Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202203Saturday

'മാധ്യമ പരിലാളനകളേക്കാൾ നേരിട്ടത് മാധ്യമ വിചാരണ; വേട്ടയാടിയവരെ കൂസാത്ത ജൈത്രയാത്ര; ഈ ബഹുമതിയും പൊതുജനങ്ങളുടെ ചോയ്‌സ്'; മനോരമയുടെ 'വാർത്ത തലപ്പാവ്' അണിഞ്ഞ കെ എസിന് അഭിവാദ്യവുമായി സോഷ്യൽ മീഡിയയും; ആശംസകളുമായി യുവനേതാക്കൾ

'മാധ്യമ പരിലാളനകളേക്കാൾ നേരിട്ടത് മാധ്യമ വിചാരണ; വേട്ടയാടിയവരെ കൂസാത്ത ജൈത്രയാത്ര; ഈ ബഹുമതിയും പൊതുജനങ്ങളുടെ ചോയ്‌സ്'; മനോരമയുടെ 'വാർത്ത തലപ്പാവ്' അണിഞ്ഞ കെ എസിന് അഭിവാദ്യവുമായി സോഷ്യൽ മീഡിയയും; ആശംസകളുമായി യുവനേതാക്കൾ

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: 'മനോരമ ന്യൂസ് ന്യൂസ്‌മേക്കർ 2021' പുരസ്‌കാരത്തിന് അർഹനായ കെപിസിസി അധ്യക്ഷൻ കെ.സുധാകരന് അഭിവാദ്യം അർപ്പിച്ചും ആശംസകൾ നേർന്നും സാമൂഹ്യമാധ്യമങ്ങളിൽ പ്രതികരണങ്ങൾ. അഭിപ്രായവോട്ടെടുപ്പിൽ ഒന്നാമതെത്തിയാണ് കെ.സുധാകരൻ 2021ലെ വാർത്താതാരമായി മാറിയത്.

ന്യൂസ്‌മേക്കർ അന്തിമപട്ടികയിലെ നാലുപേരിൽ ഏറ്റവും കൂടുതൽ വോട്ടുനേടിയാണ് കെ.സുധാകരൻ ന്യൂസ്‌മേക്കറായത്. കോൺഗ്രസ് പ്രവർത്തകർ അർപ്പിക്കുന്ന വിശ്വാസവും ജനങ്ങളുടെ പ്രതീക്ഷയുമാണ് ഈ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്ന് പ്രതികരിച്ച സുധാകരൻ, വിമർശനങ്ങളെയും ഉൾക്കൊള്ളുമെന്നും വ്യക്തമാക്കിയിരുന്നു.

2006ൽ ആരംഭിച്ച മനോരമ ന്യൂസ് ന്യൂസ്‌മേക്കർ പുരസ്‌കാരം നേടുന്ന അഞ്ചാമത്തെ രാഷ്ട്രീയനേതാവാണ് കെ.സുധാകരൻ. ആദ്യ കോൺഗ്രസ് നേതാവ് എന്ന പ്രത്യേകതയുമുണ്ട് കെപിസിസിയുടെ അമരക്കാരനായി ചുമതലയേറ്റ് ചുരുങ്ങിയ കാലയളവിനുള്ളിൽ കോൺഗ്രസ് രാഷ്ട്രീയത്തിന്റെ മുഖമായി മാറിയ കെ എസിന് അഭിനന്ദനവും ആശംസകളുമായി ഒട്ടേറെ യുവനേതാക്കളും കോൺഗ്രസ് പ്രവർത്തകരുമാണ് രംഗത്തെത്തിയത്.

'പ്രവർത്തക താരം' : കെ എസ്. മാധ്യമ പരിലാളനകളേക്കാൾ മാധ്യമ വിചാരണകൾക്ക് പാത്രമായൊരാൾ, വാർത്തതാരമാകുമ്പോൾ,അദ്ദേഹത്തിന്റെ ഊർജ്ജം കോൺഗ്രസ്സ് പ്രവർത്തകർ തന്നെയാണ്.
അന്നും ഇന്നും എന്നും' ... ഫേസ്‌ബുക്കിൽ ഷാഫി പറമ്പിൽ എംഎൽഎ കുറിച്ചു.

'വാർത്താ താരം മാത്രമല്ല, കോൺഗ്രസ്സുകാരുടെ മുഴുവൻ താരമാണ്. മാധ്യമ പരിലാളനകൾ ഏല്ക്കാതെ കടന്നു വന്നുവെന്ന് മാത്രമല്ല, തരം കിട്ടുമ്പോഴെല്ലാം മാർക്‌സിസ്റ്റുകാർക്കൊപ്പം അദ്ദേഹത്തെ വേട്ടയാടിയ മാധ്യമങ്ങളെയും കൂസാത്ത ജൈത്രയാത്രയാണ് അദ്ദേഹത്തിന്റെത്.

മാധ്യമങ്ങൾ എന്ത് വിധിക്കുന്നുവെന്ന് ചിന്തിക്കാത്ത ഗ ട നെ ഈ ന്യൂസ്‌മേക്കർ ബഹുമതിയും ഏറെയൊന്നും സ്പർശിക്കാൻ സാധ്യതയില്ല. ഈ ബഹുമതിയും മാനേജ്‌മെന്റ് ചോയ്‌സിനെക്കാൾ പൊതുജനങ്ങളുടെ ചോയ്‌സാണ്.

പ്രവർത്തകരെ ചേർത്തു പിടിക്കുമ്പോൾ പരിമിതികൾ വെയ്ക്കാത്ത നേതാവിനെ പ്രവർത്തകരും പരിധിയില്ലാതെ വാരിപ്പുണരുന്നതിന്റെ മറ്റൊരു ഉദാഹരണം.....

തിരഞ്ഞെടുപ്പ് പരാജയത്തിൽ മനം നൊന്ത പ്രവർത്തകർക്ക് ഗട നല്കിയത് പോരാടാനും , വിജയിക്കാനുമുള്ള ആത്മവിശ്വാസത്തിന്റെ പ്രതിഫലനമാണ്.

സഖാക്കളുടെ കാലിൽ തൊട്ടാവാടി കൊള്ളുമ്പോൾ തൊട്ട്, നാട്ടിലെ ഏത് പ്രതിസന്ധിയിലും 'സുധാകരനിസം ' ആരോപിക്കുന്ന സഖാക്കളുടെ 'സുധാകര ഫോബിയയുടെ' കാലത്ത് അദ്ദേഹം 'വാർത്താ താരമല്ല ' പ്രവർത്തക താരമാണ്' എന്ന് തുറന്നു പറഞ്ഞ് ആശംസകളുമായി രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്‌ബുക്കിൽ കുറിച്ചു.

കുറിപ്പുകൾക്ക് മറുപടിയുമായി ഒട്ടേറെ കമന്റുകളാണ് ഉയരുന്നത്. പച്ചമനുഷ്യൻ ഇത്രയും അനുഭവം ഉള്ള ഒരാളും കേരളത്തിൽ ഇല്ല.. പലപ്പോഴും സുധാകരന്റെ വാക്കുകൾ കണ്ണ് കണ്ണ് നിറയിപ്പിക്കുമെന്ന് ഒരു കമന്റിൽ പറയുന്നു.

ചേർത്ത് നിർത്തുന്നവനെ ഉയർത്തിപ്പിടിച്ചു കേരളം.അർഹതയ്ക്കുള്ള അംഗീകാരം .....

ചങ്കുറപ്പിനും നിലപാടിനും ലഭിച്ച അംഗീകാരം. കേവലം വാർത്ത സൃഷ്ടിക്കലിനപ്പുറം കെ.സുധാകരൻ കേരളത്തിലെ പോയ മാസങ്ങളുടെ വാർത്താതാരം തന്നെയായിരുന്നു.
ഇനിയും ഒരുപാട് പ്രതീക്ഷകളോടെ കോൺഗ്രസ്സ് പ്രവർത്തകർ കൂടെയുണ്ട്.

വാര്യര് പറഞ്ഞത് പോലെ ഇത് സുധാകര നിസത്തിന്റെ കാലമാണ്
ഇത് കണ്ട് ഒരു കമ്മി കളും കുരു പൊട്ടിച്ചിട്ട് കാര്യല്ല്യ
എന്റെ കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ
ഞാനെല്ലാതെ മറ്റാര്
എന്ന് ചോദിക്കുന്ന ഒരാളുണ്ടെങ്കിൽ
അയാൾ തന്നെയാണ് ഒരു പ്രസ്ഥാനത്തെ മുന്നിൽ നിന്ന് നയിക്കേണ്ടത് .. ഇങ്ങനെ പോകുന്നു സാമൂഹ്യ മാധ്യമങ്ങളിലെ കമന്റുക

കെഎൽഎം ആക്‌സിവ ഫിൻവെസ്റ്റിന്റെ സഹകരണത്തോടെയാണ് ന്യൂസ്‌മേക്കർ 2021 സംഘടിപ്പിച്ചത്. വി എസ്. അച്യുതാനന്ദൻ, പിണറായി വിജയൻ, കാനം രാജേന്ദ്രൻ, കെ.കെ.െശൈലജ എന്നിവരാണ് മുൻപ് ന്യൂസ്‌മേക്കർ പുരസ്‌കാരംനേടിയ രാഷ്ട്രീയനേതാക്കൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP