Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മിശ്ര വിവാഹിതരാകാൻ യുവാവിന് ഒപ്പം സ്‌റ്റേഷനിലേക്ക് എത്തിയ യുവതിയെ വീട്ടുകാർക്കൊപ്പം അയച്ചു; യുവതി വീട്ടുതടങ്കലിൽ എന്ന് ആരോപണം; തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനിൽ സംഘർഷം; മൂന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ റിമാൻഡിൽ; 20 പേർക്കെതിരെ കേസ്

മിശ്ര വിവാഹിതരാകാൻ യുവാവിന് ഒപ്പം സ്‌റ്റേഷനിലേക്ക് എത്തിയ യുവതിയെ വീട്ടുകാർക്കൊപ്പം അയച്ചു; യുവതി വീട്ടുതടങ്കലിൽ എന്ന് ആരോപണം; തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനിൽ സംഘർഷം; മൂന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ റിമാൻഡിൽ; 20 പേർക്കെതിരെ കേസ്

ജംഷാദ് മലപ്പുറം

മലപ്പുറം: രണ്ട് വർഷത്തോളമായി പ്രണയത്തിലായ യുവതിയുമായി ഒന്നിച്ച് ജീവിക്കാൻ സാഹചര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തിയ യുവാവിന്റെ കൂട്ടുകാരായ ഡിവൈഎഫ്ഐ പ്രവർത്തകരും പൊലീസും തമ്മിൽ സ്റ്റേഷനിൽ സംഘർഷം. തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനകത്ത് കയറി ഇൻസ്പെക്ടറെ കൈയേറ്റം ചെയ്തതിന് മൂന്ന് ഡിവൈഎഫ്ഐ പ്രവർത്തകരെ തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തു.

യുവാവുമൊത്ത് സ്റ്റേഷനിലെത്തിയ യുവതിയെ വീട്ടുകാർക്കൊപ്പം അയച്ചെന്നും യുവതിയെ കണ്ടെത്തണമെന്ന പരാതിയിൽ നടപടി ആവശ്യപ്പെട്ടും സ്റ്റേഷനിലെത്തിയ ഡിവൈഎഫ്ഐ പള്ളിക്കൽ മേഖല സെക്രട്ടറി ഹണി ലാലിനെ പൊലീസ് ലോക്കപ്പിൽ അടച്ചതാണ് സംഭവങ്ങളുടെ തുടക്കം.

വിവരമറിഞ്ഞ് ഡി. വൈ.എഫ്.ഐ, സിപിഎം.നേതാക്കളും പ്രവർത്തകരും സ്റ്റേഷനിൽ തടിച്ചു കൂടി. കൂടുതൽ ഡി. വൈ.എഫ്.ഐ പ്രവർത്തകർ പൊലീസ് സ്റ്റേഷനിൽ സംഘടിച്ചെത്തി. പൊലീസിനെ തിരെ മുദ്രാവാക്യം വിളിക്കുകയും സ്റ്റേഷനകത്തേ ക്ക് തള്ളിക്കയറി സർക്കിൾ ഇൻസ്പെക്ടർ എൻ.ബി.ഷൈജുവിനെ കയ്യേറ്റം ചെയ്തതിന് പുളിക്കൽ ആന്തിയൂർകുന്ന് സ്വദേശികളായ പറക്കുന്നത്ത് സ്വാലിഹ് 32, എട്ടരക്കണ്ടി ജാഫർ 33, കാരാട് സ്വദേശി എളവത്ത് പുറായി വിഷ്ണു 27 എന്നിവരാണ് അറസ്റ്റിലായത്.

ചെട്ടിയാർമാട് സ്വദേശിയായ യുവാവും, തേഞ്ഞിപ്പലം സ്വദേശിനിയായ യുവതിയുമായി കഴിഞ്ഞ രണ്ട് വർഷത്തിൽ അധികമായി പ്രണയത്തിൽ ആയിരുന്നു. കഴിഞ്ഞ 24 ന് യുവതി തന്നോടൊപ്പം ജീവിക്കാൻ വീട്ടിൽ നിന്നും ഇറങ്ങി വന്നെന്നും തേഞ്ഞിപ്പലം പൊലീസിൽ യുവതിയുടെ വീട്ടുകാർ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ തങ്ങൾ സ്റ്റേഷനിൽ ഹാജരാവുകയും ഒന്നിച്ചു ജീവിക്കാൻ ആ ണ് താൽപ്പര്യം എന്ന് അറിയിക്കുകയും ചെയ്തു. അമ്മക്ക് സുഖമില്ലെന്നും അമ്മയെ കണ്ട് വരട്ടെ എന്നു പറഞ്ഞു പൊലീസ് യുവതിയെ വീട്ടിലേക്ക് അയക്കുകയായിരിന്നുവെന്നും പരാതിയിൽ പറയുന്നു.

അവളോട് സംസാരിക്കാൻ നൽകിയ ഫോൺ രണ്ട് ദിവസത്തിന് ശേഷം സ്റ്റേഷനിൽ വെച്ചു തിരിച്ചു തരികയും ചെയ്തു. ഇതിന് ശേഷം യുവതിയെ കാണാനോ സംസാരിക്കാനോ കഴിയാത്ത അവസ്ഥ യാണെന്നും വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിച്ചു ഒരുമിച്ച് ജീവിക്കാൻ സാഹചര്യം ഒരുക്കണമെന്നുമാണ് യുവാവിന്റെ ആവശ്യം. ഈ പരാതി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് പൊലീസും ഡിവൈഎഫ്ഐ നേതാവും തമ്മിൽ വാക്കേറ്റമുണ്ടായത്. സംഘർഷത്തിൽ പരിക്കേറ്റ ഇൻസ്പെക്ടർ ഷൈജു ചേളാരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പൊലീസ് സ്റ്റേഷനിൽ തള്ളിക്കയറാൻ ശ്രെമിച്ചതിന് കണ്ടാലറിയാവുന്ന 20 പേർക്കെതിരെയും കൃത്യനിർവഹണം തടസ്സപെടുത്തിയതിന് ഹണി ലാലിനെതിരെയും കേസെടുത്തു. ഇൻസ്പെക്ടരെ മർദിച്ചതിന് അറസ്റ്റ് ചെയ്ത മൂന്ന് പേരെ റിമാന്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP