Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202308Wednesday

37 ബില്യൺ പൗണ്ടിന് ട്വിറ്റർ കരസ്ഥമാക്കിയതോടെ പിരിച്ചുവിട്ടത് 80 ശതമാനം ജീവനക്കാരെ; സെലിബ്രിറ്റികളും ഒന്നൊന്നായി ട്വിറ്റർ ഉപേക്ഷിക്കാൻ തുടങ്ങിയതോടെ പരസ്യക്കാരും പിൻവലിയുന്നു; പിന്മാറാൻ തയ്യാറാകാതെ യുദ്ധത്തിന് തയ്യാറെന്ന് പ്രഖ്യാപിച്ച് എലൺ മസ്‌ക്

37 ബില്യൺ പൗണ്ടിന് ട്വിറ്റർ കരസ്ഥമാക്കിയതോടെ പിരിച്ചുവിട്ടത് 80 ശതമാനം ജീവനക്കാരെ; സെലിബ്രിറ്റികളും ഒന്നൊന്നായി ട്വിറ്റർ ഉപേക്ഷിക്കാൻ തുടങ്ങിയതോടെ പരസ്യക്കാരും പിൻവലിയുന്നു; പിന്മാറാൻ തയ്യാറാകാതെ യുദ്ധത്തിന് തയ്യാറെന്ന് പ്രഖ്യാപിച്ച് എലൺ മസ്‌ക്

മറുനാടൻ മലയാളി ബ്യൂറോ

താൻ രണ്ട് തോക്കുകൾക്കിടയിലാണ് ഉറങ്ങുന്നതെന്ന് ലോകത്തിലെ ഒന്നാം നമ്പർ കോടീശ്വരൻ പറയുമ്പോൾ അത് അദ്ദേഹം പോരാട്ടത്തിൽ നിന്നും പിന്മാറുന്നില്ലെന്ന സൂചന തന്നെയാണ് നൽകുന്നത്. കഴിഞ്ഞ തിങ്കളാഴ്‌ച്ചയായിരുന്നു തന്റെ കട്ടിലിനരികിലെ മേശയിൽ തോക്കുകളുമായുള്ള ചിത്രം എലൺ മസ്‌ക് പോസ്റ്റ് ചെയ്തത്. അതിൽ ഒന്ന് 18-ാം നൂറ്റാണ്ടിലെ ഫ്ളിന്റ്ലോക്ക് പിസ്റ്റളും മറ്റൊന്ന് .357 റിവോൾവറിന്റെ മാതൃകയുമായിരുന്നു.

കഷ്ടിച്ച് ഒരു മാസം മുൻപ് 37 ബില്യൺ പൗണ്ട് മുടക്കി ട്വിറ്റർ സ്വന്തമാക്കിയ കോടീശ്വരൻ ഉപഭോക്തൃ അവബോധത്തിന്റെ ജീവിക്കുന്ന മാതൃകയായി മാറുകയാണ്. സമൂഹ മാധ്യമം സ്വന്തമാക്കി അധികം താമസിയാതെ തന്നെ തന്റെ സാന്നിദ്ധ്യം അതിൽ ശക്തമാക്കുകയാണ് മസ്‌ക്. ആയിരക്കണക്കിന് ജീവനക്കാരെയാണ് കൂട്ടത്തോടെ പിരിച്ചുവിട്ടത്. ഇതോടെ കോപാകുലരായ നിരവധി ട്വിറ്റർ ഉപയോക്താക്കൾ ഈ സമൂഹമാധ്യമത്തെ ബഹിഷ്‌കരിച്ചു. അവരോടൊപ്പം ചില സെലിബ്രിറ്റികളും ട്വിറ്റർ ഉപേക്ഷിച്ചു പോകാൻ തുടങ്ങി.

അതേസമയം, എലൺ മസ്‌ക് ഈ സമൂഹ മാധ്യമ പ്ലാറ്റ്ഫോം വാങ്ങിയത് വിലയിരുത്തുകയാണെന്ന് യു എസ് ട്രഷറി സെക്രാട്ടറി ജാനറ്റ് യെല്ലെൻ അറിയിച്ചു. അതേസമയം യൂറോപ്യൻ യൂണിയന്റെ കണ്ടന്റ്‌മോഡറേഷൻ നിയന്ത്രണങ്ങളുമായി പൊരുത്തപ്പെട്ടു പോകുന്നില്ലെങ്കിൽ ട്വിറ്ററിന് നിരോധനം ഏർപ്പെടുത്തുമെന്ന് ബ്രസ്സല്സ്സും താക്കീത് നൽകിയിട്ടുണ്ട്. നേരത്തേ പല കാരണങ്ങളാൽ ട്വിറ്റർ നിരോധിച്ച ഉപയോക്താക്കളെ തിരികെ കൊണ്ടു വരുന്നതിനുള്ളഎലൺ മസ്‌കിന്റെ നടപടി ഒഴിവാക്കണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാൽ, അതിനെക്കാൾ ഏറെ ഇപ്പോൾ ഭീഷണിയായിരിക്കുന്നത് പരസ്യദാതാക്കളും സിലിക്കോൺ വാലി എലീറ്റുകളും മസ്‌കിന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം ഉറപ്പു വരുത്താനുള്ള നടപടികൾക്കെതിരെ അണി നിരക്കുന്നു എന്നതാണ്. ട്വിറ്റർ ആപ്പ് ആപ് സ്റ്റോറിൽ നിന്നും നീക്കം ചെയ്യാനുള്ള ആപ്പിൾ തീരുമാനത്തിനെതിരെ ഒരു നിര ട്വീറ്റുകളോടെയായിരുന്നു എലൺ മസ്‌ക് പ്രതികരിച്ചത്.

മാത്രമല്ല, ആപ്പിൾ ട്വിറ്ററിൽ പരസ്യം നൽകുന്നത് നിർത്തിയ നടപടിയേയും മസ്‌ക് വിമർശിച്ചിരുന്നു. ആവിഷ്‌കാരം ഉറപ്പാക്കുന്നത് ഭാവിതലമുറയ്ക്ക് വേണ്ടിയാണെന്ന് പറഞ്ഞ മസ്‌ക് അത് നഷ്ടപ്പെട്ടാൽ നുണകളുടെ കുത്തൊഴുക്കായിരിക്കും സമൂഹത്തിലേക്ക് എന്നും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP