Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

321 പേരുമായി റൺവേയിലൂടെ പറഞ്ഞി തുടങ്ങിയ വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചു; ടയർ പൊട്ടിത്തെറിച്ചു; തായ്ലാൻഡിലെ ടൂറിസ്റ്റ് കേന്ദ്രമായ ഫുക്കെറ്റിൽ അഗ്‌നി പടരുന്ന ദൃശ്യങ്ങൾ പുറത്ത്; ഞൊടിയിടയിൽ സകലരേയും പുറത്തിറക്കി അധികൃതർ

321 പേരുമായി റൺവേയിലൂടെ പറഞ്ഞി തുടങ്ങിയ വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചു; ടയർ പൊട്ടിത്തെറിച്ചു; തായ്ലാൻഡിലെ ടൂറിസ്റ്റ് കേന്ദ്രമായ ഫുക്കെറ്റിൽ അഗ്‌നി പടരുന്ന ദൃശ്യങ്ങൾ പുറത്ത്; ഞൊടിയിടയിൽ സകലരേയും പുറത്തിറക്കി അധികൃതർ

മറുനാടൻ ഡെസ്‌ക്‌

ഫുക്കറ്റ്: പറന്നുയരുന്നതിനായി റൺവേയിലൂടെ ചീറിപ്പാഞ്ഞ ടൂറിസ്റ്റ് വിമാനത്തിന്റെ ടയർ പൊട്ടിയതിനെ തുടർന്ന് അതിന്റെ എഞ്ചിൻ അഗ്‌നിക്കിരയായി. 321 ആളുകളുമായി യാത്ര തുടങ്ങിയ വിമാനത്തിന്റെ യാത്ര ഉടനടി പൈലറ്റ് അവസാനിപ്പിക്കുകയായിരുന്നു. 309 യാത്രക്കാരേയും 12 ജീവനക്കാരെയും റഷ്യൻ ടൂറിസ്റ്റ് വിമാനത്തിൽ നിന്നും ഉടനടി പുറത്തിറക്കി. തായ്ലാൻഡിലെ ഫുക്കെറ്റിൽ ആയിരുന്നു സംഭവം നടന്നത്. പിന്നീട് ഇവർക്ക് പുതിയൊരു വിമാനം എത്തുന്നത് വരെ കാത്തു നിൽക്കേണ്ടി വന്നതായും റിപ്പോർട്ടിൽ പറയുന്നു.

ബോയിങ് 767 -306 ഇ ആർ വിമാനത്തിൽ തീപിടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. ടേക്ക് ഓഫ് സമയത്ത് വലിയൊരു സ്ഫോടന ശബ്ദം കേട്ടതായും റിപ്പോർട്ടുകൾ പറയുന്നു. വിമാനം പറന്നു പൊങ്ങുന്നത് ഉപേക്ഷിച്ചപ്പോൾ ലാൻഡിങ് ഗിയറിനും തീപിടിച്ചു. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി കാലപ്പഴക്കം വന്ന വിമാനങ്ങളാണ് റഷ്യൻ എയർലൈൻ കമ്പനികൾ ഉപയോഗിക്കുന്നത് എന്ന സംശയവും ഇതോടെ ഉടലെടുത്തിട്ടുണ്ട്.

അസൂർ എയർ എന്ന ചാർട്ടേർഡ് കമ്പനി ഓപ്പറേറ്റ് ചെയ്യുന്ന ഈ വിമാനത്തിന് 26 വർഷത്തെ പഴക്കമുണ്ട്. ഫുക്കെറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും മോസ്‌കോയിലേക്ക് പോകാൻ ഒരുങ്ങുകയായിരുന്നു ഈ വിമാനം. പുടിന്റെ നിർബന്ധിത സൈനിക സേവന നയത്തിൽ നിന്നും ഒഴിഞ്ഞു മാറിയ പുരുഷന്മാരുടെ കുടുംബങ്ങൾ അടക്കം യാത്രക്കാരായി ഈ വിമാനത്തിൽ ഉണ്ടായിരുന്നു. അവരിൽ പലരും പുരുഷന്മാരെ തായ്ലാൻഡിൽ വിട്ടിട്ടാണ് മടങ്ങിയത്.

വിമാനത്തിൽ ഉണ്ടായിരുന്ന പുരുഷന്മാരിൽ പലരും കൈയിൽ പണമില്ലാത്ത സാഹചര്യം ഉണ്ടായതോടെ റഷ്യയിലേക്ക് മടങ്ങാൻ തീരുമാനിച്ചവരാണ്. നിർബന്ധിത സൈനിക സേവനത്തിന് അവരെ വിധേയമാക്കുമെന്ന ഭയം അവർക്കുള്ളിൽ ഉണ്ടെങ്കിലും മറ്റു വഴികൾ ഒന്നും തന്നെയില്ലാത്തതിനാൽ മടങ്ങുന്നവരാണ് ഇക്കൂട്ടർ. 321 പേർ ഉണ്ടായിരുന്ന വിമാനത്തിന് സംഭവിച്ച ഇരട്ട അപകടത്തിന്റെ ചിത്രം തീർത്തും ഭയാനകമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP