മിസൈലുകളും റോക്കറ്റുകളും ഷെല്ലുകളും പായിച്ച് നാശം വിതച്ച് പുടിന്റെ യുക്രെയിൻ അധിനിവേശം; വ്യോമതാവളങ്ങൾ തകർത്തതിന് പിന്നാലെ വടക്ക്-തെക്ക്-കിഴക്കൻ മേഖലകൾ വഴി റഷ്യൻ സൈനികരുടെ കടന്നുകയറ്റം; കനത്ത ആൾനാശം; തിരിച്ചടി അവകാശപ്പെട്ട് യുക്രെയിനും; കീവിൽ നിന്ന് പലായനം

മറുനാടൻ മലയാളി ബ്യൂറോ
കീവ്: യുക്രെയിന്റെ വ്യോമതാവളങ്ങൾ തകർത്തതിന് പിന്നാലെ റഷ്യൻ സൈന്യം വിവിധ ദിശകളിൽ നിന്ന് രാജ്യത്തേക്ക് കടന്നു. വടക്ക്-തെക്ക്-കിഴക്കൻ മേഖലകളിലൂടെയാണ് കടന്നുകയറ്റം. തെക്ക് ക്രൈമിയ വഴിയും ബെലാറസിലെ നിരവധി വടക്കൻ മേഖലകൾ വഴിയും റഷ്യൻ ടാങ്കുകളും കവചിത വാഹങ്ങളും അതിർത്തി കടന്ന് പ്രവേശിച്ചു. സൈനിക താവളങ്ങളിലും, പ്രധാന നഗരങ്ങൾക്ക് അരികിലും വൻസ്ഫോടനങ്ങൾ ഉണ്ടായി.
ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണത്തിൽ കൃത്യമായ കണക്കുകൾ ലഭ്യമല്ല. നാൽപതിലേറെ യുക്രെയിൻ സൈനികർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. റഷ്യ നടത്തിയ ഷെൽ ആക്രമണത്തിലാണ് ഏറെപ്പേർ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. യുക്രെയിൻ തലസ്ഥാനമായ കീവിൽ തുടർ സ്ഫോടനങ്ങൾ കേൾക്കുന്നതായാണ് വാർത്താ ഏജൻസികൾ റിപ്പോർട്ടുചെയ്യുന്നത്. 50 റഷ്യൻ അധിനിവേശക്കാരെ വകവരുത്തിയതായി യുക്രെയിനും അവകാശപ്പെട്ടു.
ആക്രമണത്തിൽ യുക്രെയിനിലെ വ്യോമ താവളങ്ങൾ ഉൾപ്പടെ റഷ്യ തകർത്തിട്ടുണ്ട്. കര,വ്യോമ,നാവിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് റഷ്യ ആക്രമണം തുടരുന്നത്. ബഹുമുഖ ആക്രമണ പദ്ധതിയാണ് റഷ്യ നടപ്പാക്കുന്നത്.കിഴക്കൻ മേഖലയിൽ റഷ്യ കനത്ത ഷെല്ലാക്രമണം നടത്തുന്നുവെന്ന് യുക്രെയിൻ ബോർഡർ ഗാർഡ് ഏജൻസി അറിയിച്ചു. ആറ് നഗരങ്ങളിലെ വ്യോമസേനാ താവളങ്ങളിൽ റഷ്യൻ സൈന്യം ആക്രമണം നടത്തി. യുക്രെയിനിന്റെ സൈനിക കേന്ദ്രങ്ങളും അതിർത്തിയിലെ പോസ്റ്റുകളും ആക്രമിച്ചു. റഷ്യൻ ആക്രമണത്തിൽ യുക്രൈൻ സൈനികർ മരിച്ചു കിടക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നിരവധി നഗരങ്ങൾ ആക്രമിക്കപ്പെട്ടതായി യുക്രൈൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്കി വ്യക്തമാക്കി.
പുലർച്ചെ അഞ്ചുമണിയോടെ ആക്രമണം
പ്രാദേശിക സമയം പുലർച്ചെ അഞ്ചുമണിയോടെയാണ് റഷ്യ ആക്രമണം ആരംഭിച്ചത്. ക്രൈമിയ, ബെലാറസ് എന്നീ മേഖലകളിൽ നിന്നും കരിങ്കടൽ വഴിയും റഷ്യ യുക്രൈനെ ആക്രമിക്കുന്നു. യുക്രൈൻ തലസ്ഥാനമായ കീവിൽ ആറിടത്ത് സ്ഫോടനമുണ്ടായി. കാർഖിവിൽ മലയാളി വിദ്യാർത്ഥികൾ അടക്കം താമസിക്കുന്ന ഹോസ്റ്റലിന് സമീപവും റഷ്യൻ മിസൈലാക്രമണം ഉണ്ടായി.
വ്യോമാക്രമണത്തിൽ കിർഖിവിലെ അപ്പാർട്ട്മെന്റിന് നാശമുണ്ടായിട്ടുണ്ട്. ആളപായം ഉണ്ടായിട്ടുണ്ടോ എന്നത് സംബന്ധിച്ച് വ്യക്തത ലഭിച്ചിട്ടില്ല. കീവ് ബോറിസ്പിൽ, നിക്കോളേവ്, ക്രാമാറ്റോർസ്ക്, ഖെർസോൻ വിമാനത്താവളങ്ങൾ റഷ്യൻ ആക്രമണത്തിൽ തകർന്നു. കാർഖിവിലെ മിലിറ്ററി എയർപോർട്ടിനും മിസൈലാക്രമണത്തിൽ കനത്ത നാശം നേരിട്ടു. ഇവാനോ-ഫ്രാങ്കിവ്സ്ക് വിമാനത്താവളത്തിലും റഷ്യൻ മിസൈൽ പതിച്ചു.
യുക്രെയിന്റെ കിഴക്കൻ മേഖലകളിലെ രണ്ടു പ്രദേശങ്ങൾ റഷ്യൻ സൈന്യം പിടിച്ചെടുത്തു. റഷ്യക്കൊപ്പം വിമതരും യുക്രെയിൻ സൈന്യത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. യുക്രൈനിലെ ലുഹാൻസ്ക് പട്ടണത്തിന്റെ നിയന്ത്രണം വിമതർ പിടിച്ചെടുത്തതായും റിപ്പോർട്ടുകളുണ്ട്. പ്രസിഡന്റ് പുടിന്റെ യുദ്ധപ്രഖ്യാപനത്തിനു മണിക്കൂറുകൾക്കകം യുക്രെയ്നിലെ വ്യോമത്താവളങ്ങളും പ്രതിരോധസംവിധാനങ്ങളും നിർവീര്യമാക്കിയതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു.
റഷ്യൻ വ്യോമാക്രമണത്തെത്തുടർന്ന് ജനങ്ങൾ യുക്രൈനിലെ ഭൂഗർഭ മെട്രോയിൽ അഭയം പ്രാപിച്ചു. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ യുക്രൈനിൽ പട്ടാള നിയമം പ്രഖ്യാപിച്ചു. ജനങ്ങൾ പുറത്തിറങ്ങരുതെന്ന് യുക്രെയിൻ പ്രസിഡന്റ് ആവശ്യപ്പെട്ടു. യുക്രെയിൻ തലസ്ഥാനമായ കീവിൽ വിമാനത്താവളത്തിന് സമീപം വെടിവെപ്പും സ്ഫോടനങ്ങളുമുണ്ടായി. വിമാനത്താവളം റഷ്യൻ പട്ടാളത്തിന്റെ നിയന്ത്രണത്തിലാണെന്നാണ് സൂചന.
റഷ്യൻ വിമാനം വെടിവെച്ചിട്ടതായി യുക്രൈൻ സൈന്യം അവകാശപ്പെട്ടു. അഞ്ച് റഷ്യൻ ജെറ്റുകളും ഒരു ഹെലികോപ്റ്ററും വെടിവെച്ചിട്ടതായാണ് വിവരം. ലുഹാൻസ്ക് മേഖലയിലാണ് വിമാനങ്ങൾ വെടിവെച്ചിട്ടത്. എന്നാൽ യുക്രെയിന്റെ അവകാശവാദം റഷ്യ നിഷേധിച്ചിട്ടുണ്ട്. യുക്രെയിനിലേക്ക് കര മാർഗം റഷ്യയിൽ നിന്ന് പ്രവേശിക്കുന്ന പ്രധാനനഗരങ്ങളാണ് ഖാർകിവും ഒഡേസയും. വ്യോമാക്രമണത്തിന് പിന്നാലെ കരമാർഗവും ഈ നഗരങ്ങളിലേക്ക് റഷ്യൻ സൈന്യം പ്രവേശിച്ചു. ഖാർകിവ് നഗരത്തിന്റെ അതിർത്തി വഴിയും സൈന്യം കടന്നു. ഒഡേസ തുറമുഖത്ത് റഷ്യൻ സൈന്യം ആക്രമണം തുടങ്ങി
കീവിൽ നിന്ന് പലായനം
തലസ്ഥാനമായ കീവിൽ നിന്ന് ജനങ്ങൾ പരിഭ്രാന്തരായി പലായനം ചെയ്യുകയാണ്. എല്ലായിടത്തും ട്രാഫിക് ജാമാണ്. ആളുകൾ സ്റ്റേഷനുകളിൽ അഭയം പ്രാപിച്ചു. ബസുകൾക്കും, എടിഎമ്മുകൾക്കും പെട്രോൾ പമ്പുകൾക്കും മുന്നിൽ നീണ്ട ക്യൂവാണ്. ശാന്തരായി ഇരിക്കാൻ സർക്കാർ ആവശ്യപ്പെടുന്നുണ്ടെങ്കിലും ജനങ്ങൾ പരിഭ്രാന്തരായി രക്ഷപ്പെടാനുള്ള പരക്കം പാച്ചിലിലാണ്.
യുക്രെയിൻ ജനതയ്ക്ക് എതിരെയല്ല സൈനിക നടപടി എന്ന് പുടിൻ
ഇപ്പോഴത്തെ ആക്രമണം യുക്രെയിനെയോ അവിടുത്തെ ജനങ്ങളുടെയോ താൽപര്യങ്ങൾ ഹനിക്കാൻ വേണ്ടിയല്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിനിർ പുടിൻ പറഞ്ഞു. യുക്രെയിനെ ബന്ദിയാക്കി വയ്ക്കുകയും, റഷ്യക്കെതിരെ ഉപയോഗിക്കുകയും ചെയ്യുന്നവരെ പ്രതിരോധിക്കുന്നതുമായി ബന്ധപ്പെട്ടാണ് സൈനിക നടപടി.
യുഎസ്എസ്ആർ സൃഷ്ടിച്ചപ്പോളോ, രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമോ, ഇന്നത്തെ യുക്രെയിനിൽ താമസിക്കുന്ന ജനങ്ങളോട് തങ്ങളുടെ ജീവിതം എങ്ങനെ കെട്ടിപ്പെടുക്കണമെന്ന് ആരും ചോദിച്ചിരുന്നില്ല. സ്വതന്ത്രമായ ഒരു തിരഞ്ഞെടുപ്പിന് ഉള്ള അവകാശം ഇന്നത്തെ യുക്രെയിൻ ജനതയ്ക്കുണ്ടാകണം, പുടിൻ പറഞ്ഞു.
നയതന്ത്ര ബന്ധങ്ങൾ വിച്ഛേദിച്ച് യുക്രെയിൻ
റഷ്യയുമായുള്ള നയതന്ത്ര ബന്ധങ്ങൾ വിച്ഛേദിച്ചതായി യുക്രെയിൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്കി പ്രഖ്യാപിച്ചു. യുദ്ധത്തിന് എതിരെ റഷ്യക്കാർ തുറന്ന് പ്രതിഷേധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലിത്വാനിയ
യുക്രെയിനിലെ റഷ്യൻ അധിനിവേശത്തെ തുടർന്ന് ലിത്വാനിയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നാറ്റോയുടെയും യൂറോപ്യൻ യൂണിയന്റെയും ഭാഗമായ ഭാഗമായ ബാൾട്ടിക് രാജ്യം ബെലാറസിന് എതിരെയും ഉപരോധം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. കാരണം ബെലാറസിൽ നിന്നും റഷ്യൻ സൈനികർ യുക്രെയിനെ ആക്രമിക്കുകയാണ്.
ഇന്ത്യയുടെ പിന്തുണ തേടി യുക്രെയിൻ
ജനാധിപത്യ രാജ്യത്തിന് എതിരായ സ്വച്ഛാധിപത്യ ഭരണകൂടത്തിന്റെ അധിനിവേശത്തിനെതിരെ ഇന്ത്യയുടെ പിന്തുണ തേടുന്നതായി ഇന്ത്യയിലെ യുക്രെയിൻ അംബാസഡർ ഡോ.ഇഗോർ പൊലിഖ് പറഞ്ഞു. മോദിജി ലോകത്തെ ഏറ്റവും ശക്തനും സ്വാധീനവും ഉള്ള നേതാവായിരിക്കെ ഇന്ത്യ ഇടപടെണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുക്രെയിൻ പിന്മാറണമെന്ന് ഐക്യരാഷ്ട്ര സഭ
അതേസമയം മാനുഷികത പരിഗണിച്ച് എത്രയും വേഗം റഷ്യ യുക്രൈനിൽ നിന്നും പിന്മാറണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു. യുക്രൈനിലേത് അപകടകരമായ സാഹചര്യമാണെന്ന് ഇന്ത്യ പ്രതികരിച്ചു. നയതന്ത്ര തലത്തിൽ പരിഹാരം വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. സമാധാനപരമായി പ്രശ്നം പരിഹരിക്കണമെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. യുക്രൈനിലെ ഇന്ത്യൻ എംബസി എമർജൻസി ഹെൽപ്പ്ലൈൻ നമ്പറുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- മരിക്കുമ്പോൾ സംഭവിക്കുന്നത് എന്ത്? ഒടുവിൽ ആ കടങ്കഥക്ക് ഉത്തരവുമായി ശാസ്ത്രലോകം; മരിക്കുമ്പോൾ ഓരോ ശരീരങ്ങൾക്കും സംഭവിക്കുന്നത് വെർച്വൽ റിയാലിറ്റിയിൽ എടുത്ത് കാട്ടുമ്പോൾ അദ്ഭുതപ്പെട്ട് ലോകം
- 'ഇന്നസെന്റേട്ടൻ പോയി...വാർത്ത ഇപ്പോൾ പുറത്തുവരും... ഞാൻ പാട്ട് പാടി കഥാപാത്രമാവാൻ പോവുകയാണ്'; ലാലേട്ടൻ എന്നോട് സ്വകാര്യമായി പറഞ്ഞു; ഒന്നും പറയാൻ ഇല്ലാതെ ഞാൻ ഒരു പ്രതിമയെ പോലെ നോക്കിനിന്നു; ഇന്നസെന്റിന്റെ മരണവാർത്ത മോഹൻലാൽ അറിയിച്ചത് വിവരിച്ചു ഹരീഷ് പേരടി
- പാക്കിസ്ഥാൻ വംശജനായ ഹംസ സ്കോട്ട് ലാൻഡിന്റെ മുഖ്യമന്ത്രി; ബ്രിട്ടനെ പിളർന്ന് പുതിയ രാജ്യമുണ്ടാക്കുമെന്ന് പ്രഖ്യാപനം; ചാൾസ് രാജാവിനെ അംഗീകരിക്കില്ല; യൂറോപ്യൻ യൂണിയനിൽ ചേരും; ഇനി ഋഷിയും ഹംസയും നേർക്കുനേർ യുദ്ധത്തിൽ
- പ്രിയങ്കയെ വിവാഹം കഴിക്കുമ്പോൾ ഹൈസ്ക്കൂൾ വിദ്യാഭ്യാസം മാത്രമുള്ള പിച്ചള കച്ചവടക്കാരൻ; ഇന്ന് 17,250 കോടി ആസ്തിയുള്ള ബിസിനസ് മാഗ്നറ്റ്; വിവാഹത്തോടെ ക്രിസ്തുമതം വിട്ട് ഹിന്ദുവായി; ബന്ധുക്കളെല്ലാം ദുരൂഹമായി മരിക്കുന്നു; അഴിമതിക്കേസുകൾ അനവധി; 'മിസ്റ്റർ മരുമകൻ' റോബർട്ട് വാദ്രയുടെ ജീവിത കഥ
- വിമാനയാത്ര ചെയ്യുമ്പോൾ ലെഗ്ഗിൻസോ ട്രാക്ക് സ്യുട്ടോ ഉപയോഗിക്കരുത്; യാത്രക്കിടയിൽ ഷൂസ് ഊരിയിടുന്നതും അബദ്ധം; വിമാന യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദീകരിച്ച് ബെസ്റ്റ് സെല്ലർ എഴുത്തുകാരന്റെ ഉപദേശം
- 'എനിക്ക് ഇതുപോലെ പുച്ഛമുള്ള ഒരു പരിപാടി; അതിനേക്കാളും ഭേദം ലുലുമാളിൽ പോയി നടുറോഡിൽ നിന്ന് മുണ്ട് പൊക്കി കാണിക്കുന്നതല്ലേ....; അത് കാണാനും കുറെപ്പേർ വരില്ലേ...'; ബിഗ് ബോസിലെ മത്സരാർത്ഥിയായി എത്തിയ അഖിൽ മാരാറിനെ എയറിലാക്കി പഴയ കമന്റ്
- മേലുദ്യോഗസ്ഥൻ അപമര്യാധയായി പെരുമാറിയപ്പോൾ പരാതി നൽകി; മോഷണ കുറ്റത്തിന് 'ഇരയെ' സസ്പെന്റ് ചെയ്ത് ഉദ്യോഗസ്ഥ മാഫിയ; ഭാര്യയെ പിന്തുണച്ച ഭർത്താവിനേയും പീഡന കേസിൽ പ്രതിയാക്കി; സസ്പെൻഷനോടെ തകർന്നത് ആത്മാഭിമാനം; ജോലിയുപേക്ഷിച്ച് ആർത്തുങ്കലിലെ ദമ്പതികൾ ജീവനും കൊണ്ട് രക്ഷപ്പെടുമ്പോൾ
- കൂത്തുപറമ്പിൽ പ്രചരിച്ചത് നിരവധി സ്ത്രീകളുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ; നാട്ടുകാരുടെ അന്വേഷണം ചെന്നെത്തിയത് ഡിവൈഎഫ്ഐ നേതാവിൽ; കുട്ടിസഖാവ് വിരൽ ചൂണ്ടിയത് ലോക്കൽ കമ്മറ്റിയംഗം എം. മുരളീധരനിലേക്കും; കേസായതോടെ പുറത്താക്കി സിപിഎം; ആത്മഹത്യ ചെയ്തു മുരളീധരൻ; കൂട്ടുപ്രതി ഗുരുതരാവസ്ഥയിൽ
- റഷ്യൻ എംബസി നടത്തിയത് അതിവേഗ നീക്കങ്ങൾ; ഇന്റർനാഷണൽ പാസ്പോർട്ട് കൂരാച്ചുണ്ടിലെ വീട്ടിൽ നിന്ന് കിട്ടിയത് നിർണ്ണായകമായി; ദുബായ് വിമാനത്തിൽ മടക്കം; ആഖിലിനെ ജീവിത പങ്കാളിയാക്കാൻ കൊതിച്ചെത്തിയ യുവതിക്ക് നിരാശയോടെ വിമാനം കയറി; പീഡകനെ കുടുക്കി അച്ഛന്റേയും അമ്മയുടേതും മൊഴിയും
- സിനിമയിൽ വേഷം കിട്ടാൻ അയാളുടെ അടുത്ത് കെഞ്ചിയിട്ടില്ല; റോൾ കിട്ടാൻ വേണ്ടി ആരുടെയെങ്കിലൂം കൂടെ കിടക്കുന്ന വ്യക്തിയല്ല ഞാൻ; അവൻ മീശ പിരിച്ചിട്ട് എന്റെ പേര് വെളിപ്പെടുത്തിയപ്പോൾ കൈയടിക്കാൻ കുറേ ജന്മങ്ങൾ; വിജയ് ബാബു ഇപ്പോഴും താൻ സ്വപ്നം കണ്ട കരിയർ നശിപ്പിക്കുന്നു; വീണ്ടും ആരോപണവുമായി അതിജീവിത
- മരിച്ചു കഴിഞ്ഞാൽ എന്ത് സംഭവിക്കും? മരണത്തിന് ശേഷം ജീവിതത്തിലേക്ക് മടങ്ങിയ ആൾ വിശദീകരിക്കുന്നു; ശരീരത്തിൽ നിന്നും ജീവൻ വേർപെട്ട് സമാധാനത്തിൽ സഞ്ചരിക്കുമെന്നത് ശരിയോ?
- 'ഞാനും ഒരു മനുഷ്യനാണ്. എനിക്ക് എത്രത്തോളം സഹിക്കാൻ കഴിയും? എന്റെ വേദനകൾ എല്ലാവരിൽ നിന്നും ഞാൻ മറയ്ക്കുകയായിരുന്നു; ഭാര്യക്ക് അവിഹിതം, തന്റെ പണം മുഴുവൻ ഭാര്യവീട്ടുകാർ കൈക്കലാക്കിയെന്നും ആരോപണം; വീഡിയോ പങ്കുവെച്ച് പ്രവാസി ജീവനൊടുക്കി
- അർദ്ധരാത്രിയിൽ റെയിൽവേ സ്റ്റേഷനിൽ എത്തിയ ഭർത്താവ് കണ്ടത് കാല് തറയിലുറക്കാതെ നാവ് കുഴഞ്ഞ് സംസാരിക്കുന്ന ഭാര്യയെ; സൈനികൻ ചതിച്ചത് ട്രയിനിൽ വെച്ച് സെവനപ്പിൽ മദ്യം കലർത്തി നൽകി; വൈദ്യ പരിശോധനയിൽ പീഡനം ഉറപ്പിച്ചു; രാജധാനി എക്സപ്രസിലെ പീഡനം വ്യാജം അല്ലെന്ന നിഗമനത്തിൽ റെയിൽവേ പൊലീസ്
- 'ഇന്നസെന്റേട്ടൻ പോയി...വാർത്ത ഇപ്പോൾ പുറത്തുവരും... ഞാൻ പാട്ട് പാടി കഥാപാത്രമാവാൻ പോവുകയാണ്'; ലാലേട്ടൻ എന്നോട് സ്വകാര്യമായി പറഞ്ഞു; ഒന്നും പറയാൻ ഇല്ലാതെ ഞാൻ ഒരു പ്രതിമയെ പോലെ നോക്കിനിന്നു; ഇന്നസെന്റിന്റെ മരണവാർത്ത മോഹൻലാൽ അറിയിച്ചത് വിവരിച്ചു ഹരീഷ് പേരടി
- ലല്ലുവിനേയും ശശികലയേയും അഴിക്കുള്ളിലാക്കിയ പെൺ കരുത്ത്; കോട്ടയത്ത് ജനിച്ച് തിരുവനന്തപുരത്ത് വളർന്ന് മദ്രാസിൽ ചേക്കേറി ഡൽഹിയിൽ നിറഞ്ഞ അഡ്വക്കേറ്റ്; മരടിൽ ജസ്റ്റീസ് അരുൺ മിശ്രയെ പ്രകോപിപ്പിച്ചത് വീൽ ചെയറിൽ ഇരുന്ന് നടത്തിയ തീപാറും വാദം; രാഹുൽ ഗാന്ധിക്ക് പ്രതിസന്ധിയുണ്ടാക്കിയതും അതേ ലില്ലി തോമസ്
- ദുബൈയിലെ സർക്കാർ വകുപ്പുകളിൽ പ്രവാസികൾക്ക് തൊഴിൽ അവസരങ്ങൾ; ശമ്പളം 50,000 ദിർഹം വരെ; വിശദാംശങ്ങൾ അറിയാം
- മകൾക്ക് എം ബി ബി എസിന് അഡ്മിഷൻ കിട്ടിയപ്പോൾ നിക്സണും നിർമലയും മാത്രമല്ല തീരമാകെ ഉത്സവത്തിലായി; കടലിൽ വലയെറിയാൻ പോകാത്തപ്പോൾ നിക്സൺ കൂലിപ്പണിക്ക് പോകും; കൊച്ചുഡോക്ടറെ കാത്തിരുന്ന ദമ്പതികളുടെ സ്വപ്നങ്ങൾ തകർത്ത് ദേശീയപാതയിലെ ബൈക്ക് അപകടം
- ലക്ഷ്യമിട്ടത് ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സിനെയയും റീച്ചും വർധിപ്പിക്കൽ; വിഡിയോ വൈറലായപ്പോൾ അ്ക്കൗണ്ട് ഉടമയെ കണ്ടെത്തിയത് സൈബർ സെല്ലിന്റെ സഹായത്തോടെ; പിന്നെ അറസ്റ്റും; കുണ്ടോളിക്കടവ് ഷാപ്പിലെ 'കള്ളുകുടി'ക്ക് പിന്നിലെ ലക്ഷ്യം 'റീൽ' എടുക്കൽ; ചേർപ്പുകാരി അഞ്ജനയെ കുടുക്കിയത് മുന്നറിയിപ്പില്ലാ വീഡിയോ
- പ്രധാനാധ്യാപകൻ പതിവായി ഉപയോഗിക്കുന്ന മുറിയിൽ മിന്നൽ പരിശോധന; വിദേശ മദ്യക്കുപ്പികളും ഗർഭനിരോധന ഉറകളും കണ്ടെടുത്തു; കേസെടുത്ത് എക്സൈസ് വിഭാഗം
- മെഡിക്കൽ വിദ്യാർത്ഥിനിയുമായി പ്രണയം നടിച്ച് അടുത്തു; നടത്തിയത് നിരവധി യാത്രകൾ; പലവട്ടം പീഡിപ്പിച്ചതോടെ പെൺകുട്ടി ഗർഭിണിയായി; ഗർഭം അലസിപ്പിച്ച ശേഷം വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറി; ദന്തഡോക്ടർ അറസ്റ്റിൽ
- പി.സി. തോമസിന്റെ മകൻ ജിത്തു തോമസ് അന്തരിച്ചു; അന്ത്യം അർബുദ രോഗത്തിന് ചികിത്സയിൽ കഴിയവേ
- പത്ത് പെണ്ണും അഞ്ച് ആണുമുള്ള ആലുക്കാസ് കടുംബത്തിലെ ഏറ്റവും പ്രശസ്തൻ; സ്കുൾ ഡ്രോപ്പൗട്ടിൽ നിന്ന് ശതകോടീശ്വരനിലേക്ക്; 52,000 സ്ക്വയർഫീറ്റിന്റെ വീടും ഹെലികോപ്റ്ററും; ആസ്തി 25,000 കോടി; പക്ഷേ പെരും കള്ളനെന്ന് സഹോദരൻ; ഇപ്പോൾ ഹവാല ആരോപണ കരുക്കിൽ; ഇ ഡി പിടിച്ച ജോയ് ആലുക്കാസിന്റെ ജീവിത കഥ
- വ്യാജ സർട്ടിഫിക്കറ്റുകാരനെ കൊണ്ട് പൊറുതി മുട്ടി കോഴിക്കോട്ട് കൂട്ടരാജി; 24 ന്യൂസിന്റെ കോഴിക്കോട് ബ്യൂറോയിൽ ഇനി ബാക്കി ദീപക് ധർമ്മടം മാത്രം! മനോരമയിൽ നിന്ന് അയ്യപ്പദാസ് ദി ഫോർത്തിലേക്ക്; സ്മൃതി പരുത്തിക്കാട് റിപ്പോർട്ടറിലെത്തി; മലയാള ചാനൽ ലോകത്ത് വീണ്ടും കൂടുമാറ്റം; കൂടുതൽ പ്രതിസന്ധി 24നോ?
- വിവാഹിതയെ ചതിയിൽ വീഴ്ത്തി പീഡിപ്പിച്ച് വീഡിയോ പകർത്തിയത് രാഹുൽ; മദ്യപാന സദസ്സിലെ വീമ്പു പറച്ചിലിനിടെ മറ്റു കൂട്ടുകാരെ ദൃശ്യം കാട്ടിയത് സ്റ്റാറാകാൻ; സാധ്യത തിരിച്ചറിഞ്ഞ് വീഡിയോ മോഷ്ടിച്ച് ബ്ലാക് മെയിലിംഗിൽ യുവതിയെ ചതിച്ചത് ചേർപ്പിലെ സദാചാരക്കൊലയായി; ക്ഷേത്ര പരിസരത്തെ കൊലയിൽ വൻ ഗൂഢാലോചന; രാഹുൽ ഒമാനിൽ ഒളിവിൽ
- ധരിക്കുന്നത് ഇരുപതു ലക്ഷത്തിന്റെ സ്യൂട്ടുകൾ; മകളുടെ വിവാഹത്തിന് ചെലവിട്ടത് നൂറുകോടി; നൂറുകോടിയുടെ ജെറ്റ്; വീണ വിജയനും ബിനീഷ് കോടിയേരിക്കുംവരെ ജോലി കൊടുത്തു; ഗുരുവായൂരപ്പന് സ്വർണ്ണക്കിരീടം സമ്മാനിച്ച വിശ്വാസി; ഇപ്പോൾ ഇ ഡി വിവാദത്തിൽ; തൂമ്പാപ്പണിയെടുത്ത ശതകോടീശ്വരൻ! രവി പിള്ളയുടെ ജീവിത കഥ
- മരിച്ചു കഴിഞ്ഞാൽ എന്ത് സംഭവിക്കും? മരണത്തിന് ശേഷം ജീവിതത്തിലേക്ക് മടങ്ങിയ ആൾ വിശദീകരിക്കുന്നു; ശരീരത്തിൽ നിന്നും ജീവൻ വേർപെട്ട് സമാധാനത്തിൽ സഞ്ചരിക്കുമെന്നത് ശരിയോ?
- 'ഞാനും ഒരു മനുഷ്യനാണ്. എനിക്ക് എത്രത്തോളം സഹിക്കാൻ കഴിയും? എന്റെ വേദനകൾ എല്ലാവരിൽ നിന്നും ഞാൻ മറയ്ക്കുകയായിരുന്നു; ഭാര്യക്ക് അവിഹിതം, തന്റെ പണം മുഴുവൻ ഭാര്യവീട്ടുകാർ കൈക്കലാക്കിയെന്നും ആരോപണം; വീഡിയോ പങ്കുവെച്ച് പ്രവാസി ജീവനൊടുക്കി
- പത്തുവയസുകാരൻ മകന് ഡൗൺ സിൻഡ്രോം; മലയാളി കുടുംബം ഉടൻ രാജ്യം വിടണമെന്ന് ഓസ്ട്രേലിയൻ സർക്കാർ; കുട്ടിയെ പരിപാലിക്കുക നികുതി ദായകന് അധികഭാരമെന്ന് കുടിയേറ്റ വകുപ്പ്; മാർച്ച് 15 ന് മുമ്പ് ഇന്ത്യയിലേക്ക് പോകണം; ഇനി ആകെ പ്രതീക്ഷ ഇമിഗ്രേഷൻ മന്ത്രി ആൻഡ്രൂ ജൈൽസിന്റെ കനിവിൽ; എന്തുചെയ്യണമെന്ന് അറിയാതെ തൃശൂരിൽ നിന്നുള്ള നാലംഗ കുടുംബം പെർത്തിൽ
- ആശുപത്രിയിൽ വച്ച് ബാല പറഞ്ഞത് മകളെ കാണണമെന്ന ആഗ്രഹം; ആഗ്രഹം സാധിപ്പിച്ച് കൊടുത്ത് സുഹൃത്തുക്കൾ; അമൃതയും മകളും ഉൾപ്പടെ കുടുംബം ബാലയെ കാണാൻ ആശുപത്രിയിലെത്തി; പാപ്പുവും ചേച്ചിയും ബാലചേട്ടനെ കണ്ട് സംസാരിച്ചെന്ന് സഹോദരി അഭിരാമി സുരേഷ്; അമൃത സുരേഷ് ആശുപത്രിയിൽ തുടരുന്നു
- സ്കൂളിൽ പഠിക്കുന്ന കാലം മുതലേ ഉറ്റകൂട്ടുകാരി; ബസിൽ കയറാൻ കാത്തുനിൽക്കവേ പാഞ്ഞുവന്ന കാർ ശ്രേഷ്ഠയുടെ ജീവനെടുത്തപ്പോൾ താങ്ങാനായില്ല; ഓർമകൾ ബാക്കി വച്ച കൂട്ടുകാരിക്ക് യാത്രാമൊഴി നൽകിയതിന് പിന്നാലെ അശ്വിൻ രാജ് ജീവനൊടുക്കി; മറ്റൊരു വേർപാടിന്റെ വേദനയിൽ സഹപാഠികൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍