Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202120Monday

മേഘങ്ങൾക്ക് മേൽ വൈദ്യൂതാഘാതം ഏൽപിച്ച് ദുബായിൽ പെയ്യിച്ചത് പെരുമഴ; മേഘങ്ങൾക്കിടയിലൂടെ പറന്നു നടന്ന് ഡ്രോണുകൾ മേഘങ്ങളോട് മല്ലിട്ടപ്പോൾ നിർത്താതെ പെയ്ത് മഴ. യു എ ഇയിലെ അതിസുന്ദരമായ കാഴ്‌ച്ചയിങ്ങനെ

മേഘങ്ങൾക്ക് മേൽ വൈദ്യൂതാഘാതം ഏൽപിച്ച് ദുബായിൽ പെയ്യിച്ചത് പെരുമഴ; മേഘങ്ങൾക്കിടയിലൂടെ പറന്നു നടന്ന് ഡ്രോണുകൾ മേഘങ്ങളോട് മല്ലിട്ടപ്പോൾ നിർത്താതെ പെയ്ത് മഴ. യു എ ഇയിലെ അതിസുന്ദരമായ കാഴ്‌ച്ചയിങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ഭൂമിയിൽ ജീവന്റെ പുതുനാമ്പുകൾ മുളപ്പിക്കുന്ന മഴ സ്വർഗ്ഗത്തിൽ നിന്നുള്ള വരദാനമാണെന്നാണ് മതങ്ങൾ പറയുന്നത്. കർഷകന്റെ സ്വപ്നങ്ങൾക്കും കവിയുടെ കാൽപനികതകയ്ക്കും ഒരുപോലെ ജീവൻ നൽകുന്ന പ്രകൃതിയുടെ പ്രതിഭാസം ഇപ്പോൾ ഇതാ മനുഷ്യന്റെ നിയന്ത്രണത്തിലേക്ക് ഒതുങ്ങുകയാണ്. 50 ഡിഗ്രി വരെ ഉയർന്ന അന്തരീക്ഷ താപനിലയെ ചെറുക്കാൻ യു എ ഇ കൃത്രിമ മഴ പെയ്യിച്ചിരിക്കുകയാണ്. മേഘങ്ങൾക്കിടയിലെക്ക് ഡ്രോണുകൾ അയച്ച് അവയിൽ വൈദ്യൂതാഘാതം ഏൽപിച്ചാണ് മഴ പെയ്യിച്ചത്.

ലോകത്തിലെ തന്നെ ഏറ്റവുമധികം വർൾച്ച ബാധിച്ച സ്ഥലങ്ങളിലൊന്നായ യു എ ഇ, ഈ പുതിയ സാങ്കേതിക വിദ്യ തങ്ങൾക്ക് ലഭിക്കുന്ന മഴയുടെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാഷണൽ സെന്റർ ഓഫ് മെറ്റിരിയോളജി പുറത്തുവിട്ട ഒരു വീഡിയോ ക്ലിപ്പിൽ ഈ മഴ പെയ്യുന്നത് കാണാം. കാലവർഷത്തിനെ ഓർമ്മിപ്പിക്കുന്ന രീതിയിലുള്ള മഴയായിരുന്നു അത്.

നാഷണൽ ഹൈവേയും മറ്റ് ചെറു റോഡുകളിലും മഴപെയ്യുന്നതിനിടയിലൂടെ വാഹനമോടിച്ചു നീങ്ങുന്നവരുടെ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

കൃത്രിമ മഴയുടെ ചരിത്രം

പ്രകൃതിയുടെ പ്രതിഭാസങ്ങളിൽ മനുഷ്യ ജീവനെ ഏറ്റവുമധികം സ്വാധീനിക്കുന്ന ഒന്നാണ് മഴ. ആവശ്യത്തിനു മഴ ലഭിക്കാതെ വന്നാൽ ഭൂമിയിലെ ജീവിതം ആകെ താറുമാറാകും എന്നതിൽ സംശയമൊന്നുമില്ല. അതുകൊണ്ടുതന്നെ അനാദികാലം മുതൽക്കെ മനുഷ്യന്റെ പ്രാർത്ഥനകളിൽ എന്നും ഉണ്ടായിരുന്ന ഒന്നായിരുന്നു മഴ. സ്വർഗ്ഗത്തിൽ നിന്നുള്ള അനുഗ്രഹവൃഷ്ടിയായി കരുതപ്പെട്ടിരുന്ന മഴ ആവോളം ലഭിക്കാൻ യാഗങ്ങളും മറ്റു അനുഷ്ഠാനങ്ങളും നടത്തിയ കഥകളൊക്ക പല മത ഗ്രന്ഥങ്ങളിലും കാണാം.

ആധുനിക ശാസ്ത്രം വളർന്നു വന്നപ്പോഴും മഴപെയ്യിക്കുന്നതിനായുള്ള ശ്രമങ്ങൾ തുടർന്നു. 1891-ൽ ലൂയിസ് ഗാഥ്മാൻ എന്ന അമേരിക്കൻ എഞ്ചിനീയറാണ് കൃത്രിമ മഴ എന്ന ആശയം ആധുനിക ശാസ്ത്രത്തിലേക്ക് ആദ്യമായി കൊണ്ടുവരുന്നത്. കാർമേഘകൂട്ടത്തിലേക്ക് ദ്രാവക രൂപത്തിലുള്ള കാർബൺ ഡൈ ഓക്സൈഡ് തളിക്കുക എന്ന ആശയമായിരുന്നു അദ്ദേഹം ഉയർത്തിയത്. 1930 ആയപ്പോഴേക്കും കാർമേഘങ്ങളിലേക്ക് നന്നായി തണുപ്പോയിച്ച ഐസ് ക്രിസ്റ്റലുകൾ അയച്ച് മഴപെയ്യിക്കുക എന്ന ആശയം നിലവിൽ വന്നു.

കൗഡ് സീഡിങ് എന്ന് അറിയപ്പെടുന്ന കൃത്രിമ മഴ പെയ്യിക്കുന്ന രീതിയെ കുറിച്ച് പിന്നെയും നിരവധി ഗവേഷണങ്ങൾ നടന്നു. 1970കളിൽ ഡോ. ബെർനാർഡ് വോണെഗട്ട് സിൽവർ അയോഡൈഡ് ഉപയോഗിച്ച് മേഘങ്ങൾ ഘനീഭവിപ്പിച്ച് മഴ പെയ്യിക്കുന്ന രീതി കണ്ടെത്തി. 1972-ൽ വടക്കൻ വിയറ്റ്നാമിൽ കാലവർഷം നീണ്ടുനിൽക്കാൻ അമേരിക്കൻ സൈന്യം ഈ വിദ്യ പ്രയോഗിക്കുകയും ചെയ്തിട്ടുണ്ട്. ചൈനയിൽ വരണ്ട പ്രദേശങ്ങളിൽ ആവശ്യത്തിനു മഴ ലഭിക്കുവാൻ ഈ വിദ്യ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്.

യു എ ഇയിലെ ക്ലൗഡ് സീഡിങ്

ബ്രിട്ടനിലെ യൂണിവേഴ്സിറ്റി ഓഫ് റീഡിംഗിലെ വിദഗ്ദരുടെ ഗവേഷണമാണ് വൈദ്യൂതിയുടെ സഹായത്തോടെ കൃത്രിമ മഴ പെയ്യിക്കുന്ന വിദ്യ ഇപ്പോൾ യു എ ഇയിൽ എത്തിച്ചിരിക്കുന്നത്. അതികഠിനമായ വർൾച്ച നേരിടുന്ന രാജ്യങ്ങളിൽ ഒന്നായ യു എ ഇ, ഇതിനായി15 മില്ല്യൺ ഡോളറിന്റെ പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി കൃത്രിമ മഴ പെയ്യിക്കുന്നതിന് ആവശ്യമായ അളവിൽ മേഘങ്ങൾ യു എ ഇയുടെ ആകാശത്തിലുണ്ടെന്ന് ഗവേഷണങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രൊഫസർ മാർട്ടിൻ ആംബൗം ഈ വർഷം ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു.

വൈദ്യൂത ചാർജ്ജ് വിസർജ്ജിക്കാൻ കെൽപ്പുള്ള ഉപകരണങ്ങൾ ഘടിപ്പിച്ച ഡ്രോണുകൾ മേഘക്കൂട്ടത്തിലേക്ക് പറത്തി മേഘങ്ങളിൽ വൈദ്യൂതാഘാതം ഏൽപിച്ചാണ് ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് മഴ പെയ്യിക്കുന്നത്. ഇത്തരത്തിൽ വൈദ്യൂത ചാർജ്ജ് വിസർജ്ജിക്കപ്പെടുമ്പോൾ മേഘങ്ങൾ ഘനീഭവിക്കും. ഈ വിദ്യയാണ് യു എ ഇഉപയോഗിച്ചിരിക്കുന്നത്. വിമാനങ്ങളിൽ പറന്നുയർന്ന് ലവണങ്ങളും മറ്റു ചില രാസവസ്തുക്കളും മേഘക്കൂട്ടത്തിൽ വിതറി കൃത്രിമ മഴ പെയ്യിക്കുന്ന സാങ്കേതിക വിദ്യയും നിലവിലുണ്ട്.

കൃത്രിമ മഴ പെയ്യിക്കാനുള്ള എല്ലാ ശ്രമങ്ങളും പൂർണ്ണമായും വിജയിക്കാറില്ലെങ്കിലും ശാസ്ത്രം വിജയമാണെന്ന് തെളിയിക്കാൻ മാത്രമുള്ള വിജയം ഈ മേഖലയ്ക്ക് അവകാശപ്പെടാവുന്നതാണ്. എന്നാൽ ലോകത്തിലെ ശുദ്ധജലക്ഷാമം പരിഹരിക്കുവാൻ ഈ സാങ്കേതികവിദ്യ കൊണ്ട് കഴിയുമോ എന്ന കാര്യം ഇപ്പോഴും തർക്ക വിഷയമാണ്. ഭൂമിയിൽ ലഭിക്കുന്ന മൊത്തം മഴയുടെ അളവിൽ കാര്യമായ വർദ്ധനവ് ഉണ്ടാക്കാൻ ഇതുകൊണ്ട് കഴിയുമോ എന്ന കാര്യത്തിൽ ശാസ്ത്രജ്ഞർക്ക് ഇനിയും ഒരു ഉത്തരം ലഭിച്ചിട്ടില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP