Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202212Friday

സെക്‌സിനിടെ പങ്കാളിയായ സ്ത്രീ അറിയാതെ വിജയകരമായി കോണ്ടം മാറ്റുന്നതിൽ ഗവേഷണം നടത്തുന്ന പുരുഷന്മാർ; കോണ്ടം മാറ്റുന്നത് ആധിപത്യം സ്ഥാപിക്കലായി ആഘോഷിക്കുന്നവർ; അമേരിക്കയിൽ സ്‌റ്റെൽത്തിങ് നടത്തിയാൽ പിടിവീഴും; ഇരകൾക്ക് ആശ്വാസം നൽകുന്ന നിയമം വരുന്നു

സെക്‌സിനിടെ പങ്കാളിയായ സ്ത്രീ അറിയാതെ വിജയകരമായി കോണ്ടം മാറ്റുന്നതിൽ ഗവേഷണം നടത്തുന്ന പുരുഷന്മാർ; കോണ്ടം മാറ്റുന്നത് ആധിപത്യം സ്ഥാപിക്കലായി ആഘോഷിക്കുന്നവർ; അമേരിക്കയിൽ സ്‌റ്റെൽത്തിങ് നടത്തിയാൽ പിടിവീഴും; ഇരകൾക്ക് ആശ്വാസം നൽകുന്ന നിയമം വരുന്നു

മറുനാടൻ മലയാളി ബ്യൂറോ

വാഷിങ്ടൺ: സെക്‌സിനിടെ, പങ്കാളിയുടെ അറിവോ, സമ്മതമോ ഇല്ലാതെ, പുരുഷൻ കോണ്ടം മാറ്റുന്നത് കുറ്റകരമാണോ? ഇന്ത്യയിലേതല്ല, അമേരിക്കയിലെ കാര്യമാണ് പറയുന്നത്. ഇത് ഏകപക്ഷീയമായ വഞ്ചനയാണെന്ന് സ്ത്രീകൾ കരുതുന്നു. സ്റ്റെൽത്തിങ് എന്നാണ് ഇതിനെ വിളിക്കുന്നത്. ഇതിന് ഇരയാകുന്നവർക്ക് ദോഷവശങ്ങൾ അറിയാമെങ്കിലും, എങ്ങനെ ഇതിനെ നിർവചിക്കണം എന്ന കാര്യത്തിൽ ആശയ കുഴപ്പം ഉണ്ടായിരുന്നു. അഥവാ നിയമം പാസാക്കിയാൽ, എന്തായിരിക്കും ഫലം? അമേരിക്കയിൽ, ഈ മാസം അവതരിപ്പിച്ച ഫെഡറൽ നിയമം ഈ വഴിക്കുള്ളതാണ്.

സ്റ്റെൽത്തിങ്ങിന് ഇരയാകുന്നവർക്ക് നിയമപരമായ പരിഹാരം നൽകുന്നു യുഎസ് ഫെഡറൽ നിയമം. സ്റ്റെൽത്തിങ്ങിനെ ഒരുതരം ലൈംഗിക അതിക്രമം ആയാണ് ബില്ലിൽ വിവരിക്കുന്നത്. ഇരകൾക്ക് നഷ്ടപരിഹാരവും ആശ്വാസവും തേടാൻ ബിൽ വഴിയൊരുക്കുന്നു. 'കൺസന്റ് ഇസ് കീ ആക്ട്' എന്ന പേര് നൽകിയിരിക്കുന്ന മറ്റൊരു ബില്ലിൽ വിവിധ സംസ്ഥാനങ്ങൾക്ക് സ്വന്തം നിലയ്ക്ക് നിയമനിർമ്മാണം നടത്താനുള്ള അനുമതിയും നൽകുന്നുണ്ട്.

2021 സെപ്റ്റംബർ 14 ന് സ്റ്റെൽതിംഗിനെതിരെ കാലിഫോർണിയ ബിൽ അവതരിപ്പിച്ചിരുന്നു. ഒക്ടോബർ 8ന് നിയമം പാസാക്കുകയും ചെയ്തു. അമേരിക്കയിൽ ലൈംഗിക ബന്ധത്തിനിടെ പങ്കാളി അറിയാതെ കോണ്ടം ഊരി മാറ്റുന്നത് നിയമവിരുദ്ധമാക്കിയ ആദ്യ സംസ്ഥാനം ആയി ഇതോടെ കാലിഫോർണിയ. അന്ന് കാരോലിൻ ബി മലോണി, നോർമ ജെ ടോറസ്, റോ ഖാൻ എന്നിവരാണ് ബിൽ മുന്നോട്ടുവച്ചത്.നിരവധി പരാതികൾ ഉയർന്നുവന്നതോടെയാണ് ഇക്കാര്യത്തിൽ നിയമം കൊണ്ടുവരാൻ അധികൃതർ തയ്യാറായത്.

പങ്കാളി സമ്മതിക്കാതെ കോണ്ടം നീക്കം ചെയ്താൽ കോടതിയിൽ നടപടി നേരിടേണ്ടി വരും. കോണ്ടം നീക്കം ചെയ്തതുകൊണ്ട് ഉണ്ടാകുന്ന ഭവിഷ്യത്തുകൾക്ക് മറുപടി നൽകേണ്ടിയും വരും. സ്ത്രീകൾക്കും സ്വവർഗ്ഗാനുരാഗികൾക്കും ലൈംഗിക ബന്ധത്തിനിടെ അവർ അറിയാതെ പങ്കാളി കോണ്ടം നീക്കം ചെയ്യുന്നതിലൂടെ വിഷമതകൾ ഉണ്ടാവുന്നു എന്ന് യേൽ യൂണിവേഴ്സിറ്റി പഠനത്തിൽ കണ്ടെത്തിയിരുന്നു. ഈ പഠനത്തെ അടിസ്ഥാനമാക്കിയാണ് കാലിഫോർണിയയിൽ ഈ നിയമം പാസാക്കിയത്.

ഇതിന്റെ ചുവട് പിടിച്ചാണ്, രാജ്യം മുഴുവൻ ഇത്തരമൊരു നിയമം കൊണ്ടുവരാനുള്ള ബിൽ ആലോചനയിൽ വന്നത്. സ്റ്റെൽതിങ് എന്നത് അന്തസ്, വിശ്വാസം എന്നിവയുടെ വലിയ ലംഘനമാണെന്നും, മാനസികവും ലൈംഗികമായുള്ള പീഡനമാണെന്നും സ്റ്റെൽതിങ് ആക്ട് 2022 എന്ന ഹൗസ് ബില്ലിൽ പറയുന്നു.

സ്ത്രീകളെ മാത്രമല്ല, പുരുഷന്മാരെയും സ്റ്റെൽത്തിങ് ബാധിക്കുന്നുണ്ടെന്ന് ഗവേഷകർ പറയുന്നു. 2017 ൽ, മെൽബണിൽ, മൂന്നുമാസക്കാലം 2000 പേർക്കിടയിൽ നടത്തിയ പഠനത്തിൽ, മൂന്നിലൊന്ന് സത്രീകളും തങ്ങൾ ജീവിതത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തിൽ സ്റ്റെൽത്തിങ്ങിന് ഇരയായിട്ടുണ്ടെന്ന് കണ്ടെത്തി. മറ്റുപുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടവരിൽ 19 ശതമാനം പുരുഷന്മാർക്കും ഇത് സംഭവിച്ചു.

2019 ൽ നടന്ന മറ്റൊരു പഠനത്തിൽ, 12 ശതമാനം സ്ത്രീകൾ തങ്ങളുടെ പങ്കാളി സ്റ്റെൽത്തിങ് നടത്തിയതായി അഭിപ്രായപ്പെട്ടു. ചില ഓൺലൈൻ ഫോറങ്ങളിൽ നടന്ന ഗവേഷണത്തിൽ, എങ്ങനെ പങ്കാളി അറിയാതെ, വിജയകരമായി കോണ്ടം മാറ്റാം എന്ന് പുരുഷന്മാർ പരസ്പരം ടിപ്പുകൾ നൽകുന്നതായും അറിഞ്ഞു. അത് പങ്കാളിയായ സ്ത്രീയുടെ മേൽ ആധിപത്യവും അവകാശവും സ്ഥാപിക്കാനുള്ള മാർഗ്ഗമായാണ് പല പുരുഷന്മാരും കരുതിയത് എന്നും ഗവേഷണത്തിൽ കണ്ടെത്തിയിരുന്നു. പലപ്പോഴും സ്‌റ്റെൽത്തിങ് വഴി ഗർഭിണിയാകാനും, ലൈംഗിക രോഗങ്ങൾ പകരാനും ഉള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇതിനെ ലൈംഗിക അതിക്രമമായാണ് യുഎസ് നിയമത്തിൽ കണക്കാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP