Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാക്സിൻ അതിജീവിക്കാനുള്ള ഓമിക്രോണിന്റെ ശേഷി അംഗീകരിച്ച് വാക്സിൻ നിർമ്മാതാക്കൾ; ഫലപ്രദമായ വാക്സിൻ ലഭ്യമാക്കാൻ കുറഞ്ഞത് മൂന്ന് മാസമെങ്കിലും; വെല്ലുവിളി തുടരും

വാക്സിൻ അതിജീവിക്കാനുള്ള ഓമിക്രോണിന്റെ ശേഷി അംഗീകരിച്ച് വാക്സിൻ നിർമ്മാതാക്കൾ; ഫലപ്രദമായ വാക്സിൻ ലഭ്യമാക്കാൻ കുറഞ്ഞത് മൂന്ന് മാസമെങ്കിലും; വെല്ലുവിളി തുടരും

മറുനാടൻ മലയാളി ബ്യൂറോ

നിലവിലെ വാക്സിനുകൾ ഒരുപക്ഷെ പുതിയ വകഭേദത്തെ ചെറുക്കാൻ ഫലപ്രദമായേക്കില്ലെന്ന്, വാക്സിൻ നിർമ്മാതാക്കളായ മൊഡേണയുടെ സി ഇ ഒ സ്റ്റെഫാനെ ബാൻസാൽ പറയുന്നു. സി എൻ ബി സി ചാനലിന്റെ ഒരു പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ പുതിയ വകഭേദത്തെ കുറിച്ച് തന്റെ കമ്പനി കൂടുതൽ പഠനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും അതിൽ നിന്നും അമേരിക്ക എത്രമാത്രം വെല്ലുവിളി നേരിടേണ്ടി വരുമെന്നകാര്യം പരിശോധിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാധാരണ കൊറോണയ്ക്കെതിരെ പോരാടുന്ന മൊഡേണ വാക്സിനിലെ ആന്റിബോഡികൾ ഓമിക്രോണിനെതിരെ എട്ട് മടങ്ങ് ദുർബലമാണെന്ന് കരുതുന്നതായി അദ്ദേഹം പറഞ്ഞു. ഇതുവരെ കണ്ടെത്തിയതിൽ വെച്ച് ഏറ്റവുമധികം വ്യാപനശേഷിയുള്ള വകഭേദമാണിത്. മാത്രമല്ല, ഇതി് വാക്സിൻ നൽകുന്ന പ്രതിരോധത്തെ നിഷ്പ്രഭമാക്കുവാനും കഴിയും. അമേരിക്കയിൽ ഇതുവരെ ഈ വകഭേദത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടില്ലെങ്കിലും, അധികൃതർ കരുതലോടെയാണ് ഇരിക്കുന്നത്.

വാക്സിൻ പുതിയ വകഭേദവുമായി എങ്ങനെ പ്രവർത്തിക്കുന്നു എന്ന കാര്യം അറിയുവാൻ ഇനിയും രണ്ടു മുതൽ ആറ് ആഴ്‌ച്ചകൾ വരെ എടുക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. അതുപോലെ, പുതിയ വകഭേദത്തെ ചെറുക്കാൻ പ്രാപ്തിയുള്ള ഒരു വക്സിൻ വികസിപ്പിക്കാൻ തന്റെ കമ്പനിക്ക് 60 മുതൽ 90 ദിവസങ്ങൾ വരെ എടുക്കുമെന്നും അദ്ദേഹം പറയുന്നു. ഇപ്പോൾ തന്നെ മൊഡേണ ശക്തികൂടിയ ഒരു വാക്സിന്റെ പരീക്ഷണം ആരംഭിച്ചു കഴിഞ്ഞു. ബൂസ്റ്റർ ഡോസായി നൽകുവാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതാണിത്.

അതിനിടയിൽ ബ്രിട്ടനിൽ താമസിക്കുന്ന ന്യുസിലാൻഡ് മധ്യമപ്രവർത്തകൻ ഡാൻ വൂട്ടൺ ലോകം ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങൾക്കെതിരെ രംഗത്തെത്തി. പുതിയ വകഭേദത്തെ കണ്ടെത്തിയ ദക്ഷിണാഫ്രിക്ക പോലും, ധൃതിപിടിച്ചെടുത്ത നടപടി എന്ന് വിശേഷിപ്പിച്ച യാത്രാനിരോധനങ്ങൾ നടപ്പിൽ വരുത്തുന്നതിനു മുൻപായി കൂടുതൽതെളിവുകൾക്കായി കാത്തിരിക്കേണ്ടതായിരുന്നു എന്ന് അദ്ദേഹം പറയുന്നു. ശാസ്ത്രമികവുകൊണ്ട് സത്യംകണ്ടെത്തി ലോകത്തിന് മുന്നറിയിപ്പ് നൽകിയതിന് വികസിത രാജ്യങ്ങൾ ദക്ഷിണാഫ്രിക്കയെ ശിക്ഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എൺപത് ശതമാനത്തോളം പേർ വാക്സിന്റെ രണ്ടു ഡോസുകളുമെടുത്തിട്ടുള്ള രാജ്യമാണ് ബ്രിട്ടൻ. ഏകദേശം 90 ശതമാനത്തിലധികം പേർക്ക് കോവിഡ് ആന്റിബോഡികൽ ഉണ്ട്. മാത്രമല്ല കോവിഡിന്റെ മരണനിരക്ക്ക് ബ്രിട്ടനിൽ0.27 ശതമാനം മാത്രമാണ്. അതുകൂടാതെ 2020 മാർച്ചിൽ നമുക്കുണ്ടായിരുന്നതിനേക്കാൾ കൂടുതൽ മെച്ചപ്പെട്ട കോവിഡ് ചികിത്സ നൽകാനും കഴിയും. ഇത്തരമൊരു സാഹചര്യത്തിൽ നിയന്ത്രണങ്ങളുമായി ജനജീവിതം ദുരിതപൂർണ്ണമാക്കുന്നതെന്തിന് എന്ന് അദ്ദേഹം ചോദിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP