Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓമിക്രോൺ ജലദോഷപ്പനി പോലെ പടരും; ഗുരുതര പ്രത്യാഘാതങ്ങൾ ശരീരത്തിലുണ്ടാക്കാനും സാധ്യത; മാളുകളിൽ ഉൾപ്പെട്ടെ വാക്‌സിനേഷൻ നിർബന്ധമാക്കി കർണ്ണാടകയും തമിഴ്‌നാടും; മൂന്ന് പേരുടെ ജനിതക ശ്രേണീകരണ ഫലത്തിന് കാത്തിരുന്ന് കേരളം; റിസ്‌ക് രാജ്യങ്ങളിൽ നിന്നെത്തി മുങ്ങുന്നവർ ഭീഷണി; കുടുതൽ ജാഗ്രതയ്ക്ക് കേന്ദ്ര നിർദ്ദേശം

ഓമിക്രോൺ ജലദോഷപ്പനി പോലെ പടരും; ഗുരുതര പ്രത്യാഘാതങ്ങൾ ശരീരത്തിലുണ്ടാക്കാനും സാധ്യത; മാളുകളിൽ ഉൾപ്പെട്ടെ വാക്‌സിനേഷൻ നിർബന്ധമാക്കി കർണ്ണാടകയും തമിഴ്‌നാടും; മൂന്ന് പേരുടെ ജനിതക ശ്രേണീകരണ ഫലത്തിന് കാത്തിരുന്ന് കേരളം; റിസ്‌ക് രാജ്യങ്ങളിൽ നിന്നെത്തി മുങ്ങുന്നവർ ഭീഷണി; കുടുതൽ ജാഗ്രതയ്ക്ക് കേന്ദ്ര നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോവിഡിന്റെ തീവ്രവ്യാപന ശേഷിയുള്ള ഓമിക്രോൺ വകഭേദത്തെ സൂക്ഷിക്കണം. ഇല്ലെങ്കിൽ പണി കിട്ടും. ഓമിക്രോൺ വകഭേദത്തിന്റെ കാര്യത്തിൽ നിർണായക നിരീക്ഷണവുമായി ശാസ്ത്രലോകം എത്തുന്നതാണ് ഇതിന് കാരണം. സാധാരണ ജലദോഷപ്പനിയുണ്ടാക്കുന്ന കൊറോണ വൈറസുകളിലെ (കൊറോണ 1, 2, 3, 4 ഉപവിഭാഗങ്ങൾ) ജനിതകഘടന കൂടി ഉൾക്കൊണ്ടാണ് ഓമിക്രോൺ വകഭേദം രൂപപ്പെട്ടതെന്നാണ് ഏറ്റവും പുതിയ പഠനം.

രണ്ടു സാധ്യതകളാണുള്ളത്. സാധാരണ ജലദോഷപ്പനി പോലെ വന്നുപോകാം. ജലദോഷപ്പനിയോടെന്ന പോലെ ശരീരം പ്രതികരിക്കുമെങ്കിലും ചിലപ്പോൾ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കാം. ജലദോഷപ്പനി പോലെ പെട്ടന്ന് എല്ലാവരിലേക്കും പടർന്നു പിടിക്കുന്നതാകും ഓമിക്രോൺ വകഭേദം. പ്രത്യാഘാതങ്ങളെ കുറിച്ച് പഠനം നടക്കുകയാണ്. അതിനിടെ ഓമിക്രോൺ അതിവേഗം പടരുകയാണ് ലോകത്ത്. ഇന്ത്യയും ഭീതിയിലാണ്. രാജ്യത്ത് രണ്ടു പേർക്കുകൂടി ഓമിക്രോൺ സ്ഥിരീകരിച്ചു. ഇതോടെ, രാജ്യത്തു സ്ഥിരീകരിച്ച ഓമിക്രോൺ കേസുകൾ നാലായി.

വാക്‌സീൻ കുത്തിവയ്പ് കർശനമാക്കാൻ വിവിധ സംസ്ഥാനങ്ങൾ നടപടി തുടങ്ങി. മാളുകൾ ഉൾപ്പെടെ പൊതുസ്ഥലങ്ങളിലെത്താൻ വാക്‌സീൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നതടക്കം കർശന നടപടികളിലേക്ക് കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങൾ കടന്നു. കേരളത്തിൽ ഓമിക്രോൺ ഭീതിയുണ്ട്. ഇതിന് സ്ഥിരീകരണം വ്ന്നാൽ കുടുതൽ നിയന്ത്രണങ്ങൾ നടപ്പാക്കേണ്ടി വരും. കോവിഡിന്റെ ഏറ്റവും കൂടിയ പ്രതിദിന വ്യാപനം ഇപ്പോഴും കേരളത്തിലാണുള്ളത്.

സിംബാബ്വെയിൽനിന്നു കഴിഞ്ഞമാസം 28ന് ഗുജറാത്തിലെ ജാംനഗറിലെത്തിയ 72 വയസ്സുകാരനും ദക്ഷിണാഫ്രിക്കയിൽ നിന്നു കഴിഞ്ഞ മാസം 24ന് മുംബൈ ഡോംബിവ്ലിയിലെത്തിയ 33 വയസ്സുകാരനുമാണ് ഇന്നലെ സ്ഥിരീകരിച്ചത്. ഇവരുമായി സമ്പർക്കത്തിൽ വന്നവരെ കണ്ടെത്തി ക്വാറന്റീനിലാക്കാനുള്ള നടപടികൾ തുടങ്ങിയതായി അധികൃതർ അറിയിച്ചു. നേരത്തേ സ്ഥിരീകരിച്ച രണ്ടു പേരും ബെംഗളൂരുവിലായിരുന്നു. ഇതിൽ ദക്ഷിണാഫ്രിക്കൻ പൗരനായ ഒരാൾ രാജ്യം വിട്ടു. 'ഓമിക്രോൺ റിസ്‌ക് ' രാജ്യങ്ങളിൽനിന്ന് തിരിച്ചെത്തിയ എഴുപത്തഞ്ചിലേറെ പേർ കേരളം ഉൾപ്പെടെ ആറു സംസ്ഥാനങ്ങളിൽ കോവിഡ് പോസിറ്റീവായിട്ടുണ്ട്.

കേരളത്തിൽ മൂന്നു പേരുടെ ജനിതക ശ്രേണീകരണ ഫലം വരാനുണ്ട്; രണ്ടുപേർ കോഴിക്കോട്ടും തമിഴ്‌നാട്ടുകാരിയായ യുവതി മഞ്ചേരിയിലും. സമ്പർക്കപ്പട്ടികയിലുള്ളവർ ഉൾപ്പെടെ മുംബൈയിൽ 288 പേരാണു ജനിതകശ്രേണീകരണ ഫലം കാത്തിരിക്കുന്നത്. ഇന്നലെ സ്ഥിരീകരിച്ചവരിലെ 72 വയസ്സുകാരൻ വർഷങ്ങളായി സിംബാബ്വെയിലാണ്. ഭാര്യാപിതാവിനെ കാണാനാണു ജാംനഗറിലെത്തിയത്. സമ്പർക്ക പട്ടികയിലേക്ക് ഓമിക്രോൺ വ്യാപിച്ചെങ്കിൽ അത് ഇന്ത്യയേയും കൂടുതൽ കരുതൽ എടുക്കാൻ നിർബന്ധിതമാക്കും. കോവിഡിന്റെ ഡെൽറ്റാ വകഭേദത്തിന്റെ ഇരട്ടിയിൽ അധികം വ്യാപന ശേഷി ഓമിക്രോണിനുണ്ട്.

ഗുജറാത്ത് ബയോടെക്‌നോളജി റിസർച് സെന്ററിലെ പരിശോധനയിലാണ് ഓമിക്രോൺ സ്ഥിരീകരിച്ചത്. പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽനിന്നുള്ള ഫലം നാളെ ലഭിക്കും. മുംബൈ ഡോംബിവ്ലി സ്വദേശി മർച്ചന്റ് നേവി ഉദ്യോഗസ്ഥനാണ്. ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിൽ നിന്ന് ദുബായ്, ഡൽഹി വഴി മുംബൈയിലെത്തിയ ഇയാൾ വാക്‌സീൻ എടുത്തിട്ടില്ല.

റിസ്‌ക് രാജ്യങ്ങളിൽ നിന്നു മടങ്ങിയെത്തുന്നവർ വിമാനത്താവളത്തിൽ തെറ്റായ വിലാസം നൽകി മുങ്ങുന്നതു ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുന്നു. പുതിയ സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കാൻ വിമാനത്താവള അധികൃതർക്കു കേന്ദ്രം നിർദ്ദേശം നൽകി. ഓമിക്രോൺ ആശങ്ക നിലനിൽക്കെ, ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്നലെ യുപിയിലെ മീററ്റിൽ മടങ്ങിയെത്തിയ 13 പേർ തെറ്റായ ഫോൺ നമ്പറും വിലാസവും നൽകി മുങ്ങിയതാണ് ഒടുവിലത്തെ സംഭവം. അധികൃതർ പൊലീസിന്റെ സഹായം തേടി.

കർണാടകയിൽ ഇതുപോലെ മുങ്ങിയ 10 പേരെ കുറിച്ചു വിവരമില്ല. ഇവിടെ ഓമിക്രോൺ വഴി കോവിഡ് സ്ഥിരീകരിച്ച ഒരാൾ ജനിതക ശ്രേണീകരണ റിപ്പോർട്ട് വരുന്നതിനു മുൻപു തന്നെ ഇന്ത്യ വിട്ടതും കേന്ദ്രം ഗൗരവത്തോടെ കാണുന്നു. ഇതിനിടെ, ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ ചണ്ഡിഗഡ് സ്വദേശിനിക്കെതിരെ ക്വാറന്റീൻ ലംഘിച്ചതിനു പൊലീസ് കേസെടുത്തു. നെഗറ്റീവായെങ്കിലും വീട്ടിൽ 7 ദിവസം ക്വാറന്റീനിലിരിക്കാൻ നിർദേശിച്ചിരുന്നെങ്കിലും 2 ദിവസത്തിനുള്ളിൽ ഇവർ ഹോട്ടലിൽ മുറിയെടുത്തുവെന്നു കണ്ടെത്തിയതിനെ തുടർന്നാണു നടപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP