Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202307Tuesday

രാത്രി 11 മണിക്ക് ടോയ്ലറ്റിൽ പോയ യുവാവിനെ കാണാനില്ലെന്ന് കൂടെയുള്ളവർ അറിയുന്നത് പിറ്റേന്ന് ഉച്ചക്ക്; കപ്പലിൽ നിന്നും നടുക്കടലിൽ വീണയാൾ 15 മണിക്കൂർ വെള്ളം പോലും കുടിക്കാതെ മുങ്ങി താഴാതെ നീന്തി നടന്നു; അത്ഭുതകരമായ ഒരു രണ്ടാം ജന്മത്തിന്റെ കഥ

രാത്രി 11 മണിക്ക് ടോയ്ലറ്റിൽ പോയ യുവാവിനെ കാണാനില്ലെന്ന് കൂടെയുള്ളവർ അറിയുന്നത് പിറ്റേന്ന് ഉച്ചക്ക്; കപ്പലിൽ നിന്നും നടുക്കടലിൽ വീണയാൾ 15 മണിക്കൂർ വെള്ളം പോലും കുടിക്കാതെ മുങ്ങി താഴാതെ നീന്തി നടന്നു; അത്ഭുതകരമായ ഒരു രണ്ടാം ജന്മത്തിന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

നുഷ്യ ജീവിതത്തിന്റെ അനിശ്ചിതത്വം തന്നെയാണ് അവനെ ദൈവം എന്നൊരു ശക്തിയുമായി കൂടുതൽ അടുപ്പിക്കുന്നത്. തൊട്ടടുത്ത നിമിഷം എന്ത് സംഭവിക്കുമെന്നറിയാത്ത ജീവിതത്തിൽ, ആ ശക്തിയെ മുറുകെ പിടിക്കാൻ പലരെയും പ്രേരിപ്പിക്കുന്നതും അതുതന്നെയാണ്. പലപ്പോഴും വിചിത്രമായ മാർഗ്ഗങ്ങളിലൂടെയായിരിക്കും ജീവിതം സഞ്ചരിക്കുക. അത്തരത്തിൽ തികച്ചും അത്ഭുതകരമായ ഒരു സംഭവമാണ് അമേരിക്കൻ തീരത്ത് നടന്നത്.

കാർണിവൽ ക്രൂയിസിലെ യാത്രക്കാരനെ കാണാതായിട്ട് കണ്ടു കിട്ടിയത് 15 മണിക്കൂറുകൾക്ക് ശേഷമായിരുന്നു. ആഡംബര കപ്പലിൽ നിന്നും കടലിൽ വീണ അയാൾ നീണ്ട 15 മണിക്കൂർ കടലിൽ മുങ്ങിത്താഴാതെ നീന്തി നടക്കുകയായിരുന്നു. ഒടുവിൽ അമേരിക്കൻ കോസ്റ്റ് ഗാർഡാണ് അയാളെ രക്ഷിച്ചത്. ഇയാൾ ഹൈപോതെർമിയയുടെ ലക്ഷണങ്ങൾ പ്രദർശിപ്പിക്കുന്നുണ്ടെന്ന് കോസ്റ്റ് ഗാർഡ് വൃത്തങ്ങൾ പറയുന്നു.

ഇനിയും തിരിച്ചറിയാത്ത ഈ 28 കാരൻ ആഡംബര കപ്പലിലെ സവാരിക്കിടയിൽ, രാത്രിയിലെ മദ്യ വിരുന്നിന് ശേഷം കടലിൽ വീഴുകയായിരുന്നു. മെക്സിക്കനുൾക്കടലിലായിരുന്നു സംഭവം. ചുരുങ്ങിയത് 21.5 മണിക്കൂറെങ്കിലും അയാൾ വെള്ളത്തിൽ കിടന്നിരിക്കാൻ സാധ്യതയുണ്ടെന്നും കരുതപ്പെടുന്നു. ലൂസിയാനയിലെ സൗത്ത് വെസ്റ്റ് പാസ്സിൽ തീരത്തുനിന്നും ഏകദേശം 20 മൈൽ അകലെയായിരുന്നു അമേരിക്കൻ തീരസംരക്ഷണ സേന ഇയാളെ കണ്ടെത്തിയത്.

ഇനിയും ഞെട്ടലിൽ നിന്നും മുക്തനാകാത്ത ഇയാൾ ഹൈപ്പോതെർമിയയുടെയും നിർജ്ജലീകരണത്തിന്റെലും ലക്ഷണങ്ങൾ പ്രദർശിപ്പിക്കുന്നുണ്ടെന്ന് തീരസംരക്ഷണ സേന വക്താവ് അറിയിച്ചു. എങ്ങനെയാണ് കടലിൽ വീണതെന്ന് പറയാൻ അയാൾക്ക് കഴിയുന്നില്ല. എന്നാൽ, ഇയാൾ സ്വന്തം പേര് സേനയോട് വെളിപ്പെടുത്തിയിട്ടുണ്ട്. ചില സാങ്കേതിക കാരണങ്ങളാൽ ഇയാളുടെ പേര് തീരസംരക്ഷണ സേന വെളിപ്പെടുത്തിയിട്ടില്ല.

തന്റെ സഹോദരിക്ക് ഒപ്പം ആഡംബര കപ്പലിലെ ബാറിൽ ആയിരുന്നു ഇയാളെ അവസാനമായി കണ്ടത്. പിന്നീട് ശൗച്യാലയത്തിലേക്ക് പോവുകയായിരുന്നു ഇയാൾ. ബുധനാഴ്‌ച്ച രത്രി 11 മണിക്കായിരുന്നു ഇത് സംഭവിച്ചത്. പിന്നീട് ഇയാളെ കണ്ടിട്ടില്ല. തൊട്ടടുത്ത ദിവസം ഉച്ച വരെ കത്തിരുന്നതിനു ശേഷമായിരുന്നു ഇയാളെ കണാനില്ലെന്ന് സഹോദരി റിപ്പോർട്ട് ചെയ്തത്.

തുടർന്ന് കപ്പലിനകത്ത് വിശദമായ പരിശോധന നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. പിന്നീട് ഉച്ചക്ക് 2.30 നായിരുന്നു ഈ വിവരം തീര സംരക്ഷണ സേനയെ അറിയിക്കുന്നത്. ഇയാൾ എപ്പോഴാണ് വെള്ളത്തിൽ വീണതെന്ന് ഇനിയും സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. എങ്കിലും 15 നും 21 നും ഇടയിൽ മണിക്കൂർ ഇയാൾ വെള്ളത്തിൽ ചെലവഴിച്ചിരിക്കാം എന്നാണ് കപ്പലിന്റെ ക്യാപ്റ്റനും പറയുന്നത്. അഞ്ചു ദിവസത്തെ യത്രയ്ക്കായി ന്യു ഓർലിയോണിൽ നിന്നുമയിരുന്നു കപ്പൽ യത്ര പുറപ്പെട്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP