എറണാകുളം-അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന അർപ്പിക്കണം; കാനൻ നിയമപ്രകാരമുള്ള ഒഴിവ് വേണ്ട ഇടവകകൾ അപേക്ഷ സമർപ്പിക്കണം; ഇടവക സന്ദർശിക്കുന്ന മെത്രാന്മാരോ വൈദികരോ ഏകീകൃത കുർബാന അർപ്പിച്ചാൽ അത് തടയരുത്; അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുടെ സർക്കുലർ ഇറങ്ങി

മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിൽ സിനഡ് തീരുമാനപ്രകാരമുള്ള ഏകീകൃത കുർബാന അർപ്പിക്കണമെന്ന് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുടെ സർക്കുലർ. അതിരൂപതയിലെ പള്ളികളിൽ ഒക്ടോബർ ഒൻപത് ഞായറാഴ്ച വായിക്കാനായി പുറപ്പെടുവിച്ച സർക്കുലറിലാണ് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പുതിയ നിർദ്ദേശം നൽകിയത്.
മാർപാപ്പയുടെയും പരിശുദ്ധ സിംഹാസനത്തിന്റെയും മാർഗനിർദ്ദേശങ്ങളുടെയും സിനഡ് തീരുമാനത്തിന്റെയും വെളിച്ചത്തിൽ താഴെ പറയുന്ന കാര്യങ്ങൾ അതിരൂപതയിൽ ഉടൻ പ്രാബല്യത്തിൽ വരുമെന്നു സർക്കുലർ പറയുന്നു. പ്രധാന നിർദ്ദേശങ്ങൾ ഇങ്ങനെ:
1. സിനഡ് തീരുമാനം അനുസരിച്ചുള്ള ഏകീകൃതരീതി വിശുദ്ധ കുർബാന അർപ്പണത്തിൽ പാലിക്കണം.
2. ഏകീകൃത കുർബാന അർപ്പണരീതി ഉടൻ നടപ്പിലാക്കാൻ ബുദ്ധിമുട്ടുള്ള ഇടവകകളിലും സമർപ്പിത സമൂഹങ്ങളിലും പാരീഷ് കൗൺസിലിന്റെ നിർദ്ദേശങ്ങൾ കണക്കിലെടുത്ത്, ഏകീകൃത കുർബാന അർപ്പണ രീതിയെക്കുറിച്ചു ബോധനം നൽകുക എന്ന ലക്ഷ്യത്തോടെ കാനൻനിയമപ്രകാരമുള്ള ഒഴിവ് (Dispensation) ലഭിക്കാൻ ബന്ധപ്പെട്ട വികാരി/അധികാരി അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർക്കോ അതിരൂപത കാര്യാലയത്തിലേക്കോ അപേക്ഷ സമർപ്പിക്കണം. പരിശുദ്ധ സിംഹാസനം നൽകിയ നിബന്ധനകൾക്ക് അനുസരിച്ചായിരിക്കും ഇങ്ങനെ ഒഴിവ് ലഭിക്കുക.
3. ഇങ്ങനെ ഒഴിവ് ലഭിച്ചിട്ടുള്ള ഇടവകയോ സമൂഹമോ ആണെങ്കിലും മെത്രാന്മാർ ഇടവകയിൽ വരുമ്പോൾ, സിനഡ് തീരുമാനപ്രകാരമുള്ള ഏകീകൃതരീതി പാലിക്കേണ്ടതിനാൽ അതിനുള്ള സൗകര്യം ചെയ്തുകൊടുക്കണം. കൂടാതെ, ഇടവക വികാരിയെയും സമൂഹത്തെയും അറിയിച്ചുകൊണ്ട്, മൃതസംസ്കാരശുശ്രൂഷകളുടെയും കൂദാശകളുടെയും പരികർമത്തിന്റെയും അവസരങ്ങളിൽ ഇടവക സന്ദർശിക്കുന്ന മെത്രാന്മാരെയോ വൈദികരെയോ ഏകീകൃതരീതിയിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നതിൽനിന്നു തടയാൻ പാടുള്ളതല്ല എന്ന പരിശുദ്ധ സിംഹാസനത്തിന്റെ നിർദ്ദേശം പാലിക്കണം. പുത്തൻകുർബാന അർപ്പിക്കുന്ന നവവൈദികരും ഏകീകൃതരീയിൽ മാത്രമേ കുർബാന അർപ്പിക്കാൻ പാടുള്ളൂ.
4. പരിശുദ്ധ സിംഹാസനം പറയുന്നതു പ്രകാരം കത്തീഡ്രൽ ദേവാലയം, പരിശീലന കേന്ദ്രങ്ങളായ സെമിനാരികൾ, പ്രത്യേക പ്രാധാന്യമുള്ള ദേവാലയങ്ങൾ, തീർത്ഥാടന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഏകീകൃത കുർബാന അർപ്പണ രീതി ഉടൻ നടപ്പിലാക്കാൻ നടപടി സ്വീകരിക്കണം. എന്നാൽ, 2022 ഓഗസ്റ്റിൽ പരിശുദ്ധ സിംഹാസനം നൽകിയ അനുവാദപ്രകാരം ബന്ധപ്പെട്ട വികാരി രേഖാമൂലം ആവശ്യപ്പെടുന്ന പക്ഷം കത്തീഡ്രലിലും (ബസിലിക്ക) തീർത്ഥാടനകേന്ദ്രങ്ങളിലും സിനഡ് അംഗീകരിച്ച രീതിയിൽ ഞായറാഴ്ചയും കടമുള്ള ദിവസങ്ങളിലും ഒരു കുർബാനയെങ്കിലും അർപ്പിച്ചു മേൽപ്പറഞ്ഞ മാർഗനിർദ്ദേശം പടിപടിയായി നടപ്പിലാക്കാനുള്ള പ്രത്യേക അനുവാദം അടുത്തു വരുന്ന മംഗള വാർത്തക്കാലത്തിന്റെ (2022)ആരംഭം വരെയുള്ള കാലഘട്ടത്തലേക്കു നൽകും.
മൂന്നു രൂപങ്ങളിലും കുർബാന അർപ്പിക്കുമ്പോഴും അംഗീകരിച്ച തക്സയും വചനവേദിയും ബലിവേദിയും ഉപയോഗിക്കണം. തക്സപ്രകാരം കാർമികനു നിശ്ചയിച്ചിട്ടുള്ള ഐച്ഛികങ്ങൾ ഉപയോഗിക്കാം. വിശുദ്ധരോടുള്ള വണക്കം, പരിശുദ്ധ കുർബാനയുടെ ആരാധന, കുരിശിന്റെ വഴി, ജപമാല തുടങ്ങിയ ഭക്താഭ്യാസങ്ങളും നിലവിലുള്ളതുപോലെ സക്രാരിയുടെ സ്ഥാനവും തിരുസ്വരൂപങ്ങളും ക്രൂശിതരൂപം അടക്കമുള്ള അംഗീകരിച്ച കുരിശുകളും സഭ അംഗീകരിച്ച മറ്റെല്ലാ ഭക്താഭ്യാസങ്ങളും അതുപോലെ തന്നെ തുടരുന്നതാണെന്നും സർക്കുലറിൽ പറയുന്നു.
ഫ്രാൻസിസ് മാർപ്പാപ്പ എറണാകുളം-അങ്കമാലി അതിരൂപതയ്ക്കു വേണ്ടി പുറപ്പെടുവിച്ച കത്തിലെ വാചകങ്ങൾ ഉദ്ധരിച്ചുകൊണ്ടാണ് സർക്കുലർ അവസാനിക്കുന്നത്.
Stories you may Like
- സെന്റ് മേരീസ് ബസലിക്കയിൽ ഇരുകൂട്ടരും കാട്ടിയത് വിശ്വാസികൾ ചെയ്യാൻ പാടില്ലാത്തവ
- ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ
- ഏകീകൃത സിവിൽ കോഡ് ഉടനെത്തും
- എറണാകുളം സെന്റ് മേരീസ് ബസിലിക്ക പള്ളിയിൽ പാതിരാ കുർബാന ഉപേക്ഷിച്ചു
- അതിരൂപത പ്രതിനിധികൾ എത്തിയില്ല, വിഴിഞ്ഞത്തിൽ മന്ത്രിതല ചർച്ച നടന്നില്ല
- TODAY
- LAST WEEK
- LAST MONTH
- മരിക്കുമ്പോൾ സംഭവിക്കുന്നത് എന്ത്? ഒടുവിൽ ആ കടങ്കഥക്ക് ഉത്തരവുമായി ശാസ്ത്രലോകം; മരിക്കുമ്പോൾ ഓരോ ശരീരങ്ങൾക്കും സംഭവിക്കുന്നത് വെർച്വൽ റിയാലിറ്റിയിൽ എടുത്ത് കാട്ടുമ്പോൾ അദ്ഭുതപ്പെട്ട് ലോകം
- 'ഇന്നസെന്റേട്ടൻ പോയി...വാർത്ത ഇപ്പോൾ പുറത്തുവരും... ഞാൻ പാട്ട് പാടി കഥാപാത്രമാവാൻ പോവുകയാണ്'; ലാലേട്ടൻ എന്നോട് സ്വകാര്യമായി പറഞ്ഞു; ഒന്നും പറയാൻ ഇല്ലാതെ ഞാൻ ഒരു പ്രതിമയെ പോലെ നോക്കിനിന്നു; ഇന്നസെന്റിന്റെ മരണവാർത്ത മോഹൻലാൽ അറിയിച്ചത് വിവരിച്ചു ഹരീഷ് പേരടി
- പാക്കിസ്ഥാൻ വംശജനായ ഹംസ സ്കോട്ട് ലാൻഡിന്റെ മുഖ്യമന്ത്രി; ബ്രിട്ടനെ പിളർന്ന് പുതിയ രാജ്യമുണ്ടാക്കുമെന്ന് പ്രഖ്യാപനം; ചാൾസ് രാജാവിനെ അംഗീകരിക്കില്ല; യൂറോപ്യൻ യൂണിയനിൽ ചേരും; ഇനി ഋഷിയും ഹംസയും നേർക്കുനേർ യുദ്ധത്തിൽ
- പ്രിയങ്കയെ വിവാഹം കഴിക്കുമ്പോൾ ഹൈസ്ക്കൂൾ വിദ്യാഭ്യാസം മാത്രമുള്ള പിച്ചള കച്ചവടക്കാരൻ; ഇന്ന് 17,250 കോടി ആസ്തിയുള്ള ബിസിനസ് മാഗ്നറ്റ്; വിവാഹത്തോടെ ക്രിസ്തുമതം വിട്ട് ഹിന്ദുവായി; ബന്ധുക്കളെല്ലാം ദുരൂഹമായി മരിക്കുന്നു; അഴിമതിക്കേസുകൾ അനവധി; 'മിസ്റ്റർ മരുമകൻ' റോബർട്ട് വാദ്രയുടെ ജീവിത കഥ
- വിമാനയാത്ര ചെയ്യുമ്പോൾ ലെഗ്ഗിൻസോ ട്രാക്ക് സ്യുട്ടോ ഉപയോഗിക്കരുത്; യാത്രക്കിടയിൽ ഷൂസ് ഊരിയിടുന്നതും അബദ്ധം; വിമാന യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദീകരിച്ച് ബെസ്റ്റ് സെല്ലർ എഴുത്തുകാരന്റെ ഉപദേശം
- 'എനിക്ക് ഇതുപോലെ പുച്ഛമുള്ള ഒരു പരിപാടി; അതിനേക്കാളും ഭേദം ലുലുമാളിൽ പോയി നടുറോഡിൽ നിന്ന് മുണ്ട് പൊക്കി കാണിക്കുന്നതല്ലേ....; അത് കാണാനും കുറെപ്പേർ വരില്ലേ...'; ബിഗ് ബോസിലെ മത്സരാർത്ഥിയായി എത്തിയ അഖിൽ മാരാറിനെ എയറിലാക്കി പഴയ കമന്റ്
- മേലുദ്യോഗസ്ഥൻ അപമര്യാധയായി പെരുമാറിയപ്പോൾ പരാതി നൽകി; മോഷണ കുറ്റത്തിന് 'ഇരയെ' സസ്പെന്റ് ചെയ്ത് ഉദ്യോഗസ്ഥ മാഫിയ; ഭാര്യയെ പിന്തുണച്ച ഭർത്താവിനേയും പീഡന കേസിൽ പ്രതിയാക്കി; സസ്പെൻഷനോടെ തകർന്നത് ആത്മാഭിമാനം; ജോലിയുപേക്ഷിച്ച് ആർത്തുങ്കലിലെ ദമ്പതികൾ ജീവനും കൊണ്ട് രക്ഷപ്പെടുമ്പോൾ
- കൂത്തുപറമ്പിൽ പ്രചരിച്ചത് നിരവധി സ്ത്രീകളുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ; നാട്ടുകാരുടെ അന്വേഷണം ചെന്നെത്തിയത് ഡിവൈഎഫ്ഐ നേതാവിൽ; കുട്ടിസഖാവ് വിരൽ ചൂണ്ടിയത് ലോക്കൽ കമ്മറ്റിയംഗം എം. മുരളീധരനിലേക്കും; കേസായതോടെ പുറത്താക്കി സിപിഎം; ആത്മഹത്യ ചെയ്തു മുരളീധരൻ; കൂട്ടുപ്രതി ഗുരുതരാവസ്ഥയിൽ
- റഷ്യൻ എംബസി നടത്തിയത് അതിവേഗ നീക്കങ്ങൾ; ഇന്റർനാഷണൽ പാസ്പോർട്ട് കൂരാച്ചുണ്ടിലെ വീട്ടിൽ നിന്ന് കിട്ടിയത് നിർണ്ണായകമായി; ദുബായ് വിമാനത്തിൽ മടക്കം; ആഖിലിനെ ജീവിത പങ്കാളിയാക്കാൻ കൊതിച്ചെത്തിയ യുവതിക്ക് നിരാശയോടെ വിമാനം കയറി; പീഡകനെ കുടുക്കി അച്ഛന്റേയും അമ്മയുടേതും മൊഴിയും
- സിനിമയിൽ വേഷം കിട്ടാൻ അയാളുടെ അടുത്ത് കെഞ്ചിയിട്ടില്ല; റോൾ കിട്ടാൻ വേണ്ടി ആരുടെയെങ്കിലൂം കൂടെ കിടക്കുന്ന വ്യക്തിയല്ല ഞാൻ; അവൻ മീശ പിരിച്ചിട്ട് എന്റെ പേര് വെളിപ്പെടുത്തിയപ്പോൾ കൈയടിക്കാൻ കുറേ ജന്മങ്ങൾ; വിജയ് ബാബു ഇപ്പോഴും താൻ സ്വപ്നം കണ്ട കരിയർ നശിപ്പിക്കുന്നു; വീണ്ടും ആരോപണവുമായി അതിജീവിത
- മരിച്ചു കഴിഞ്ഞാൽ എന്ത് സംഭവിക്കും? മരണത്തിന് ശേഷം ജീവിതത്തിലേക്ക് മടങ്ങിയ ആൾ വിശദീകരിക്കുന്നു; ശരീരത്തിൽ നിന്നും ജീവൻ വേർപെട്ട് സമാധാനത്തിൽ സഞ്ചരിക്കുമെന്നത് ശരിയോ?
- 'ഞാനും ഒരു മനുഷ്യനാണ്. എനിക്ക് എത്രത്തോളം സഹിക്കാൻ കഴിയും? എന്റെ വേദനകൾ എല്ലാവരിൽ നിന്നും ഞാൻ മറയ്ക്കുകയായിരുന്നു; ഭാര്യക്ക് അവിഹിതം, തന്റെ പണം മുഴുവൻ ഭാര്യവീട്ടുകാർ കൈക്കലാക്കിയെന്നും ആരോപണം; വീഡിയോ പങ്കുവെച്ച് പ്രവാസി ജീവനൊടുക്കി
- അർദ്ധരാത്രിയിൽ റെയിൽവേ സ്റ്റേഷനിൽ എത്തിയ ഭർത്താവ് കണ്ടത് കാല് തറയിലുറക്കാതെ നാവ് കുഴഞ്ഞ് സംസാരിക്കുന്ന ഭാര്യയെ; സൈനികൻ ചതിച്ചത് ട്രയിനിൽ വെച്ച് സെവനപ്പിൽ മദ്യം കലർത്തി നൽകി; വൈദ്യ പരിശോധനയിൽ പീഡനം ഉറപ്പിച്ചു; രാജധാനി എക്സപ്രസിലെ പീഡനം വ്യാജം അല്ലെന്ന നിഗമനത്തിൽ റെയിൽവേ പൊലീസ്
- 'ഇന്നസെന്റേട്ടൻ പോയി...വാർത്ത ഇപ്പോൾ പുറത്തുവരും... ഞാൻ പാട്ട് പാടി കഥാപാത്രമാവാൻ പോവുകയാണ്'; ലാലേട്ടൻ എന്നോട് സ്വകാര്യമായി പറഞ്ഞു; ഒന്നും പറയാൻ ഇല്ലാതെ ഞാൻ ഒരു പ്രതിമയെ പോലെ നോക്കിനിന്നു; ഇന്നസെന്റിന്റെ മരണവാർത്ത മോഹൻലാൽ അറിയിച്ചത് വിവരിച്ചു ഹരീഷ് പേരടി
- ലല്ലുവിനേയും ശശികലയേയും അഴിക്കുള്ളിലാക്കിയ പെൺ കരുത്ത്; കോട്ടയത്ത് ജനിച്ച് തിരുവനന്തപുരത്ത് വളർന്ന് മദ്രാസിൽ ചേക്കേറി ഡൽഹിയിൽ നിറഞ്ഞ അഡ്വക്കേറ്റ്; മരടിൽ ജസ്റ്റീസ് അരുൺ മിശ്രയെ പ്രകോപിപ്പിച്ചത് വീൽ ചെയറിൽ ഇരുന്ന് നടത്തിയ തീപാറും വാദം; രാഹുൽ ഗാന്ധിക്ക് പ്രതിസന്ധിയുണ്ടാക്കിയതും അതേ ലില്ലി തോമസ്
- ദുബൈയിലെ സർക്കാർ വകുപ്പുകളിൽ പ്രവാസികൾക്ക് തൊഴിൽ അവസരങ്ങൾ; ശമ്പളം 50,000 ദിർഹം വരെ; വിശദാംശങ്ങൾ അറിയാം
- മകൾക്ക് എം ബി ബി എസിന് അഡ്മിഷൻ കിട്ടിയപ്പോൾ നിക്സണും നിർമലയും മാത്രമല്ല തീരമാകെ ഉത്സവത്തിലായി; കടലിൽ വലയെറിയാൻ പോകാത്തപ്പോൾ നിക്സൺ കൂലിപ്പണിക്ക് പോകും; കൊച്ചുഡോക്ടറെ കാത്തിരുന്ന ദമ്പതികളുടെ സ്വപ്നങ്ങൾ തകർത്ത് ദേശീയപാതയിലെ ബൈക്ക് അപകടം
- ലക്ഷ്യമിട്ടത് ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സിനെയയും റീച്ചും വർധിപ്പിക്കൽ; വിഡിയോ വൈറലായപ്പോൾ അ്ക്കൗണ്ട് ഉടമയെ കണ്ടെത്തിയത് സൈബർ സെല്ലിന്റെ സഹായത്തോടെ; പിന്നെ അറസ്റ്റും; കുണ്ടോളിക്കടവ് ഷാപ്പിലെ 'കള്ളുകുടി'ക്ക് പിന്നിലെ ലക്ഷ്യം 'റീൽ' എടുക്കൽ; ചേർപ്പുകാരി അഞ്ജനയെ കുടുക്കിയത് മുന്നറിയിപ്പില്ലാ വീഡിയോ
- പ്രധാനാധ്യാപകൻ പതിവായി ഉപയോഗിക്കുന്ന മുറിയിൽ മിന്നൽ പരിശോധന; വിദേശ മദ്യക്കുപ്പികളും ഗർഭനിരോധന ഉറകളും കണ്ടെടുത്തു; കേസെടുത്ത് എക്സൈസ് വിഭാഗം
- മെഡിക്കൽ വിദ്യാർത്ഥിനിയുമായി പ്രണയം നടിച്ച് അടുത്തു; നടത്തിയത് നിരവധി യാത്രകൾ; പലവട്ടം പീഡിപ്പിച്ചതോടെ പെൺകുട്ടി ഗർഭിണിയായി; ഗർഭം അലസിപ്പിച്ച ശേഷം വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറി; ദന്തഡോക്ടർ അറസ്റ്റിൽ
- പി.സി. തോമസിന്റെ മകൻ ജിത്തു തോമസ് അന്തരിച്ചു; അന്ത്യം അർബുദ രോഗത്തിന് ചികിത്സയിൽ കഴിയവേ
- പത്ത് പെണ്ണും അഞ്ച് ആണുമുള്ള ആലുക്കാസ് കടുംബത്തിലെ ഏറ്റവും പ്രശസ്തൻ; സ്കുൾ ഡ്രോപ്പൗട്ടിൽ നിന്ന് ശതകോടീശ്വരനിലേക്ക്; 52,000 സ്ക്വയർഫീറ്റിന്റെ വീടും ഹെലികോപ്റ്ററും; ആസ്തി 25,000 കോടി; പക്ഷേ പെരും കള്ളനെന്ന് സഹോദരൻ; ഇപ്പോൾ ഹവാല ആരോപണ കരുക്കിൽ; ഇ ഡി പിടിച്ച ജോയ് ആലുക്കാസിന്റെ ജീവിത കഥ
- വ്യാജ സർട്ടിഫിക്കറ്റുകാരനെ കൊണ്ട് പൊറുതി മുട്ടി കോഴിക്കോട്ട് കൂട്ടരാജി; 24 ന്യൂസിന്റെ കോഴിക്കോട് ബ്യൂറോയിൽ ഇനി ബാക്കി ദീപക് ധർമ്മടം മാത്രം! മനോരമയിൽ നിന്ന് അയ്യപ്പദാസ് ദി ഫോർത്തിലേക്ക്; സ്മൃതി പരുത്തിക്കാട് റിപ്പോർട്ടറിലെത്തി; മലയാള ചാനൽ ലോകത്ത് വീണ്ടും കൂടുമാറ്റം; കൂടുതൽ പ്രതിസന്ധി 24നോ?
- വിവാഹിതയെ ചതിയിൽ വീഴ്ത്തി പീഡിപ്പിച്ച് വീഡിയോ പകർത്തിയത് രാഹുൽ; മദ്യപാന സദസ്സിലെ വീമ്പു പറച്ചിലിനിടെ മറ്റു കൂട്ടുകാരെ ദൃശ്യം കാട്ടിയത് സ്റ്റാറാകാൻ; സാധ്യത തിരിച്ചറിഞ്ഞ് വീഡിയോ മോഷ്ടിച്ച് ബ്ലാക് മെയിലിംഗിൽ യുവതിയെ ചതിച്ചത് ചേർപ്പിലെ സദാചാരക്കൊലയായി; ക്ഷേത്ര പരിസരത്തെ കൊലയിൽ വൻ ഗൂഢാലോചന; രാഹുൽ ഒമാനിൽ ഒളിവിൽ
- ധരിക്കുന്നത് ഇരുപതു ലക്ഷത്തിന്റെ സ്യൂട്ടുകൾ; മകളുടെ വിവാഹത്തിന് ചെലവിട്ടത് നൂറുകോടി; നൂറുകോടിയുടെ ജെറ്റ്; വീണ വിജയനും ബിനീഷ് കോടിയേരിക്കുംവരെ ജോലി കൊടുത്തു; ഗുരുവായൂരപ്പന് സ്വർണ്ണക്കിരീടം സമ്മാനിച്ച വിശ്വാസി; ഇപ്പോൾ ഇ ഡി വിവാദത്തിൽ; തൂമ്പാപ്പണിയെടുത്ത ശതകോടീശ്വരൻ! രവി പിള്ളയുടെ ജീവിത കഥ
- മരിച്ചു കഴിഞ്ഞാൽ എന്ത് സംഭവിക്കും? മരണത്തിന് ശേഷം ജീവിതത്തിലേക്ക് മടങ്ങിയ ആൾ വിശദീകരിക്കുന്നു; ശരീരത്തിൽ നിന്നും ജീവൻ വേർപെട്ട് സമാധാനത്തിൽ സഞ്ചരിക്കുമെന്നത് ശരിയോ?
- 'ഞാനും ഒരു മനുഷ്യനാണ്. എനിക്ക് എത്രത്തോളം സഹിക്കാൻ കഴിയും? എന്റെ വേദനകൾ എല്ലാവരിൽ നിന്നും ഞാൻ മറയ്ക്കുകയായിരുന്നു; ഭാര്യക്ക് അവിഹിതം, തന്റെ പണം മുഴുവൻ ഭാര്യവീട്ടുകാർ കൈക്കലാക്കിയെന്നും ആരോപണം; വീഡിയോ പങ്കുവെച്ച് പ്രവാസി ജീവനൊടുക്കി
- പത്തുവയസുകാരൻ മകന് ഡൗൺ സിൻഡ്രോം; മലയാളി കുടുംബം ഉടൻ രാജ്യം വിടണമെന്ന് ഓസ്ട്രേലിയൻ സർക്കാർ; കുട്ടിയെ പരിപാലിക്കുക നികുതി ദായകന് അധികഭാരമെന്ന് കുടിയേറ്റ വകുപ്പ്; മാർച്ച് 15 ന് മുമ്പ് ഇന്ത്യയിലേക്ക് പോകണം; ഇനി ആകെ പ്രതീക്ഷ ഇമിഗ്രേഷൻ മന്ത്രി ആൻഡ്രൂ ജൈൽസിന്റെ കനിവിൽ; എന്തുചെയ്യണമെന്ന് അറിയാതെ തൃശൂരിൽ നിന്നുള്ള നാലംഗ കുടുംബം പെർത്തിൽ
- ആശുപത്രിയിൽ വച്ച് ബാല പറഞ്ഞത് മകളെ കാണണമെന്ന ആഗ്രഹം; ആഗ്രഹം സാധിപ്പിച്ച് കൊടുത്ത് സുഹൃത്തുക്കൾ; അമൃതയും മകളും ഉൾപ്പടെ കുടുംബം ബാലയെ കാണാൻ ആശുപത്രിയിലെത്തി; പാപ്പുവും ചേച്ചിയും ബാലചേട്ടനെ കണ്ട് സംസാരിച്ചെന്ന് സഹോദരി അഭിരാമി സുരേഷ്; അമൃത സുരേഷ് ആശുപത്രിയിൽ തുടരുന്നു
- സ്കൂളിൽ പഠിക്കുന്ന കാലം മുതലേ ഉറ്റകൂട്ടുകാരി; ബസിൽ കയറാൻ കാത്തുനിൽക്കവേ പാഞ്ഞുവന്ന കാർ ശ്രേഷ്ഠയുടെ ജീവനെടുത്തപ്പോൾ താങ്ങാനായില്ല; ഓർമകൾ ബാക്കി വച്ച കൂട്ടുകാരിക്ക് യാത്രാമൊഴി നൽകിയതിന് പിന്നാലെ അശ്വിൻ രാജ് ജീവനൊടുക്കി; മറ്റൊരു വേർപാടിന്റെ വേദനയിൽ സഹപാഠികൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍