Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

12 അടി പൊക്കം; ഒരു വശത്ത് വിശ്വരൂപവും മറുവശത്ത് പാഞ്ചജന്യം മുഴക്കുന്ന കൃഷ്ണനും ചുറ്റും ദശാവതാരവും; എട്ട് ശിൽപികളുടെ മൂന്നര വർഷത്തെ പരിശ്രമത്തിനൊടുവിൽ വിശ്വരൂപം റെഡി: ലോക റെക്കോർഡ് ലക്ഷ്യമിട്ട് പണിത ശിൽപം അടുത്ത മാസം മോഹൻലാലിന്റെ വീട്ടിലെത്തും

12 അടി പൊക്കം; ഒരു വശത്ത് വിശ്വരൂപവും മറുവശത്ത് പാഞ്ചജന്യം മുഴക്കുന്ന കൃഷ്ണനും ചുറ്റും ദശാവതാരവും; എട്ട് ശിൽപികളുടെ മൂന്നര വർഷത്തെ പരിശ്രമത്തിനൊടുവിൽ വിശ്വരൂപം റെഡി: ലോക റെക്കോർഡ് ലക്ഷ്യമിട്ട് പണിത ശിൽപം അടുത്ത മാസം മോഹൻലാലിന്റെ വീട്ടിലെത്തും

മറുനാടൻ മലയാളി ബ്യൂറോ

കോവളം: എട്ട് ശിൽപികൾ മൂന്നര വർഷം കൊണ്ട് പണിതെടുത്ത വിശ്വരൂപത്തിന്റെ പണിപൂർത്തിയായി. ലോക റെക്കോർഡ് ലക്ഷ്യമിട്ട് പണിത വിശ്വരൂപ ശിൽപം ഏതാനും ദിവസങ്ങൾക്കുള്ളിൽ നടൻ മോഹൻലാലിന്റെ വീടിന്റെ അലങ്കാരമാകും. 12 അടി ഉയരത്തിൽ തടിയിലാണ് ശിൽപം തീർത്തിരിക്കുന്നത്. ഒരു വശത്ത് 11 മുഖമുള്ള വിശ്വരൂപവും മറുവശത്ത് പാഞ്ചജന്യം മുഴക്കുന്ന കൃഷ്ണനും ചുറ്റും ദശാവതാരവും കൊത്തിയെടുത്തിരിക്കുന്നു.

കോവളം ക്രാഫ്റ്റ് വില്ലേജിലാണ് ശിൽപം പണിതത്. ശിൽപ പീഠത്തിൽ 400 ഓളം കഥാപാത്രങ്ങളുണ്ട്. ശിൽപത്തിന്റെ വെള്ളാറിലെ കലാഗ്രാമമായ ക്രാഫ്റ്റ് വില്ലേജിൽ വെള്ളാർ നാഗപ്പനും മറ്റ് 8 ശിൽപികളുമുൾപ്പെട്ട സംഘത്തിന്റെ മൂന്നര വർഷത്തെ ശ്രമമാണ് വിശ്വരൂപം. 3 വർഷം മുൻപ് 6 അടിയിൽ നിർമ്മിച്ച വിശ്വരൂപം നടൻ മോഹൻലാൽ വാങ്ങിയിരുന്നു. നടന്റെ നിർദ്ദേശാനുസരണമാണ് 12 അടിയിലെ വിശ്വരൂപം പണിതതെന്ന് നാഗപ്പൻ പറഞ്ഞു.

വിശ്വരൂപത്തിനു താഴെ ഗീതോപദേശവും ചൂതാട്ടവും പിന്നിലായി ശരശയ്യയിലെ ഭീഷ്മരും പാഞ്ചാലി വസ്ത്രാക്ഷേപവുമെല്ലാം ശിൽപചാരുതയോടെ കാണാം. കാളിയമർദനവും കൃഷ്ണനും ഗോപികമാരും രൂപകൽപനയിൽ അടങ്ങിയിരിക്കുന്നു.

രാധാകൃഷ്ണൻ, രാമചന്ദ്രൻ, പീഠം വിജയൻ, സജി, ഭാഗ്യരാജ്, സോമൻ, ശിവാനന്ദൻ, കുമാർ എന്നിവരാണ് മറ്റ് ശിൽപികൾ. അടുത്ത മാസം ആദ്യം ശിൽപം മോഹൻ ലാലിന്റെ ചെന്നൈയിലെ വീട്ടിൽ എത്തിക്കുമെന്ന് നാഗപ്പൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP