Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202226Saturday

ഉത്തരാഖണ്ഡിലെ റിസപ്ഷനിസ്റ്റിന്റെ കൊലപാതകം: അന്തിമ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ വിശദാംശങ്ങൾ അറിയിക്കാമെന്ന് ഉറപ്പ് നൽകി; അന്വേഷണം കുറ്റമറ്റതാക്കുമെന്നും അധികൃതർ; മൂന്ന് മണിക്കൂർ നീണ്ട പ്രതിഷേധം അവസാനിപ്പിച്ച് ബന്ധുക്കളും നാട്ടുകാരും; അങ്കിതയുടെ മൃതദേഹം സംസ്‌കരിച്ചു

ഉത്തരാഖണ്ഡിലെ റിസപ്ഷനിസ്റ്റിന്റെ കൊലപാതകം: അന്തിമ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ വിശദാംശങ്ങൾ അറിയിക്കാമെന്ന് ഉറപ്പ് നൽകി;  അന്വേഷണം കുറ്റമറ്റതാക്കുമെന്നും അധികൃതർ; മൂന്ന് മണിക്കൂർ നീണ്ട പ്രതിഷേധം അവസാനിപ്പിച്ച് ബന്ധുക്കളും നാട്ടുകാരും; അങ്കിതയുടെ മൃതദേഹം സംസ്‌കരിച്ചു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ബന്ധുക്കൾ ഉന്നയിച്ച ആവശ്യങ്ങളിൽ അധികൃതർ ഉറപ്പു നൽകിയതോടെ ഉത്തരാഖണ്ഡിൽ കൊല്ലപ്പെട്ട റിസപ്ഷനിസ്റ്റ് അങ്കിത ഭണ്ഡാരിയുടെ മൃതദേഹം സംസ്‌കരിച്ചു. അന്തിമ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ വിശദാംശങ്ങൾ പൂർണമായി അറിയിക്കാമെന്നും അന്വേഷണം കുറ്റമതായിരിക്കുമെന്നും ഉറപ്പ് ലഭിച്ചതോടെയാണ് കുടുംബം സംസ്‌കാരത്തിന് സമ്മതിച്ചത്.

ബിജെപി മുൻ നേതാവിന്റെ മകൻ മുഖ്യപ്രതിയായ കേസിൽ മണിക്കൂറുകൾ നീണ്ട പ്രതിഷേധത്തിനൊടുവിലാണ് മൃതദേഹം സംസ്‌കരിക്കാൻ അങ്കിതയുടെ കുടുംബം സമ്മതിച്ചത്. റിസപ്ഷനിസ്റ്റിന്റെ മൃതദേഹത്തിലെ പോസ്റ്റ്‌മോർട്ടം പരിശോധനാ ഫലം കിട്ടിയാലേ മൃതദേഹം ഏറ്റുവാങ്ങൂവെന്നായിരുന്നു മുൻ നിലപാട്.

റിസോർട്ട് പൊളിച്ചത് തെളിവ് നശിപ്പിക്കാനാണോ എന്നതിന് മറുപടി, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ സമ്പൂർണവിവരം, പ്രതികൾക്ക് വധശിക്ഷ എന്നിവയായിരുന്നു കുടുംബത്തിന്റെ ആവശ്യം. പോസ്റ്റ്‌മോർട്ടം ശനിയാഴ്ച പൂർത്തിയായെങ്കിലും മൃതദേഹം ഏറ്റുവാങ്ങാൻ കുടുംബം തയാറായിരുന്നില്ല. ഒടുവിൽ ജില്ലാ മജിസ്‌ട്രേട്ടുമായി നടത്തിയ ചർച്ചയ്ക്കുശേഷം മൃതദേഹം ഏറ്റുവാങ്ങി. അപ്പോഴും നൂറു കണക്കിനു പേരാണ് മോർച്ചറിക്കു മുൻപിൽ തടിച്ചുകൂടി പ്രതിഷേധിച്ചത്.

ബിജെപി നേതാവും മുൻ മന്ത്രിയുമായ വിനോദ് ആര്യയുടെ മകൻ പുൾകിത് ആര്യ അറസ്റ്റിലായതിന് പിന്നാലെയാണ് റിസോർട്ട് ഇടിച്ചുനിരത്തിയത്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുത്തുന്ന് വരുത്തിത്തീർത്ത് തെളിവുകൾ നശിപ്പിക്കലായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടതെന്നാണ് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചത്.

റിസോർട്ട് പൊളിച്ചത് തെളിവ് നശിപ്പിക്കാനാണെന്ന് കുടുംബം തന്നെ പറഞ്ഞതോടെ സർക്കാർ പ്രതിരോധത്തിലായി. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്ന കുടുംബത്തിന്റെ ചോദ്യത്തിന് സർക്കാർ ഉത്തരം നൽകണമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു പ്രതിഷേധം കടുപ്പിച്ച നാട്ടുകാർ ബദരിനാഥ്- ഋഷികേശ് ദേശീയപാത മണിക്കൂറുകളോളം നാട്ടുകാർ ഉപരോധിച്ചു.

അങ്കിതയുടേത് മുങ്ങിമരണമാണെന്നും, മരണത്തിന് മുൻപ് ശരീരത്തിൽ മുറിവുകൾ ഏറ്റിട്ടുണ്ടെന്നുമാണ് പോസ്റ്റ്‌മോർട്ടത്തിലെ പ്രാഥമിക കണ്ടെത്തൽ.കേസിൽ പൊലീസ് അന്വേഷണം നടക്കുന്നുണ്ടെങ്കിലും കുടുംബത്തിന് ഇതിൽ വിശ്വാസമില്ല.

റിസോർട്ടിലെത്തുന്ന അതിഥികളുമായി ലൈംഗികവൃത്തിയിൽ ഏർപ്പെടാൻ അങ്കിതയെ പ്രതി പുൾകിത് ആര്യ നിർബന്ധിച്ചതിന് പുറമെ ഉപദ്രവിക്കാൻ ശ്രമിച്ചതായും സൂചനയുണ്ട്. സുഹൃത്തുമായുള്ള വാട്‌സാപ് സന്ദേശമാണ് പൊലീസിന്റെ അന്വേഷണം ഈ രീതിയിൽകൂടി എത്താനുള്ള കാരണം. അതോടൊപ്പം അങ്കിതയെ കാണാതായതു മുതൽ പുൾകിത് അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിച്ചെന്ന തരത്തിൽ ചില ഫോൺ സംഭാഷണങ്ങളും പുറത്തുവന്നിട്ടുണ്ട്.

റിസോർട്ടിലെത്തിയിരുന്ന സന്ദർശകരിൽ പലരും തന്നോട് മോശമായി പെരുമാറിയിരുന്നെന്നുവെന്ന് അങ്കിത സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. തന്റെ കൈയിൽ പണമില്ലായിരിക്കാം, എന്നാൽ പതിനായിരം രൂപയ്ക്ക് ശരീരം വിൽക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് അങ്കിത അയച്ച മെസേജുകൾ സുഹൃത്തുക്കൾ പൊലീസിന് കൈമാറിയിട്ടുണ്ട്.കേസിന്റെ വിചാരണ അതിവേഗ കോടതിയിൽ നടത്താനാണ് തീരുമാനം. എന്നാൽ മകൻ കുറ്റക്കാരനല്ലെന്നാണ് പുൾകിത് ആര്യയുടെ അച്ഛനും മുന്മന്ത്രിയുമായ വിനോദ് ആര്യയുടെ വാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP