Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ഇന്ത്യൻ വ്യോമപാതയിൽ ഇറാൻ വിമാനത്തിന് ബോംബ് ഭീഷണി; ഡൽഹിയിൽ ഇറക്കണമെന്ന് പൈലറ്റിന്റെ അഭ്യർത്ഥന; ലഭിച്ചത് ജയ്‌പ്പൂരിലേക്കോ ചണ്ഡിഗഡ്ഡിലേക്കോ വഴിമാറാനുള്ള നിർദ്ദേശം; സുഖോയ് വിമാനം സുരക്ഷിത അകലത്തിൽ നിരീക്ഷണം നടത്തി; ലാൻഡിങ് വേണ്ടെന്ന് വച്ച് ചൈനയിലേക്ക് പറന്ന് മഹാൻ എയർ; ഇന്ത്യൻ എയർ സ്പെയ്സ് നേരിട്ട ഭീഷണിയുടെ കഥ

ഇന്ത്യൻ വ്യോമപാതയിൽ ഇറാൻ വിമാനത്തിന് ബോംബ് ഭീഷണി; ഡൽഹിയിൽ ഇറക്കണമെന്ന് പൈലറ്റിന്റെ അഭ്യർത്ഥന; ലഭിച്ചത് ജയ്‌പ്പൂരിലേക്കോ ചണ്ഡിഗഡ്ഡിലേക്കോ വഴിമാറാനുള്ള നിർദ്ദേശം; സുഖോയ് വിമാനം സുരക്ഷിത അകലത്തിൽ നിരീക്ഷണം നടത്തി; ലാൻഡിങ് വേണ്ടെന്ന് വച്ച് ചൈനയിലേക്ക് പറന്ന് മഹാൻ എയർ; ഇന്ത്യൻ എയർ സ്പെയ്സ് നേരിട്ട ഭീഷണിയുടെ കഥ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യൻ വ്യോമപാതയിലൂടെ ചൈനയിലേക്ക് പറക്കുന്ന ഇറാനിയൻ വിമാനത്തിൽ ബോംബു ഭീഷണി. സംഭവം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ഇറാനിയൻ വിമാനത്തെ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ നിരീക്ഷിച്ചു. ചൈനയിലേയ്ക്കുള്ള യാത്രാവിമാനത്തിലാണ് ബോംബു ഭീഷണി. ഈ വിമാനം ചൈനയെ ലക്ഷ്യമാക്കി പറക്കുകയാണെന്നാണ് സൂചന.

ബോംബു ഭീഷണിയുണ്ടെന്നു സുരക്ഷാ ഏജൻസികൾക്ക് വിവരം ലഭിച്ചതോടെ വിമാനത്തിനു ഡൽഹിയിൽ ഇറങ്ങാനുള്ള അനുമതി നിഷേധിക്കുകയായിരുന്നു. പഞ്ചാബ്, ജോധ്പൂർ എയർബേസുകളിൽനിന്നാണ് വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ അയച്ചത്. ബോംബിന്റെ സ്വഭാവം സംബന്ധിച്ചോ, ഇത് ഘടിപ്പിച്ചിരിക്കുന്ന വിമാനം സംബന്ധിച്ചോ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. വിമാനം സുരക്ഷാ ഏജൻസികളുടെ നിരീക്ഷണത്തിലാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സുഖോയ് വിമാനങ്ങളാണ് ഇന്ത്യ നിരീക്ഷണത്തിന് അയച്ചത്.

വിമാനത്തിലെ പൈലറ്റ് ഡൽഹിയിൽ ഇറങ്ങാൻ അനുമതി തേടി. ജയ്പൂരിലേക്കോ ചണ്ഡിഗഡിലേക്കോ പോകാനായിരുന്നു നൽകിയ നിർദ്ദേശം. എന്നാൽ പൈലറ്റ് വിമാനവുമായി ചൈനയിലേക്ക് പോയി. ബോംബ് ഭീഷണിയെ കാര്യമായെടുക്കേണ്ടെന്ന നിർദ്ദേശം ഇറാൻ അധികാരികൾ വിമാനത്തിലെ പൈലറ്റിന് നൽകിയെന്നാണ് സൂചന. സംഭവിച്ചതിന് കുറിച്ച് ഇന്ത്യൻ വ്യോമസേന പ്രസ്താവനയും ഇറക്കി.

ഡൽഹിയിൽ നിന്ന് ജയ്പൂരിലേക്കോ ചണ്ഡിഗഡ്ഡിലേക്കോ പോകാൻ നിർദ്ദേശിച്ചെന്നും എന്നാൽ വിമാനം വഴിതിരിച്ചു വിടാൻ പൈലറ്റ് തയ്യാറായില്ലെന്നും വ്യോമസേന പറയുന്നു. എല്ലാ മുൻകരുതലും ഈ ഘട്ടത്തിൽ സ്വീകരിച്ചെന്നും വ്യാമസേന പറയുന്നു. ഇന്ത്യൻ വ്യോമാതിർത്തിയിൽ കർശന നിരീക്ഷണത്തിലായിരുന്നു ഈ വിമാനം. സുരക്ഷിത അകലത്തിലാണ് യുദ്ധ വിമാനങ്ങൾ ഇറാൻ ഫ്‌ളൈറ്റിനെ പിന്തുടർന്നതെന്നും വിശദീകരിക്കുന്നു.

ഈ വിമാനം ഇന്ത്യൻ വ്യോമപാതയിൽ കടന്നപ്പോൾ ആണ് ബോംബ് ഭീഷണിയുണ്ടായത്. ഡൽഹിക്ക് സമീപമെത്തിയപ്പോൾ ബോംബ് ഭീഷണിയുണ്ടായത് ഇന്ന് രാവിലെയാണ്. വിമാനക്കമ്പനിക്ക് ബോംബ് ഭീഷണിയുണ്ടായപ്പോൾ ഇന്ത്യൻ വ്യോമാതിർത്തിയിൽ ഉണ്ടായിരുന്ന മഹാൻ എയർ വിമാനത്തിന് ഡൽഹിയിൽ ഇറങ്ങാൻ അനുമതി നൽകിയില്ല. സാങ്കേതിക കാരണങ്ങളാൽ ഡൽഹിയിൽ ഇറങ്ങാൻ എയർ ട്രാഫിക് കൺട്രോൾ അനുമതി നിഷേധിച്ചു.

ഇറാനിലെ ടെഹ്റാനിൽ നിന്ന് ചൈനയിലെ ഗ്വാങ്ഷൂവിലേക്ക് പോകുകയായിരുന്നുവിമാനം. ഡൽഹിയിലും ജയ്പൂരിലും ഇറങ്ങാൻ അനുവദിക്കച്ചില്ലെന്നും റിപ്പോർട്ടുണ്ട്. എന്നാൽ ഇത് ഇന്ത്യ സ്ഥിരീകരിച്ചിട്ടില്ല. വിമാനം ചൈനയിലേക്ക് യാത്ര തുടർന്നു. രാവിലെ 9.20നാണ് വിമാനത്തിൽ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട കോൾ ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. ഡൽഹി വിമാനത്താവളത്തിലെ അധികൃതർ വ്യോമസേനയ്ക്ക് ജാഗ്രത നിർദ്ദേശം നൽകി. എന്നാൽ ഡൽഹിയിൽ ലാൻഡിങ് അനുവദിച്ചില്ല.

വിമാനം ചൈന വ്യോമ അതിർത്തിയിൽ പ്രവേശിച്ചു. ഇന്ത്യയുടെ യുദ്ധവിമാനമായ സുഖോയ് വിമാനങ്ങൾ ഈ വിമാനത്തെ ഇന്ത്യൻ വ്യോമഅതിർത്തി കടക്കും വരെ പിന്തുടർന്ന് നിരീക്ഷിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP