Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോട്ടയം ചാമംപതാൽ സ്വദേശി ജോസ് പ്രകാശിന്റെ പരാതി ഫലം കണ്ടു; പ്ലാസ്റ്റിക് കുപ്പികളിലും, ജാറുകളിലും പെട്രോളും ഡീസലും ചില്ലറ വിൽപ്പന നടത്തിയാൽ കർശന നടപടി; ബന്ധപ്പെട്ട നിയമം നടപ്പാക്കാൻ നിർദ്ദേശിച്ച് എക്‌സ്‌പ്ലോസീവ് ഡെപ്യൂട്ടി ചീഫ് കൺട്രോളറുടെ നിർദ്ദേശം

കോട്ടയം ചാമംപതാൽ സ്വദേശി ജോസ് പ്രകാശിന്റെ പരാതി ഫലം കണ്ടു; പ്ലാസ്റ്റിക് കുപ്പികളിലും, ജാറുകളിലും പെട്രോളും ഡീസലും ചില്ലറ വിൽപ്പന നടത്തിയാൽ കർശന നടപടി; ബന്ധപ്പെട്ട നിയമം നടപ്പാക്കാൻ നിർദ്ദേശിച്ച് എക്‌സ്‌പ്ലോസീവ് ഡെപ്യൂട്ടി ചീഫ് കൺട്രോളറുടെ നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: സംസ്ഥാനത്തെ പെട്രോൾ പമ്പുകളിൽ പെട്രോൾ, ഡീസൽ എന്നിവ പ്ലാസ്റ്റിക് കുപ്പികളിലും, ജാറുകളിലും വിൽപ്പന നടത്തിയാൽ കർശന നടപടി സ്വീകരിക്കാൻ നിർദ്ദേശം. കേന്ദ്ര സർക്കാരിന്റെ പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷന്റെ ഡെപ്യൂട്ടി ചീഫ് കൺട്രോളർ ആണ് ബന്ധപ്പെട്ട നിയമം കർശനമായി നടപ്പാക്കുന്നത് സംബന്ധിച്ച് നിർദ്ദേശം നൽകിയത്.

കോട്ടയം ചാമംപതാൽ സ്വദേശി കെ ജെ ജോസ് പ്രകാശിന്റെ പരാതിയിലാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ബി.പി.സി.എൽ., എച്ച്. പി. സി. എൽ. റിലയൻസ് എന്നിവ അടക്കം പ്രമുഖ എണ്ണകമ്പനികളുടെ ഡിവിഷണൽ മാനേജർമാർക്ക് നിർദ്ദേശം നൽകിയത്.  ഫോം XIV ഓഫ് ദി പെട്രോളിയം അമെന്റ്‌മെന്റ് റൂൾ 2019 അനുസരിച്ച് നടപടി സ്വീകരിക്കണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്.

പെട്രോൾ, ഡീസൽ എന്നിവ പ്ലാസ്റ്റിക് കുപ്പികളിലും ജാറുകളിലും വാങ്ങി പൊതു യാത്രാ വാഹനങ്ങളിൽ കൊണ്ടുപോകുന്ന പ്രവണത സംസ്ഥാനത്ത് തുടരുന്നതിനിടെയാണ് പരാതിയുമായി ജോസ് പ്രകാശ് രംഗത്തെത്തിയത്. വളരെയധികം അപകടമുണ്ടാകുന്നതും സമൂഹസുരക്ഷക്ക് ഭീഷണിയുണ്ടാക്കുന്നതാണെന്ന് മുന്നറിയിപ്പുകൾ നിലനിൽക്കെ നിയമം ലംഘിച്ച് ഇത്തരം ചില്ലറ വിൽപ്പനകൾ കേരളത്തിലെ പെട്രോൾ പമ്പുകളിൽ തുടരുന്നത് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്.



്.1998 ഒക്ടോബർ 11ന് പാലാക്കടുത്തു ഐംകൊമ്പിൽ വച്ചു 22ആളുകൾ ബസപകടമുണ്ടായി വെന്തു മരിച്ചതും ആ ബസിൽ ഒരു യാത്രക്കാരൻ പെട്രോൾ കൊണ്ടുപോയതു മൂലമായിരുന്നെന്നു പിന്നീട് കണ്ടെത്തിയിയിരുന്നു. കൂടാതെ കുപ്പികളിലും, ജാറുകളിലും കൊണ്ടുപോകുന്ന പെട്രോളും,ഡീസലും കുറ്റകൃത്യങ്ങൾക്കായി ഉപയോഗിച്ചിട്ടുള്ളതായും സമീപകാല സംഭവങ്ങളും പരാതിയിൽ ഉന്നയിച്ചിരുന്നു. ഈ സംഭവത്തിലേതടക്കം വിഷയത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടിയാണ് കെ ജെ ജോസ് പ്രകാശ് പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്.

പെട്രോൾ പമ്പുകൾക്ക് ലൈസൻസ് അനുവദിക്കുമ്പോൾ നിയമപരമായി മുന്നറിയിപ്പ് നൽകുന്ന ഈ വിഷയത്തിൽ സത്വര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP