Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സ്വത്തിനു വേണ്ടി മകന്റെ നിരന്തര ഉപദ്രവം; തന്റെ കോടികൾ വിലമതിക്കുന്ന സ്വത്ത് ഉത്തർപ്രദേശ് സർക്കാറിന് കൈമാറി വൃദ്ധ പിതാവ്;തന്റെ മരണശേഷം സർക്കാരിന് അത് വിനിയോഗിക്കാൻ കഴിയുമെന്ന് 83 കാരനായ ഗണേശ് ശങ്കർ പാണ്ഡെ

സ്വത്തിനു വേണ്ടി മകന്റെ നിരന്തര ഉപദ്രവം; തന്റെ കോടികൾ വിലമതിക്കുന്ന സ്വത്ത് ഉത്തർപ്രദേശ് സർക്കാറിന് കൈമാറി വൃദ്ധ പിതാവ്;തന്റെ മരണശേഷം സർക്കാരിന് അത് വിനിയോഗിക്കാൻ കഴിയുമെന്ന് 83 കാരനായ ഗണേശ് ശങ്കർ പാണ്ഡെ

മറുനാടൻ മലയാളി ബ്യൂറോ

ലഖ്നൗ: സ്വത്തിനു വേണ്ടിയുള്ള മകന്റെ നിരന്തരമായ ഉപദ്രവം സഹിക്കാൻ കഴിയാതെ വന്നതോടെ തന്റെ സമ്പാദ്യമത്രയും ഉത്തർപ്രദേശ് സർക്കാറിന് കൈമാറി വൃദ്ധ പിതാവ്. ഛട്ടാ പൊലീസ് സ്റ്റേഷൻ പരിധിയിലെ പീപ്പിൾസ് മാണ്ഡിയിലെ താമസക്കാരനായ ഗണേശ് ശങ്കർ പാണ്ഡെയെന്ന 83 -കാരനാണ് കോടികൾ വിലമതിക്കുന്ന തന്റെ സമ്പാദ്യം സംസ്ഥാനത്തിന് നൽകാൻ തീരുമാനിച്ചത്.

പുകയില വ്യാപാരം നടത്തുന്ന പാണ്ഡെ, സിറ്റി മജിസ്‌ട്രേറ്റ് പ്രതിപാൽ സിങ്ങിനു വിൽപത്രത്തിന്റെ പകർപ്പ് കൈമാറി. തന്റെ മൂത്തമകൻ തന്നെ നിരന്തരം ശല്യപ്പെടുത്തുന്നുവെന്നും, സ്വത്തുക്കൾ അവന്റെ പേരിൽ എഴുതി കൊടുക്കണമെന്നാണ് അവന്റെ ആവശ്യമെന്നും ആ വൃദ്ധ പിതാവ് പറയുന്നു.

സ്വത്തിന്റെ പേരിലുള്ള മകന്റെ നിരന്തരമായ ഉപദ്രവം കാരണം അദ്ദേഹം അത് സംസ്ഥാനത്തിന് നൽകാൻ തീരുമാനിക്കുകയായിരുന്നു. മൂത്തമകൻ ദിഗ്‌വിജയും ഭാര്യയും രണ്ട് കുട്ടികളും ഗണേശ് ശങ്കറിനൊപ്പമാണ് താമസിക്കുന്നത്. ദിഗ്‌വിജയ് കുറേ കാലമായി സ്വത്തിന്റെ പേരും പറഞ്ഞ് ഗണേശ് ശങ്കറിനെ ബുദ്ധിമുട്ടിക്കുന്നു. ഇതിനെ തുടർന്നാണ് താൻ ജില്ലാ മജിസ്‌ട്രേറ്റിന് സ്വത്ത് നൽകിയതെന്നും തന്റെ മരണശേഷം സർക്കാരിന് അത് ശരിയായി വിനിയോഗിക്കാൻ കഴിയുമെന്നും ഗണേശ് ശങ്കർ വ്യക്തമാക്കി.

'എന്റെ മകൻ എന്നെ ബഹുമാനിക്കുന്നില്ല. പലപ്പോഴും എന്നോട് മോശമായി പെരുമാറുന്നു. ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത ബിസിനസ്സ് നോക്കി നടത്താൻ ഞാൻ അവനോട് പറഞ്ഞു. എന്നാൽ, അതിലൊന്നും അവന് താല്പര്യമില്ല. പകരം എന്റെ സ്വത്ത് തട്ടിയെടുക്കാനാണ് അവൻ ശ്രമിക്കുന്നത്. അതുകൊണ്ടാണ് ഞാൻ അത് കൈമാറ്റം ചെയ്യാൻ തീരുമാനിച്ചത്. ജില്ലാ മജിസ്ട്രേറ്റിന് സ്വത്ത് നൽകുക വഴി എന്റെ മരണശേഷം സർക്കാരിന് അത് ശരിയായി വിനിയോഗിക്കാൻ കഴിയും. ജീവിക്കാൻ ആവശ്യമായ പണം എന്റെ കൈയിലുണ്ട്' അദ്ദേഹം പറഞ്ഞു.

1983 -ലാണ് ഗണേശ് ശങ്കറും സഹോദരന്മാരായ നരേഷ് ശങ്കർ പാണ്ഡെയും, രഘുനാഥ്, അജയ് ശങ്കറും ചേർന്ന് 1,000 ചതുരശ്രയടി ഭൂമി സ്വന്തമാക്കിയത്. ഇവർ അവിടെ മനോഹരമായ ഒരു മാളിക പണിതു. നാല് സഹോദരന്മാരുടെയും കുടുംബങ്ങൾ ഒരുമിച്ചാണ് അവിടെ താമസിച്ചിരുന്നത്. എന്നാൽ, പിന്നീട് പരസ്പര ധാരണയോടെ അവർ സ്വത്ത് നാലായി വിഭജിച്ചു.

ഇതിൽ ഗണേശ് ശങ്കറിന് ലഭിച്ച വീതമാണ് ഇപ്പോൾ തനിക്ക് വേണമെന്ന് പറഞ്ഞ് മകൻ പ്രശ്‌നമുണ്ടാക്കുന്നത്. ലഭ്യമായ വിവരമനുസരിച്ച്, രണ്ട് കോടിയിലധികം രൂപ വിലമതിക്കുന്ന സ്വത്താണുള്ളത്.

അതേസമയം, മുഴുവൻ കാര്യങ്ങളും താൻ ജില്ലാ മജിസ്‌ട്രേറ്റിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് സിറ്റി മജിസ്‌ട്രേറ്റ് പ്രതിപാൽ സിങ് പറഞ്ഞു. പാണ്ഡെയുമായി ഈ വിഷയം ഉടൻ ചർച്ച ചെയ്യുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് പ്രഭു എൻ. സിങ് പറഞ്ഞു. അദ്ദേഹം പരാതി നൽകിയാൽ, നിയമപ്രകാരം ആവശ്യമായ നടപടി സ്വീകരിക്കുമെന്നും പ്രഭു കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP