Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിമാനയാത്ര റദ്ദായാൽ നഷ്ടപരിഹാരം എത്ര കിട്ടും? ലിസ്റ്റ് പുറത്തിറക്കി ഇന്ത്യ; സ്ഥിരം ജീവനക്കാർക്ക് 100 കോടി ഓഹരികൾ നൽകാൻ തീരുമാനിച്ച് എയർ ഇന്ത്യ; വിമാനയാത്ര ചെയ്യുന്നവർ അറിഞ്ഞിരിക്കേണ്ടവ

വിമാനയാത്ര റദ്ദായാൽ നഷ്ടപരിഹാരം എത്ര കിട്ടും?  ലിസ്റ്റ് പുറത്തിറക്കി ഇന്ത്യ; സ്ഥിരം ജീവനക്കാർക്ക് 100 കോടി ഓഹരികൾ നൽകാൻ തീരുമാനിച്ച് എയർ ഇന്ത്യ; വിമാനയാത്ര ചെയ്യുന്നവർ അറിഞ്ഞിരിക്കേണ്ടവ

മറുനാടൻ മലയാളി ബ്യൂറോ

വിമാനയാത്രകൾ റദ്ദാക്കപ്പെടുമ്പോൾ നൽകേണ്ട നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് പുതിയ നയങ്ങൾ കൊണ്ടുവന്നിരിക്കുകയാണ് ഇന്ത്യയിൽ. ഇതനുസരിച്ച്, ആഭ്യന്തര യാത്രകളിൽ ടിക്കറ്റ് ഡൗൺഗ്രേഡ് ചെയ്യുമ്പോൾ ടിക്കറ്റ് നിരക്കിന്റെ 75 ശതമാനം വരെ യാത്രക്കാർക്ക് തിരികെ ലഭിക്കും. ഇന്റർനാഷണൽ ടിക്കറ്റുകൾ ഡൗൺഗ്രേഡിങ് ചെയ്താൽ 30 ശതമാനം മുതൽ 75 ശതമാനം തുക വരെ തിരികെ ലഭിക്കും. വിമനയാത്രയുടെ ദൂരത്തെ അടിസ്ഥാനമാക്കിയായിരിക്കും ഈ വ്യത്യാസം ഉണ്ടാവുക.

എയർ ഇന്ത്യ ഉൾപ്പടെയുള്ള വിവിധ വിമാന കമ്പനികൾ യാതക്കാരെ ലോവർ ക്ലാസ്സുകളിലേക്ക് ഡൗൺ ഗ്രേഡ് ചെയ്യുന്നു എന്ന പരാതി ഉയരുന്നതിനിടയിലാണ് ഈ പുതിയ തീരുമാനം നിലവിൽ വരുന്നത്. അതുപോലെ ബോർഡിങ് നിഷേധിക്കുക, വിമാന സർവ്വീസുകൾ റദ്ദാക്കപ്പെടുകയോ വൈകുകയോ ചെയ്യുക തുടങ്ങിയ സന്ദർഭങ്ങളിൽ വിമാനകമ്പനികൾ യാത്രക്കാർക്ക് നൽകേണ്ട സൗകര്യങ്ങളെ കുറിച്ചും പുതിയ തീരുമാനം എടുത്തതായി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. ഫെബ്രുവരി 15 മുതലായിരിക്കും ഈ പുതിയ നിയമം പ്രാബല്യത്തിൽ വരിക.

അഭ്യന്തര സർവീസുകളിൽ ഡൗൺഗ്രേഡ് ചെയ്യപ്പെടുമ്പോൾ യാത്രക്കാരന് ടിക്കറ്റ് തുക, നികുതി ഉൾപ്പടെയുള്ളതിന്റെ 75 ശതമാനം വരെ തിരികെ ലഭിക്കും. അന്താരാഷ്ട്ര സർവീസുകളിലാണെങ്കിൽ 1500 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് 30 ശതമാനവും 1500 നും 3500 കിലോമീറ്ററിനും ഇടയിലുള്ള യാത്രകൾക്ക് 50 ശതമാനവും അതിനു മുകളിലുള്ള യാത്രകൾക്ക് 75 ശതമാനവും തിരികെ ലഭിക്കും.

സ്ഥിരം ജീവനക്കാർക്ക് ഓഹരികൾ നൽകി എയർ ഇന്ത്യ

എയർ ഇന്ത്യ കമ്പനിയുടെ ഏകദേശം 98 കോടിയോളം ഓഹരികൾ അവരുടെ സ്ഥിരം ജീവനക്കാർക്ക് നൽകാൻ തീരുമാനിച്ചിരിക്കുകയാണ്. 2022-ലെ എംപ്ലോയ്സ് ഷെയർ ബെനെഫിറ്റ് സ്‌കീമിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഈ പദ്ധതി വഴി എയർ ഇന്ത്യാ എക്സ്പ്രസ്സിലെ സ്ഥിരം ജീവനക്കാർക്കും ഓഹരികൾ ലഭിക്കും. 2022 ജനുവരി 27 നായിരുന്നു സർക്കാരിൽ നിന്നും എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്സ്പ്രസ്സിന്റെയും നിയന്ത്രണം ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തത്.

ഈ പദ്ധതി വഴി ഏകദേശം 8000 ജീവനക്കാർക്ക് പ്രയോജനം ലഭിക്കും എന്നാണ് പി ടി ഐ റിപ്പോർട്ട് ചെയ്യുന്നത്. ഈ ഓഹരികൾക്ക് അർഹതയുള്ള ജീവനക്കാരുമായി ഓഹരിയെടുത്താലുള്ള ദീഘകാല ആനുകൂല്യങ്ങളും പ്രയോജനങ്ങളും മറ്റും പറഞ്ഞ് മനസ്സിലാക്കിക്കുമെന്ന് എയർ ഇന്ത്യ വക്താവ് അറിയിച്ചു. ടാറ്റാ ഗ്രൂപ്പ് ഏറ്റെടുക്കുന്ന സമയത്ത് എയർ ഇന്ത്യയിലും എയർ ഇന്ത്യ എക്സ്പ്രസ്സിലും സ്ഥിരം ജീവനക്കാർ ആയിരുന്നവർക്കായിരിക്കും ഈ ഓഹരി ലഭിക്കുന്നതിനുള്ള അർഹത.

ജീവനക്കാർക്ക് നൽകുന്ന ഈ ഓഹരി, ഒന്നിന് 27 പൈസ നിരക്കിലായിരിക്കും നൽകുക. ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുന്ന സമയത്ത് എയർ ഇന്ത്യയുടെ ഓഹരിയുടെ ബുക്ക് വാല്യൂ 87-90 പൈസ ആയിരുന്നു. അതിൽ കിഴിവ് അനുവദിച്ചുള്ള നിരക്കിലാണ് ഇപ്പോൾ ഓഹരികൾ ജീവനക്കാർക്ക് നൽകുന്നത്.

എംപ്ലോയീസ് ഷെയർ ബെനെഫിറ്റുകൾ നല്കുന്നതിനായി രൂപീകരിച്ച ടാലസ് ട്രസ്റ്റിന്റെ കൈവശമാണ് ഈ ഓഹരികൾ ഉള്ളത്. പണമടച്ച് അപേക്ഷിക്കുന്ന മുറക്ക് അർഹതയുള്ള ജീവനക്കാർക്ക് അത് ലഭ്യമാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP