Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സിഡ്‌നിയിലെ പോലെ ഒളിമ്പിക്‌സ് വില്ലേജിലെ കാമകേളികൾ ടോക്യോയിൽ നടപ്പില്ല; കായികതാരങ്ങൾ തമ്മിലുള്ള സെക്‌സ് തടയാൻ കിടിലൻ ബെഡ്ഡുകളുമായി ഒളിമ്പിക് കമ്മിറ്റി; കട്ടിൽ താങ്ങുന്നത് ഒരാളുടെ ഭാരം മാത്രം; സാഹസത്തിന് പോയാൽ കട്ടിലൊടിയുമെന്ന് ഒളിമ്പിക് കമ്മിറ്റി

സിഡ്‌നിയിലെ പോലെ ഒളിമ്പിക്‌സ് വില്ലേജിലെ കാമകേളികൾ ടോക്യോയിൽ നടപ്പില്ല; കായികതാരങ്ങൾ തമ്മിലുള്ള സെക്‌സ് തടയാൻ കിടിലൻ ബെഡ്ഡുകളുമായി ഒളിമ്പിക് കമ്മിറ്റി; കട്ടിൽ താങ്ങുന്നത് ഒരാളുടെ ഭാരം മാത്രം; സാഹസത്തിന് പോയാൽ കട്ടിലൊടിയുമെന്ന് ഒളിമ്പിക് കമ്മിറ്റി

മറുനാടൻ മലയാളി ബ്യൂറോ

ടോക്കിയോ: 2000 ത്തിലെ സിഡ്‌നി ഒളിമ്പിക്‌സ് വില്ലേജിൽ നടന്ന കാര്യങ്ങളൊക്കെ പലരും മറന്നുകാണും. 21 വർഷമായില്ല. യുഎസ് ട്രാപ് ഷൂട്ടിങ് ടീമിലെ ജോൺ ലാകോടോസ് അത് മറന്നിട്ടില്ല.അവിടെ നടന്നത് പോലുള്ള കാമകേളികൾ തന്റെ ജീവിതത്തിൽ ഒരിക്കലും കണ്ടിട്ടില്ലെന്ന് ജോൺ ഓർക്കുന്നു. ടോക്യോയിൽ അരാകജത്വം അനുവദിക്കില്ലെന്നാണ് അധികൃതരുടെ നിലപാട്. പിന്നെ കോവിഡ് വരുത്തിയ പരിമിതികൾ കൂടിയാകുമ്പോൾ കാര്യങ്ങൾ കുറച്ച് കടുപ്പമാണ്.

റ്ിയോ ഒളിമ്പിക്‌സിൽ, 4,50,000 കോണ്ടമാണ് വിതരണം ചെയ്തത്. സിഡ്‌നിയിൽ വെറും 70,000 മാത്രമേ ഉണ്ടായിരുന്നുള്ളു. ടോക്യോയിൽ 1,50,000 കോണ്ടം അത്‌ലറ്റുകൾക്കായി വിതരണം ചെയ്യുന്നുണ്ട്. അതിന് പുറമേ അനാവശ്യമായ ശാരീരിക ബന്ധം ഒഴിവാക്കണമെന്ന നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. പലർക്കും ഇതൊന്നും അത്ര പിടിച്ചില്ല. വിശേഷിച്ച് കോണ്ടം കമ്പനികൾക്ക്.

അത്‌ലറ്റുകൾ തമ്മിലുള്ള ലൈംഗിക ബന്ധം പരമാവധി ഒഴിവാക്കാൻ സൂത്ര വിദ്യകളും പ്രയോഗിക്കുന്നുണ്ട്. സെക്‌സിനെ നിരുത്സാഹപ്പെടുത്താൻ ഒരാളുടെ ഭാരം മാത്രം താങ്ങാൻ കഴിയുന്ന കാർഡ്‌ബോർഡ് ബെഡ്ഡുകളാണ് ഏർപ്പാടാക്കുന്നത്. കൊറോണ വൈറസിനെ പേടിച്ചാണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ഈ തീരുമാനം എടുത്തത്. റീസൈക്കിൾഡ് ഉൽപ്പന്നങ്ങളാൽ നിർമ്മിച്ച കാർഡ് ബോർഡ് ബെഡ്ഡുകൾ നിർമ്മിച്ചത് എയർവീവ് കമ്പനിയാണ്. സാധാരണയിലും ചെറിയ ബെഡ്ഡുകളാണിവ. ഒരാൾക്ക് മര്യാദയ്ക്ക് കിടക്കാം. രണ്ടാളായാൽ ബെഡ്ഡ് തകരും. ഗെയിംസ് കഴിഞ്ഞാൽ ഈ ബെഡ്ഡുകൾ വീണ്ടും റൈസൈക്കിൾ ചെയ്യും.

ജൂലൈ 23 നാണ് ടോക്യോ ഒളിമ്പിക്‌സ് തുടങ്ങുന്നത്. ഓഗസ്റ്റ് 8 ന് സമാപിക്കും. 18,000 കാർഡ്‌ബോർഡ് ബെഡ്ഡുകളാണ് ലൈംഗിക ബന്ധം തടയാൻ ഒരുക്കിയത്. ബെഡ്ഡുകൾ 200 കിലോ വരെ താങ്ങാൻ ശേഷിയുള്ളവയാണ്. ബെഡ്ഡിൽ കിടന്ന് ചാടുകയോ മറ്റോ ചെയ്താൽ പണി പാളും. കോണ്ടം വിതണം ചെയ്യുന്നുണ്ടെങ്കിലും, കഴിവതും അത് വില്ലേജിൽ വെച്ച് ഉപയോഗിക്കാതെ സ്വന്തം രാജ്യത്ത് എച്ച്‌ഐവി പോലുള്ള വൈറസ് രോഗങ്ങൾ തടയാനുള്ള ഉപാധിയായി ബോധവത്കരണം നടത്തണമെന്നാണ് അധികൃതരുടെ നിർദ്ദേശം.

കോവിഡ് മഹാമാരി മൂലം ഒട്ടേറെ പുതുമകളുമായാണ് ഇത്തവണ ടോക്യോയിൽ ഒളിമ്പിക്സ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ചരിത്രത്തിലാദ്യമായി കാണികളില്ലാതെ ഒളിമ്പിക്സ് മത്സരങ്ങൾ നടക്കുന്നു എന്നതാണ് ഇതിൽ ഏറ്റവും സവിശേഷമായ കാര്യം. വിജയികൾക്കുള്ള മെഡൽ ദാന ചടങ്ങിലും പുതുമകളുണ്ട്. മത്സര ജേതാക്കൾക്ക് മെഡലുകൾ സമ്മാനിക്കാൻ ഇത്തവണ വിശിഷ്ട വ്യക്തികളുടെ സാന്നിധ്യം ഉണ്ടായിരിക്കില്ല.

ഇത്തവണ മെഡൽ ജേതാക്കളെ പോഡിയത്തിൽ നിർത്തിയശേഷം ഒരു തളികയിൽ മെഡലുകൾ നൽകുകയാണ് ചെയ്യുക. വിജയികൾക്ക് മെഡലുകളെടുത്ത് ഒഴിഞ്ഞ ഗ്യാലറികൾ സാക്ഷിനിർത്തി സ്വയം കഴുത്തലണിയണം. സാധാരണയുള്ള മെഡലുകൾ സ്വീകരിച്ചശേഷമുള്ള ഹസ്തദാനമോ ആലിംഗനമോ ഇത്തവണ ഉണ്ടാകില്ല. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാക്കാണ് പുതിയ മെഡൽ ദാന ചടങ്ങിനെപ്പറ്റിയുള്ള വിവരങ്ങൾ പുറത്തു വിട്ടത്.

മെഡലുകൾവെച്ച തളികയുമായി വരുന്ന വ്യക്തി അണുവിമുക്തമാക്കിയ ഗ്ലൗസുകളും മാസ്‌കും ധരിച്ചിരിക്കുമെന്നും മെഡൽ ജേതാക്കളും മാസ്‌ക് ധരിക്കണമെന്നും തോമസ് ബാക്ക് പറഞ്ഞു. വിജയികൾക്ക് തളികയിൽ നിന്ന് അവരുടെ മെഡലുകളെടുത്തശേഷം സ്വയം കഴുത്തിലണിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേ സമയം ടോക്യോ നഗരത്തിൽ കോവിഡ് കേസുകൾ വർധിക്കുകയാണ്. കോവിഡിനെ തുടർന്ന് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ടോക്യോ നഗരത്തിൽ 1149 പേർക്കാണ് ഇന്നലെ കോവിഡ് റിപ്പോർട്ട് ചെയ്തത്. ജൂലൈ 12 മുതൽ ഓഗസ്റ്റ് 22 വരെയാണ് അരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ആറുമാസത്തെ ഏറ്റവും ഉയർന്ന കണക്കാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP