Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശനിയാഴ്ച ലൈംഗികബന്ധത്തിലേർപ്പെടുന്ന ദമ്പതികൾക്ക് ജനിക്കുക ഭ്രാന്തുള്ള കുട്ടി; ഞായറാഴ്ചയെങ്കിൽ മോഷ്ടാവ്; ഉസ്താദിന്റെ വിചിത്ര വാദം ചോദ്യം ചെയ്ത് നിരവധി വിശ്വാസികൾ; സാമൂഹ്യ മാധ്യമങ്ങളിൽ രൂക്ഷ വിമർശനം

ശനിയാഴ്ച ലൈംഗികബന്ധത്തിലേർപ്പെടുന്ന ദമ്പതികൾക്ക് ജനിക്കുക ഭ്രാന്തുള്ള കുട്ടി; ഞായറാഴ്ചയെങ്കിൽ മോഷ്ടാവ്; ഉസ്താദിന്റെ വിചിത്ര വാദം ചോദ്യം ചെയ്ത് നിരവധി വിശ്വാസികൾ; സാമൂഹ്യ മാധ്യമങ്ങളിൽ രൂക്ഷ വിമർശനം

ബുർഹാൻ തളങ്കര

കോഴിക്കോട്: ഇസ്ലാം മത വിശ്വാസത്തെ വക്രീകരിച്ച് മറ്റു മത സമൂഹങ്ങൾക്ക് മുന്നിൽ നാണം കെടുത്തുന്ന നിലപാടുകൾ നിന്നും പണ്ഡിതന്മാർ പിന്മാറണമെന്ന ആവശ്യം ശക്തമാകുന്നു. ഇതുമായി ബന്ധപ്പെട്ട നിരവധി പോസ്റ്റുകൾ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ വിശ്വാസികൾ പ്രചരിപ്പിക്കുന്നത്.

പ്രാർത്ഥന സലാത്ത് വേദികൾ ഒരുക്കുന്ന ആറ്റക്കോയ തങ്ങൾ തട്ടിപ്പാണെന്നും മതത്തെ ചൂഷണം ചെയ്തു സമ്പാദിക്കുക മാത്രമാണ് ഇയാളുടെ ലക്ഷ്യമെന്നും സമസ്ത ഇത് തിരിച്ചറിയണമെന്ന് പ്രമുഖ സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് ഹൈദർ മധൂർ ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു . ഇത് സമൂഹത്തിൽ വലിയ രീതിയിൽ ചർച്ചയാകുകയും തങ്ങളുടെ തട്ടിപ്പിനിരയായവർ സോഷ്യൽ മീഡിയയിലുടെ രംഗത്തുവരികയും ചെയ്തിരുന്നു.

നേരത്തെ ഇത്തരത്തിലുള്ള നിരവധി തട്ടിപ്പ് പണ്ഡിതന്മാരെ പൊതുസമൂഹത്തിൽ തുറന്ന് കാണിക്കുന്നതിൽ ഹൈദർ മദൂർ മുൻപന്തിയിലുണ്ടായിരുന്നു. എന്നാൽ സമാനരീതിയിലുള്ളതും ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതുമായ വാദങ്ങളുമായി ഒരു മുസ്ലിം പണ്ഡിതൻ രംഗത്ത് വന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പുതിയ വിവാദത്തിന് വഴി തുറന്നിരിക്കുന്നത്.

ദിവസങ്ങൾ അടിസ്ഥാനമാക്കിയുള്ള ലൈംഗികബന്ധത്തിൽ ജനിക്കുന്ന കുട്ടികളുടെ സ്വഭാവം പ്രവർത്തിക്കുകയാണ് ഇയാൾ. ഇത് ഇസ്ലാമിക മത വിശ്വാസ പ്രകാരം പണ്ഡിതന്മാർ രേഖപ്പെടുത്തണമെന്ന് ഇയാൾ അവകാശപ്പെടുമ്പോൾ ഇസ്ലാം മതത്തിൽ ഇത്തരം കാര്യങ്ങളിൽ ഇല്ലെന്ന് വിശ്വാസികളും പറയുന്നു. ഇവരാണ് പൊതു സമൂഹത്തിൽ ഇസ്ലാം മതത്തെ വിമർശിക്കുന്നതിന് വഴിയൊരുക്കുന്നതെന്നും ഇസ്ലാം മതത്തിന്റെ ശത്രുക്കൾ ഇത്തരക്കാർ തന്നെയാണെന്നുമാണ് വിമർശനം ഉയരുന്നത്.

ലൈംഗിക ബന്ധത്തിൽ ഉണ്ടാകുന്ന കുട്ടികളെ കുറിച്ച് പണ്ഡിതൻ അവകാശപ്പെടുന്നത് ഇങ്ങനെ..

ഒരു ഭാര്യയും ഭർത്താവും വെള്ളിയാഴ്ച രാവിലെയാണ് ലൈംഗികബന്ധത്തിലേർപ്പെടുന്നതങ്കിൽ അതിലൂടെ ലഭിക്കുന്ന കുട്ടി ഖുർആൻ മനഃപാഠമാക്കുന്ന ആൾ ആയി മാറും. അതുപോലെതന്നെ വെള്ളിയാഴ്ച അർദ്ധരാത്രി കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് ലൈംഗികബന്ധത്തിലേർപ്പെടുന്നതെങ്കിൽ അതിലൂടെ ജനിക്കുന്ന കുട്ടിക്ക് ഭ്രാന്ത് ഉണ്ടാവാൻ സാധ്യതയുണ്ട്.

ഇനി ഞായറാഴ്ച രാവിലെയാണ് ബന്ധപ്പെടുന്നതെങ്കിൽ മറ്റുള്ളവരുടെ സമ്പത്ത് തുടങ്ങിയ കാര്യങ്ങൾ മോഷ്ടിക്കപ്പെടുന്നയാളായി മാറും. ഇനി തിങ്കളാഴ്ച രാവിലെയാണ് ബന്ധപ്പെടുന്നതങ്കിൽ പരമ ദാരിദ്രവാസിയും മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടുന്നവനുമായി മാറും. അതല്ലെങ്കിൽ ദൈവം ഭക്തനായി മാറും.

ചൊവ്വാഴ്ചയാണ് ലൈംഗികബന്ധത്തിലേർപ്പെടുന്നങ്കിൽ അതിലൂടെ ജനിക്കുന്ന കുട്ടി മാതാപിതാക്കളോട് കരുണയുള്ള ഉപകാരപ്പെടുന്ന ആൾ ആയി മാറും. ഇനിയും ബുധനാഴ്ചയാണ് ബന്ധപ്പെടുന്നതക്കിൽ ബുദ്ധിശക്തിയുള്ളതും നന്ദി ഉള്ളതുമായ കുട്ടിയായി മാറും.

ഇനി വ്യാഴാഴ്ചയാണ് ബന്ധപ്പെടുന്നതങ്കിൽ ദീനിൽ(മതവിശ്വാസത്തിൽ) ആത്മാർത്ഥതയുള്ള കുട്ടിയായി മാറും ഇതൊക്കെ കിതാബിൽ പറയുന്ന കാര്യങ്ങളാണ്.

ഇനി വേറെ കുറച്ചു കാര്യങ്ങൾ പറയുന്നുണ്ട്. പെരുന്നാൾ രാവിലെയാണ് ബന്ധപ്പെടുന്നത് എങ്കിൽ 6 വിരലുള്ള കുട്ടിയായി മാറും. 6 വിരലുള്ള കുട്ടിയായി മാറുക എന്നാൽ ഭാഗ്യമുള്ള കുട്ടിയായി മാറും എന്നാണ് ഇതിന്റെ ആശയം.

ഇനി ലൈംഗിക ബന്ധത്തിൽ ഭാര്യഭർത്താക്കന്മാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ , ഇത് ഒന്നും നമ്മൾ ശ്രദ്ധിക്കാറില്ല,അത് നമ്മുടെ ഭാവിയിൽ ഉള്ള കുട്ടിയെ ബാധിക്കും എന്ന് ഓർക്കുക. എന്താണ് അതൊന്നു നോക്കാം ,ഇനി ഭാര്യയുമായി ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ സംസാരിക്കുന്നത് ഒഴിവാക്കുകയാണ് ചെയ്യേണ്ടത്. അങ്ങനെ ചെയ്താൽ ജനിക്കുന്ന കുട്ടി സംസാരശേഷിയില്ലാത്ത കുട്ടിയായി മാറും.

വലിയ രീതിയിലുള്ള ഇരട്ടതാണ് ബന്ധപ്പെടുന്നത് എങ്കിൽ കുട്ടി 'ശിഹർ' ( ദുർമന്ത്രവാദം,മരണം ) ചെയ്യുന്ന ആൾ ആയി മാറും . ഇനി വെളിച്ചത്തിൽ ലൈംഗികബന്ധത്തിലേർപ്പെട്ടാൽ നല്ല അഴകുള്ള കുട്ടി ലഭിക്കും, ഇതൊക്കെ കിതാബിൽ കാണുന്നതാണ് . ഇനി ഭാര്യയുടെ 'ഔറത്ത്' ഭാഗം (യോനി) നോക്കിയാണ് ലൈംഗികബന്ധത്തിലേർപ്പെട്ടാൽ ജനിക്കുന്ന കുട്ടി കാഴ്ചയില്ലാത്ത കുട്ടിയായി മാറും. ഒന്നുകിൽ കണ്ണിന് കാഴ്ചയില്ലാത്ത കുട്ടി അതല്ലെങ്കിൽ ഹൃദയത്തിന് കാഴ്ചയില്ലാത്ത കുട്ടിയയി ആണ് മാറുന്നത്.

ഇത്തരം വിഷയങ്ങൾ പണ്ഡിതന്മാർ അവരുടെ കിതാബുകളിൽ രേഖപ്പെടുത്തി വെച്ച യാഥാർഥ്യങ്ങളാണ് . ഇതിൽ പല വിഷയങ്ങളും നമ്മള് ശ്രദ്ധിച്ചിട്ടുണ്ടാവില്ല. ഇതൊക്കെ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. പണ്ഡിതന്മാർ വെറുതെ കിതാബുകളിൽ എഴുതി വെക്കില്ലല്ലോ. ഇൻഷാ അള്ളാ കൂടുതൽ അറിവ് പഠിക്കാനും പകർന്നുനൽകാനും എനിക്കും നിങ്ങൾക്കും ഭാഗ്യമുണ്ടാവട്ടെ . വീഡിയോ അവസാനിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP