Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202128Sunday

തമിഴ്‌നാട് കള്ളക്കുറിച്ചിയിൽ പടക്കക്കടയിൽ പൊട്ടിത്തെറി; മരണം അഞ്ചായി; പന്ത്രണ്ട് പേർക്ക് പരിക്ക്; ആറ് പേരുടെ നില ഗുരുതരം; സമീപത്തെ കടകൾക്കും കേടുപാടുകൾ; മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം

തമിഴ്‌നാട് കള്ളക്കുറിച്ചിയിൽ പടക്കക്കടയിൽ പൊട്ടിത്തെറി; മരണം അഞ്ചായി; പന്ത്രണ്ട് പേർക്ക് പരിക്ക്; ആറ് പേരുടെ നില ഗുരുതരം; സമീപത്തെ കടകൾക്കും കേടുപാടുകൾ; മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം

ന്യൂസ് ഡെസ്‌ക്‌

ചെന്നൈ: തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയിൽ പടക്ക കടയ്ക്ക് തീപിടിച്ച് അഞ്ച് പേർ മരിച്ചു പന്ത്രണ്ട് പേർക്ക് പരുക്കേറ്റു. ഇവരിൽ ആറ് പേരുടെ നില ഗുരുതരമാണെന്ന് കള്ളക്കുറിച്ചി കളക്ടർ അറിയിച്ചു. മരണ സംഖ്യ ഉയരുമെന്നാണ് ആശങ്ക.

മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതം നൽകുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അറിയിച്ചു.

കള്ളക്കുറിച്ചി ജില്ലയിലെ ശങ്കരപുരം ടൗണിൽ രാത്രി എട്ട് മണിയോടെയാണ് അപകടം ഉണ്ടായത്. കടയിൽ ജോലി ചെയ്തിരുന്ന നാല് പേർ സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ഒരാൾ ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് മരണപ്പെട്ടത്.

ഖാലിദ്, ഷാ, ആലം, ഷേഖ് ബശീർ ഉൾപ്പെടെ അഞ്ച് പേരാണ് മരിച്ചത്. പൊള്ളലേറ്റവരെ കള്ളക്കുറിച്ചി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പടക്ക കടയ്ക്ക് സമീപത്തെ ബേക്കറിയിൽ നിന്നും തീ പടർന്നതാണ് അപകട കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബേക്കറിയിൽ സൂക്ഷിച്ചിരുന്ന നാല് ഗസ്സ് സിലിണ്ടറും പൊട്ടിത്തെറിച്ചു.

ദീപാവലി പ്രമാണിച്ച് കടയിൽ വൻ പടക്കശേഖരമാണുണ്ടായിരുന്നത്. അഗ്‌നിശമന സേനയും പൊലീസും നാട്ടുകാരും ചേർന്ന് മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സമീപത്തെ കടകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സംഭവത്തിൽ ശങ്കരാപുരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP