽ ടാങ്കർ എംടി ഹീറോയിക് ഇഡുൻ വിട്ടയയ്ക്കാൻ വഴി തെളിയുന്നതിന് പിന്നിൽ ഇന്ത്യയുടെ നയനന്ത്ര സമ്മർദ്ദം. ജീവനക്കാർ കുറ്റക്കാരല്ലെന്നു നൈജീരിയൻ കോടതി ഉത്തരവിട്ടതായാണു സൂചന. എല്ലാ കുറ്റവും കപ്പൽ കമ്പനി ഏറ്റെടത്തു. ഇതോടെയാണ് ജീവനക്കാരുടെ മോചനത്തിനുള്ള അവസരം ഒരുങ്ങിയത്. എന്നാൽ വൻതുക മോചന ദ്രവ്യം നൽകിയാണു കേസ് ഒത്തുതീർപ്പാക്കുന്നതെന്നാണു സ്ഥിരീകരിക്കാത്ത വിവരം.

8 മാസമായി കപ്പലും ജീവനക്കാരും നൈജീരിയയുടെ കസ്റ്റഡിയിലാണ്. കഴിഞ്ഞ ഓഗസ്റ്റിൽ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഇക്വിറ്റോറിയൽ ഗിനിയിൽ തടഞ്ഞു വയ്ക്കപ്പെട്ട കപ്പൽ നവംബറിലാണു നൈജീരിയയ്ക്കു കൈമാറിയത്. മാസങ്ങൾ നീണ്ട കോടതി വിചാരണയ്ക്കു ശേഷമാണു മോചനം. കെട്ടിച്ചമച്ച കുറ്റങ്ങൾ ചുമത്തി കപ്പൽ ജീവനക്കാരെ തടഞ്ഞു വച്ചതിനെതിരെ രാജ്യാന്തര തലത്തിൽ എതിർപ്പുയർന്നിരുന്നു. കൊച്ചി സ്വദേശികളായ ചീഫ് ഓഫിസർ ക്യാപ്റ്റൻ സനു ജോസ്, മിൽട്ടൻ ഡിക്കോത്ത്, കൊല്ലം സ്വദേശി വി.വിജിത് എന്നിവരാണു കപ്പലിലുള്ളത്. ഇതിൽ വിജിത്ത് സ്രീധന പീഡനത്തിൽ മരിച്ച വിസ്മയയയുടെ സഹോദരനാണ്.

കപ്പൽ ജീവനക്കാരുടെ മോചനത്തിനു ശക്തമായ രാജ്യാന്തര സമ്മർദമാണു നൈജീരിയയ്ക്കു നേരിടേണ്ടിവന്നത്. വിവിധ രാജ്യക്കാരായ 26 ജീവനക്കാരിൽ 16 പേരും ഇന്ത്യക്കാരായതിനാൽ കേന്ദ്ര സർക്കാരും സജീവ ഇടപെടൽ നടത്തി. നൈജീരിയയിലെ പോർട്ട് ഹാർകോർട്ട് കോടതിയിലാണു കേസിന്റെ വാദം നടന്നത്. കപ്പൽ ഉടമകളായ റേ കാരിയർ കാരിയേഴ്‌സും ഓപ്പറേറ്റർമാരായ ഒഎസ്എം ഷിപ്പ് മാനേജ്‌മെന്റ് ആൻഡ് ചാർട്ടർ ബിപിയും തുടക്കം മുതൽ ഗിനിയുടെയും നൈജീരിയയുടെയും നടപടികൾക്കെതിരെ രംഗത്തുണ്ടായിരുന്നു.

കോടതി ഉത്തരവിലൂടെ രണ്ടാഴ്ചയ്ക്കുള്ളിൽ നാട്ടിൽ തിരിച്ചെത്താൻ കഴിയുമെന്നാണു പ്രതീക്ഷയെന്നും കപ്പലിന്റെ ചീഫ് ഓഫിസർ കൊച്ചി സ്വദേശി ക്യാപ്റ്റൻ സനു ജോസഫ് പറഞ്ഞു. ഓഗസ്റ്റ് 8 നു നൈജീരിയൻ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണിലെ അക്‌പോ ഓഫ്‌ഷോർ ടെർമിനലിൽ ക്രൂഡ് ഓയിൽ നിറയ്ക്കാനെത്തിയ ഹീറോയിക് ഇഡുനാണ് പിടിച്ചത്. കടൽ നിയമങ്ങൾ ലംഘിച്ചതാണ് വിനയായത്. എന്നാൽ ഇന്ത്യൻ സർക്കാർ കേസിൽ സമ്മർദ്ദവുമായി എത്തിയപ്പോൾ നൈജീരിയ വഴങ്ങി.

ക്രൂഡ് ഓയിൽ നിറയ്ക്കാനുള്ള സാങ്കേതിക അനുമതി ലഭിക്കാത്തതിനാൽ സോൺ വിട്ടു പുറത്തുപോകാൻ നിർദ്ദേശം ലഭിച്ച കപ്പലിനെ രാത്രി അജ്ഞാത കപ്പൽ സമീപിച്ചു. നൈജീരിയൻ നാവിക സേനയാണെന്നും കപ്പൽ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. കടൽക്കൊള്ളക്കാരാണെന്നു കരുതി ഹീറോയിക് ഇഡുൻ ജീവനക്കാർ കപ്പലുമായി അവിടെ നിന്നു നീങ്ങുകയും അപായ മുന്നറിയിപ്പു നൽകുകയും ചെയ്തു. ഇതാണ് പ്രശ്‌നമായത്. നൈജീരിയൻ കപ്പൽ പിന്തുടർന്നെങ്കിലും പിൻവാങ്ങി.

എന്നാൽ, ഓഗസ്റ്റ് 14 ന് ഗിനി നാവികസേന ഹീറോയിക് ഇഡുൻ തടഞ്ഞു കസ്റ്റഡിയിലെടുത്തു. പിന്നീട്, നൈജീരിയയ്ക്കു കൈമാറിയ കപ്പൽ ജീവനക്കാരെ ക്രൂഡ് ഓയിൽ മോഷണക്കുറ്റം ആരോപിച്ചാണു തടവിലാക്കിയത്. അനുമതിയില്ലാതെ എണ്ണ നീക്കം ചെയ്യാൻ ശ്രമിച്ചെന്നും അനധികൃതമായി നൈജീരിയൻ എണ്ണ ടെർമിനലിൽ പ്രവേശിച്ചുവെന്നും ചൂണ്ടിക്കാട്ടി നവംബറിലാണ് ഇവരെ നൈജീരിയയ്ക്ക് കൈമാറിയത്. കേസിൽ നിയമപരമായ തീർപ്പുണ്ടാകട്ടെ എന്ന നിലപാടിലായിരുന്നു നൈജീരിയ സർക്കാർ. ഇതിനിടെയാണ് കോടതിയുടെ ഇടപെടലുണ്ടായത്.

കേസ് പരിഹരിക്കാൻ അന്താരാഷ്ട്ര പ്രതിനിധികൾ നൈജീരിയൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തി. കപ്പൽ ജീവനക്കാരെ മോചിപ്പിക്കാനായി അവരുടെ രാജ്യങ്ങളിലെ അംബാസഡർമാർ നൈജീരിയൻ സർക്കാരുമായി നിരന്തരം ബന്ധപ്പെട്ടു. കപ്പലിന്റെ ഉടമസ്ഥരായ റേ കേരിയർ കേരിയേഴ്‌സ്, ഓപ്പറേറ്റർമാരായ ഒഎസ്എം ഷിപ്പ് മാനേജ്മെന്റ്, ചാർട്ടർ ബിപി, മാർഷൽ ഐലൻഡ്സ് എന്നിവയും, ഒപ്പം വിവിധ യൂണിയനുകളും ഇന്റർനാഷണൽ ട്രിബ്യൂണൽ ഫോർ ലോ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സമൂഹവുമായി ചേർന്ന് കപ്പൽ ജീവനക്കാരുടെ മോചനത്തിനായി പ്രവർത്തിച്ചു. ഇതെല്ലാം ഫലം കണ്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP