Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അർബുദ ചികിൽസയിലുള്ള പെലെ കീമോതെറാപ്പിയോട് പ്രതികരിക്കുന്നില്ല; കരളിൽ അണുബാധയേറ്റു; ആരോഗ്യനില വഷളായതായി റിപ്പോർട്ട്; പാലിയേറ്റീവ് കെയറിലേക്ക് മാറ്റിയെന്നും ബ്രസീലിയൻ മാധ്യമം; ഇതിഹാസ താരത്തിനായി ഫുട്‌ബോൾ ലോകം പ്രാർത്ഥനയിൽ

അർബുദ ചികിൽസയിലുള്ള പെലെ കീമോതെറാപ്പിയോട് പ്രതികരിക്കുന്നില്ല; കരളിൽ അണുബാധയേറ്റു; ആരോഗ്യനില വഷളായതായി റിപ്പോർട്ട്; പാലിയേറ്റീവ് കെയറിലേക്ക് മാറ്റിയെന്നും ബ്രസീലിയൻ മാധ്യമം; ഇതിഹാസ താരത്തിനായി ഫുട്‌ബോൾ ലോകം പ്രാർത്ഥനയിൽ

മറുനാടൻ മലയാളി ബ്യൂറോ

സാവോ പോളോ: സാവോപോളോയിലെ ആൽബർട്ട് ഐൻസ്‌റ്റൈൻ ആശുപത്രിയിൽ അർബുദ ചികിൽസയിൽ കഴിയുന്ന ബ്രസീൽ ഫുട്‌ബോൾ ഇതിഹാസം പെലെയുടെ ആരോഗ്യനില വഷളായതായി റിപ്പോർട്ട്. പെലെ കീമോതെറപ്പിയോടു പ്രതികരിക്കുന്നില്ല. പെലെയെ പാലിയേറ്റിവ് കെയറിലേക്കു മാറ്റിയെന്നാണ് രാജ്യാന്തര മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ.

ആരോഗ്യ നില പരിശോധിക്കുന്നതിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പെലെയ്ക്കു കരളിൽ അണുബാധയേറ്റതായി കണ്ടെത്തിയത്. പെലെയുടെ വൻകുടലിലെ ട്യൂമർ 2021 ൽ ശസ്ത്രക്രിയ നടത്തി നീക്കം ചെയ്തിരുന്നു. തുടർന്ന് സ്ഥിരമായി പെലെ ആശുപത്രിയിൽ പ്രത്യേക പരിശോധനകൾ നടത്തിയിരുന്നു.

പെലെയുടെ കീമോതെറപ്പി വേണ്ടെന്നു വച്ചതായും താരം ഇപ്പോൾ പാലിയേറ്റിവ് കെയറിലാണെന്നും ഒരു ബ്രസീൽ മാധ്യമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പെലെയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നായിരുന്നു നേരത്തേ പുറത്തുവന്ന വിവരം. ഹൃദയ സംബന്ധമായ അസുഖങ്ങളും പെലെയെ അലട്ടുന്നുണ്ട്.

ബ്രസീലിയൻ ഇതിഹാസത്തെ കീമോതെറാപ്പിയും മരുന്നുകളുമായി പ്രതികരിക്കാത്തതിനാൽ പാലിയേറ്റീവ് കെയറിലേക്ക് മാറ്റി എന്നാണ് ഗോൾ ഡോട് കോമിന്റെ റിപ്പോർട്ട്. എക്കാലത്തെയും മികച്ച ഫുട്‌ബോളറായി വിശേഷിപ്പിക്കപ്പെടുന്ന 82 വയസുകാരനായ പെലെ കീമോതെറാപ്പിയും മരുന്നുകളുമായി പ്രതികരിക്കുന്നില്ല എന്ന് ബ്രസീലിയൻ മാധ്യമമായ ഫോൾഹയാണ് ആദ്യം റിപ്പോർട്ട് ചെയ്തത്.

പാലിയേറ്റീവ് കെയറിനൊപ്പം വേദന, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങൾക്ക് മാത്രമാണ് പെലെയ്ക്ക് ഇപ്പോൾ ചികിത്സ നൽകിവരുന്നതെന്ന് ഫോൾഹയുടെ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ സാവോപോളോയിലെ ആൽബർട്ട് ഐൻസ്‌റ്റൈൻ ആശുപത്രിയിൽ നിന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവന്നിട്ടില്ല. പെലെയുടെ മാനേജരും ഇതിഹാസ താരത്തിന്റെ ആരോഗ്യനില സംബന്ധിച്ച് പുതിയ വിവരങ്ങളൊന്നും മാധ്യമങ്ങളുമായി പങ്കുവെച്ചിട്ടില്ല. ഖത്തർ ലോകകപ്പിൽ ബ്രസീലിന്റെ കാമറൂണിനെതിരായ മത്സരത്തിൽ പെലെയ്ക്ക് ആശംസകളുമായി ബ്രസീലിയൻ ആരാധകർ ബാനർ പ്രദർശിപ്പിച്ചിരുന്നു.

ബ്രസീൽ ഫുട്‌ബോൾ ഇതിഹാസം പെലെയെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അർബുദത്തിന് ചികിത്സയിൽ കഴിയുന്ന പെലെയെ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും അലട്ടുന്നുണ്ട്. വൻകുടലിലെ ക്യാൻസറിന് ചികിത്സ തേടുന്ന 82കാരനായ പെലെ ദീർഘനാളായി ചികിത്സയിലാണ്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വൻകുടലിലെ മുഴ നീക്കം ചെയ്തതിനെത്തുടർന്ന് പെലെ ഏറെനാൾ ആശുപത്രിയിൽ തുടർന്നിരുന്നു. അതിനുശേഷം കീമോതെറാപ്പിക്കും വിധേയനായി. തനിയെ ഭക്ഷണം കഴിക്കാൻ പോലും ബുദ്ധിമുട്ടുന്ന പെലെക്ക് ഹൃദയസംബന്ധമായ അസുഖങ്ങളും അലട്ടുന്നുണ്ട്.

എന്നാൽ ഇപ്പോൾ പരിശോധനകൾക്കായി വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോൾ പെലെ കീമോതെറാപ്പിയോടും മരുന്നുകളോടും പ്രതികരിക്കുന്നില്ല എന്നാണ് റിപ്പോർട്ട്. ബ്രസീലിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമായ പെലെ അവരുടെ മൂന്ന് ലോകകപ്പ് വിജയങ്ങളിൽ(1958, 1962, 1970) നിർണായക സംഭാവന നൽകി. 92 മത്സരങ്ങളിൽ 77 ഗോളാണ് ബ്രസീൽ കുപ്പായത്തിൽ പെലെ നേടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP