Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഏഴു വർഷം മുൻപ് ഹൃദയാഘാതം ഉണ്ടായി മരിച്ചപ്പോൾ പാസ്റ്റർ നേരെ പോയത് നരകത്തിലേക്ക്; നരകത്തിലെ പീഡനം കണ്ടു മടുത്ത് ജീവിതത്തിലേക്ക് മടങ്ങി; നമ്മുടെ നാട്ടിലെ അത്ഭുത രോഗശാന്തി കള്ളന്മാരെ തോൽപിക്കുന്ന ഒരു അമേരിക്കൻ കഥ

ഏഴു വർഷം മുൻപ് ഹൃദയാഘാതം ഉണ്ടായി മരിച്ചപ്പോൾ പാസ്റ്റർ നേരെ പോയത് നരകത്തിലേക്ക്; നരകത്തിലെ പീഡനം കണ്ടു മടുത്ത് ജീവിതത്തിലേക്ക് മടങ്ങി; നമ്മുടെ നാട്ടിലെ അത്ഭുത രോഗശാന്തി കള്ളന്മാരെ തോൽപിക്കുന്ന ഒരു അമേരിക്കൻ കഥ

മറുനാടൻ മലയാളി ബ്യൂറോ

രൊറ്റ സ്പർശനം കൊണ്ട്, അതല്ലെങ്കിൽ കേവലം ഒരു പ്രാർത്ഥന കൊണ്ട്, അതുമല്ലെങ്കിൽ ഒരു പത്രം വായിച്ചു കൊണ്ടും കാൻസർ പോലുള്ള മഹാമാരികൾ നിശ്ശേഷം ഭേദമാക്കിയ സക്ഷിമൊഴികൾ നമ്മുടെ നാട്ടിൽ ഏറെ കേൾക്കുന്ന ഒന്നാണ്. ആധുനിക ശാസ്ത്രം വളർന്ന് പന്തലിക്കുമ്പോഴും അന്ധവിശ്വാസങ്ങളുടെ കുറ്റിച്ചെടികൾ നൽകുന്ന് തണലിനോടാണ് ഇന്നും ഏവർക്കും പ്രിയം എന്നത് ഒരു ദുഃഖകരമായ സത്യം തന്നെയാണ്.

ഇത്തരം വിശ്വാസികളെ ചൂഷണം ചെയ്യാൻ ഇറങ്ങിയിരിക്കുന്ന കപട മതാചാര്യന്മാർ ഒരുപാടു പേരെ കണ്ടിട്ടുള്ള നമ്മൾ പോലും മൂക്കത്ത് വിരൽ വെച്ചു പോലും ഈ അമേരിക്കൻ പാസ്റ്ററുടെ കഥ കേട്ടാൽ. ടെക്സാസ് ആസ്ഥാനമാക്കിയുള്ള ജെറാൾഡ് എ ജോൺസൺ മിനിസ്ട്രീസിന്റെ തലവൻ ജെറാൾഡ് ജോൺസൺ പുറത്തിറക്കിയ ഒരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആവുകയാണ്.

2016- ൽ സാത്താന്റെ നാട്ടിലേക്ക് താൻ നടത്തിയ യാത്രയെ കുറിച്ചുള്ളതാണ് ആ വീഡിയോ. തന്റെ ആത്മാവ് ശരീരം വിട്ട് ഭൂമിയുടെ മദ്ധ്യഭാഗത്തേക്ക് സഞ്ചരിച്ചു എന്നാണ് പാസ്റ്റർ അതിൽ അവകാശപ്പെടുന്നത്. അവിടെയാണത്രെ സാത്താന്റെ കളിക്കളമായ നരകം. അവിടെ കണ്ട യാതനകൾ വിവരിക്കുകയാണ് പാസ്റ്റർ, ഇന്ന് സ്റ്റേജുകളിൽ ഏറെ പ്രിയങ്കരമായ കലാരൂപമായ ഫയർ ഡാൻസ് പോലൊന്ന് അവിടെ എന്നും നടക്കുമത്രെ.

ശരീരമാസകലം തീയിൽ ദഹിപ്പിക്കും. ഇതിനെല്ലാം സാക്ഷ്യം വഹിച്ചുകൊണ്ട്, കഴുത്തിൽ ചങ്ങലയിട്ട വളർത്തുനായയേയും കൂടെക്കൂട്ടി സാത്താൻ ഉലാത്തുന്നുണ്ട്. എന്നാൽ, നരകത്തിന്റെ മറ്റൊരു ഭാഗത്ത് സംഗീതം ഉയരുന്നുണ്ടായിരുന്നു. നമ്മൾ ഭൂമിയിൽ കേൾക്കുന്നതിനു സമാനമായ സംഗീതം. എന്നാൽ, ഇത് പാടുന്നത് ഭൂമിയിൽ നിന്നും യാത്ര പറഞ്ഞു പിരിഞ്ഞ കലാകാരന്മാരല്ല, മറിച്ച് സാത്താന്റെ അനുയായികളായ അസുരന്മാരാണത്രെ.

നമ്മൾ ഭൂമിയിൽ കേട്ടു മറന്ന് പാട്ടുകളുടെ അതേ വരികൾ തന്നെയാണത്രെ നരകത്തിലെ സംഗീതത്തിനും. ബോബ് മെർലിയുടെയും ജാസ്മിൻ സള്ളിവന്റെയുമൊക്കെ പാട്ടുകൾ ഈ അസുരന്മാരെ ആരാണ് പഠിപ്പിച്ചതെന്ന് ഓർത്ത് അത്ഭുതപ്പെടണ്ട, അവർ അത് അതീന്ദ്രിയ ശക്തിമൂലം പഠിച്ചതാണ്. ഭൂമിയിൽ നാം ദൈവത്തെ ആരാധിക്കുന്നത് വീടുകളിലും ആരാധനാലയങ്ങളിലുമാണ്. എന്നാൽ ആരാധനകളിൽ സംഗീതം ഉൾപ്പെടുന്നില്ല. നരകത്തിൽ സാത്താനെ ആരാധിക്കുന്നത് സംഗീതം കൊണ്ടാണത്രെ.

ഹൃദയഘാതം മൂലം മരിച്ച് നരകത്തിലെത്തിയ പാസ്റ്റർ അവിടത്തെ ജീവിതം മനസ്സിലാക്കി ഭൂമിയിലെ മനുഷ്യരെ നല്ല വഴിയിലേക്ക് നയിക്കുവാൻ വേണ്ടി വീണ്ടും ഭൂമിയിൽ എത്തുകയായിരുന്നുവത്രെ! പിന്നെ തന്റെ ശരീരത്തിൽ കടന്നുകൊടി മനുഷ്യർക്ക് നേരായ വഴി കാണിച്ചുകൊടുത്തുകൊണ്ട് ടെക്സാസിൽ കുടിയിരിക്കുന്നു എന്നല്ലെമാണ് അവകാശവാദം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP