Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കുറ്റം സമ്മതിക്കാത്ത ഹൈദി മത്താറെ ജയിലിലടച്ചു; കോടതി നടപടികളിൽ മാധ്യമ വിലക്ക്; കുത്തിയത് ഇറാനെ പിന്തുണയ്ക്കുന്ന ഇസ്ലാമിക രാജ്യം സ്വപ്നം കണ്ടു ജീവിക്കുന്നയാൾ; റുഷ്ദി അതീവ ഗുരുതരമായി വെന്റിലേറ്ററിൽ തുടരുന്നു

കുറ്റം സമ്മതിക്കാത്ത ഹൈദി മത്താറെ ജയിലിലടച്ചു; കോടതി നടപടികളിൽ മാധ്യമ വിലക്ക്; കുത്തിയത് ഇറാനെ പിന്തുണയ്ക്കുന്ന ഇസ്ലാമിക രാജ്യം സ്വപ്നം കണ്ടു ജീവിക്കുന്നയാൾ; റുഷ്ദി അതീവ ഗുരുതരമായി വെന്റിലേറ്ററിൽ തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

പ്രമുഖ എഴുത്തുകാരനായ സൽമാൻ റുഷ്ദിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിയായ ഹൈദി മത്താർ ഇപ്പോൾ അവകാശപ്പെടുന്നത് താൻ നിരപരാധിയാണെന്നാണ്. കൊലപാതക ശ്രമം ഉൾപ്പടെ തന്റെ മേൽ ചുമത്തപ്പെട്ടിട്ടുള്ള എല്ലാ കുറ്റങ്ങളും നിഷേധിക്കുകയാണ് അയാൾ. രണ്ടാം ഡിഗ്രിയിൽ വരുന്ന കൊലപാതക ശ്രമവും, ആക്രമണവുമാണ് ഇയാളുടെ പേരിൽ ചാർജ്ജ് ചെയ്തിരിക്കുന്നത്. ന്യുയോർക്കിനടുത്തുള്ള ജയിലിലാണ് ഇപ്പോൾ ഇയാളെ പാർപ്പിച്ചിരിക്കുന്നത്.

കുറ്റം നിഷേധിച്ചെങ്കിലും ഇയാൾക്ക് ജാമ്യം നിഷേധിക്കപ്പെടുകയായിരുന്നു. തുടർന്നായിരുന്നു ഇയാളെ ജെയിംസ് ടൗണിലുള്ള ന്യുയോർക്ക് സ്റ്റേറ്റ് പൊലീസിന്റെ ബാരക്കിൽ നിന്നും നീക്കിയത്. റഷ്ദിയുടെ നില ഇനിയും കൂടുതലായാൽ ഒരുപക്ഷെ ഇയാൾക്കെതിരെ ഇനിയും കൂടുതൽ ചാർജ്ജുകൾ ചുമത്തപ്പെട്ടേക്കാം. അതേസമയം, പെനിസിൽവാനിയയിലെ ആശുപത്രിയിൽ തുടരുന്ന റഷ്ദിയുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

വളരെ ഗുരുതരമായ പരിക്കുകൾ ആണ് ഏറ്റിരിക്കുന്നതെങ്കിലും, രക്ഷപ്പെടാനുള്ള സാധ്യതയുണ്ടേന്നാണ് ഡോക്ടർമാർ പറയുന്നത്. കഴുത്തിലെ ഞരമ്പുകൾക്ക് ഗുരുതരമായ പരിക്കേറ്റതിനാൽ ഒരു കണ്ണിന്റെ കാഴ്‌ച്ചശക്തി നഷ്ടപ്പെട്ടേക്കും. കരളിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അതേസമയം , പ്രതി ഹൈദി മത്താറേ കോടതിയിൽ ഹാജരാക്കിയ സമയത്ത് കോടതികളിൽ മാധ്യമപ്രവർത്തകർക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. സുരക്ഷയും , കോടതിനടപടികളുടെ സുഗമമായ നടത്തിപ്പും ലക്ഷ്യം വച്ചാണ് ഇത്തരമൊരു തീരുമാനം എന്നാണ് അധികൃതർ വ്യക്തമാക്കിയത്.

ഇറാനോട് ആഭിമുഖ്യം പുലർത്തുന്ന ഹൈദി മത്താർ എക്കാലവും ഇസ്ലാമിക ലോകം എന്ന സ്വപ്നം മനസ്സിൽ കാത്തുസൂക്ഷിച്ച ഒരു വ്യക്തിയായിരുന്നു. ന്യു ജഴ്സിയിലെ ഫെയർവ്യുവിൽ താമസിക്കുന്ന ഇയാൾ ഹസ്സൻ മുഗ്നിയ എന്ന വ്യാജപേരിലുള്ള ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിക്കാറുള്ളതായും വിവരം ലഭിച്ചിട്ടുണ്ട്. ഈ പേര് തന്നെ കുപ്രസിദ്ധമായ ഹെസ്ബൊള്ള എന്ന തീവ്രവാദി സംഘടനയുമായി ബന്ധപ്പെട്ടതാണ്. ഈ ക്രൂര സംഘത്തിന്റെ ഇപ്പോഴത്തെ നേതാവാണ് ഹസ്സൻ നസ്രള്ള. ഇതിൽ ഏറ്റവും കുപ്രസിദ്ധനായ വ്യക്തിയായിരുന്നു ഇമാദ് മുഗ്നിയ. ഇയാളെ പിന്നീട് 2008-ൽ സിറിയയിൽ വെച്ച് സി ഐ എ കൊന്നു തള്ളുകയായിരുന്നു.

തെക്കൻ ലബനണിലെ അതിർത്തി ഗ്രാമമായ യാറൂണിൽ നിന്നും യു എസ്സിലേക്ക് കുടിയേറിയ ലബനീസ് ദമ്പതികളുടെ മകനായി അമേരിക്കയിൽ തന്നെയായിരുന്നു ഇയാളുടെ ജനനം. ഏറ്റവും വിചിത്രമായ കാര്യം സൽമാൻ റഷ്ദിക്കെതിരെ ഇറാൻ പരമോന്നതാധികാരി ഫത്വ പുറപ്പെടുവിക്കുമ്പോൾ ഇയാൾ ജനിച്ചിട്ട് പോലുമില്ലായിരുന്നു എന്നാണ്. കറുത്ത വസ്ത്രവും മാസ്‌കുമായിരുന്നു ഇയാൾ ധരിച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നു.

1980 മുതൽ ഹെസ്ബൊള്ള എന്ന തീവ്രവാദ സംഘടനക്ക് ഇറാൻ സൈന്യവുമായി അടുത്ത ബന്ധമുണ്ട്. പ്രധാനമായും ലബനനിൽ സാന്നിദ്ധ്യം പുലർത്തുന്ന ഈ ഭീകരസംഘടനക്ക് ധനസഹായം ഒഴുകുന്നത് ഇറാനിൽ നിന്നാണ് . മാത്രമല്ല, ഈ ഭീകര സംഘടനയുടെ ലോഗോ പോളും ഈറാനിയൻ റിപ്പബ്ലിക് കോപ്സ് ഗ്രൂപ്പ് എന്ന ഇറാൻ സൈനിക വിഭാഗത്തിന്റെ ലോഗോയുമായി ഏറെ സാമ്യമുള്ളതുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP