Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202305Monday

അമേരിക്കയിൽ ജനിച്ചു; ഖത്തർ ഭരണാധികാരിയുടെ അമ്മാവനെ ജീവിത പങ്കാളിയാക്കി; ആർത്തി മൂത്ത് പോരിനിറങ്ങിയപ്പോൾ മക്കൾ പോലും നഷ്ടം; ഒടുവിൽ മരിച്ചു കിടന്നിട്ട് നാലു ദിവസം അടുത്തുണ്ടായത് വളർത്തുനായ മാത്രം

അമേരിക്കയിൽ ജനിച്ചു; ഖത്തർ ഭരണാധികാരിയുടെ അമ്മാവനെ ജീവിത പങ്കാളിയാക്കി; ആർത്തി മൂത്ത് പോരിനിറങ്ങിയപ്പോൾ മക്കൾ പോലും നഷ്ടം; ഒടുവിൽ മരിച്ചു കിടന്നിട്ട് നാലു ദിവസം അടുത്തുണ്ടായത് വളർത്തുനായ മാത്രം

മറുനാടൻ മലയാളി ബ്യൂറോ

ത്തർ അമീറിന്റെ അമ്മാവന്റെ ഭാര്യയായിരുന്ന കാസിയ അൽതാനി രാജകുമാരി ജീവിതം പാതിവഴിക്ക് ഉപേക്ഷിച്ച് യാത്രയാകുമ്പോൾ അവസാനിക്കുന്നത് തീർത്തും അത്ഭുതകരമെന്ന് തോന്നിയേക്കാവുന്ന ഒരു ജീവിതമാണ്. ഹോളിവുഡ് സ്റ്റാറുകളുമായി അടുത്ത ബന്ധമുണ്ടായിരുന്ന തീർത്തും ഉന്നത ബന്ധങ്ങളിൽ മാത്രം ജീവിതം ആഘോഷമാക്കിയ രാജകുമാരിയാണ് ജീവിതം അവസാനിപ്പിച്ച് യാത്രയായത്. ഇൻസ്റ്റഗ്രാമിൽ അഞ്ച് ലക്ഷം ഫോളോവേഴ്‌സും ഇവർക്കുണ്ടായിരുന്നു.

പോളിഷ് വംശജയായ ഈ 45 കാരി ഖത്തർ അമീറിന്റെ അമ്മാവനും ശതകോടീശ്വരനുമായ അബ്ദളസീസ് ബിൻ ഖാലിഫാ അൽ താനി എന്ന 73 കാരന്റെ മൂന്നാം ഭാര്യയായിരുന്നു. ഇതിൽ ഇവർക്ക് മൂന്ന് കുട്ടികളുണ്ട്. അൽ തനിയിൽ നിന്നും വിവാഹമോചനം നേടിയ ഇവർ കുട്ടികളെ വിട്ടുകിട്ടാനായി നൽകിയ കേസിൽ പരാജയപ്പെടുകയായിരുന്നു. തന്റെ ഭർത്താവ് മൂന്ന് മക്കളിൽ ഒരാളെ ലൈംഗികമായി പീഡിപ്പിക്കുന്നു എന്നായിരുന്നു പരാതിയിൽ ഇവർ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാൽ, അവരുടെ മുൻ ഭർത്താവ് അക്കാര്യം നിഷേധിച്ചിരുന്നു.

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ശതകോടീശ്വരനായ അൽതാനിയുടെ മുൻ ഭാര്യയായ കാസിയയെ രണ്ട് മില്ല്യൺ പൗണ്ട് വിലയുള്ള വീട്ടിൽ മരുന്നിന്റെ ഓവർ ഡോസ് എടുത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ആർത്തി മൂത്ത് ഭർത്താവിനെതിരെ പോരിനിറങ്ങിയപ്പോൾ മക്കൾ പോലും ഇവർക്ക് നഷ്ടമാകുക ആയിരുന്നു. മക്കൾക്ക് പിതാവിനോടായിരുന്നു പ്രിയം. ഒടുവിൽ ആരോരുമില്ലാതെ മരിച്ചു കിടന്നപ്പോൾ നാലു ദിവസം അടുത്തുണ്ടായത് വളർത്തുനായ മാത്രം. മരിക്കുമ്പോൾ ഇവർക്ക് പ്രിയപ്പെട്ട പോമറേനിയൻ വളർത്തു നായ മാത്രമാണ് അടുത്തുണ്ടായിരുന്നത്. നാലു ദിവസം ഇവരുടെ മൃതദേഹത്തിന് കാവലിരുന്നതും ഈ നായയായിരുന്നു. ഇപ്പോൾ ഈ പട്ടിയെ മക്കളുടെ അടുത്തേക്ക് മാറ്റി.

മരിക്കുന്നതിന് മുമ്പ് ഇവർ തന്റെ വിലപിടിപ്പുള്ള വസ്ത്രങ്ങൾ തന്റെ ക്ലിനറായ യുവതിക്ക് നൽകാൻ ആഗ്രഹിച്ചിരുന്നു. ഈ വസ്ത്രങ്ങളുടെ വീഡിയോ ഈ യുവതിക്ക് അയച്ചു നൽകിയ ശേഷമാണ് ഇവർ ആത്മഹത്യ ചെയ്തത്. ഇതിൽ നിന്നും ഇവർ നേരത്തെ തന്നെ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നതായി വ്യക്തമായി. മരിക്കുന്നതിന് മുമ്പ് മേൽപ്പറഞ്ഞ ജീവനക്കാരിയോടും മറ്റു ജോലിക്കാരോടും സ്പാനിഷ് റിസേയിലെ ഏഴാം നിലയിലുള്ള അപ്പാർട്ട്‌മെന്റ് വൃത്തിയാക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതിനൊന്നും കാത്ത് നിൽക്കാതെ ജീവിതം അവസാനിപ്പിച്ച് പോകുക ആയിരുന്നു.

മദ്യപാനത്തിന് അടിമയായിരുന്ന ഇവർ ഇതിൽ നിന്നും രക്ഷപ്പെടുന്നതിനായി ലഹരി വിരുദ്ധ കേന്ദ്രങ്ങളിൽ ചികിത്സ തേടിയിരുന്നതായും പറയുന്നു. അൽ തനിയിൽ നിന്നും വിവാഹമോചനം നേടിയ ഇവർ കുട്ടികളെ വിട്ടുകിട്ടാനായി നൽകിയ കേസിൽ പരാജയപ്പെടുകയായിരുന്നു. തന്റെ ഭർത്താവ് മൂന്ന് മക്കളിൽ ഒരാളെ ലൈംഗികമായി പീഡിപ്പിക്കുന്നു എന്നായിരുന്നു പരാതിയിൽ ഇവർ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാൽ, അവരുടെ മുൻ ഭർത്താവ് അക്കാര്യം നിഷേധിച്ചിരുന്നു.

പാരിസിൽ ഉണ്ടായിരുന്ന ഇളയമകൾ ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ച് സാധിക്കാതെ വന്നപ്പോൾ സ്പാനിഷ് പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലായിരുന്നു മുറിക്കുള്ളിലെ കട്ടിലിൽ ഗല്ലനിയോയുടെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ മുറിവുകളോ ചതവുകളോ ഒന്നും ഇല്ലായിരുന്നു.

ഇക്കഴിഞ്ഞ മെയ് 19 നായിരുന്നു പാരിസ് കോടതി ഇവരുടെ പരാതി തള്ളിയത്. അതിനു മുൻപ് തന്നെ നാഢീ സംബന്ധമായ രോഗങ്ങളാൽ ഇവർ കുറേനാൾ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവർക്ക് മൂന്ന് പെൺകുട്ടികളാണ് ഉള്ളത്. ഇരട്ടകളായ മുത്തവർ ആദ്യം പിതാവിനൊപ്പം താമസിക്കൻ ആഗ്രഹിച്ചെങ്കിലും പിന്നീട് അമ്മയ്‌ക്കൊപ്പം താമസിക്കുവാൻ മാർബെല്ലയിലേക്ക് വന്നിരുന്നു. 15 കാരിയായ ഇളയമകൾപാരിസിൽ, ഖത്തർ രാജകുടുംബത്തിന്റെ ഒരു ആഡംബര അപ്പാർട്ട്‌മെന്റിലാണ് താമസിക്കുന്നത്. 1995-ൽ തന്റെ അർദ്ധസഹോദരൻ നടത്തിയ അട്ടിമറിയെ തുടർന്ന് രാജ്യം വിട്ട അൽ താനി ഇപ്പോൾ പാരിസിലാണ് താമസം.

15 കാരിയായ ഇളയ മകളുടെ അവകാശത്തിനു വേണ്ടിയായിരുന്നു ഇവർ പാരിസിലെ കോടതിയെ സമീപിച്ചത്. തങ്ങളുടെ മക്കളിൽ ഒരാളെ അൽ താനി ലൈംഗികമായി പീഡിപ്പിച്ചു എന്ന് അവർ പറഞ്ഞപ്പോൾ ഗല്ലാനിയോ മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്നും, ധാരാളം മാനസിക പ്രശ്‌നങ്ങൾ ഉള്ള വ്യക്തിയാണെന്നുമായിരുന്നു അൽ താനി ആരോപിച്ചത്.

തന്റൊപ്പം താമസിക്കാൻ ആഗ്രഹിച്ചെത്തിയ മൂത്ത പെൺമക്കളുമായുള്ള എല്ലാ ബന്ധവും അൽ താനി ഉപേക്ഷിച്ചതായി അവർ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അതുപോലെ ഇളയ മകളെ, താനുമായി സംസാരിക്കാൻ അനുവദിക്കാറില്ലെന്നും അവർ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP