Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചൈനീസ് ജനത തെരുവിലിറങ്ങിയപ്പോൾ അവസരം മുതലാക്കാൻ ഇന്ത്യ രംഗത്ത്; ആപ്പിൾ നിർമ്മാണം ഇന്ത്യയിലേക്ക് മാറ്റുന്നു; ഐ ഫോൺ പതിയോളമിനി ഇന്ത്യയിൽ നിർമ്മിക്കുമ്പോൾ ഐ പോഡ് അടക്കമുള്ളവ തായ് വാനിലേക്ക് മാറ്റും; ഇന്ത്യയെ കാത്തിരിക്കുന്നത് വൻ അവസരം

ചൈനീസ് ജനത തെരുവിലിറങ്ങിയപ്പോൾ അവസരം മുതലാക്കാൻ ഇന്ത്യ രംഗത്ത്; ആപ്പിൾ നിർമ്മാണം ഇന്ത്യയിലേക്ക് മാറ്റുന്നു; ഐ ഫോൺ പതിയോളമിനി ഇന്ത്യയിൽ നിർമ്മിക്കുമ്പോൾ ഐ പോഡ് അടക്കമുള്ളവ തായ് വാനിലേക്ക് മാറ്റും; ഇന്ത്യയെ കാത്തിരിക്കുന്നത് വൻ അവസരം

മറുനാടൻ മലയാളി ബ്യൂറോ

കോവിഡിനെ തോൽപ്പിച്ച് ലോകം മുഴുവൻ പഴയ ജീവിതത്തിലേക്ക് തിരിച്ചു വന്നപ്പോഴും, ചൈനീസ് ഏകാധിപത്യ ഭരണകൂടം ജനങ്ങളുടെ മേൽ തങ്ങളുടെ അധീശത്വം അടിച്ചേൽപ്പിക്കാൻ കോവിഡിനെ ആയുധമാക്കുകയായിരുന്നു. സീറോ കോവിഡ് എന്ന, തികച്ചും അപ്രായോഗികമായ മണ്ടൻ നയത്തിന്റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജനങ്ങളെ, ലോക്ക്ഡൗൺ കാലത്തെന്നപോലെ വീടുകളിൽ അടച്ചിട്ടിരിക്കുകയാണ്.

ഇത്തരത്തിൽ ആളുകളെ ഐസൊലേഷനിൽ പാർപ്പിച്ചിരുന്ന കെട്ടിടസമുച്ചയത്തിന് തീപിടിച്ച് ആളുകൾ മരിക്കാൻ ഇടയായതോടെ ഭരണകൂടത്തോടുള്ള ജനരോഷം ആളിക്കത്താൻ തുടങ്ങി. ബെയ്ജിംഗും ഷാങ്ങ്ഹായും ഉൾപ്പടെയുള്ള പല നഗരങ്ങളിലും സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ അരങ്ങേറുമ്പോൾ മറ്റൊരു പാശ്ചാത്യ വ്യാവസായിക ഭീമൻ കൂടി ചൈനയെ കൈവിടുകയാണ്.

ദീർഘകാലമായി ചൈനയിൽ ഉണ്ടായിരുന്ന സംരംഭങ്ങൾ ഒക്കെ അവസാനിപ്പിക്കുവാനാണ് ആപ്പിൾ തീരുമാനിച്ചിരിക്കുന്നത്. ദീർഘകാലാടിസ്ഥാനത്തിൽ, ഉദ്പന്നങ്ങളുടെ 45 ശതമാനം ഇന്ത്യയിൽ നിർമ്മിക്കുന്നതിനുള്ള പദ്ധതികളാണ് ഈ സാങ്കേതിക ഭീമൻ ഇപ്പോൾ തയ്യാറാക്കുന്നത്. ഐ ഫോണുകൾ ഇന്ത്യയിൽ നിർമ്മിക്കുമ്പോൾ ഐപോഡുകളും ലാപ്ടോപ്പുകളും വിയറ്റ്നാമിലോ തായ്വാനിലോ ആയിരിക്കും നിർമ്മിക്കുക.

സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളും, കോവിഡ് നിയന്ത്രണങ്ങളും ഉദ്പാദനം വൈകിപ്പിക്കുന്നതിനാലാണ് കമ്പനി ചൈനക്ക് പുറത്തേക്ക് പോകാൻ തീരുമാനിച്ചത്. ഇന്ത്യയും വിയറ്റ്നാമുമാണ് ഭാവിയിലെ പ്രവർത്തന കേന്ദ്രങ്ങളായി ആപ്പിൾ മാനേജ്മെന്റിന്റെ മനസ്സിലുള്ളത്. ചൈനയിലെ ഷെങ്ങ്ഷോ പ്രവിശ്യയിലെ ഐഫോൺ സിറ്റി ഉപേക്ഷിച്ച് ആപ്പിൾ പുറത്ത് കടക്കുന്നു എന്ന വിവരം വാൾ സ്ട്രീറ്റ് ജേർണലാണ് പ്രസിദ്ധീകരിച്ചത്.

ഏകദേശം 3 ലക്ഷം ചൈനീസ് തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. കോവിഡ് നിയന്ത്രണങ്ങളും , വേതനം സംബന്ധിച്ച തർക്കങ്ങളും കഴിഞ്ഞ കുറേനാളുകളായി ഇവിടത്തെ നിർമ്മാണ-ഉദ്പാദന പ്രക്രിയകളെ പ്രതികൂലമായി ബാധിച്ചുകൊണ്ടിരിക്കുകയാണ്. കമ്പനിയുടെ ഏറ്റവും തിരക്കുപിടിച്ച നാളുകളിലാണ് ഈ തടസ്സങ്ങൾ ഉണ്ടായത് എന്നതാണ് ചൈനക്ക് പുറത്തേക്ക് പോകുന്ന്തിനെ കുറിച്ച് ചിന്തിക്കാൻ കമ്പനിയെ പ്രേരിപ്പിച്ചത് എന്നറിയുന്നു.

ആപ്പിളിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും നീണ്ട കാത്തിരിപ്പ് കാല്മാണ് ഇപ്പോൾ തങ്ങൾക്ക് ഇഷ്ടമുള്ള മോഡൽ വാങ്ങാൻ ഉപഭോക്താക്കൾക്ക് മുന്നിലുള്ളത്. ഈ വർഷത്തെ നാലാം പാദത്തിലെ മൊത്തം ഉദ്പാദനം പ്രതീക്ഷിച്ചിരുന്നതിനേക്കാൾ 10 മില്യൺ കുറവാണെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇത് ക്രിസ്ത്മസ് കാല വിപണിയെ പ്രതികൂലമായി ബാധിക്കും എന്നതിൽ സംശയമൊന്നുമില്ല. ഐ ഫോൺ പ്രോ, പ്രോ മാക്സ് എന്നിവയെയാണ് ഇത് കൂടുതൽ ബാധിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP